category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്
Contentസാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍. യഹൂദ വിശ്വാസമുള്ള ആളുകളുമായി സുവിശേഷം പങ്കിടുന്ന വിശ്വാസാധിഷ്ഠിത ലാഭേച്ഛയില്ലാത്ത സംഘടനയാണിത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ സംഘടനയ്ക്കു ന്യൂയോർക്ക്, ലണ്ടൻ, ടെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ശാഖകളുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം 1230 പുതിയനിയമ ബൈബിളുകള്‍ യഹൂദര്‍ സ്വന്തമാക്കിയതായി സംഘടന പറയുന്നു. സംഘടനയുടെയും ശുശ്രൂഷ പങ്കാളികളുടെ സൈറ്റുകളിലൂടെയും ഇസ്രായേലികൾക്ക് പുതിയ നിയമം സൗജന്യമായാണ് നല്‍കുന്നത്. ഒക്‌ടോബർ 7-ന് ഹമാസിൻ്റെ അധിനിവേശ ആക്രമണത്തിന് ശേഷം ഇസ്രായേലി സ്വദേശികള്‍ നിരവധി ആത്മീയ ചോദ്യങ്ങള്‍ നേരിടുന്നുണ്ടെന്നും ഇതാണ് അഭ്യർത്ഥനകൾ വർദ്ധിക്കുന്നതിനുള്ള കാരണമെന്ന് ജ്വൂസ് ഫോര്‍ ജീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആരോൺ അബ്രാംസൺ ക്രിസ്ത്യന്‍ പോസ്റ്റിനോട് പറഞ്ഞു. 'ഞങ്ങൾ ഇവിടെ നിന്ന് എവിടേക്ക് പോകും?' എന്ന ചോദ്യമാണ് പലരെയും വിശ്വാസത്തിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതെന്നും ആരോൺ അബ്രാംസൺ പരോക്ഷമായി ചൂണ്ടിക്കാട്ടി. ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ കിബ്ബൂട്ട്സിം നിവാസികളെ മാറ്റിപ്പാർപ്പിക്കാനും അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും യഹൂദര്‍ക്കു മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനും സംഘടന മുന്‍പന്തിയില്‍ ഉണ്ടായിരിന്നു. ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാത്ത യഹൂദരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ സഹായിക്കാൻ സമർപ്പിത സംഘടനയാണ് മെസ്സിയാനിക് യഹൂദ പ്രസ്ഥാനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന 'ജ്വൂസ് ഫോര്‍ ജീസസ്'. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-21 14:09:00
Keywords യഹൂദ
Created Date2024-06-21 14:27:43