| Content | കൊച്ചി: ഖത്തർ സീറോമലബാർ ദേവാലയത്തിൻ്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമം 25ന് സഭ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ നടത്തും. പരിപാടിയിൽ ഖത്തറിൽ സഭയുടെ വളർച്ചയ്ക്കായി സേവനം അനുഷ്ഠിച്ച ശേഷം തിരികെ വന്ന മുൻകാല പ്രവർത്തകരെയും നേതാക്കന്മാരെയും ആദരിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. സഭാ വക്താവ് ഡോ. കൊച്ചുറാണി ജോസഫ് നയിക്കുന്ന സെമിനാറിനുശേഷം പൊതുസമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാട നം ചെയ്യും. യോഗത്തിൽ നോർത്തേൺ അറേബ്യൻ വികാരിയേറ്റിന്റെ അപ്പസ്തോലിക് വികാർ മാർ ആൽഡോ ബെറാർഡി അധ്യക്ഷത വഹിക്കും.
മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് ഇലവുത്തിങ്കൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ ഡേവിസ് എടക്കുളത്തുർ, ജൂബിലി കമ്മിറ്റി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ തോമസ്, ദേവാലയത്തിൽ സേവനമനു ഷ്ഠിച്ച വൈദികർ, ഇടവക ട്രസ്റ്റി റോയ് ജോർജ് എന്നിവർ പ്രസംഗിക്കും. പരിപാടികൾക്ക് ജൂബിലി കമ്മിറ്റി ചെയർമാൻ ജുട്ടസ് പോൾ, കൺവീനർമാ രായ സിബിച്ചൻ തുണ്ടിയിൽ, ജീസ് ജോസഫ്, ലോക്കൽ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സിബി വാണിയപുരക്കൽ, ആൻ്റണി തോലത്, എ.പി. ഫ്രാൻസിസ്, ഫ്രാൻസിസ് തെക്കേത്തല, പോൾ മാത്യു, ആനി വർഗീസ്, ജെ സി ആന്റണി, ജയിംസ് അരീക്കുഴി എന്നിവർ നേതൃത്വം നൽകും. |