Contents
Displaying 22751-22760 of 24979 results.
Content:
23175
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂർ അതിരൂപതയ്ക്ക്
Content: കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂർ അതിരൂപതയ്ക്ക്. മാനന്തവാടി, വരാപ്പുഴ രൂപതകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സി.എക്സ്. ബോണി മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം നേടി. പിഒസിയിൽ നടന്ന സമിതിയുടെ രജതജൂബിലി സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകി. വരാപ്പുഴ അതിരൂപത നിയുക്ത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സമിതി ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-05-21-10:04:15.jpg
Keywords: മദ്യ

23176
Category: 18
Sub Category:
Heading: 'സന്തോഷത്തിൻ്റെ കാവൽക്കാരൻ' ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോർട് ഫിലിം പുറത്തിറങ്ങി
Content: ഇരിങ്ങാലക്കുട : ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാർത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോർട് ഫിലിമിന് രൂപതാധ്യക്ഷൻ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകൾ നേർന്നു. ബിഷ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഷോർട് ഫിലിം സംവിധായകൻ പ്രിൻസ് ഡേവീസ് തെക്കൂടൻ, ക്യാമറാമാൻ അഖിൽ റാഫേൽ, പ്രഥാന കഥാപാത്രം ചെയ്ത ഷോണി തെക്കൂടൻ, പ്രൊഡൂസർ ആനി ഡേവീസ് എന്നിവർ സന്നിഹിതരായിരുന്നു. മെയ് 18 ശനിയാഴ്ച്ച ജോസഫ് ഡ്രീംസ് എന്ന യൂടൂബ് ചാനലിൽ ഫിലിം പുറത്തിറങ്ങി. കരുവന്നൂർ, ചെറിയ പാലം, ഇരിങ്ങാലക്കുട, എടത്തിരുത്തി എന്നിവിടങ്ങളിലാണ് പ്രഥാനമായും ചിത്രീകരണം നടന്നത്. ജോസ് ഇലഞ്ഞിക്കലാണ് കോ. പ്രൊഡൂസർ, എഡിറ്റർ വിബിൻ മാത്യു, സൗണ്ട് ഡിസൈൻ സിനോജ് ജോസ്, പോസ്റ്റർ ഡിസൈൻ ഐബി മൂർക്കനാട്. പരിയാരം ഇടവക വികാരി ഫാ: വിൽസൻ എലുവത്തിങ്കൽ കൂനൻ ഇതിൽ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു വൈദികൻ്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും സന്യസ്തരെയും അല്മായരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങൾകൂടി 'ഫിലിമിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ പ്രിൻസ് ഡേവീസ് പറഞ്ഞു. ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന രൂപതയിൽ ഇത്തരത്തിൽ ഒരു ഫിലിം ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു. കരുവന്നൂർ സെൻ്റ് മേരീസ് പള്ളി ഇടവകാംഗമാണ് സംവിധായകനായ പ്രിൻസ് ഡേവീസ് തെക്കൂടന്‍. ഇപ്പോൾ ഇരിങ്ങാലക്കുട രൂപതയുടെ കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജിൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.
Image: /content_image/India/India-2024-05-21-10:08:38.jpg
Keywords: ദിവ്യകാരുണ്യ

23177
Category: 1
Sub Category:
Heading: ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തില്‍ പെന്തക്കുസ്താ തിരുനാള്‍ ആചരിച്ച് ജെറുസലേം പാത്രിയാർക്കീസ്
Content: ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ പെന്തക്കുസ്താ തിരുനാള്‍ ആചരിച്ച് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല കഴിഞ്ഞ ദിവസം ഗാസയില്‍ എത്തിച്ചേര്‍ന്നത്. സംഘർഷം ആരംഭിച്ച് ഏഴ് മാസത്തിന് ശേഷമാണ് പാത്രിയാര്‍ക്കീസിന്റെ സന്ദർശനം. ഗാസയില്‍ അചഞ്ചലമായ വിശ്വാസത്തിൻ്റെ ഒരു സമൂഹത്തെ കണ്ടുമുട്ടിയതായി അദ്ദേഹം പറഞ്ഞു. ആളുകളുടെ കണ്ണുകളിൽ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കാണുകയാണെന്നും തങ്ങൾ സ്ഥലത്ത് തന്നെ തുടരുമെന്നു വിശ്വാസികൾ തന്നോട് പറഞ്ഞതായും കർദ്ദിനാൾ പിയർബാറ്റിസ്റ്റ വെളിപ്പെടുത്തി. ബോംബ് സ്‌ഫോടനത്തിൻ്റെ ശബ്‌ദം ഇടയ്‌ക്കിടെ കേള്‍ക്കുന്നു. എന്നാല്‍ അവര്‍ ദൈനംദിന ജീവിതം ക്രമീകരിക്കുകയും വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഗാസയിലെ ജനങ്ങൾക്ക് തൻ്റെ വ്യക്തിപരമായ സ്നേഹവും മുഴുവൻ സഭയുടെയും സ്നേഹവും എത്തിക്കുക എന്നതായിരുന്നു തൻ്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു. ഗാസയിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയും കർദ്ദിനാൾ പിസബല്ലയും ചേർന്നാണ് പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയത്. നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഹോളി ഫാമിലി ദേവാലയത്തില്‍ കഴിയുന്നത്.
