category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ന്യൂയോർക്കിലെ കത്തോലിക്കാ ദേവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി സംഘടന
Contentബഫല്ലോ: അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ചരിത്ര സംരക്ഷണ സംഘം അമേരിക്കയിലെ ബഫലോ നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി രംഗത്ത്. “തങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക” എന്ന ആപ്തവാക്യവുമായി പ്രിസർവേഷൻ ബഫല്ലോ നയാഗ്ര സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ രൂപതയുടെ കീഴിലുള്ള 160 ഇടവകകളിൽ മൂന്നിലൊന്ന് ലയിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരിന്നു. പടിഞ്ഞാറൻ ന്യൂയോർക്കിലെ കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമെന്നാണ് ഈ നീക്കത്തെ വിളിക്കുന്നത്. ഏകദേശം 55 ഇടവകകളില്‍ ഇത്തരത്തില്‍ അവകാശങ്ങൾ നൽകുന്നതിനും പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള പ്രക്രിയയിൽ ലയിപ്പിക്കുമെന്ന് ബഫലോ ബിഷപ്പ് മൈക്കൽ ഫിഷർ മെയ് മാസത്തിൽ പറഞ്ഞിരിന്നു. എന്നാല്‍ ദേവാലയങ്ങള്‍ പൊളിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബഫല്ലോ പ്രിസർവേഷൻ ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ നഗരത്തിനുള്ളിലെ പള്ളികൾക്കായി ധനസഹായം നൽകാന്‍ തയാറാണെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ അപേക്ഷയും പൂർത്തിയാക്കാൻ ശരാശരി $2,500 ഡോളര്‍ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനുള്ള സഹായം ലഭ്യമാക്കാന്‍ സംഘടന ധനസമാഹരണയജ്ഞം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രിയപ്പെട്ട പുണ്യസ്ഥലങ്ങൾക്ക് നിർണായക സംരക്ഷണം നൽകുമെന്ന് പ്രിസർവേഷൻ സൊസൈറ്റി പറഞ്ഞു. അതേസമയം വൈദികരുടെ കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രൂപത ലയന പദ്ധതി ബഫല്ലോയില്‍ ആരംഭിച്ചത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-14 10:14:00
Keywordsചരിത്ര, സംര
Created Date2024-06-14 10:14:57