Contents
Displaying 22821-22830 of 24979 results.
Content:
23246
Category: 1
Sub Category:
Heading: കരീബിയൻ സഭയുടെ വളര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്ത കർദ്ദിനാൾ കെൽവിൻ ഫെലിക്സ് ദിവംഗതനായി
Content: റൊസേവു: കരീബിയൻ ചെറുദ്വീപ് രാജ്യമായ സെന്റ് ലൂസിയയില്‍ ദീര്‍ഘകാലം സേവനം ചെയ്ത കർദ്ദിനാൾ കെൽവിൻ ഫെലിക്സ് കാലം ചെയ്തു. 91 വയസ്സായിരുന്നു. കരീബിയനിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള കാസ്ട്രീസ് അതിരൂപതയുടെ അധ്യക്ഷനായി മൂന്നു പതിറ്റാണ്ടോളം സേവനം ചെയ്ത അദ്ദേഹം കരീബിയൻ നാടുകളിലുടനീളം സഭയുടെ വളർച്ചയ്ക്കു വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചിരിന്നു. കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സിൻറെ നിര്യാണത്തിൽ മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. കരീബിയൻ നാടുകളിലുടനീളം സഭയുടെ വളർച്ചയ്ക്കായി ചെയ്ത പ്രവര്‍ത്തികളും യുവജനങ്ങള്‍ക്കായുള്ള ശുശ്രൂഷകളും പാപ്പ അനുസ്മരിച്ചു. 1933 ഫെബ്രുവരി 15നു കരീബിയൻ ദ്വീപായ ഡൊമിനിക്കയുടെ തലസ്ഥാനമായ റൊസേവു നഗരത്തിലാണ് കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സ് ജനിച്ചത്. 1956 ഏപ്രിൽ 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1962 വരെ ഡൊമിനിക്കയിൽ അജപാലന ശുശ്രൂഷ നടത്തി. നോവ സ്കോട്ടിയ, ഇന്ത്യാന, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിലായിരിന്നു ഉപരിപഠനം. 1981 ജൂലൈ 17-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഫെലിക്‌സിനെ കാസ്ട്രീസിൻ്റെ ആർച്ച് ബിഷപ്പായി നിയമിച്ചു. 1981 ഒക്ടോബർ 5-ന് അഭിഷിക്തനായി. 2014 ഫെബ്രുവരി 22ന് കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മൃതസംസ്‌കാരം ജൂൺ 12-ന് കാസ്‌ട്രീസിലെ അമലോത്ഭവ ദേവാലയ ബസിലിക്കയിൽ നടക്കും.
Image: /content_image/News/News-2024-06-01-18:57:19.jpg
Keywords: കര്‍ദ്ദി

23247
Category: 19
Sub Category:
Heading: ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12
Content: ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭം മധ്യപൂർവദേശത്താണ്. അവിടെ ക്രിസ്തീയ വിശ്വാസത്തിന് 2000 വർഷത്തെ പഴക്കമുണ്ട്. നാലുമുതൽ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകൾ പൊതുവേ ക്രൂരമായ മതപീഡനങ്ങളുടെ കാലമായിരുന്നെങ്കിലും മധ്യപൂർവദേശത്ത് അതു ക്രിസ്തുമതത്തിന്റെ സുവർണകാലഘട്ടമായിരുന്നു. ഈ കാലയളവിലാണ് ക്രൈസ്തവവിശ്വാസം ചൈനയിലേക്കും മധ്യപൂർവ ഏഷ്യയിലേക്കും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചത്. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റയിൻ എ.ഡി. 313-ൽ ക്രിസ്ത്യാനിയായതോടെ ക്രിസ്തുമതത്തിനു റോമാസാമ്രാജ്യത്തിൽ സ്വാതന്ത്ര്യം ലഭിക്കുകയും അഭൂതപൂർവകമായ വളർച്ച അതിനുണ്ടാവുകയും ചെയ്‌തു. 7-ാം നൂറ്റാണ്ടിൽ ബൈസന്റയിൻ സാമ്രാജ്യം ലോകത്തിലെ വലിയ രണ്ടു രാഷ്ട്രീയ-മതശക്തികളിൽ ഒന്നായി. അതുകൊണ്ടുതന്നെ സഭയുടെ ആദ്യത്തെ സാർവത്രിക സൂനഹദോസുകൾ ബൈസൻ്റയിൻ സാമ്രാജ്യത്തിലാണു വിളിച്ചു ചേർക്കപ്പെട്ടതും. ഏഷ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട അറേബ്യ, ഇസ്ലാമിൻ്റെ വരവിനു മുമ്പ് ഒരു സെമിറ്റിക് മേഖലയായിരുന്നു. സെമിറ്റിക് വിഭാഗത്തിൽപ്പെട്ട ഹീബ്രു, അറമായ, സുറിയാനി, അറബിക് തുടങ്ങിയ ഭാഷകൾ സംസാരിച്ചിരുന്ന ബാബിലോണിയക്കാർ, അസീറിയക്കാർ, ഫിനീഷ്യർ, യഹൂദർ, അറബികൾ എന്നിവരായിരുന്നു ഇവിടത്തെ നിവാസികൾ. അറേബ്യയിലെ ഗോത്രവർഗക്കാർ പൊതുവേ ബഹു ദൈവവിശ്വാസികൾ ആയിരുന്നുവെങ്കിലും ഏകദൈവവിശ്വാസികളായ യഹൂദരും ക്രൈസ്‌തവരും അവിടെ പാർത്തിരുന്നു. ഇസ്ലാമിന്റെ തുടക്കത്തിൽ അറേബ്യയിൽ മൂന്നു വിഭാഗം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു: നെസ്തോറിയൻസ്, ഏകസ്വഭാവവാദികൾ, മെൽക്കയിറ്റ് ക്രിസ്ത്യാനികൾ. ഇവർ പ്രബുദ്ധരും ശ്രേഷ്ഠമായ ധാർമികജീവിതം നയിക്കുന്നവരുമായിരുന്നു. എ.ഡി. 624-ൽ ഒരു മക്കക്കാരന്റെ വാണിജ്യസംഘത്തെ ആക്രമിച്ചും സമ്പത്തിനും സ്വത്തുവകകൾക്കും വേണ്ടി 70 പേരെ വധിച്ചുകൊണ്ടുമാണ് മുഹമ്മദിന്റെ അധിനിവേശത്തിന്റേയും ആധിപത്യത്തിന്റെയും ചരിത്രം ആരംഭിക്കുന്നത്. 630-നും 632-നുമിടയിൽ മുഹമ്മദിൻ്റെ നേത്യത്വത്തിൽ മുസ്ലീങ്ങൾ അറേബ്യയുടേയും തെക്കൻ പലസ്‌തീനയുടെ ഭൂരിഭാഗവും അധിനിവേശങ്ങളിലൂടെ കീഴടക്കി. ഈ അധിനിവേശങ്ങളെ അദ്ദേഹം 'വിശുദ്ധ യുദ്ധം' എന്നാണു വിശേഷിപ്പിച്ചത്. മുഹമ്മദിനുശേഷം പുതിയ മുസ്ലീം ഖലീഫ ആയിരുന്ന അബു ബക്കർ (എ. ഡി. 632-634) ഇസ്ലാമിക് അധിനിവേശങ്ങളും കീഴ്പ്പെടുത്തലുകളും തുടർന്നു. ബൈസൻ്റയിൻ സാമ്രാജ്യത്തിൻ്റെ സമ്പന്ന ഭാഗങ്ങൾ അവരുടെ കൈവശമായി. കിഴക്കുദേശത്തുനിന്നു ക്രിസ്തു മതത്തെ പൂർണമായി ഉന്മൂലനം ചെയ്‌തു. അബൂബക്കറിനുശേഷം വന്ന ഒമർ ഖലീഫ (എ. ഡി. 634-644) പലസ്‌തീന, സിറിയ, ഈജിപത്, പേർഷ്യ എന്നീ രാജ്യങ്ങൾ കീഴടക്കി. പ്രശസ്‌ത ക്രിസ്‌തീയ കേന്ദ്രമായിരുന്ന അന്ത്യോക്യൻ പാത്രിയാർക്കേറ്റ് 637-ലും നമ്മുടെ കർത്താവിന്റെ രക്ഷാകരസംഭവങ്ങളുടെ വേദിയായ ജറൂസലേം പാത്രിയാർക്കേറ്റ് 636-ലും അലക്‌സാൻഡ്രിയൻ പാത്രിയാർക്കേറ്റ് 641-ലും പൂർണമായി മുസ്ലീം ഭരണത്തിൻ കീഴിലായി. വിശ്വാസസത്യങ്ങളെക്കുറിച്ച് ക്രിസ്‌ത്യാനികളുടെ തന്നെ ഇടയിൽ ഉണ്ടായിരുന്ന വിവാദങ്ങളും അതുമൂലമുണ്ടായ ഭിന്നതകളും ഈ ക്രിസ്തീയ കേന്ദ്രങ്ങളുടെമേലുള്ള മുസ്ലീം അധിനിവേശം എളുപ്പമാക്കിത്തീർത്തു. ഖാലിഫ് ഉസ്‌മാൻ (എ. ഡി. 644-656) അർമേനിയയും സൈപ്രസും പിടിച്ചെടുക്കുകയും കാർത്തേജ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ദമാസ്‌കസിൽ ഖാലിഫേറ്റ് സ്ഥാപിച്ച് ഉമയാദ് വംശം (എ. ഡി. 