Image: /content_image/News/News-2024-05-21-11:36:08.jpg
Keywords: ജെറുസലേം

23178
Category: 1
Sub Category:
Heading: ഇറാന്‍ പ്രസിഡന്‍റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുല്ല സയ്യിദ് അലി ഹുസൈനി ഖമേനിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പ അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തിൽ മരിച്ച വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാന്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും ആകസ്മിക വിയോഗത്തില്‍ പരിശുദ്ധ പിതാവ് അനുശോചനം രേഖപ്പെടുത്തിയതായി വത്തിക്കാന്‍ അറിയിച്ചു. മരണപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തൻ്റെ കാരുണ്യത്തിൽ ഭരമേൽപ്പിക്കുന്നു. വേർപാടിൽ ദുഃഖിക്കുന്നവർക്ക്, പ്രത്യേകിച്ച് അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളോടെ ഈ ദുഷ്‌കരമായ സമയങ്ങളിൽ രാഷ്ട്രത്തോടുള്ള ആത്മീയ അടുപ്പം ഞാൻ ഉറപ്പുനൽകുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തില്‍ കുറിച്ചു. അസർബൈജൻ അതിർത്തിയിലെ ജോൽഫയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രിയും ഉൾപ്പെട്ട വിവിഐപി സംഘം കൊല്ലപ്പെട്ടതായി ഇന്നലെയാണ് ഇറാൻ സ്‌ഥിരീകരിച്ചത്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടസ്‌ഥലം. അസർബൈജാൻ- ഇറാൻ അതിർത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്‌ത് മടങ്ങവെ പ്രസിഡൻ്റ് സഞ്ചരിച്ച അമേരിക്കൻ നിർമിത ബെൽ 212 ഹെലികോപ്റ്റർ തകരുകയായിരിന്നു. മണിക്കുറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ രാവിലെ രക്ഷാപ്രവർത്തകർ അപകടസ്‌ഥലത്തെത്തിയതോടെയാണ് ദുരന്തം സ്ഥിരീകരിച്ചത്. തീവ്ര ഇസ്ളാമിക നിലപാടുള്ള രാജ്യമാണ് ഇറാന്‍. രാജ്യത്തു ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ മതസ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
Image: /content_image/News/News-2024-05-21-15:42:23.jpg
Keywords: പാപ്പ, ഇറാന

23179
Category: 13
Sub Category:
Heading: ക്രിസ്ത്യാനിയാകാൻ ആഗ്രഹിച്ചിട്ടില്ലാത്ത പ്രൊഫസർ റിക്കാർഡോ വാഗ്നര്‍ ഇന്ന് ക്രിസ്തുവിന്റെ പിന്നാലെ
Content: 2024 ഈസ്റ്റർ രാത്രി മാമ്മോദീസാ സ്വീകരിച്ചു കത്തോലിക്കാ സഭയിൽ അംഗമായ പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നറിന്റെ സഭയെക്കുറിച്ചും വിശുദ്ധ കുർബാനയെക്കുറിച്ചുമുള്ള തന്റെ ബോധ്യങ്ങൾ പങ്കുവെയ്കുന്നു. 2024 ഈസ്റ്റർ രാത്രി റിക്കാർഡോ വാഗ്നറിനു ഒരു പുതിയ രാത്രിയായിരുന്നു . നവ തുടക്കത്തിൻ്റെ സ്നാനത്താൽ മുദ്രിതമായ ദിനം. പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നർ കോളോണിലെ ഫ്രീസേനിയുസ് സർവ്വകലാശാലയിലെ Sustainable and Communication വിഭാഗത്തിലെ പ്രൊഫസറും മീഡിയാ സ്കൂളിൻ്റെ ഡീനും ആയിരുന്നു. ഈസ്റ്റർ രാത്രിയിൽ റിക്കാർഡോ കോളോണിലെ ഡോമിനിക്കൻ വൈദികർ നടത്തുന്ന വിശുദ്ധ അന്ത്രയോസിൻ്റ ദേവാലയത്തിലാണ് മാമ്മോദിസായും സ്ഥൈര്യലേപനവും വിശുദ്ധകുർബാനയും (പ്രവേശക കൂദാശകൾ ) സ്വീകരിച്ച് കത്തോലിക്കാ സഭയിൽ പൂർണ്ണ അംഗമാകുന്നത്. ആ ദിനത്തെപ്പറ്റി പ്രൊഫസർ വാഗ്നർ പറയുന്നത് ഇപ്രകാരം: "ഈസ്റ്റർ രാത്രിയിലെ ആഘോഷങ്ങൾ എനിക്കു സവിശേഷമായ ഒന്നായിരുന്നു തീർച്ചയായും വളരെ സവിശേഷമായ ഒരു രാത്രി കൂടിയാണ് എനിക്കിന്ന്, ഉയിർപ്പിൻ്റെ പുതിയ വെളിച്ചത്തിൽ പുതിയ തുടക്കവും സാഹചര്യവും എന്നിൽ ആഴത്തിലുള്ള മതിപ്പ് സൃഷ്ടിച്ചു, കാരണം അത് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു. എൻ്റെ ഒരു കാലഘട്ടത്തിൻ്റെ അവസാനവും സുപ്രധാനമായ ഒരു പുതിയ ഘട്ടം ആരംഭവും അന്നായിരുന്നു. വളരെക്കാലം നീണ്ടുനിന്ന അന്വേഷണത്തിൻ്റെയും വിചിന്തനത്തിൻ്റെയും ഫലവുമായിരുന്നു ആ ദിനം.പ്രാർത്ഥനയുടെയും യഥാർത്ഥ വിശ്വാസം ജീവിക്കേണ്ടതിൻ്റെതുമായ ഒരു പുതിയഘട്ടം. ഈ ദിനത്തിൽ എല്ലാറ്റിനും ഉപരിയായി, ക്രൈസ്തവ വിശ്വാസത്തിൻ്റെ ഒരു കുതിച്ചുചാട്ടം നടത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഈ പുതിയ പാത എവിടേക്ക് എന്നെ നയിക്കുമെന്ന് കാണാനുള്ള ആവേശത്തിലാണ് ഞാനിപ്പോൾ." കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള പ്രൊഫസർ വാഗ്നറിൻ്റെ യാത്ര വളരെ സുദീർഘമായിരുന്നു. വടക്കൻ ജർമ്മനയിൽ ജനിച്ചുവളർന്ന ഒരു വ്യക്തി എന്നനിലയിൽ സഭയിൽനിന്ന് അകന്ന് നിരീശ്വര പ്രസ്ഥാനത്തിൽ ശ്രദ്ധയൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. എന്നിരുന്നാലും കുട്ടിക്കാലത്തും കൗമാരക്കാലത്തും പള്ളികളിലും സിമിത്തേരികളിലും പോകുന്നതിൽ റിക്കാർഡോ ഇഷ്ടപ്പെട്ടിരുന്നു. കാരണം ആത്യന്തികമായി ജീവനെപ്പറ്റിയുള്ള ചോദ്യങ്ങൾ അവനെ എപ്പോഴും ആകർഷിച്ചിരുന്നു. മാമ്മോദീസാ പേരായി പ്രൊഫസർ വാഗ്നർ തിരഞ്ഞെടുത്തത് കത്രേനിയൂസ് എന്ന നാമമാണ് : സിയന്നായിലെ വിശുദ്ധ കത്രീനായോടുള്ള ബഹുമാനംകൊണ്ടാണ് വാഗ്നർ ഈ നാമം തിരഞ്ഞെടുത്തത്. അതോടൊപ്പം കത്രീനായുടെ തിരുനാൾ ദിനമായ ഏപ്രിൽ 29 ആണ് വാഗ്നറിൻ്റെ ജന്മദിനവും. സിയന്നായിലെ വി കത്രിനയെക്കുറിച്ച് റിക്കാർഡോ മുമ്പ് കണ്ട ഒരു സിനിമയും വായിച്ച അവളുടെ "ഡയലോഗ് ഓൺ ദി