Contents
Displaying 22861-22870 of 24979 results.
Content:
23286
Category: 18
Sub Category:
Heading: കുവൈറ്റ് ദുരന്തം: അനുശോചനവുമായി സിബിസിഐയും കെസിബിസിയും
Content: കൊച്ചി: മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കാനിടയായ കുവൈറ്റ് ദുരന്തത്തില്‍ അനുശോചനവുമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയും കെസിബിസിയും. ലേബർ ക്യാമ്പ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം നിരവധിപേരുടെ മരണം ഞെട്ടലുണ്ടാക്കുന്നതാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മരണമടഞ്ഞവർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും സിബിസിഐ ആഹ്വാനം ചെയ്തു. ദുരന്തം ഹൃദയഭേദകമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവിച്ചു. പ്രവാസികളായ സഹോദരങ്ങൾക്ക് ഈ സംഭവം ഉണ്ടാക്കി യിട്ടുള്ള വേദന വാക്കുകൾക്ക് അതീതമായിരിക്കും.മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയിൽ കഴിയുന്നവർ എത്ര യും വേഗം സൗഖ്യപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നതായും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-14-08:49:50.jpg
Keywords: ദുരന്ത

23287
Category: 18
Sub Category:
Heading: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡുനാമിസ് പവർ റിട്രീറ്റ്
Content: ചാലക്കുടി: ഷെക്കെയ്‌ന മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡുനാമിസ് പവർ റിട്രീറ്റ് എന്ന പേരിൽ താമസിച്ചുകൊണ്ടുള്ള ധ്യാനം 30 മുതൽ ജൂലൈ അഞ്ചു വരെ നടക്കും. കേരള സഭയിലെ പ്രശസ്‌ത ധ്യാനഗുരുക്കന്മാരും അൽമായ വചനപ്രഘോഷകരും ശുശ്രൂഷകൾ നയിക്കും. ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനത്തിനു നേതൃത്വം നൽകുന്നത്. 30നു വൈകുന്നേരം നാലിന് ആരംഭിക്കുന്ന ധ്യാനം ജൂലൈ അഞ്ചിന് രാവിലെ ഒമ്പതിനു സമാപിക്കും. പങ്കെടുക്കാൻ മുൻകൂർ രജിസ്റ്റർ ചെയ്യണം. - ഫോൺ: 9847430445.
Image: /content_image/India/India-2024-06-14-08:52:58.jpg
Keywords: ധ്യാന

23288
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച് ജി7 ഉച്ചകോടിയിലേക്ക് ആദ്യമായി മാര്‍പാപ്പ; ബൈഡനും മോദിയും മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Content: റോം: ചരിത്രത്തിലാദ്യമായി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ ഇറ്റലിയിലേക്ക്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 9 ലോക നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകോടി നടക്കുന്ന ഇറ്റലിയിലെ പുലിയയിൽ എത്തിച്ചേരുന്ന മാർപാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിക്കും. പ്രാദേശിക സമയം 2.15നാണ് മാർപാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി, കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, യുഎസ് പ്രസിഡൻ്റ ജോ ബൈഡൻ, ബ്രസീൽ, തുർക്കി, അൾജീരിയ പ്രസിഡൻ്റുമാർ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്‌ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ പ്രസിഡൻ്റ് സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡൻ്റ് മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം ഫ്രാന്‍സിസ് പാപ്പ - നരേന്ദ്ര മോദി കൂടിക്കാഴ്ചയെ ഭാരതത്തിലെ ക്രൈസ്തവര്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. 2021-ല്‍ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. അന്നു മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. അന്നു മോദി ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചുവെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു കാര്യമായി നടപടിയുണ്ടായില്ല. ഭാരതം സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഇന്നത്തെ കൂടിക്കാഴ്ചയില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളിലേക്ക് മുന്നോട്ടുപോകുമോയെന്നാണ് ക്രൈസ്തവര്‍ ഉറ്റുനോക്കുന്നത്.
Image: /content_image/News/News-2024-06-14-09:45:47.jpg
Keywords: പാപ്പ