661-750) ഇൻഡ്യയും തുർക്കിയും വരെയുള്ള പ്രദേശങ്ങളും ആഫ്രിക്കയുടെ പടിഞ്ഞാറെ തീരവും കീഴടക്കി സ്പെയിനിലെത്തി. ചുരുക്കത്തിൽ, 1500 വർഷം നീളുന്ന മുസ്ലീം അധിനിവേശത്തിൽ നൂറുകണക്കിനു രാജ്യങ്ങൾ മുസ്ലീം ആധിപത്യത്തിൻ കീഴിലായി. അവർ പിടിച്ചെടുത്ത സ്ഥലങ്ങളിലെല്ലാം ജനങ്ങളുടെ ഇഷ്ടത്തിനു വിപരീതമായി ഇസ്ലാമികനിയമം പരമപ്രധാനമായി അടിച്ചേല്പ്പിച്ചു. അറബിഭാഷ നിർബന്ധമാക്കി; പരസ്യാരാധന മുടക്കി അറേബ്യയിൽനിന്നു ക്രൈസ്‌തവരേയും യഹൂദരേയും നാടുകടത്തി. തത്‌ഫലമായി, ശക്തമായ ക്രിസ്‌തീയ സാന്നിദ്ധ്യം ഉണ്ടായിരുന്ന പല സ്ഥലങ്ങളിലും സഭ ക്ഷയിച്ചു. അധീനപ്പെടുത്തിയ സ്ഥലങ്ങളിൽ അവർ രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ചു. മുസ്ലീങ്ങളും അമുസ്ലീങ്ങളും. മുസ്ലീങ്ങൾ അല്ലാത്തവർക്ക് ഭാരിച്ച നികുതി (ജിസ്യ) ചുമത്തി. അന്യായമായ വ്യവസ്ഥകളുള്ള ഉമറിൻ്റെ ഉടമ്പടി (Pact of Umar) പോലുള്ള കരാറുകൾ അമുസ്ലീങ്ങളുടെമേൽ അവർ അടിച്ചേല്പിച്ചു. അതുപ്രകാരം, ക്രിസ്‌ത്യാനികൾക്കോ യഹൂദർക്കോ ഒരു പുതിയ ദൈവാലയം നിർമിക്കുന്നതിനോ പഴയവ പുനരുദ്ധരിക്കുന്നതിനോ അവകാശമില്ലായിരുന്നു. ആരാധനാലയങ്ങളും ഭവനങ്ങളും മോസ്കിനെക്കാൾ ഉയരം കുറഞ്ഞവയായിരിക്കണം. ക്രിസ്ത്യന്‍ പള്ളികളിലും ഭവനങ്ങളിലും മുസ്ലീങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കയറുകയും താമസിക്കുകയും ചെയ്യാം. ക്രിസ്ത്യാനികൾ വിശ്വാസാചാരങ്ങളോ മതകർമങ്ങളോ പരസ്യമായി നടത്താൻ പാടില്ല. ചുരുക്കത്തിൽ, ഈ പ്രദേശങ്ങളിൽ ഖുർആൻ നിയമമനുസരിച്ചു മാത്രമേ അമുസ്ലീങ്ങൾക്കു ജീവിക്കുവാൻ സാധിക്കുമായിരുന്നുള്ളു. മുസ്ലീങ്ങൾ അധിനിവേശം നടത്തിയ ആദ്യ പ്രദേശങ്ങളിലൊന്നായിരുന്നു പലസ്‌തീൻ. എ.ഡി. 636-ൽ ആരംഭിച്ച കീഴടക്കൽ പിൽക്കാലത്ത് വടക്കേ ആഫ്രിക്കയിലേക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇസ്ലാംമതം സ്വീകരിക്കാൻ എല്ലാവരും നിർബന്ധിക്കപ്പെട്ടതോടെ ക്രിസ്‌തീയ കേന്ദ്രങ്ങൾ മിക്കവാറും നാമാവശേഷമായിത്തീർന്നു. ബൈസന്റയിൻ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ (എ.ഡി. 532-537) പണികഴിപ്പിച്ചതായിരുന്നു ഹഗിയ സോഫിയ (Hagia Sophia) അല്ലെങ്കിൽ ചർച്ച് ഓഫ് ദി ഡിവൈൻ വിസ്‌ഡം (Church of the Divine Wis- dom) എന്നറിയപ്പെടുന്ന ദൈവാലയം. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിൻ്റെ കത്തീഡ്രൽ ആയിരുന്ന ഈ ദൈവാലയത്തെ, 1453-ൽ കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കിയ തുർക്കികൾ ഒരു മോസ്‌ക് ആക്കിമാറ്റി. #{blue->none->b->അന്ത്യോക്യയിലെ സഭ }# ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യകാല കേന്ദ്രങ്ങളിലൊന്നായിരുന്നു അന്ത്യോക്യ. ഇവിടെവച്ചാണ് ഈശോയിൽ വിശ്വസിക്കുന്നവർ ആദ്യമായി “ക്രിസ്ത്യാനികൾ' എന്ന് വിളിക്കപ്പെട്ടത് (നടപടി 11:26). സിറിയായിൽ ആധുനിക അൻടെക്കിയാക്കടുത്തുള്ള പുരാതന പട്ടണമാണ് അന്ത്യോക്യ. യവന റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ ഒന്നായിരുന്നു ഇത്. സ്തേഫാനോസിൻ്റെ മരണത്തെതുടർന്ന് ജറുസലേമിൽനിന്നു ചിതറിക്കപ്പെട്ട് അന്ത്യോക്യയിൽ ചെന്നെത്തിയ വിശ്വാസികളുടെ സാക്ഷ്യം മൂലം വളരെ പേര്‍ മാനസാന്തരപ്പെട്ട് ക്രൈസ്തവവിശ്വാസം സ്വീകരിച്ചു (നടപടി 11,19-22). അന്ത്യോക്യയിലെ സഭ വളരെ ധനികമായിരുന്നു (നടപടി 11,27-30). കൂടാതെ, പ്രവാചകന്മാരാൽ സമ്പന്നവുമായിരുന്നു (നടപടി 11,27). പൗലോസ് ശ്ലീഹായുടെ പ്രേഷിതയാത്രകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ് (നടപടി 13,1-4). എ.ഡി. 4-ാം നൂറ്റാണ്ടോടുകൂടി അന്ത്യോക്യ ഏറ്റവും പ്രധാന ദൈവശാസ്ത്രകേന്ദ്രമായി. ആദിമസഭയിലെ അഞ്ചു പാത്രിയാർക്കേറ്റുകളിൽ ഒന്നായിരുന്നു അന്ത്യോക്യ. ഈ സഭ നിരവധി രക്തസാക്ഷികളെയും വിശുദ്ധരെയും സഭാപിതാക്കന്മാരെയും സാർവത്രികസഭയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. പേർഷ്യക്കാർ 538-40-ലും 611-ലും അന്ത്യോക്യ കീഴടക്കുകയും നശിപ്പിക്കുകയും ചെയ്‌തു. ബൈസന്റയിൻ ചക്രവർത്തിയായ ഹെരാക്ലിയൂസ് പേർഷ്യക്കാരെ പരാജയപ്പെടുത്തി; എങ്കിലും 638-ൽ വീണ്ടും മുസ്ലീങ്ങൾ ഇവിടെ കീഴടക്കി. തുടർന്നു മുസ്ലീങ്ങൾ ജറുസലേം, ഗാസ, അലക്സാൻഡ്രിയ എന്നിവിടങ്ങളിലെല്ലാം ആധിപത്യമുറപ്പിച്ചു. 742-ൽ മുസ്ലീം ആധിപത്യം പൂർണമായി അറബിഭാഷ നിർബന്ധമാക്കിയതോടെ അന്നുവരെ വലിയ സ്വാധീനമുണ്ടായിരുന്ന ഗ്രീക്കുഭാഷ ക്ഷയിച്ചു; ക്രമേണ ഇവിടുത്തെ സഭ നാമ മാത്രമായി ചുരുങ്ങുകയും ചെയ്തു. #{blue->none->b->സുവിശേഷം എഴുതപ്പെട്ട സഭകൾ }# പുതിയനിയമത്തിലെ നാലു സുവിശേഷങ്ങള്‍ (മത്തായി മർക്കോസ്, ലൂക്കാ, യോഹന്നാൻ) നാലു വ്യത്യസ്‌ത സ്ഥലങ്ങളിലെ സഭകൾക്കുവേണ്ടി എഴുതപ്പെട്ടവയാണ്. മത്തായി യൂദയായിലെയും മർക്കോസ് റോമിലെയും ലൂക്കാ ഈജിപ്ത്‌തിലെയും യോഹന്നാൻ എഫേസൂസിലെയും സഭകൾക്കെഴുതി, ശക്തമായ സഭാസമൂഹങ്ങളുണ്ടായിരുന്ന ഈ സഭകൾക്ക് പിൽക്കാലത്ത് എന്തു സംഭവിച്ചു? ഈ സ്ഥലങ്ങളിൽ ഇന്ന് വിശ്വാസികളുടെ അവസ്ഥ എന്താണ്? ജറുസലേമിൻ്റെ പതനത്തിനു ശേഷം (എ.ഡി. 70) സിറിയാപോലെയുള്ള രാജ്യങ്ങളിൽ അഭയം നേടിയ യഹൂദ ക്രിസ്ത്യാനികൾക്ക് വേണ്ടിയാവാം മത്തായി സുവിശേഷം എഴുതിയത്. ജറുസലേമിന്റെ പതനത്തിനുശേഷം (എ.ഡി. 70) സിറിയാപോലെയുള്ള രാജ്യങ്ങളിൽ അഭയം നേടിയ യഹൂദ ക്രിസ്ത്യാനികൾക്ക് വേണ്ടിയാവാം മത്തായി സുവിശേഷം എഴുതിയത്. ഈശോയുടെ പരസ്യജീവിതവും രക്ഷാകര സംഭവങ്ങളായ സഹന-മരണ-ഉത്ഥാന-സ്വർഗാരോഹണങ്ങളും അരങ്ങേറിയ സ്ഥലങ്ങളായിരുന്നു ഗലീലി, സമറിയ, യൂദാ എന്നിവ. യൂദയായുടെ തലസ്ഥാനമായ ജറുസലേമിലാണ് പന്തക്കുസ്താദിനത്തിൽ വി. പത്രോസിൻ്റെ പ്രസംഗത്തിന്റെ ഫലമായി സഭ ആദ്യമായി രൂപംകൊണ്ടത്. എ.ഡി. 7-ാം നൂറ്റാണ്ടിൽ ഇസ്ലാമികഭരണം യൂദയായിൽ എത്തിയപ്പോൾമുതൽ സഭ ഞെരുക്കപ്പെടുവാൻ തുടങ്ങി. 'യൂദയാ' എന്ന പേരുപോലും അപ്രത്യക്ഷമായി; പകരം 'വെസ്റ്റ് ബാങ്ക്' എന്ന പേര് നിലവിൽ വന്നു. ഇന്ന് അവിടെ സഭ നാമമാത്രമായേയുള്ളു. വിശുദ്ധ നാട്ടിലെ ഒട്ടുമിക്കവാറും സ്ഥലങ്ങൾ ഇന്നു മുസ്ലീങ്ങളുടെ അധീനതയിലാണ്. ലൂക്കാ സുവിശേഷം അറിയിച്ച ഈജിപ്ത‌് എ.ഡി. 6-ാം നൂറ്റാണ്ടിൽ ബൈസന്റയിൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു. അതിപുരാതനമായ ഒരു ക്രിസ്‌തീയരാജ്യവും ശക്തമായ വിശ്വാസ കേന്ദ്രവുമായിരുന്ന ഈജിപ്ത് എ.ഡി. 7-ാം നൂറ്റാണ്ടുമുതൽ മുസ്ലീം ആധിപത്യത്തിലായി. എ.ഡി. 