പ്രൊവിഡൻസ് ഓഫ് ഗോഡ്" എന്ന പുസ്തകം അവനെ സ്വാധീനിച്ചു. ഇവയിലൂടെ റിക്കാർഡോ അനുഭവിച്ചറിഞ്ഞ കത്രീനായുടെ ജീവിത സാക്ഷ്യവും അവളുടെ വിശ്വാസത്തിൻ്റെ ശക്തിയും അവനിൽ വളരെയധികം മതിപ്പുളവാക്കി. സത്യത്തിനുവേണ്ടി നിലകൊള്ളാനും ഉയർന്ന സഭാധികാരികളെപ്പോലും പോയി കാണാനും അവരെ അതു ബോധ്യപ്പെടുത്താനുമുള്ള അവളുടെ ദൃഢനിശ്ചയം അവനെ ആകർഷിച്ചു. കത്രീനയുടെ ദൈവത്തോടുള്ള സമ്പൂർണ്ണ ഭക്തി, വി.കുർബാനയോടും തിരുസഭയോടും സഭയുടെ കൂദാശകളോടുമുള്ള അവളുടെ സ്നേഹം റിക്കാർഡോയെ സവിശേഷമായ രീതിയിൽ സ്വാധീനിച്ചു. ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള പ്രൊഫസർ വാഗ്നറ്റിൻ്റെ ബോധ്യങ്ങൾ ഇങ്ങനെ: ഒരിക്കലും ഒരു ക്രിസ്ത്യാനിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അതീവ താൽപ്പര്യമുള്ള ഒരു നിരീശ്വരവാദിയായിരുന്നു ഞാൻ. പൗരസ്ത്യ തത്ത്വചിന്തകൾ, പ്രത്യേകിച്ച് ദാവോയിസവും ബുദ്ധമതവും പഠിപ്പിക്കുന്നവ നോക്കി ജീവിതത്തിലെ വലിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. ലോകത്തെക്കുറിച്ചുള്ള ഒരു ദൈവിക വീക്ഷണം കൂടുതൽ ശരിയും യുക്തി ഭദ്രവുമാണന്നതിലേക്ക് ആത്യന്തികമായി ഇവ എന്നെ അടുപ്പിച്ചും - എന്നാൽ ക്രിസ് വിശ്വാസ\ത്തിലേക്ക് പോകാൻ ഇനിയും ധാരാളം ദൂരം ഉണ്ടായിരുന്നു. #{blue->none->b->സ്വാധീനിച്ച രണ്ട് സംഭവങ്ങൾ }# റിക്കാർഡോ വാഗ്നറിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ച രണ്ട് സംഭവങ്ങളെപ്പറ്റി ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. "എൻ്റെ ജീവിതത്തിൽ നടന്ന രണ്ട് സംഭവങ്ങൾ എന്നിൽ വലിയ സ്വാധീനം ചെലുത്തി. ഒന്നാമത്തേത് എൻ്റെ മകൻ്റെ ജനനമായിരുന്നു. ഒരു അപ്പനെന്ന നിലയിൽ എൻ്റെ മകനു ഉത്തരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനും ഒരു ലോകവീക്ഷണം നൽകാനും ഞാൻ ആഗ്രഹിച്ചു, അതുവഴി അവൻ്റെ ജീവിതത്തെ ഉത്തരവാദിത്തത്തോടെയും ആത്മവിശ്വാസത്തോടെയും രൂപപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങളും അവൻ്റെ വഴികളും നന്നായി മനസ്സിലാക്കാൻ ഒരു പിതാവെന്ന നിലയിലുള്ള പങ്ക് കഴിഞ്ഞ കുറെ വർഷങ്ങളിൽ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. രണ്ടാമത്തേത് പത്ത് വർഷങ്ങൾക്കും മുമ്പ്, ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിൽ തീർത്തും ജോലി സംബന്ധമായ ഒരു മീറ്റിങ്ങിൽ സംബന്ധിക്കുന്നതിനിടയിൽ റിച്ചാർഡ് റോറിൻ്റെ (അമേരിക്കൻ ഫ്രാൻസിസ്കൻ വൈദീകനും: ' ആത്മീയത എഴുത്തുകാരനുമാണ് റിച്ചാർഡ് റോർ. ദി യൂണിവേഴ്സൽ ക്രൈസ്റ്റ് , ഫാളിഗ് അപ്പ്വേർഡ് , എവരിവിംഗ് ബിലോങ്സ് എന്നിവയാണ് റോറിൻ്റെ ശ്രദ്ധേയമായ കൃതികൾ) ഒരു പുസ്തകം വായിക്കാനിടയായി. അതു വയിച്ചാണ് ക്രിസ്തുമതത്തിലേക്കുള്ള വരാവാനുള്ള വ്യക്തമായ തീരുമാനത്തിൽ എത്തിയത്. റോറിൻ്റെ പുസ്തകത്തിൽ ക്രിസ്തുമതത്തെയും ദൈവിക വെളിപാടിനെയും ഇതുവരെ കേട്ടിട്ടില്ലാത്ത വിധത്തിൽ വിശദീകരിച്ചതിനാൽ ആ പുസ്തകം എന്നിൽ പുതിയ ഉൾക്കാഴ്ചകൾ സമ്മാനിച്ചു". അതിനുശേഷം കത്തോലിക്കാ സഭയെയും ദൈവശാസ്ത്രത്തെയും സംബന്ധിച്ചു എനിക്ക് കിട്ടിയതെല്ലാം ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തു. ഉദാഹരണത്തിന് ജോസഫ് റാറ്റ്സിംഗർ/ബെനഡിക്റ്റ് പതിനാറാമൻ, കാൾ റാനർ , സി.എസ്. ലൂയിസ്, ഹെന്ററീ ഡി ലൂബാക്ക്, ജോൺ ഹെന്ററീ ന്യൂമാൻ, ജി.കെ. ചെസ്റ്റർട്ടൺ, ഹാൻസ് ഉർസ് വോൺ ബാൽത്തസാർ, ഡിട്രീച് വോൺഹോഫർ റൊമാനോ ഗാർഡിനി, തോമസ് മെർട്ടൺ കുരിശിന്റെ വി. യോഹന്നാൻ, ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ ഇവ ഞാൻ ആർത്തിയോടെ വായിച്ചു. അതോപോലെ തന്നെ യു ട്യൂബ് ലെ ബിഷപ്പ് റോബർട്ട് ബാരന്റെ “വേഡ് ഓൺ ഫയർ” പ്രഭാഷണ പരമ്പരയും എന്നെ ഒത്തിരി സ്വാധീനിച്ചു. മൂന്ന് വർഷം ബൈബിൾ സമ്പൂർണമായി വായിക്കാനും കത്തോലിക്ക സഭയുടെ മതബോധനവും സഭയുടെ സാമൂഹിക പഠിപ്പിക്കലുകളുടെ സംഗ്രഹവും ഞാൻ വായിച്ചു, ചില ഘട്ടങ്ങളിൽ ഞാൻ അടിസ്ഥാനപരമായി ഒരു കത്തോലിക്കനായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തുവെന്ന് ഞാൻ മനസ്സിലാക്കി. രണ്ട് വർഷം മുമ്പ് ഞാൻ കൂടുതൽ സജീവമായി പ്രാർത്ഥിക്കാൻ തുടങ്ങുകയും "ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു" (Te Deum ) പാടുന്നതും, ജപമാല ചൊല്ലുന്നതും ആരഭിച്ചു. ഇതിനിടയിൽ പള്ളിയിൽ പോകാൻ തുടങ്ങിയപ്പോൾ, കൂദാശകളുടെ ശക്തിയും മനോഹാരിതയും ഞാൻ മനസ്സിലാക്കാൻ തുടങ്ങി. #{blue->none->b-> എന്താണ് സഭ? }# സഭ ഒരു സ്പോര്‍ട്ട്സ് ക്ലബ് അല്ല എന്നു ഞാൻ വിശ്വസിക്കുന്നു. കൂദാശകൾ പോലുള്ള വിശുദ്ധമായ ഒരു സ്ഥാപനമാണ്. ഈ സന്ദേശം നിർഭാഗ്യവശാൽ ജർമ്മൻ സഭയിൽ പലപ്പോഴും കാണുന്നില്ല. സജീവമായ കത്തോലിക്കർ പോലും വിശുദ്ധ കുർബാനയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ് എന്നതാണ് നാം അഭിമുഖീകരിക്കുന്ന യഥാർത്ഥ ആണവ ദുരന്തം - വിശ്വാസികൾ പള്ളിയിൽ വരുന്നത് കാലാവസ്ഥാ വ്യതിയാനങ്ങളോ ന്യൂട്രൽ വൈദ്യുതി ഉപയോഗങ്ങളോ പഠിക്കൻ വേണ്ടിയോ വിവാഹിതരായ വൈദീകരെക്കുറിച്ച് ചർച്ചചെയ്യാനോ അല്ല മറിച്ച് ജീവിതത്തിൻ്റെ അടിസ്ഥാനപരമായ ചോദ്യങ്ങൾക്കും പ്രതീക്ഷകൾക്കും ഉത്തരം തേടുന്നതിനാണ്. #{blue->none->b->യേശുക്രിസ്തു എനിക്ക് ആരാണ് അവൻ്റെ ക്രൂശിലെ മരണവും പുനരുത്ഥാനവും എന്താണ് അർത്ഥമാക്കുന്നത്? }# പ്രപഞ്ചവും സൃഷ്ടികളും നമ്മളും ദൈവ സ്നേഹത്തിൽ നിന്ന് വന്നവരാണ്. ദൈവം എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ട് ദയയും കരുണയും ഉള്ള ഒരു പിതാവായി നമ്മെ നിലനിർത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവമാണന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യം, ഈ ദൈവം നമ്മോട് സ്നേഹത്തിൽ ജീവിക്കുകയും യേശുക്രിസ്തുവിൽ നമ്മോട് സ്വയം ആശയവിനിമയം നടത്തുകയും ചെയ്തു എന്നതാണ്. യേശു ദൈവവചനമാണ്, കാരണം ദൈവത്തെക്കുറിച്ച് നമുക്ക് അറിയേണ്ടതെല്ലാം അവനിലൂടെ ദൈവം നമ്മോടു ആശയവിനിമയം നടത്തിയിട്ടുണ്ട്. അവൻ നമ്മുടെ ലോകത്തിനുള്ള വ്യക്തമായ ഒരു പ്രതിരൂപവും നമ്മുടെ ജീവിതരീതിയെയും വെല്ലുവിളിക്കുന്ന ഒരു വിഡ്ഢിത്തവുമാണ്. മരണത്തിനോ കഷ്ടപ്പാടുകൾക്കോ നമ്മുടെ ജീവത്തിൽ അവസാന വാക്ക് ഇല്ലെന്നും ആഴമായ കഷ്ടപ്പാടുകളിലും പ്രയാസങ്ങളിലും നമ്മോടൊപ്പമുള്ള അവൻ്റെ കുരിശും പുനരുത്ഥാനവുമാണ് പ്രത്യാശയുടെ ഉറവിടവും. പ്രൊഫ. റിക്കാർഡോ വാഗ്നറിന്റെ നല്ല ബോധ്യങ്ങളും തുറവിയും സഭാ സ്നേഹവും നമുക്കും പ്രചോദനമാകട്ടെ.
Image: /content_image/News/News-2024-05-21-18:04:14.jpg
Keywords: ഏകരക്ഷ

23180
Category: 1
Sub Category:
Heading: വിശ്വാസികളുടെ മാതാവ് | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 21
Content: അബ്രഹാം വിശ്വാസികളുടെ പിതാവ് ആണെങ്കിൽ പരിശുദ്ധി അമ്മ വിശ്വാസികളുടെ മാതാവാണ്. ഈ അനുഗ്രഹീത കന്യക സന്തോഷത്തിന്റെയും പ്രത്യാശയുടെയും അമ്മയായിരിക്കുന്നതുപോലെ വിശ്വാസത്തിന്റെയും അമ്മയാണ്. ആദ്യ മാതാവായ ഹവ്വ അവളുടെ അവിശ്വസ്‌തത മുഖാന്തരം നഷ്ടപ്പെടുത്തിയത് എല്ലാം പരിശുദ്ധ മറിയം തന്റെ വിശ്വാസം വഴി വീണ്ടെടുത്തതിനാൽ പരിശുദ്ധ മറിയത്തെ വിശ്വാസത്തിന്റെ അമ്മ എന്നു വിളിക്കുന്നു എന്ന് വിശുദ്ധ ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു. ഹവ്വ സർപ്പത്തെ വിശ്വസിച്ചതിനാൽ ലോകത്തിലേക്ക് മരണം കൊണ്ടുവന്നുവെങ്കിൽ പരിശുദ്ധ അമ്മ ദൈവദൂതനെ വിശ്വസിച്ചപ്പോൾ ലോകത്തിലേക്ക് രക്ഷ കൊണ്ടുവന്നു. മറിയം ദൈവദൂതന് സമ്മതം കൊടുത്തത് വഴി മനുഷ്യർക്ക് സ്വർഗ്ഗം തുറന്നു കൊടുത്തു. അവിശ്വസ്തനായ ആദവും അവന്റെ വംശപരമ്പര മുഴുവനും രക്ഷിക്കപ്പെട്ടത് വിശ്വാസത്തിന്റെ സ്ത്രീയിലൂടെയാണ് എന്ന് വിശുദ്ധ റിച്ചാർഡ് പറയുന്നു. അതുകൊണ്ടാണല്ലോ എലിസബത്ത് തന്റെ വിശ്വാസം മൂലം അനുഗ്രഹീതയായ കന്യകയോട് കർത്താവ് അരുൾ ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിച്ചവൾ ഭാഗ്യവതി (Lk1/45) എന്നു പറഞ്ഞത്. പരിശുദ്ധ അമ്മയ്ക്ക് എല്ലാ മാലാഖമാരെയുക്കാൾ വിശ്വാസം ഉണ്ടായിരുന്നു. തന്റെ പുത്രന് ജന്മം കൊടുത്തത് കാലിത്തൊഴുത്തിൽ ആണെങ്കിലും സകലത്തിന്റെയും സൃഷ്ടാവാണ് ഇത് എന്ന് അവൾ വിശ്വസിച്ചു..