category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മേഘാലയയുടെ 'എഞ്ചിനീയര്‍ ബിഷപ്പ്' ജോർജ് മാമലശ്ശേരി കാലം ചെയ്തു
Contentബാംഗ്ലൂർ: മേഘാലയയിലെ ടുറ രൂപതയുടെ മുന്‍ അധ്യക്ഷനും മലയാളിയും 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന വിശേഷണം കൊണ്ടും ശ്രദ്ധേയനായിരിന്ന ബിഷപ്പ് ജോർജ് മാമലശ്ശേരി കാലം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ടുറയിലെ ഹോളി ക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരിന്നു അന്ത്യം. ടുറ രൂപതയുടെ പ്രഥമ ബിഷപ്പായി 1979-2007 കാലയളവില്‍ 28 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം കോട്ടയം കളത്തൂര്‍ സ്വദേശിയാണ്. സംസ്കാരം ജൂലൈ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് തുറയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കും. സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ അദ്ദേഹത്തിന് ഉണ്ടായിരിന്ന നേതൃപാടവവും നിർമ്മാണ സംരംഭങ്ങളിലെ വൈദഗ്ദ്ധ്യവും 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന വിശേഷണം ബിഷപ്പ് ജോർജ് മാമലശ്ശേരിയ്ക്കു ലഭിക്കുന്നതിന് കാരണമായി. 1932 ഏപ്രിൽ 23ന് കോട്ടയം കളത്തൂരിലാണ് ജനനം. മാമലശ്ശേരി കുര്യൻ്റെയും എലിസബത്ത് മാമലശ്ശേരിയുടെയും മൂന്ന് മക്കളിൽ ഇളയ ആളായിരുന്നു ജോര്‍ജ്ജ്. പ്രാഥമിക പഠനത്തിന് ശേഷം മദ്രാസ്-മൈലാപ്പൂർ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ ചേർന്നു. മിഷനറി തീക്ഷ്ണതയാൽ നയിക്കപ്പെട്ട അദ്ദേഹം സെമിനാരി പഠനം പൂര്‍ത്തിയാക്കി 1960 ഏപ്രിൽ 24-ന് തിരുപ്പട്ടം സ്വീകരിച്ചു. മലേറിയയും വന്യജീവികളുടെ ആക്രമണവും മൂലം വല്ലാത്ത പ്രതിസന്ധി നേരിട്ടിരിന്ന ഷില്ലോംഗ്-ഗുവാഹത്തി അതിരൂപതയിലെ ഗാരോ ഹിൽസിലേക്ക് അദ്ദേഹത്തെ സഭ അയച്ചു. ഒരു ദശാബ്ദക്കാലം ടുറയിലും ബാഗ്‌മാരയിലും അസിസ്റ്റൻ്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം, 1970-ൽ ഡാലുവിലെ ഇടവക വികാരിയായി നിയമിക്കപ്പെട്ടു. 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് അദ്ദേഹം തൻ്റെ ഇടവകയിൽ കുടിയിറക്കപ്പെട്ട ആളുകൾക്ക് താമസവും ഭക്ഷണവും പിന്തുണയും നൽകി. 1979 ഫെബ്രുവരി 8-ന് 46-ാം വയസ്സിൽ, ടുറയിലെ ആദ്യത്തെ ബിഷപ്പായി ഫാ. ജോര്‍ജ്ജിനെ വത്തിക്കാന്‍ നിയമിച്ചു. 1979 മാർച്ച് 18-നായിരിന്നു സ്ഥാനാരോഹണം. ബിഷപ്പ് എന്ന നിലയിൽ, നിലവിലുള്ള 14 കേന്ദ്രങ്ങൾ വികസിപ്പിക്കുകയും 23 പുതിയ ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്തിൻ്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മോശം നിലവാരം തിരിച്ചറിഞ്ഞ അദ്ദേഹം വിദൂര പ്രദേശങ്ങളിൽ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല വികസിപ്പിച്ചെടുക്കുവാന്‍ കഠിന പ്രയത്നം നടത്തി. ടുറയിലും വില്യംനഗറിലും കോളേജുകൾ സ്ഥാപിക്കാൻ ബിഷപ്പ് മാമലശ്ശേരി സലേഷ്യൻ ജെസ്യൂട്ട് മിഷ്ണറിമാരെ ക്ഷണിച്ചു. ഗാരോ ഹിൽസിലെ അഞ്ച് ജില്ലകളിലായി അദ്ദേഹം 34 ഡിസ്പെൻസറികൾ സ്ഥാപിച്ച അദ്ദേഹം 1993-ൽ ടുറയിൽ 150 കിടക്കകളുള്ള ഹോളി ക്രോസ് ഹോസ്പിറ്റൽ സ്ഥാപിക്കുകയും ചെയ്തു. ബിഷപ്പിന്റെ വിവിധങ്ങളായ നിർമ്മാണ സംരംഭങ്ങൾ അദ്ദേഹത്തിന് "എൻജിനീയർ ബിഷപ്പ്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. റിനോ സിമോനെറ്റി സ്‌കൂൾ ഓഫ് നഴ്‌സിംഗ് സ്ഥാപിച്ച് ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസത്തിനും അദ്ദേഹം മുൻഗണന നൽകി. ഭിന്നശേഷിയുള്ള വ്യക്തികൾക്കായി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി മോണ്ട്‌ഫോർട്ട് കേന്ദ്രം സൃഷ്ടിക്കാൻ അദ്ദേഹം മോണ്ട്‌ഫോർട്ട് സന്യാസ സമൂഹത്തെ ക്ഷണിച്ചു. ഇതിനിടെ നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ സമൂഹത്തില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ഇടപെടലുകള്‍ നടത്തി. 2007-ൽ വിരമിച്ച ശേഷവും ബിഷപ്പ് ജോർജ് വൈദിക ഭവനത്തിൽ നിന്ന് രൂപതയ്ക്കു വേണ്ടിയുള്ള സേവനം തുടർന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിലെ സംഭാവനകൾക്ക് മേഘാലയ സർക്കാർ അദ്ദേഹത്തെ 'പാ ടോഗൻ സാങ്മ' അവാർഡ് നൽകി ആദരിച്ചിരിന്നു. മേഘാലയയിലെ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല അദ്ദേഹത്തെ 2019- ൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചുവെന്നതും ശ്രദ്ധേയമാണ്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-05 15:50:00
Keywordsമേഘാലയ
Created Date2024-07-05 15:51:38