Content | ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസില്‍ 11 നവവൈദികര്‍ അഭിഷിക്തരായി. ജൂൺ 1 ശനിയാഴ്ച ലോസ് ആഞ്ചലസ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആർച്ച് ബിഷപ്പ് ബിഷപ്പ് ജോസ് എച്ച് ഗോമസ് മുഖ്യകാര്‍മ്മികനായി. 16 വര്‍ഷത്തിനിടെ അതിരൂപതയില്‍ നടന്ന ഏറ്റവും അധികം പേര്‍ തിരുപ്പട്ടം സ്വീകരിച്ച സുദിനമായിരിന്നു ഇത്. മിഗുവേൽ, ജോസഫ്, തോമസ്, ആൻ്റണി, എറിക്, മാർക്കോ, സ്റ്റീഫൻ, ജെയിം, ലൂസിയോ, എഡ്വാർഡോ, അലജാൻഡ്രോ തുടങ്ങീയവര്‍ തിരുപ്പട്ടം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പൗരോഹിത്യത്തിന്റെ കാരണം സ്നേഹമാണെന്നും യേശു നിത്യജീവന്റെ വാക്കുകൾ നിങ്ങളെ ഭരമേൽപ്പിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. എല്ലാവരും തന്റെ കുടുംബത്തിൻ്റെ പുത്രന്മാരും പുത്രിമാരും ആയിത്തീരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതാണ് അവിടുന്ന് ഇവിടെ ഭൂമിയിൽ, തൻ്റെ സഭയ്ക്കുള്ളിൽ സ്നേഹത്തിന്റെ രാജ്യം പണിയുന്നത്. ദൈവം തന്റെ പുത്രനായ യേശുവിനെ അയച്ചു. അവിടുന്നാണ് തന്റെ നവ 11 വൈദികരെ തെരഞ്ഞെടുത്തതെന്നു ബിഷപ്പ് പറഞ്ഞു.
പൂർണ്ണഹൃദയത്തോടെ, അവൻ്റെ എല്ലാ ശക്തിയോടും കൂടി ജനങ്ങളെ സ്നേഹിക്കണമെന്നും അവിടുന്ന് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ആട്ടിൻകൂട്ടത്തിനുവേണ്ടി ജീവൻ നൽകാൻ എപ്പോഴും തയാറായിരിക്കണമെന്നും ബിഷപ്പ് ഓര്‍മ്മപ്പെടുത്തി. 28 മുതൽ 40 വയസ്സ് വരെയുള്ളവരാണ് നവവൈദികര്‍. മൂവായിരത്തിലധികം ക്ഷണിക്കപ്പെട്ട അതിഥികളും 260 വൈദികരും ചടങ്ങില്‍ ഭാഗഭാക്കായി. നാല്‍പ്പത് ലക്ഷത്തിലധികം വിശ്വാസികളുള്ള അമേരിക്കയിലെ ഏറ്റവും വലിയ രൂപതയാണ് ലോസ് ആഞ്ചലസ്.
▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ |