category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാധാരണ ജീവിതത്തെ അസാധാരണമാക്കി ജീവിക്കാന്‍ അൽഫോൻസാമ്മയ്ക്ക് സാധിച്ചു: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ
Contentഭരണങ്ങാനം: സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കി മാറ്റാൻ സുവിശേഷാടിസ്ഥാനത്തിൽ ജീവിച്ച അൽഫോൻസാമ്മയ്ക്ക് സാധിച്ചുവെന്ന് വിജയപുരം രൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‌കുകയായിരുന്നു ബിഷപ്പ്. ക്രൈസ്തവ ജീവിതത്തിൻ്റെ അളവുകോൽ വിശുദ്ധിയാണ്. അതുകൊണ്ട് വിശുദ്ധരാകാൻ ഒരിക്കലും ഭയപ്പെടരുത്. ചിന്തയിലും പ്രവൃത്തിയിലും വാക്കിലും വിശുദ്ധി പാലിക്കുന്നവരായിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ഫാ. ടോം ജോസ്, ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ. ഫെർണാണ്ടസ് ജിതിൻ, ഫാ. ഹി ലാരി തെക്കേക്കുറ്റ്, ഫാ. നിധിൻ സേവ്യർ വലിയതറയിൽ എന്നിവർ സഹകാർമികരായിരുന്നു. ഇന്നലെ വിവിധ സമയങ്ങളിലായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. ജോസഫ് മുകളേപ്പറമ്പിൽ, ഫാ. തോമ സ് കാലാച്ചിറയിൽ, ഫാ. മാത്യു മുതുപ്ലാക്കൽ, ഫാ. എബിൻ തയ്യിൽ, ഫാ. ജ യിംസ് പനച്ചിക്കൽകരോട്ട്, ഫാ. ജോസഫ് എഴുപറയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ ജപമാല പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-23 08:16:00
Keywordsഅൽഫോ
Created Date2024-07-23 08:17:09