Content | ദിവീന മിസറി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമായ Zoom-ല്‍ സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് തുടക്കമായി. ഇന്നലെ രാവിലെ 8 മണിക്ക് മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസിൻ്റെ ആമുഖ സന്ദേശത്തോടെയും ശ്ലൈഹിക ആശീർവാദത്തോടെയുമാണ് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം നടക്കുന്നത്.
ശുദ്ധീകരണ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മിനിസ്ട്രിയുടെ കുറിയേലായിസോൻ കൂട്ടായ്മയുടെ ആത്മീയ പിതാവ് ഫാ. അബ്രാഹം പാലക്കാട്ടുചിറ CMI, USA പ്രാരംഭ വായന നിർവഹിച്ചു. ജൂണ്‍ 18നു രാത്രി പത്തു മണിയോടെയാണ് സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് സമാപനമാകുക. പകലും രാത്രിയുമായി നടക്കുന്ന ഈ അനുഗ്രഹ ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ദിവീന മിസറി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രി പ്രസ്താവിച്ചു.
#{blue->none->b-> Join on Zoom : }#
{{ https://us02web.zoom.us/j/86139528427 ->https://us02web.zoom.us/j/86139528427}}
#{blue->none->b-> YouTube Live : }#
{{ https://www.youtube.com/c/DivinaMisericordiaMinistry / -> https://www.youtube.com/c/DivinaMisericordiaMinistry }}
|