10-ാം നൂറ്റാണ്ടോടെ ഈജിപ്ത് ഒരു ഇസ്ലാമിക രാജ്യമായി. ഇപ്പോൾ 10% ൽ താഴെ ക്രിസ്‌ത്യാനികൾ മാത്രമേ അവിടെയുള്ളൂ. ഇന്നും നിരന്തരം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സഭയാണ് ഈജിപ്‌തിലേത്. #{blue->none->b->എഫേസൂസിലെ സഭ }# പുതിയനിയമത്തിൽ ഏഷ്യാമൈനർ എന്നറിയപ്പെടുന്നത് ഇന്നത്തെ തുർക്കിയാണ്; അവിടെയാണ് ബൈസന്റയിൻ സാമ്രാജ്യത്തിലായിരുന്ന എഫേസൂസ്. നൂറുശതമാനം ക്രിസ്‌ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന ബൈസൻ്റയിൻ സാമ്രാജ്യത്തിൽ തുർക്കികളുടെ ആധിപത്യത്തോടെ ഇപ്പോൾ 0.01% ക്രിസ്ത്യാനികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വിശുദ്ധ പൗലോസിൻ്റെ രണ്ടും മൂന്നും പ്രേഷിതയാത്രകളുടെ (എ.ഡി. 52- 57) പ്രധാന കേന്ദ്രം എഫേസൂസായിരുന്നു (നട 18;19-21) 19:8-10; 1 തിമോ 1:3). യോഹന്നാൻ ശ്ലീഹായും എഫേസൂസിൽ സുവിശേഷപ്രഘോഷണം നടത്തിയിരുന്നു; അദ്ദേഹത്തിൻ്റെ സുവിശേഷ വിവരണവും എഫേസൂസിലെ സഭയ്ക്ക വേണ്ടിയായിരുന്നു. എല്ലാറ്റിലും ഉപരിയായി വെളിപാട് പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ആറു സഭകൾ എഫേസൂസിൽനിന്നുള്ള പ്രേഷിതപ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ടവയായിരുന്നു. ഇത്രമാത്രം ശക്തമായിരുന്ന സഭയാണ് മുസ്ലീം ആധിപത്യത്തിൽ ഇന്നു നാമാവശേഷമായിത്തീർന്നിരിക്കുന്നത്. സായുധ മാർഗത്തിലൂടെയുള്ള ഇസ്ലാമിൻ്റെ വ്യാപനം മുസ്ലീങ്ങളുടെ മതപരമായ കടമയായിട്ടാണ് ആരംഭകാലംമുതൽ കരുതപ്പെടുന്നത്. ലോകം മുഴുവൻ ഇസ്ലാമിൻ്റെ കീഴിൽ ആകുന്നതുവരെ ജിഹാദ് തുടർന്നുകൊണ്ടിരിക്കുക (സൂറ 9,29) എന്നതാണു പ്രമാണം. ചരിത്രത്തിൽ വിവരിക്കപ്പെടുന്ന ഇസ്ലാമിക അധിനിവേശങ്ങളെല്ലാം അവരുടെ മതഗ്രന്ഥമായ ഖുർആനിലും ഹദീസുകളിലും പ്രസ്‌താവിച്ചിരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്. ഇസ്ലാമിക അധിനിവേശങ്ങളെ മുസ്ലീങ്ങൾ പരോപകാര പ്രവൃത്തികളായാണു വ്യാഖ്യാനിക്കുന്നത്. ഇവയെ 'തുറക്കൽ' എന്നർത്ഥമുള്ള 'ഫുതൂഹ്' (Futuh) എന്നവർ വിളിക്കുന്നു. അതായത് കീഴടക്കിയ രാജ്യങ്ങളെ ഇസ്ലാമിന്റെ വെളിച്ചത്തിലേക്കു “തുറക്കുന്നു' എന്നർത്ഥം. അതിനാൽ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അധിനിവേശങ്ങൾ ഒരു പുണ്യകർമ്മം മാത്രമാണ്. ഇസ്ലാമിന്റെ ഉദയത്തിനുമുമ്പ് പുരാതന പേർഷ്യയിലെ ക്രിസ്ത്യാനികൾ അതിക്രൂരമായ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. അന്ത്യോക്യാ, എദേസ്സ എന്നിവിടങ്ങളിൽനിന്നുള്ള മിഷനറിമാരുടെ പ്രവർത്തനഫലമായി പേർഷ്യൻ സഭയ്ക്കുണ്ടായ വളർച്ചയിൽ അസൂയാലുക്കളായ സൊറാസ്ട്രിയൻ മതവിശ്വാസികളായിരുന്ന പേർഷ്യൻ ഭരണാധികാരികൾ എ.ഡി. 340 മുതൽ 40 വർഷക്കാലം തുടർന്ന മതപീഡനത്തിൽ 190,000 പേർഷ്യൻ ക്രിസ്‌ത്യാനികൾ രക്തസാക്ഷികളായതായി കണക്കാക്കപ്പെടുന്നു. ഏഴാം നൂറ്റാണ്ടിനുശേഷം വന്ന മുസ്ലീങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിലെ ക്രിസ്‌ത്യാനികളോട് ആദ്യമൊക്കെ സഹിഷ്ണുത പുലർത്തിയെങ്കിലും പിന്നീടു വലിയ പീഡകരായി മാറി. അവർ സഭയെ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും രക്തസാക്ഷികളുടെ ചുടുനിണത്തിൽ സഭ ശക്തമായി വളർന്നു. ചുരുക്കത്തിൽ അധികാരികൾ ഒരു ക്രിസ്ത്യാനിയെ വധിക്കുമ്പോൾ മറ്റൊരിടത്ത് അനേകർ ക്രിസ്ത്യാനികളായി മാറിയിരുന്നു. "ക്രിസ്‌ത്യാനികൾ ഒരു മുസ്ലീം പട്ടണത്തിലും കുരിശ് പ്രദർശിപ്പിക്കരുത്, പള്ളി പണിയരുത്, മറിയത്തിന്റെ പുത്രനായ ഈശോയെക്കുറിച്ച് ഒരു മുസ്ലീമിനോടും പറയരുത്" തുടങ്ങിയ നിയന്ത്രണങ്ങൾ അടിച്ചേല്പ്പിക്കപ്പെട്ടു. ക്രിസ്ത്യാനികൾ ഒരു മുസ്ലീമിനേയും സുവിശേഷവൽക്കരിക്കാൻ ശ്രമിക്കാതിരിക്കുന്നിടത്തോളംകാലം അവർ സഹിഷ്ണുത പുലർത്തി. അനുസരിക്കാത്തവരെ നിർദയം വധിച്ചു. ഒന്നുകിൽ ക്രിസ്‌ത്യാനികൾ സുവിശേഷവേല നടത്തി മരിക്കുക, അല്ലെങ്കിൽ നിശബ്ദത പാലിച്ചു ജീവിക്കുക: ഇതായിരുന്നു അവസ്ഥ. ക്രമേണ ജീവഭയം മൂലം പലരും നിശബ്ദത പാലിച്ചു ജീവിച്ചു. സുവിശേഷം പ്രഘോഷിക്കാത്ത ഒരു സഭയ്ക്ക് സുവിശേഷം നിലനിർത്താൻ കഴിയില്ല. മുസ്ലീം അധിനിവേശങ്ങൾ ഉണ്ടായ സ്ഥലങ്ങളിലെല്ലാം ഇപ്രകാരമാണു സഭ നാമാവശേഷമായത്. ക്രിസ്‌തുമതം കീഴ്പ്പെടുത്തപ്പെടുന്നതിനുണ്ടായ മറ്റൊരു കാരണം, അവർക്കിടയിൽത്തന്നെ ഉണ്ടായിരുന്ന അനൈക്യവും ദൈവശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളുമാണ്. ചിലപ്പോഴെങ്കിലും, ഒരു ക്രിസ്‌തീയ വിഭാഗത്തെ പരാജയപ്പെടുത്താൻ ഇതര സഭാവിഭാഗങ്ങൾ മുസ്ലീങ്ങളുടെപോലും സഹായം തേടിയതിനു ചരിത്ര തെളിവുകളുണ്ട്. ഇന്നും ക്രൈസ്തവസഭകൾക്കുള്ളിലും തമ്മിൽത്തമ്മിലുമുള്ള തർക്കങ്ങളും കലഹങ്ങളും മറ്റുള്ളവർ വേഗം നമ്മെ കീഴ്പ്പെടുത്താനും തകർക്കാനും ഇടയാക്കും. ➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ പതിനൊന്നു ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤ #{blue->none->b->സഹായഗ്രന്ഥങ്ങൾ }# 1. Moffett Samuel Heigh, A History of Christianity in Asia, Vol. 1, Michigan 1992, 144. 2. Spencer Robert, The Truth About Muhammad: Founder of the World's Most Intolerant Religion, Regnery Press, Washington DC 2006. 3. ........ The Politically Incorrect Guide to Islam (And the Crusades), Regnery Press, Washington DC 2005. 4......... Not Peace but a Sword: The Great Chasm between Christianity and Islam. Catholic Answers. California 2013. 5......... The Complete Infidels Guide to the Koran. Regnery Press, Washington DC 2009, 260. 6. Tritton A.S., The Caliphs and their Non Muslim Subjects, Creative Media Printers, 2015, 13. ഈ ലേഖനപരമ്പരയുടെ ആദ്യ പതിനൊന്നു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര -> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 -> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 -> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 -> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 -> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 -> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 -> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 -> http://www.pravachakasabdam.com/index.php/site/news/22317}} ⧪ {{ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 -> http://www.pravachakasabdam.com/index.php/site/news/22525}} ⧪ {{വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 -> http://www.pravachakasabdam.com/index.php/site/news/22709}} ⧪ {{ സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 -> http://www.pravachakasabdam.com/index.php/site/news/22990}} ⧪ {{ സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11 -> http://www.pravachakasabdam.com/index.php/site/news/23129}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-06-02-18:57:04.jpg
Keywords: ലേഖനപരമ്പര

23248
Category: 1
Sub Category:
Heading: വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകന്‍ ഫാ. ആർമണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്
Content: തലശേരി: പട്ടാരം വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസ ശ്രേഷ ്ഠനുമായിരുന്ന ഫാ. ആർമണ്ട് മാധവത്ത് കപ്പൂച്ചിൻ ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികൾക്ക് അംഗീകാരം നല്കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനിൽനിന്നു ലഭിച്ചതായി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് അറിയിച്ചത്. കേരള സഭയിൽ കരിസ്‌മാറ്റിക് നവീകരണത്തിന് തുടക്കം കുറിച്ചത് ആർമണ്ടച്ചൻ്റെ നേതൃത്വത്തിലായിരുന്നു. അച്ചൻ്റെ വിശുദ്ധിയെ സഭയു ടെ മുന്നിൽ എത്തിക്കാനുള്ള തലശേരി അതിരൂപതയുടെയും കപ്പൂച്ചിൻ സഭയുടെയും ശ്രമങ്ങളെ റോമിലെ വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയം അംഗീകരിച്ചതായുള്ള അറിയിപ്പ് ഇന്നലെ വൈകുന്നേരമാണ് തലശേരി അതിരൂപതകാര്യാലയത്തിൽ ലഭിക്കുന്നത്. മലബാറിൽനിന്നുള്ള സീറോ മലബാർ സഭയുടെ ആദ്യത്തെ ദൈവദാസനാണ് ആർമണ്ട് മാധവത്തച്ചൻ. കപ്പൂച്ചിൻ ആധ്യാത്മികത തന്റെ സാന്നിധ്യത്തിലൂടെയും പ്രഭാഷണത്തിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാൻ ആർമണ്ടച്ചനു സാധിച്ചു. ദൈവദാസപദവി പ്രഖ്യാപനവും തുടർനടപടികളും പിന്നീട് നിശ്ചയിക്കുമെന്ന് തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുഴിയിലും അറിയിച്ചു. #{blue->none->b->ഫാ. ആർമണ്ട് മാധവത്ത്: ജീവചരിത്രം }# 1930 നവംബര്‍ 25ന് പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായിആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍മണ്ട് അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദ്ദേഹത്തെ കപ്പൂച്ചിന്‍ സഭയില്‍ എത്തിച്ചു. കപ്പൂച്ചിന്‍ സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയ ബ്ര. ആര്‍മണ്ട് 1954 മെയ് 13-ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. കൊല്ലത്തുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും കോട്ടഗിരിയിലുള്ള ഫ്രയറിയില്‍ ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1960 മെയ് 25-ന് ഊട്ടി രൂപത മെത്രാനായിരുന്ന മാര്‍ ആന്റണി പടിയറ പിതാവില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചു. വയനാട്ടിലേക്ക് കുടിയേറിയ കുടുംബക്കാരോടൊപ്പം നടവയലില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ദിവ്യബലി. എറണാകുളത്തിനടുത്തുള്ള പൊന്നുരുന്നി ആശ്രമത്തിലും ആലുവയിലെ നസറത്ത് ആശ്രമത്തിലും മംഗലാപുരത്തുള്ള നൊവിഷ്യേറ്റിലും മൂവാറ്റുപുഴ ആശ്രമത്തിലും ഭരണങ്ങാനം സെമിനാരിയിലുമായിരുന്നു ആര്‍മണ്ടച്ചന്‍ തന്റെ ആദ്യഘട്ട ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. തീക്ഷ്ണതയോടെ ബലിയര്‍പ്പിക്കുകയും കരുണയോടെ കുമ്പസാരം കേള്‍ക്കുകയും ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ആര്‍മണ്ടച്ചന്‍ സഹസന്യാസികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഫ്രാന്‍സിസ് അസീസിയുടെ എളിമയും ലാളിത്യവും പരിഹാരചൈതന്യവും സ്വന്തമാക്കിയ ആര്‍മണ്ടച്ചന്റെ ജീവിതം ഏവര്‍ക്കും മാതൃകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ അല്മായസഭയുടെ ഡയറക്ടറായി പാലാ രൂപതയില്‍ പ്രവര്‍ത്തിക്കുവാനും അച്ചന് ഇക്കാലയളവില്‍ സാധിച്ചു. ഭരണങ്ങാനത്തുള്ള അഗതിമന്ദിരത്തിന്റെ ചുമതലക്കാരനായും അച്ചന്‍ സേവനം ചെയ്തു. അല്മായരുമായുള്ള അച്ചന്റെ ബന്ധം എല്ലായ്‌പ്പോഴും സുദൃഢമായിരുന്നു. #{blue->none->b-> 1976 നിര്‍ണായക വര്‍ഷം }# ഒരു ഉത്തമ സന്യാസവൈദികനായി ജീവിച്ച ഫാ. ആര്‍മണ്ടിന്റെ ജീവിതത്തില്‍ ‘വിളിയുടെ ഉള്ളിലെ വിളി’ ലഭിച്ച വര്‍ഷമാണ് 1976. ആ വര്‍ഷം ജനുവരി മാസത്തില്‍ കോഴിക്കോട് ക്രൈസ്റ്റ് കോളജില്‍ നടന്ന ആദ്യ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാന്‍ അച്ചനും അവസരം ലഭിച്ചു. ‘അരൂപിയിലുള്ള ജനനം’ അനുഭവിച്ചറിഞ്ഞ അച്ചന്‍ കൂടുതല്‍ ആനന്ദമുള്ളവനും സംതൃപ്തനും ആയിത്തീരുകയും ‘താന്‍ ഒരു ദൈവപൈതല്‍’ എന്ന അവബോധത്തില്‍ ജീവിക്കാനാരംഭിക്കുകയും ചെയ്തു. കരിസ്മാറ്റിക് ധ്യാനത്തിലൂടെ താന്‍ അനുഭവിച്ച ആത്മീയനിറവ് ഏവര്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച ആര്‍മണ്ടച്ചന്‍ ഈ ധ്യാനം മലയാളത്തില്‍ ലഭ്യമാക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അപ്രകാരം ഫാ. എ.കെ. ജോണ്‍, ഫാ. ഗ്രേഷ്യന്‍ എന്നിവരുടെയും ഏതാനും അല്മായ പ്രേഷിതരുടെയും സഹായത്തോടെ മലയാളത്തില്‍ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചു. ആത്മാവില്‍ നിറഞ്ഞവരുടെ ഒരു വലിയ കൂട്ടായ്മ കേരളമൊട്ടാകെ വളര്‍ത്തിയെടുക്കാന്‍ അച്ചന്‍ സഹിച്ച ത്യാഗങ്ങള്‍ അവിസ്മരണീയമാണ്. കണ്‍വന്‍ഷനുകള്‍, ഇടവക ധ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കാന്‍ അച്ചന്‍ കഠിനപ്രയത്‌നം ചെയ്തു. ജീവിതത്തിലെ എല്ലാ തുറകളിലുമുള്ളവരെ പരിശീലിപ്പിക്കുവാനും നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും അച്ചന്‍ പരിശ്രമിച്ചിരുന്നു. പലവിധ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും അച്ചന് അഭിമുഖീകരിക്കേണ്ടതായി വന്നെങ്കിലും ‘പ്രെയ്‌സ് ദ ലോര്‍ഡ്’ എന്ന സൗമ്യമായ മറുപടികൊണ്ട് അച്ചന്‍ എല്ലാത്തിനെയും അതിജീവിച്ചു. എല്ലായ്‌പ്പോഴും അധികാരികള്‍ക്ക് വിധേയനായി, ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് സേവനനിരതനായി അച്ചന്‍ തന്റെ വിശുദ്ധ ജീവിതം പുഷ്ഠിപ്പെടുത്തി. #{blue->none->b-> മലബാറിന്റെ മണ്ണിലേക്ക് }# ഭരണങ്ങാനം