23289
Category: 1
Sub Category:
Heading: ന്യൂയോർക്കിലെ കത്തോലിക്കാ ദേവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി സംഘടന
Content: ബഫല്ലോ: അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ചരിത്ര സംരക്ഷണ സംഘം അമേരിക്കയിലെ ബഫലോ നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി രംഗത്ത്. “തങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക” എന്ന ആപ്തവാക്യവുമായി പ്രിസർവേഷൻ ബഫല്ലോ നയാഗ്ര സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ രൂപതയുടെ കീഴിലുള്ള 160 ഇടവകകളിൽ മൂന്നിലൊന്ന് ലയിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരിന്നു. പടിഞ്ഞാറൻ ന്യൂയോർക്കിലെ കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമെന്നാണ് ഈ നീക്കത്തെ വിളിക്കുന്നത്. ഏകദേശം 55 ഇടവകകളില്‍ ഇത്തരത്തില്‍ അവകാശങ്ങൾ നൽകുന്നതിനും പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള പ്രക്രിയയിൽ ലയിപ്പിക്കുമെന്ന് ബഫലോ ബിഷപ്പ് മൈക്കൽ ഫിഷർ മെയ് മാസത്തിൽ പറഞ്ഞിരിന്നു. എന്നാല്‍ ദേവാലയങ്ങള്‍ പൊളിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബഫല്ലോ പ്രിസർവേഷൻ ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ നഗരത്തിനുള്ളിലെ പള്ളികൾക്കായി ധനസഹായം നൽകാന്‍ തയാറാണെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ അപേക്ഷയും പൂർത്തിയാക്കാൻ ശരാശരി $2,500 ഡോളര്‍ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനുള്ള സഹായം ലഭ്യമാക്കാന്‍ സംഘടന ധനസമാഹരണയജ്ഞം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രിയപ്പെട്ട പുണ്യസ്ഥലങ്ങൾക്ക് നിർണായക സംരക്ഷണം നൽകുമെന്ന് പ്രിസർവേഷൻ സൊസൈറ്റി പറഞ്ഞു. അതേസമയം വൈദികരുടെ കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രൂപത ലയന പദ്ധതി ബഫല്ലോയില്‍ ആരംഭിച്ചത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-14-10:17:50.jpg
Keywords: ചരിത്ര, സംര

23290
Category: 1
Sub Category:
Heading: ജി7 ഉച്ചകോടിക്കെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | VIDEO
Content: ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. കാണാം ദൃശ്യങ്ങൾ.
Image: /content_image/News/News-2024-06-14-23:33:48.jpg
Keywords: മോദി

23291
Category: 18
Sub Category:
Heading: ജോർജ് കുര്യനെ അഭിനന്ദിച്ച് സിബിസിഐ
Content: ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷക്ഷേമ, ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റ ജോർജ് കുര്യനെ സിബിസിഐ അഭിനന്ദിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മന്ത്രിയെ സന്ദർശിച്ചാണ് അഭിനന്ദനം അ റിയിച്ചത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് ക്രൈസ്‌തവ വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മന്ത്രാലയത്തിന്റെ പങ്ക് ഓർമിപ്പിച്ച പ്രതിനിധിസംഘം മന്ത്രിക്ക് പ്രാർത്ഥനയും പിന്തുണയും വാഗ്‌ദാനം ചെയ്തു. സിബിസിഐ ഓഫീസ് ഫോർ എഡ്യുക്കേഷൻ ആൻഡ് കൾച്ചർ സെക്രട്ടറി ഫാ. മരിയ ചാൾസ്, കാരിത്താസ് ഇന്ത്യ അഡ്‌മിനിസ്ട്രേറ്റർ ഫാ. സുശീൽ മോദി, സിബിസിഐ സെൻ്റർ ഹൗസ് മിനിസ്റ്റർ ഫാ. സെൽവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Image: /content_image/India/India-2024-06-15-08:33:22.jpg
Keywords: സിബിസിഐ

23292
Category: 18
Sub Category:
Heading: സീറോ മലബാർ സഭ സിനഡിന്റെ അടുത്ത സെഷൻ 19ന്
Content: കൊച്ചി: സീറോമലബാർ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ഓൺലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സെഷൻ 19ന് വൈകുന്നേരം അഞ്ചിന് നടക്കും. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതല്ലെന്ന് മേജർ ആർച്ച് ബിഷപ്പ് നേരത്തെ നൽകിയ വിജ്ഞാപനത്തിൽ അറിയിച്ചിരിന്നു.
Image: /content_image/India/India-2024-06-15-08:47:00.jpg
Keywords: സിനഡ്

23293
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: റോം: തെക്കൻ ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. സാവെല്ലത്രി പട്ടണത്തിലെ ബോർഗോ എഗ്‌നാസിയ റിസോർട്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദർശിക്കുവാന്‍ മാർപാപ്പയെ മോദി ക്ഷണിച്ചു. മാർപാപ്പയെ ആശ്ലേഷിച്ചാണു പ്രധാനമന്ത്രി മോദി സൗഹൃദം പങ്കുവച്ചത്. ഇരുവരും സൗഹൃദ സംഭാഷണം നടത്തി. G7-ന്‍റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ആളുകളെ സേവിക്കാനും ഭൂമിയെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയാണെന്നും ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചുവെന്നും നരേന്ദ്ര മോദി 'എക്സി'ല്‍ കുറിച്ചു. 1948 -ല്‍ നയതന്ത്രബന്ധം തുടങ്ങിയതു മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാർപാപ്പ കൂടിക്കാഴ്‌ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ വിശ്വാസസമൂഹമായ ഇന്ത്യയിൽ മാർപാപ്പ അടുത്തവർഷം സന്ദർശനം നടത്തിയേക്കുമെന്നാണു പ്രതീക്ഷ. 2021 ഒക്ടോബറിൽ വത്തിക്കാനിൽവച്ച് മാർപാപ്പയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്നും മോദി മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സന്ദര്‍ശന വിഷയം പിന്നീട് ചര്‍ച്ചയാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആരോപണം നേരത്തെ മുതലുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-15-09:58:13.jpg
Keywords: മോദി, പാപ്പ

