category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപേപ്പല്‍ ജീവകാരുണ്യ ദൗത്യ ദിനം ജൂൺ മുപ്പതിന്; സഹായം അഭ്യര്‍ത്ഥിച്ച് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകുവാനുള്ള ആഹ്വാനവുമായി, ജൂൺ മാസം മുപ്പതാം തീയതി ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും, ദുരിതമനുഭവിക്കുന്നവരോട് അടുത്തിരിക്കാൻ ആഗ്രഹിക്കുന്ന പത്രോസിന്റെ പിൻഗാമിയുടെ പ്രവർത്തനത്തിന് ഒരു പ്രധാന പിന്തുണയാണെന്നു വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധങ്ങൾ, ദാരിദ്ര്യം, അനീതി എന്നിവയ്ക്ക് ഇരയായവർക്ക് എപ്പോഴും കൈത്താങ്ങായി ഫ്രാൻസിസ് പാപ്പ നിലക്കൊണ്ടിട്ടുണ്ട്. യുദ്ധത്താല്‍ ദുരിതമനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്കും മറ്റും വലിയ സഹായമാണ് പാപ്പ കൈമാറിയിട്ടുള്ളത്. മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കും വ്യക്തിയുടെ അന്തസ്സിനും നേരെയുള്ള ആക്രമണങ്ങളാൽ ഏറെ നാശം സംഭവിച്ച ഒരു ലോകത്തിൽ, സാർവത്രികമായ ഒരു സാഹോദര്യം കെട്ടിപ്പടുക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ ജീവകാരുണ്യപ്രവർത്തനങ്ങൾ. നിരവധി പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും തന്നെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയ എല്ലാവരോടും ഫ്രാൻസിസ് പാപ്പ തന്റെ ഹൃദയംഗമമായ നന്ദിയർപ്പിച്ചു. കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നത് സുവിശേഷമൂല്യമാണെന്നിരിക്കെ, അവയിൽ എല്ലാവരുടെയും സഹകരണവും അഭ്യർത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. സമാധാനത്തിനും സാഹോദര്യത്തിനും അനുകൂലമായി ഫ്രാൻസിസ് പാപ്പായുടെ വിശ്രമമില്ലാത്ത പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഈ സംഭാവനകൾ, അദ്ദേഹത്തോടുള്ള അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണെന്നു വത്തിക്കാന്‍ ന്യൂസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിച്ചു. കേവലം ദാനധർമ്മം എന്നതിലുപരി സുവിശേഷം പ്രഖ്യാപിക്കുക എന്ന ഫ്രാന്‍സിസ് പാപ്പയുടെ ദൗത്യത്തിൽ പങ്കെടുക്കുന്നതിനും, സമഗ്രമായ മാനവവികസനം, വിദ്യാഭ്യാസം, സമാധാനം എന്നിവയുടെ പ്രോത്സാഹനത്തെ പിന്തുണയ്ക്കുന്നതിനും ആളുകളെ സഹകരിപ്പിക്കുന്നതിനു സഹായിക്കുക കൂടിയാണ് ഈ ജീവകാരുണ്യദിനം ലക്‌ഷ്യം വയ്ക്കുന്നത്. ⧭ ഫ്രാന്‍സിസ് പാപ്പയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക: <div class="iframely-embed"><div class="iframely-responsive" style="height: 140px; padding-bottom: 0;"><a href="https://www.obolodisanpietro.va/en/dona.html" data-iframely-url="//iframely.net/9dWwU0q"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-26 11:46:00
Keywordsപാപ്പ
Created Date2024-06-26 11:49:23