അസീസി ധ്യാനമന്ദിരത്തില്‍ 20 വര്‍ഷം സേവനം ചെയ്ത് അതിനെ വളര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിച്ച ആര്‍മണ്ടച്ചന്‍, തനിക്ക് ലഭിച്ച ഒരു പ്രചോദനമനുസരിച്ചാണ് 1996-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയ്ക്കടുത്ത് വിമലഗിരി ധ്യാനമന്ദിരം ആരംഭിച്ചത്. ഒന്നുമില്ലായ്മയില്‍നിന്നും സകലരോടും ധര്‍മം യാചിച്ച് അച്ചന്‍ കെട്ടിപ്പൊക്കിയ ധ്യാനമന്ദിരം മലബാറിന്റെ ആത്മീയ ഹൃദയമായിത്തീര്‍ന്നു. ഒരു വലിയ ധ്യാനപ്രസംഗകനോ കൗണ്‍സിലറോ രോഗശാന്തി ശുശ്രൂഷകനോ ജീവകാരുണ്യപ്രവര്‍ത്തകനോ ഒന്നുമായിരുന്നില്ല ആര്‍മണ്ടച്ചന്‍. എന്നാല്‍ അസാധാരണമായവിധം ദൈവസ്‌നേഹത്തില്‍ ജ്വലിച്ചിരുന്ന അച്ചന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു ശാന്തിയും സമാധാനവും ലഭിക്കാന്‍. പ്രാര്‍ത്ഥനയുടെ ഗുരുവും വചനത്തിന്റെ ഉപാസകനും ത്രിത്വത്തിന്റെ ആരാധകനുമായിരുന്ന ആര്‍മണ്ടച്ചന്‍ എഴുപതാം വയസില്‍ പെട്ടെന്ന് രോഗബാധിതനായിത്തീരുകയും 2001 ജനുവരി 12-ന് തന്റെ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടത് വിമലഗിരി ആശ്രമത്തോടനുബന്ധിച്ചായിരുന്നു. അന്നുമുതല്‍ ആര്‍മണ്ടച്ചന്റെ കല്ലറ പ്രാര്‍ത്ഥനയുടെ സങ്കേതമായി രൂപപ്പെടുവാന്‍ തുടങ്ങിയിരുന്നു. അച്ചന്റെ ആത്മീയ സന്താനങ്ങളും അയല്‍ക്കാരും സഹസന്യാസിനികളുമായിരുന്നു കബറിടത്തിങ്കല്‍ മാധ്യസ്ഥംതേടി ആദ്യമെത്തിയത്. പിന്നീട് ധ്യാനിക്കാന്‍ വന്നവരും അറിഞ്ഞുകേട്ട് വന്നവരും ബന്ധുമിത്രാദികളും നാനാജാതി മതസ്ഥരും പ്രാര്‍ത്ഥിക്കുവാനായി കബറിടത്തിങ്കലേക്ക് വന്നുതുടങ്ങി. ആര്‍മണ്ടച്ചന്റെ കബറിടത്തിങ്കല്‍വന്ന് സ്ഥിരമായി പ്രാര്‍ത്ഥിച്ചുപോകുന്നവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നവരും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനായി കടന്നുവരുന്നവരുമൊക്കെ ഇന്ന് നിത്യകാഴ്ചയാണ്. പലരും തങ്ങളുടെ ഗുരുനാഥനും മാതൃകയുമായി ആര്‍മണ്ടച്ചനെ കണ്ടുകൊണ്ട് നിരന്തരം മാധ്യസ്ഥം തേടുകയും ആര്‍മണ്ടച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. മലബാറില്‍ കേവലം നാല് വര്‍ഷം മാത്രം ശുശ്രൂഷ നിര്‍വഹിച്ച അച്ചനെക്കുറിച്ച് പറയുമ്പോള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം നൂറ് നാവാണെന്നത് അച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ സാക്ഷിപത്രമാണ്. ദൈവശാസ്ത്ര അധ്യാപകനോ അറിയപ്പെടുന്ന ധ്യാനഗുരുവോ ഒന്നും ആയിരുന്നില്ലെങ്കിലും ആര്‍മണ്ടച്ചന്റെ ആധ്യാത്മിക കാഴ്ചപ്പാട് സമഗ്രവും സമ്പൂര്‍ണവുമായിരുന്നു. ത്രിത്വം എന്ന മഹാരഹസ്യത്തെ എല്ലായ്‌പ്പോഴും ധ്യാനിക്കുകയും ത്രിതൈ്വക ദൈവത്തെ സര്‍വദാ ആരാധിക്കുകയും ത്രിത്വത്തില്‍ ചരിക്കുകയും ചെയ്ത ഒരു ‘മിസ്റ്റിക്’ ആയിരുന്നു ആര്‍മണ്ടച്ചന്‍. ‘നാം ത്രിത്വത്തില്‍ നിന്നുണരുന്നു, ത്രിത്വത്തില്‍ ജീവിക്കുന്നു, ത്രിത്വത്തില്‍ വിലയം പ്രാപിക്കുന്നു’ എന്ന് എല്ലായ്‌പ്പോഴും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അച്ചന്റെ എല്ലാ പ്രാര്‍ത്ഥനകളും ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ത്രിത്വത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു. ആര്‍മണ്ടച്ചന്റെ ധ്യാനചിന്തകളും ബോധ്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരുന്ന ഡയറികളിലൂടെ പോകുമ്പോള്‍ ത്രിത്വം അദ്ദേഹത്തെ എത്രമാത്രം ലഹരി പിടിപ്പിച്ചിരുന്നുവന്ന് മനസിലാകും. ത്രിതൈ്വക ദൈവാനുഭവധ്യാനം’ എന്ന ഒരു ആത്മീയസാധനയ്ക്കുതന്നെ ഊടും പാവും നെയ്ത അച്ചന്റെ എല്ലാ പ്രഭാഷണങ്ങളും ത്രിത്വത്തില്‍ ചക്രമിക്കുന്നതായിരുന്നു. അച്ചന്റെ ഡയറിയില്‍ കാണുന്ന വിചിന്തനങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ടുകള്‍തന്നെ ഇതിന് സാക്ഷ്യമാണ്. ‘ത്രിതൈ്വക ദൈവകേന്ദ്രീകൃതജീവിതം’, ‘ത്രിത്വത്തില്‍ അധിവാസം’, ‘ത്രിത്വം സ്വര്‍ഗത്തില്‍’, ത്രിത്വം പരിശുദ്ധ കുര്‍ബാനയില്‍ തുടങ്ങിയ തലക്കെട്ടുകള്‍ ഉദാഹരണങ്ങളാണ്. ത്രിത്വമെന്നാല്‍ ആര്‍മണ്ടച്ചന് ജീവശ്വാസമായിരുന്നു. ജീവിതമെന്നാല്‍ അച്ചന് ത്രിത്വത്തിലുള്ള വാസമായിരുന്നു. #{blue->none->b-> പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ }# തന്റെ ആഴമായ വിശ്വാസവും തീക്ഷ്ണമായ പ്രേഷിതചൈതന്യവും ആര്‍മണ്ടച്ചന്‍ ആര്‍ജിച്ചത് പ്രാര്‍ത്ഥനയില്‍നിന്നായിരുന്നു. എന്നും പ്രഭാതത്തില്‍ നാലുമണിക്കുണര്‍ന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന ആര്‍മണ്ടച്ചന്റെ രൂപം സഹസന്യാസികളുടെ മനസില്‍ ഇന്നും പച്ചകെടാതെ നില്‍ക്കുന്നു. ധ്യാനമന്ദിരത്തിലെ തിരക്കുകള്‍ കഴിഞ്ഞ് എല്ലാവരും പോയി കഴിയുമ്പോള്‍ അച്ചന്‍ സക്രാരിയുടെ മുമ്പിലിരുന്ന് പിന്നെയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുമായിരുന്നു. നടക്കുമ്പോഴൊക്കെ ജപമാല ചൊല്ലുക അച്ചന്റെ പതിവായിരുന്നു. വ്യക്തിപരമായി പ്രാര്‍ത്ഥിക്കാനും മറ്റുള്ളവരോടുകൂടി പ്രാര്‍ത്ഥിക്കാനും ഏകാന്തമായി പ്രാര്‍ത്ഥിക്കാനും ആരവത്തോടുകൂടി പ്രാര്‍ത്ഥിക്കാനും അച്ചന് പ്രയാസം ഉണ്ടായിരുന്നില്ല. ഹൃദയാന്തരാളത്തില്‍ ദൈവത്തെ എല്ലായ്‌പ്പോഴും പൂജിച്ചു ജീവിക്കുന്ന ഒരു ഉപാസകനായിരുന്നു ആര്‍മണ്ടച്ചന്‍. #{blue->none->b-> വിശ്വാസത്തിന്റെ നിറകുടം }# പ്രെയ്‌സ് ദി ലോര്‍ഡ് എന്ന് പറഞ്ഞ് ആരെയും അഭിസംബോധന ചെയ്തിരുന്ന ആര്‍മണ്ടച്ചന്‍ ദൈവ പരിപാലനയില്‍ പൂര്‍ണമായും ആശ്രയിച്ചിരുന്നു. ഉറച്ച വിശ്വാസം മാത്രമായിരുന്നു അച്ചനുണ്ടായിരുന്ന കൈമുതല്‍. കരിസ്മാറ്റിക് നവീകരണത്തിന് തുടക്കം കുറിക്കാനും രണ്ട് ധ്യാനമന്ദിരങ്ങള്‍ ഒന്നുമില്ലായ്മയില്‍നിന്നും പടുത്തുയര്‍ത്തുവാനും അച്ചന് കഴിഞ്ഞത് ഈ ദൃഢമായ വിശ്വാസമായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും വിജയത്തിലും പരാജയത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എല്ലാം ദൈവത്തെ ഹൃദയം തുറന്ന് സ്തുതിക്കാന്‍ അച്ചനെ പ്രാപ്തനാക്കിയത് കലര്‍പ്പില്ലാത്ത വിശ്വാസം ഒന്നുമാത്രമായിരുന്നു. പിതാവായ ദൈവത്തിന്റെ പദ്ധതികള്‍ മക്കളുടെ നന്മയ്ക്കായിമാത്രം ഭവിക്കും എന്ന വിശ്വാസം അച്ചനില്‍ രൂഢമൂലമായിരുന്നതിനാല്‍ എല്ലായ്‌പ്പോഴും ശാന്തമായി ജീവിക്കാന്‍ അച്ചന് സാധിച്ചു. ഏതു കാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും അത് കിട്ടിക്കഴിഞ്ഞു എന്ന് വിശ്വസിച്ച് നന്ദിപറഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ഏറ്റവും കുറഞ്ഞ അളവില്‍ തൃപ്തിപ്പെടുക എന്നത് ഭക്ഷണത്തെയും വസ്ത്രത്തെയും മറ്റ് അവശ്യവസ്തുക്കളെയുംകുറിച്ച് അച്ചന്‍ എടുത്ത ഒരു നിലപാടായിരുന്നു. ദൈവം തന്ന സമ്പത്തിന്റെ ശരിയായ ഉപയോഗം അച്ചന് നന്നായി അറിയാമായിരുന്നു. അതിനാല്‍ത്തന്നെ പൊതുനന്മയ്ക്കുവേണ്ടി മെച്ചപ്പെട്ടതും സൗകര്യമുള്ളതുമായ കാര്യങ്ങള്‍ ഒരുക്കിയപ്പോഴും അദ്ദേഹം തനിക്കായി ഏറ്റവും കുറഞ്ഞ സൗകര്യങ്ങള്‍ തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. മുഷിഞ്ഞതും വൃത്തിഹീനവുമായ ജീവിതം നയിക്കുന്നുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയവരെപ്പോലും ഒരു പുഞ്ചിരികൊണ്ട് സമാശ്വസിപ്പിക്കുക മാത്രമാണ് അച്ചന്‍ ചെയ്തിരുന്നത്. അവസാന കാലഘട്ടമെങ്കിലും അല്‍പം സൗകര്യമുള്ള ഭരണങ്ങാനം ആശ്രമത്തില്‍ ചെലവഴിക്കണമെന്ന് അപേക്ഷിച്ചവരോട് അച്ചന്റെ മറുപടി ഇപ്രകാരമായിരുന്നു: ”എനിക്ക് വളരെ കുറച്ച് ആവശ്യങ്ങളേ ഉള്ളൂ. അതിനുപറ്റിയ സ്ഥലം പട്ടാരത്തെ ആ ചെറിയ വീടാണ്. ഞാന്‍ അവിടെ ഇനി സമയം ചെലവഴിച്ചുകൊള്ളാം.” #{blue->none->b-> സ്‌നേഹത്തിന്റെ മൂര്‍ത്തരൂപം }# ‘ആര്‍മണ്ടച്ചന്‍ സ്‌നേഹിക്കുക ആയിരുന്നില്ല സ്‌നേഹം ആയിത്തീരുക ആയിരുന്നു.’ ആര്‍മണ്ടച്ചന്റെ സ്‌നേഹം അനുഭവിച്ച ആരും പറയുന്ന വാക്കുകളാണിവ. ഓരോരുത്തരെയും അവരുടെ പ്രത്യേകത അറിഞ്ഞുകൊണ്ട് പരിഗണിക്കാനും സന്തോഷിപ്പിക്കാനും സമാശ്വസിപ്പിക്കാനുമുള്ള അച്ചന്റെ കഴിവ് അപാരമായിരുന്നു. സ്‌നേഹം ഉള്ളില്‍ വച്ചുകൊണ്ടിരിക്കുകയല്ല അത് പ്രകടിപ്പിക്കുകയും അതുമൂലം മറ്റുള്ളവരെ വളര്‍ത്തുകയും സന്തോഷിപ്പിക്കുകയും ആയിരുന്നു അച്ചന്‍ ചെയ്തത്. ശിശുക്കളോടും പ്രായമായവരോടും ദരിദ്രരോടും അഗതികളോടും അവഗണിക്കപ്പെട്ടവരോടുമുള്ള അച്ചന്റെ പരിഗണനയും സ്‌നേഹവും ഒന്നു വേറെയായിരുന്നു. കൂടുതല്‍ ശ്രവിക്കുകയും അല്‍പംമാത്രം സംസാരിക്കുകയും ചെയ്യുക എന്നതായിരുന്നു അച്ചന്‍ അവലംബിച്ച മാര്‍ഗം. ഒരു മനുഷ്യനെപ്പോലും മുറിപ്പെടുത്താന്‍ അച്ചന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നു മാത്രമല്ല മറ്റുള്ളവര്‍ നല്‍കിയ വേദനകളുടെ പേരില്‍ ഒരിക്കലും അവരോട് അകല്‍ച്ച കാണിക്കാതെ ഒരു സ്‌നേഹിതനെപ്പോലെ അവരോട് പെരുമാറാനും അച്ചന് കഴിഞ്ഞിരുന്നു. ദൈവാത്മാവിനെ ആര്‍മണ്ടച്ചന്‍ വിളിച്ചിരുന്നത് ‘ആത്മമിത്രം’ എന്നായിരുന്നു. അനുദിന ജീവിതത്തില്‍ ആത്മാവിന്റെ സ്പന്ദനങ്ങള്‍ക്ക് ഇത്രമാത്രം ചെവികൊടുത്ത വ്യക്തികള്‍ അപൂര്‍വമാണെന്ന് പറയാം. പ്രാര്‍ത്ഥനയിലൂടെ ആത്മാവിനോട് എല്ലായ്‌പ്പോഴും ആലോചന ചോദിച്ചിരുന്നു. ആത്മാവ് സ്ഥിരീകരിച്ചു എന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ അച്ചന്‍ നടപ്പാക്കിയിരുന്നുള്ളൂ. ദൈവഹിതമെന്ന് ഒരിക്കല്‍ ആത്മാവ് വെളിപ്പെടുത്തിക്കൊടുത്താല്‍ അതിനുവേണ്ടി ഏതറ്റം പോകാനും അച്ചന്‍ തയാറായിരുന്നു. നവീകരണമുന്നേറ്റത്തില്‍ അച്ചന്‍ കൈവരിച്ച നേട്ടങ്ങളുടെ എല്ലാം പിന്നില്‍ ഈ സത്യമാണ് കാണാന്‍ കഴിയുക. 2019 ജനുവരി 23നാണ് നാമകരണ നടപടി ആരംഭിച്ചത്. (ജീവചരിത്രത്തിന് കടപ്പാട്). ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-03-10:43:59.jpg
Keywords: ദൈവദാസ

23249
Category: 1
Sub Category:
Heading: ലോസ് ആഞ്ചലസില്‍ 11 നവവൈദികര്‍ അഭിഷിക്തരായി
Content: ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസില്‍ 11 നവവൈദികര്‍ അഭിഷിക്തരായി. ജൂൺ 1 ശനിയാഴ്ച ലോസ് ആഞ്ചലസ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആർച്ച് ബിഷപ്പ് ബിഷപ്പ് ജോസ് എച്ച് ഗോമസ് മുഖ്യകാര്‍മ്മികനായി. 16 വര്‍ഷത്തിനിടെ അതിരൂപതയില്‍ നടന്ന ഏറ്റവും അധികം പേര്‍ തിരുപ്പട്ടം സ്വീകരിച്ച സുദിനമായിരിന്നു ഇത്. മിഗുവേൽ, ജോസഫ്, തോമസ്, ആൻ്റണി, എറിക്, മാർക്കോ, സ്റ്റീഫൻ, ജെയിം, ലൂസിയോ, എഡ്വാർഡോ, അലജാൻഡ്രോ തുടങ്ങീയവര്‍ തിരുപ്പട്ടം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. പൗരോഹിത്യത്തിന്റെ കാരണം സ്നേഹമാണെന്നും യേശു നിത്യജീവന്റെ വാക്കുകൾ നിങ്ങളെ ഭരമേൽപ്പിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. എല്ലാവരും തന്റെ കുടുംബത്തിൻ്റെ പുത്രന്മാരും പുത്രിമാരും ആയിത്തീരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതാണ് അവിടുന്ന് ഇവിടെ ഭൂമിയിൽ, തൻ്റെ സഭയ്ക്കുള്ളിൽ സ്നേഹത്തിന്റെ രാജ്യം പണിയുന്നത്. ദൈവം തന്റെ പുത്രനായ യേശുവിനെ അയച്ചു. അവിടുന്നാണ് തന്റെ നവ 11 വൈദികരെ തെരഞ്ഞെടുത്തതെന്നു ബിഷപ്പ് പറഞ്ഞു. പൂർണ്ണഹൃദയത്തോടെ, അവൻ്റെ എല്ലാ ശക്തിയോടും കൂടി ജനങ്ങളെ സ്നേഹിക്കണമെന്നും അവിടുന്ന് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ആട്ടിൻകൂട്ടത്തിനുവേണ്ടി ജീവൻ നൽകാൻ എപ്പോഴും തയാറായിരിക്കണമെന്നും ബിഷപ്പ് ഓര്‍മ്മപ്പെടുത്തി. 28 മുതൽ 40 വയസ്സ് വരെയുള്ളവരാണ് നവവൈദികര്‍. മൂവായിരത്തിലധികം ക്ഷണിക്കപ്പെട്ട അതിഥികളും 260 വൈദികരും ചടങ്ങില്‍ ഭാഗഭാക്കായി. നാല്‍പ്പത് ലക്ഷത്തിലധികം വിശ്വാസികളുള്ള അമേരിക്കയിലെ ഏറ്റവും വലിയ രൂപതയാണ് ലോസ് ആഞ്ചലസ്. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-03-14:24:05.jpg
Keywords: അമേരിക്ക

23250
Category: 1
Sub Category:
Heading: ചാംപ്യൻസ് ലീഗ് കിരീടം മരിയന്‍ കത്തീഡ്രലിലെ അള്‍ത്താരയില്‍ സമര്‍പ്പിച്ച് റയൽ മാഡ്രിഡ് ടീം
Content: മാഡ്രിഡ്: വെംബ്ലിയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലില്‍ 15–ാം യൂറോപ്യൻ കിരീടം ചൂടിയ റയൽ മാഡ്രിഡ് ടീം ദൈവ തിരുസന്നിധിയില്‍ നന്ദി പറയുവാനെത്തി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മാഡ്രിഡിലെ അൽമുദേന കത്തീഡ്രൽ ദേവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരിന്നു. ശനിയാഴ്ച കിരീട നേട്ടം സ്വന്തമാക്കിയ ടീം, ഇന്നലെ ജൂണ്‍ 2 ഞായാറാഴ്ച റയൽ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ദേവാലയത്തിലെത്തിയത്. ടീമിനെ മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ കത്തീഡ്രലിൽ സ്വീകരിച്ചു. ഫൈനലിൽ രണ്ടാം ഗോൾ നേടിയ വിനീസ്യൂസ് ജൂനിയർ, ഗോൾകീപ്പർ കോർട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി, കമവിംഗ, കാർവാജൽ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് ദേവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. ഔർ ലേഡി ഓഫ് അൽമുദേന എന്ന പേരിൽ അറിയപ്പെടുന്ന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കിരീടം സമര്‍പ്പിക്കുകയായിരിന്നു. ടീമിനെ അഭിനന്ദനം അറിയിക്കുകയാണെന്നും മാഡ്രിഡിൻ്റെ രക്ഷാധികാരിയായ അൽമുദേനയിലെ കന്യകയുടെ മേലങ്കിയില്‍ നിങ്ങള്‍ പ്രതിഷ്ഠിക്കുകയാണെന്നും ഒരു നല്ല അമ്മയെപ്പോലെ, അവൾ തൻ്റെ പൈതങ്ങള്‍ക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കും വേണ്ടി മാധ്യസ്ഥം വഹിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ദൈവമാതാവ് ഈ കിരീടത്തെ സ്വാഗതം ചെയ്യുന്നു. എല്ലാവർക്കും നല്ല പ്രകടനം തുടരാൻ, ദൈവമാതാവിന്റെ മധ്യസ്ഥം സഹായകരമായി മാറട്ടെയെന്നും ബിഷപ്പ് ആശംസിച്ചു. ഇതാദ്യമായല്ല റയൽ മാഡ്രിഡ് ടീം, അൽമുദേനയിലെ മരിയന്‍ സന്നിധിയില്‍ നന്ദിയര്‍പ്പിക്കാനെത്തുന്നത്. 2018ലും 2022ലും ലിവർപൂളിനെ തോൽപ്പിച്ച് ജേതാക്കള്‍ ആയപ്പോഴും ടീം ദേവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-03-15:52:45.jpg
Keywords: കിരീട, ഫുട്ബോ

23251
Category: 1
Sub Category:
Heading: യേശുവിനെപ്പോലെ മുറിക്കപ്പെട്ട അപ്പമാകുവാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ?: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവൻ അവിടുന്ന് തനിക്കുവേണ്ടി സൂക്ഷിച്ചു വച്ചില്ലായെന്നും മറിച്ച്, അത് നമുക്കു തരികയാണ് ചെയ്തതെന്നും യേശുവിനെപ്പോലെ മുറിക്കപ്പെട്ട അപ്പമായി നാമും മാറണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ കർത്താവിൻറെ തിരുമാംസരക്തങ്ങളുടെ തിരുന്നാൾ ദിനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മുറിക്കപ്പെട്ട അപ്പത്തിലും ശിഷ്യന്മാർക്ക് നല്കപ്പെട്ട പാനപാത്രത്തിലും, അത് അവിടുന്നു തന്നെയാണ് നരകുലത്തിനായി സ്വയം ദാനം ചെയ്യുകയും ലോകത്തിന്റെ ജീവനുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്യുന്നതെന്ന് പാപ്പ അനുസ്മരിച്ചു. യേശു അപ്പം മുറിക്കുന്ന വേളയില്‍ "അവൻ അവർക്കു നല്കി" എന്നു പറയുന്നുണ്ട്. നമുക്ക് ഈ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ ഉറപ്പിക്കാം: അവൻ അത് അവർക്ക് നൽകി. ദിവ്യകാരുണ്യം, വാസ്തവത്തിൽ, ദാനത്തിൻറെ മാനത്തെയാണ് ഓർമ്മിക്കുന്നത്. യേശു അപ്പം എടുക്കുന്നത് അത് സ്വയം കഴിക്കാനല്ല, മറിച്ച് അത് മുറിച്ച് ശിഷ്യന്മാർക്ക് നൽകാനാണ്, അങ്ങനെ അവിടന്ന് തൻറെ അനന്യതയും ദൗത്യവും വെളിപ്പെടുത്തുന്നു. ജീവൻ അവിടന്ന് തനിക്കുവേണ്ടി സൂക്ഷിച്ചു വച്ചില്ല, മറിച്ച്, അത് നമുക്കു തന്നു; ദൈവവുമായുള്ള തന്റെ സമാനത പരിഗണിക്കേണ്ട ഒരു നിധിയായി അവിടന്ന് കണക്കാക്കിയില്ല. മറിച്ച് നമ്മുടെ മനുഷ്യപ്രകൃതിയിൽ പങ്കുചേരാനും നമ്മെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കാനുമായി തൻറെ മഹത്വം വെടിഞ്ഞു (ഫിലിപ്പി 2:1-11 ). തൻറെ ജീവിതം മുഴുവൻ യേശു ഒരു ദാനമാക്കിയെന്നു പാപ്പ അനുസ്മരിച്ചു. ദിവ്യബലി അർപ്പിക്കുന്നതും തിരുവോസ്തി സ്വീകരിക്കുന്നതും, പ്രത്യേകിച്ച് ഞായറാഴ്ചകളിൽ ചെയ്യുന്നതുപോലെ, ജീവിതത്തിൽ നിന്ന് വേറിട്ടു നില്ക്കുന്ന ഒരു അനുഷ്ഠാനമോ വ്യക്തിപരമായ സമാശ്വാസത്തിൻറെ സാധാരണ നിമിഷമോ അല്ലെന്ന് അപ്പോൾ നമുക്കു മനസ്സിലാകും. യേശു അപ്പം എടുത്ത് മുറിച്ച് അവർക്ക് കൊടുത്തുവെന്ന് നാം എപ്പോഴും ഓർക്കണം. ആകയാൽ, അവിടന്നുമായുള്ള കൂട്ടായ്മ നമ്മെ മറ്റുള്ളവർക്കായി മുറിക്കപ്പെട്ട അപ്പമാകാൻ പ്രാപ്തരാക്കുകയും നാം എന്തായിരിക്കുന്നുവോ അതും നമുക്കുള്ളതും മറ്റുള്ളവരുമായി പങ്കിടാൻ നമ്മെ കഴിവുള്ളവരാക്കുകയും ചെയ്യുന്നു. മഹാനായ വിശുദ്ധ ലിയോ പറഞ്ഞു: "ക്രിസ്തുവിൻറെ ശരീരരക്തങ്ങളിലുള്ള നമ്മുടെ ഭാഗഭാഗിത്വം, നമ്മെ, നാം ഭക്ഷിക്കുന്നതെന്തോ അത് ആക്കിതീര്‍ക്കുകയെന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല". സഹോദരീ സഹോദരന്മാരേ, നാം എന്തിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്: നാം "ദിവ്യകാരുണ്യം" ആയിത്തീരാൻ. സ്വന്തം ജീവിതം മറ്റുള്ളവർക്ക് ദാനമാക്കാൻ അറിയാവുന്നവരുമായ ആളുകൾ ആയിത്തീരാൻ. അങ്ങനെ വിശുദ്ധ കുർബാന വഴി, നാം ഒരു നവ ലോകത്തിൻറെ പ്രവാചകന്മാരും ശില്പികളുമായിത്തീരുന്നു. നാം സ്വാർത്ഥതയെ മറികടന്ന് സ്നേഹത്തിലേക്ക് സ്വയം തുറക്കുമ്പോൾ, സാഹോദര്യ ബന്ധം വളർത്തിയെടുക്കുമ്പോൾ, നമ്മുടെ സഹോദരങ്ങളുടെ കഷ്ടപ്പാടുകളിൽ പങ്കുചേരുകയും ആവശ്യത്തിലിരിക്കുന്നവരുമായി അപ്പവും വിഭവങ്ങളും പങ്കിടുകയും ചെയ്യുമ്പോൾ, നമ്മുടെ കഴിവുകൾ എല്ലാവർക്കുമായി ലഭ്യമാക്കുമ്പോൾ, അപ്പോൾ, നമ്മൾ യേശുവിനെപ്പോലെ നമ്മുടെ ജീവിതത്തിൻറെ അപ്പം മുറിക്കുകയാണ്. സഹോദരീസഹോദരന്മാരേ, അപ്പോൾ നമുക്ക് സ്വയം ചോദിക്കാം: ഞാൻ എന്റെ ജീവൻ എനിക്കുവേണ്ടി മാത്രം സൂക്ഷിക്കുകയാണോ അതോ യേശുവിനെപ്പോലെ ഞാൻ അത് ദാനം ചെയ്യുകയാണോ? ഞാൻ മറ്റുള്ളവർക്കായി സ്വയം ഉഴിഞ്ഞുവയ്ക്കുകയാണോ അതോ എൻറെ കൊച്ചു സ്വത്വത്തിൽ ഞാൻ അടഞ്ഞിരിക്കുകയാണോ? ദൈനംദിന സാഹചര്യങ്ങളിൽ, എങ്ങനെ പങ്കുചേരണമെന്ന് എനിക്കറിയാമോ? അതോ, ഞാൻ എപ്പോഴും എന്റെ താൽപര്യമാണോ നോക്കുന്നത്? ദിവ്യകാരുണ്യ യേശുവിനോട് ഐക്യപ്പെട്ട് സ്നേഹദാനമായി മാറാൻ കന്യകാമറിയം നമ്മെ സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2024-06-03-18:43:32.jpg
Keywords: പാപ്പ

23252
Category: 18
Sub Category:
Heading: സീറോമലബാർ സിനഡിന്റെ പ്രത്യേക സമ്മേളനം ജൂൺ 14ന്
Content: കാക്കനാട്: സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രൻ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം ജൂൺ 14 വെള്ളിയാഴ്ച്ച വൈകിട്ട് ഓൺലൈനിൽ നടക്കും. 5.00 മുതൽ 7.00 വരെയുള്ള സമയത്താണ് സിനഡ് ഓണ്‍ലൈനായി ചേരുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്നലെ മെത്രാന്മാർക്ക് നല്കി. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതല്ലെന്ന് മേജർ ആർച്ച് ബിഷപ്പ് നൽകിയ വിജ്ഞാപനത്തിൽ അറിയിച്ചു.
Image: /content_image/India/India-2024-06-04-12:03:42.jpg
Keywords: സീറോ

23253
Category: 18
Sub Category:
Heading: ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന വചനശുശ്രൂഷയും സൗഖ്യാരാധനയും ഇന്ന് Zoom-ല്‍
Content: കര്‍ത്താവിന്റെ ജീവിക്കുന്ന സാന്നിധ്യം ആയിരങ്ങള്‍ക്ക് മുന്നില്‍ സൗഖ്യ ശുശ്രൂഷയിലൂടെ തുറന്നുക്കാണിച്ചിട്ടുള്ള പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന വചനശുശ്രൂഷയും സൗഖ്യാരാധനയും ഇന്ന് ഓണ്‍ലൈനില്‍ നടക്കും. 'എഫ്ഫാത്ത മിനിസ്ട്രി'യുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജൂണ്‍ 4 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 09:30 മുതല്‍ 11 വരെയാണ് ശുശ്രൂഷ നടക്കുക. ജപമാല, വചന സന്ദേശം, ആരാധന, സൗഖ്യ വിടുതല്‍ ശുശ്രൂഷ എന്നിവ ശുശ്രൂഷകളുടെ ഭാഗമായി നടക്കും. ഇന്ത്യൻ സമയം 9:20 PM മുതൽ ഓൺലൈനിൽ ZOOM വഴിയായി കൂട്ടായ്മയിലേക്ക് ജോയിൻ ചെയ്യാവുന്നതാണ്. ശുശ്രൂഷ യൂടൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ZOOM-ൽ ജോയിൻ ചെയ്യാൻ സാധിക്കാത്തവര്‍ക്ക് യൂടൂബ് ലൈവില്‍ 9:30PM മുതൽ ജോയിൻ ചെയ്യാവുന്നതാണെന്ന് 'എഫ്ഫാത്ത മിനിസ്ട്രി' അറിയിച്ചു. #{blue->none->b-> നയിക്കുന്നത് : }# Br. Sabu Aruthottiyil (King Jesus Ministries). #{blue->none->b-> 04 June 2024, Tuesday 9:30 PM - 11 PM Indian Time }# ➤ #{green->none->b-> Join Zoom Meeting: }# {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 }} - Meeting ID: 748 256 7296 Passcode: 1010 ➤ {{ Youtube Channel Link: CLICK HERE -> https://www.youtube.com/@EphphathaHolyRosary }}
Image: /content_image/India/India-2024-06-04-12:19:14.jpg
Keywords: സാബു

23254
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ ആക്രമിച്ച ക്രൈസ്‌തവ വിശ്വാസി മരിച്ചു
Content: ലാഹോർ: പാക്കിസ്ഥാനിൽ ഇസ്ലാം മതസ്ഥര്‍ മതനിന്ദ ആരോപിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച ക്രൈസ്‌തവ വിശ്വാസി മരിച്ചു. മേയ് 25നു നടന്ന ആക്രമണത്തില്‍ ദാരുണമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുകയായിരിന്ന നസീർ മസിഹ് എന്ന കത്തോലിക്ക വിശ്വാസിയാണ് മരണമടഞ്ഞത്. ഇസ്ലാമാബാദിൽ നിന്ന് 150 മൈൽ തെക്ക് സർഗോധ സിറ്റിയിലെ മുജാഹിദ് കോളനിയിലെ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയായിരിന്നു. ഖുറാന്‍ അവഹേളിച്ചുവെന്നാരോപിച്ച് നസീർ മസിഹിനെതിരെ തിരിഞ്ഞ ജനക്കൂട്ടം ക്രിസ്ത്യൻ വീടുകളും നസീറിന്റെ ഉടമസ്ഥതയിലുള്ള ഷൂ ഫാക്ടറിയും കത്തിച്ചു നശിപ്പിച്ചിരിന്നു. ആക്രമണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ചെരിപ്പുകള്‍ മോഷ്ട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു ക്രിസ്‌ത്യാനികൾക്കും പത്തു പോലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നസീറിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ പ്രദേശത്ത് നിന്നു പെട്ടെന്ന് പലായനം ചെയ്തതിനാലാണ് അവരുടെ ജീവന്‍ രക്ഷിക്കാനായത്. അതേസമയം ക്രിസ്‌ത്യാനികളുടെ വീടുകളും സ്വത്തുക്കളും അക്രമികൾ നശിപ്പിച്ചു. നസീര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്താന്‍ ഏറെ ശ്രമകരമായ ദൌത്യമാണ് നടത്തിയത്. ഇതിനിടെ പോലീസുകാര്‍ക്കും പരിക്കേറ്റു. വൻ പോലീസ് സംഘമെത്തിയാണ് നസീറിനെയും പത്തു ക്രിസ്്യാനികളെയും അക്രമികളിൽനിന്നു മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. സർഗോധയിലെ കംബൈൻഡ് മിലിട്ടറി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിന്ന നസീറിന്റെ ആരോഗ്യ സ്ഥിതി ഞായറാഴ്ച മോശമാകുകയായിരിന്നു. ക്രൈസ്തവരെ ആക്രമിച്ച കേസിൽ 140 പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. എഴുപത്തിയാറുകാരനായ മസിഹ് വർഷങ്ങളായി സൗദി അറേബ്യയിൽ അധ്വാനിച്ച് നേടിയതില്‍ നിന്ന്‍ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് ഒരു ഷൂ ഫാക്ടറി സ്ഥാപിച്ചു വിജയകരമായ രീതിയില്‍ ബിസിനസ്സ് നടത്തി വരികയായിരിന്നു. ശനിയാഴ്ച രാവിലെ 6 മണിയോടെ മസിഹിൻ്റെ മുസ്ലീം അയൽവാസികളിലൊരാളായ അയൂബ് ഗോണ്ടൽ എന്നയാളാണ് ഖുറാൻ പേജുകൾ അവഹേളിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് മതനിന്ദ നടത്തിയെന്ന് ആരോപിച്ച് മസിഹിനെതിരെ രംഗത്ത് വന്നത്. ഇതോടെ സമീപ ഗ്രാമങ്ങളില്‍ നിന്നുവരെ തീവ്ര ഇസ്ലാം മതസ്ഥര്‍ പാഞ്ഞെത്തുകയായിരിന്നു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ വ്യാജ മതനിന്ദ ആരോപണം ഉന്നയിച്ച് ആക്രമിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. രാജ്യത്തെ ക്രൈസ്തവര്‍ വലിയ രീതിയിലുള്ള പീഡനമാണ് ഏറ്റുവാങ്ങുന്നത്. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-04-14:08:51.jpg
Keywords: പാക്കി

23255
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ജെറുസലേമില്‍ മരിയന്‍ പ്രദിക്ഷണവുമായി വിശ്വാസികള്‍
Content: ജെറുസലേം: യേശുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന പഴയ നഗരമായ ജെറുസലേമിലെ ഹോളി സെപ്പൽക്കർ ദേവാലയത്തിന് സമീപം മരിയന്‍ പ്രദിക്ഷണവുമായി വിശ്വാസികള്‍. മെയ് 31 വെള്ളിയാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ വേണ്ടിയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി ഒരുമിച്ചുകൂടിയത്. കന്യകാമറിയത്തിൻ്റെ രൂപവുമായി പുരാതന തെരുവുകളിലൂടെ നടന്നു നീങ്ങിയ മരിയന്‍ പ്രദിക്ഷണത്തില്‍ വിശുദ്ധ നാട്ടില്‍ എട്ട് മാസമായി നീണ്ടു നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മാധ്യസ്ഥ യാചനയുമായി വിശ്വാസികൾ പ്രാർത്ഥനകൾ ഉയർത്തുകയായിരിന്നു. സെൻ്റ് സേവ്യർ ദേവാലയത്തിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണത്തിൽ നിരവധി ബിഷപ്പുമാർ, ഫ്രാൻസിസ്‌ക്കൻ സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരോടൊപ്പം നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. സ്കൂൾ ഓഫ് ഫ്രെറസ്, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ചർച്ച്, ഫ്രാൻസിസ്കൻ സന്യാസിമാരുടെ ആസ്ഥാനം, ജെറുസലേമിലെ ഏറ്റവും പ്രശസ്തമായ രണ്ട് ഗേറ്റുകളായ ന്യൂ ഗേറ്റ്, ജാഫ ഗേറ്റ് എന്നിവയിലൂടെയാണ് പ്രദിക്ഷണം നീങ്ങിയത്. പുഷ്പങ്ങള്‍ വിതറിയും മരിയന്‍ ഗീതങ്ങള്‍ ആലപിച്ചും വിശ്വാസി സമൂഹം പ്രദിക്ഷണത്തില്‍ ഭാഗഭാക്കായി. പ്രദിക്ഷണത്തിന് മുന്‍പ് ജെറുസലേമിലെ ലത്തീൻ സഭയുടെ ഇടവക വികാരി ഫാ. അംജദ് സബ്ബാറയുടെ നേതൃത്വത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ആഘോഷമായ വിശുദ്ധ കുർബാനയിൽ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയും പങ്കെടുത്തു. തൻ്റെ പ്രസംഗത്തിൽ, കന്യാമറിയത്തിൻ്റെ ആത്മീയതയെയും അവളുടെ ഉറച്ച വിശ്വാസത്തെയും പ്രത്യാശയെയും ഫാ. അംജദ് ചൂണ്ടിക്കാട്ടി. ദൂതനോട് 'അതെ' എന്ന് പറഞ്ഞവൾ, പിതാവിൻ്റെ ഇഷ്ടത്തിൽ വിശ്വസിച്ചു, കുരിശിൻ്റെ കഠിനമായ കാഴ്ചയിൽ പ്രത്യാശ പുലർത്തിയെന്നും ഫാ. അംജദ് സബ്ബാറ പറഞ്ഞു. ഇന്ന്, ക്രൂശീകരണത്തിൻ്റെ അതേ രംഗത്താണ് നമ്മൾ ജീവിക്കുന്നത്. മറിയത്തെപ്പോലെ, പുനരുത്ഥാനത്തിലേക്കും രക്ഷയിലേക്കും നീങ്ങുമെന്ന പ്രതീക്ഷയിൽ നാം ഉറച്ചുനിൽക്കണം. ക്രിസ്തു ഇവിടെ വന്ന് ഇവിടെ മരിച്ചത് ഓര്‍ക്കാം. ഇത് നമ്മെ ജീവിത കഥകളിലെ നായകന്മാരാക്കാനാണ്, അല്ലാതെ ഭൂതകാലത്തിൻ്റെയും ഭാവിയുടെയും കഥകളല്ല. കന്യാമറിയത്തിലൂടെ ഈ പുണ്യഭൂമിയിലെ അവളുടെ ജീവിതയാത്രയിലൂടെയും, അവൾ ജീവിച്ച അതേ സ്ഥലത്ത് ജീവിക്കുന്ന നമുക്ക് വീരന്മാരും വിശുദ്ധരും ആയിത്തീരാൻ കഴിയുമെന്നും ഫാ. അംജദ് കൂട്ടിച്ചേര്‍ത്തു. ദൈവമാതാവിൻ്റെ മാധ്യസ്ഥം യാചിച്ച വിശ്വാസികൾ ഗാസയിൽ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് പ്രദിക്ഷണത്തിന് സമാപനം കുറിച്ചത്. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-04-16:34:59.jpg
Keywords: വിശുദ്ധ നാ, ഗാസ