23294
Category: 18
Sub Category:
Heading: ദിവീന മിസറി കോർദിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് ZOOM-ല്‍ തുടക്കമായി
Content: ദിവീന മിസറി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമായ Zoom-ല്‍ സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് തുടക്കമായി. ഇന്നലെ രാവിലെ 8 മണിക്ക് മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസിൻ്റെ ആമുഖ സന്ദേശത്തോടെയും ശ്ലൈഹിക ആശീർവാദത്തോടെയുമാണ് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം നടക്കുന്നത്. ശുദ്ധീകരണ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മിനിസ്ട്രിയുടെ കുറിയേലായിസോൻ കൂട്ടായ്മയുടെ ആത്മീയ പിതാവ് ഫാ. അബ്രാഹം പാലക്കാട്ടുചിറ CMI, USA പ്രാരംഭ വായന നിർവഹിച്ചു. ജൂണ്‍ 18നു രാത്രി പത്തു മണിയോടെയാണ് സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് സമാപനമാകുക. പകലും രാത്രിയുമായി നടക്കുന്ന ഈ അനുഗ്രഹ ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ദിവീന മിസറി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രി പ്രസ്താവിച്ചു. #{blue->none->b-> Join on Zoom : }# {{ https://us02web.zoom.us/j/86139528427 ->https://us02web.zoom.us/j/86139528427}} #{blue->none->b-> YouTube Live : }# {{ https://www.youtube.com/c/DivinaMisericordiaMinistry / -> https://www.youtube.com/c/DivinaMisericordiaMinistry }}
Image: /content_image/India/India-2024-06-15-10:09:14.jpg
Keywords: ബൈബി

23295
Category: 1
Sub Category:
Heading: പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം
Content: റോം: പാദുവയിലെ വിശുദ്ധ അന്തോണീസിൻ്റെ ബഹുമാനാർത്ഥം തിരുനാള്‍ ദിനത്തില്‍ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം. ജൂൺ 13ന്, റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ലിസ്ബണിലെ കർദ്ദിനാൾ അമേരിക്കോ മാനുവൽ അഗ്വിയർ ആൽവസ് കാര്‍മ്മികനായി. വിശുദ്ധ അന്തോനീസിന്റെ രൂപവും തിരുശേഷിപ്പും വഹിച്ചുക്കൊണ്ടുള്ള പരമ്പരാഗത തിരുനാള്‍ ഘോഷയാത്ര മെരുലാന, വിയാലെ മാൻസോണി, വഴി ടാസ്സോ, ഡൊമെനിക്കോ ഫോണ്ടാന വഴി എറ്റേണൽ സിറ്റിയുടെ വിവിധ തെരുവുകളിലൂടെ സഞ്ചരിച്ചു. നിരവധി ആളുകളാണ് തിരുനാള്‍ ദിനത്തില്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥനയുമായി എത്തിച്ചേര്‍ന്നത്. വിശ്വാസത്തിൻ്റെ വൈകാരിക തലം വിശുദ്ധന്‍ എല്ലാവരിലേക്കും കൈമാറുകയാണെന്നും പാദുവയിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയുടെ റെക്ടറായ ഫാ. അൻ്റോണിയോ റമിന വത്തിക്കാൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ, പറഞ്ഞു. ആരെയും ഒഴിവാക്കാതെ എല്ലാവരേയും വിശുദ്ധന്‍ സ്വാഗതം ചെയ്യുകയാണ്. ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നത് ഒരു സാർവത്രിക ജനതയാണ്: പുരുഷന്മാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമായവരും, ധനികരും ദരിദ്രരും, രോഗികളും ആരോഗ്യവാനും, ഉയർന്ന യോഗ്യതയുള്ളവരോ അല്ലാത്തവരോ ഉണ്ട്. അവര്‍ വിശ്വാസികളായിരിക്കണമെന്നില്ല. ആളുകൾ ഈ പോർച്ചുഗീസ് വിശുദ്ധനെ നോക്കുന്നത് എല്ലാറ്റിനുമുപരിയായി ആശ്വാസത്തിനും പിന്തുണക്കും വേണ്ടിയാണ്. വിശുദ്ധ അന്തോനീസ് ഒരു യാത്രാ സഖിയാണ്, നമ്മുടെ ഓരോരുത്തരുടെയും സ്വകാര്യ യാത്രയിലെ ഒരു സുഹൃത്താണെന്നും ഫാ. അൻ്റോണിയോ കൂട്ടിച്ചേര്‍ത്തു. നിരവധി ഫ്രാന്‍സിസ്കന്‍ വൈദികരും തിരുനാള്‍ ആചാരണത്തില്‍ പങ്കെടുക്കുവാന്‍ റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്ക ദേവാലയത്തില്‍ എത്തിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-15-11:54:55.jpg
Keywords: അന്തോണീ