ഈജിപ്തിലേക്ക് ഓടി പോകേണ്ടി വന്നെങ്കിലും രാജാക്കന്മാരുടെ രാജാവിനെ കൊണ്ടാണ് ഓടുന്നത് എന്ന് അവൾ വിശ്വസിച്ചു. തന്റെ പുത്രന് കിടക്കാൻ കച്ചിക്കിടക്ക ഒരുക്കിയെങ്കിലും സർവ്വശക്തൻ ആണെന്നും അവൾ വിശ്വസിച്ചു. ഒരേ സമയം തന്നെ വിശ്വാസം ദൈവത്തിന്റെ ദാനവും പുണ്യവും ആണ് .ദൈവം നമ്മുടെ ആത്മാക്കളിൽ പ്രകാശം നിവേശിപ്പിക്കുന്നിടത്തോളം കാലം ഇത് ദൈവത്തിന്റെ ദാനമാണ്. പ്രയോജനപ്പെടുത്തു ന്നിടത്തോളം കാലം ഇത് ഒരു പുണ്യവുമാണ്. ഒരു അമ്മച്ചി പങ്കുവച്ചകാര്യം ഇങ്ങനെയാണ്. മകളെ കെട്ടിച്ചയച്ചിട്ട് ഏഴുവർഷം കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. ഇത് എല്ലാവർക്കും ഒരു വിഷമം ആയതിനാൽ ഈ അമ്മച്ചി മകളോട് പറഞ്ഞു നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കാണിക്കാം. എന്നാൽ മകൾ പറഞ്ഞു മമ്മി പ്രാർത്ഥിച്ചാൽ മതി കുറച്ചുകൂടി നമുക്ക് നോക്കാം എന്ന്. ഈ അമ്മച്ചി ദിവസവും രാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലി പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു ഗർഭിണിയാവുകയും അവൾക്ക് ഒരു പെൺകുഞ്ഞിനെ ലഭിക്കുകയും ചെയ്തു. എന്റെ മകളുടെ വിശ്വാസം എന്നെക്കാളും വലുതായിരുന്നു എന്ന് ആ അമ്മ സാക്ഷ്യപ്പെടുത്തുന്നു. തന്റെ പ്രിയ മകൻ കുരിശിൽ തറയ്ക്കപ്പെട്ട സമയത്തും പരിശുദ്ധ അമ്മ പരിപൂർണ്ണമായ വിശ്വാസത്തിന്റെ പ്രവർത്തി ചെയ്തു. അതുകൊണ്ടാണ് എല്ലാവരും ഓടി പോയപ്പോഴും അമ്മ കുരിശിൻ ചുവട്ടിൽ തന്നെ നിന്നത്. അലക്സാണ്ട്രായില സിറിൽ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് യഥാർത്ഥ വിശ്വാസത്തിന്റെ രാജ്ഞി എന്നാണ്. വിശുദ്ധ ഗ്രിഗിരി പറയുന്നു വിശ്വസിക്കുന്ന ഒരുവൻ തന്റെ പ്രവർത്തികൾ മുഖാന്തരം അത് പ്രാവർത്തികമാക്കുമ്പോൾ അവൻ യഥാർത്ഥത്തിൽ വിശ്വസിക്കുന്നു(Heb10/38). നീതിമാൻ വിശ്വാസ മുഖേന ജീവിക്കുന്നു അങ്ങനെയാണ് അനുഗ്രഹീത കന്യക ജീവിച്ചത്. വിശ്വസിക്കുന്നത് അനുസരിച്ച് ജീവിക്കാത്തവരുടെ വിശ്വാസം അങ്ങനെയല്ല വിശുദ്ധ യാക്കോബ് പറയുന്നതുപോലെ അവരുടെ വിശ്വാസം ചത്ത വിശ്വാസമാണ്(Jac2/26). വിശുദ്ധ തെരേസ പറയുന്നു എല്ലാ പാപങ്ങളും ഉത്ഭവിക്കുന്നത് വിശ്വാസത്തിന്റെ കുറവിൽ നിന്നാണ് അപ്പോൾ കന്യകയോട് അങ്ങയുടെ വിശ്വാസത്തിന്റെ യോഗ്യതകൾ മുഖാന്തരം ഞങ്ങൾക്ക് ജീവാത്മകമായ വിശ്വാസം നേടിത്തരേണമേ എന്ന് അപേക്ഷിക്കാം ഓ നാഥേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. സി.റെറ്റി FCC
Image: /content_image/News/News-2024-05-21-21:21:38.jpg
Keywords: സ്പന്ദനങ്ങൾ

23181
Category: 18
Sub Category:
Heading: ദൈവദാസി മദർ മേരി ഫ്രാൻസിസ്‌ക ദ ഷന്താളിന്റെ 52-ാം ചരമ വാർഷികാചരണം 25ന്
Content: അതിരമ്പുഴ: ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ ദൈവദാസി മദർ മേരി ഫ്രാൻസിസ്‌ക ദ ഷന്താളിൻ്റെ 52-ാം ചരമ വാർഷികാചരണം 25ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തും. ചരമ വാർഷികാചരണത്തിന് ഒരുക്കമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ആരാധനാമഠം ചാപ്പലിൽ നാല്‍പ്പത് മണി ആരാധന നടത്തും. ശനിയാഴ്ച രാവിലെ 10ന് മഠം ചാപ്പലിൽ ഷന്താളമ്മയുടെ കബറിടത്തിങ്കൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തും. 10.30ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും ഷന്താളമ്മയുടെ നാമകരണ നടപടികളുടെ ബിഷപ്പ് ഡെലഗേറ്റുമായ റവ. ഡോ. വർഗീസ് താനമാവുങ്കൽ, പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് കൊല്ലാറ, ഹിസ്റ്റോറിക്കൽ കമ്മീഷൻ ചെയർമാൻ റവ.ഡോ. തോമസ് കുഴിപ്പിൽ, പ്രൊമോട്ടർ ഓഫ് ജസ്റ്റീസ് റവ.ഡോ. ടോം പുത്തൻകളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പിൽ, നിരണം മാർത്തോമ്മാ ശ്ലീഹ സെമിനാരി സ്പിരിച്വൽ ഫാദർ ജോർജ് വല്ലയിൽ എന്നിവർ സഹകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയെ തുടർന്ന് നേർച്ച ഭക്ഷണ വിതരണത്തോടെ ചരമ വാർഷികാചരണ പരിപാടികൾ സമാപിക്കും. ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, പോസ്റ്റുലേറ്റർ റവ. ഡോ. ജോസഫ് കൊല്ലാറ, സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ എസ്എബിഎസ്, വൈസ് പോസ്റ്റുലേറ്റർമാരായ സിസ്റ്റർ തെക്ല എസ്എബിഎസ്, സിസ്റ്റർ എൽസ പൈകട എസ്എബിഎസ് തുടങ്ങിയവർ നേതൃത്വം നൽകും. നവീകരിച്ച ആരാധനാ മഠം ചാപ്പലിൻ്റെ കൂദാശാകർമം ഇന്നലെ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഈ ചാപ്പലിലാണ് ദൈവദാസി ഷന്താളമ്മയുടെ കബറിടം. കൂദാശാ കർമത്തിനു ശേഷം ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
Image: /content_image/India/India-2024-05-22-10:27:34.jpg
Keywords: ഷന്താ

23182
Category: 18
Sub Category:
Heading: 138-ാമത് ചങ്ങനാശ്ശേരി അതിരൂപതാ ദിനം കൊണ്ടാടി
Content: ചങ്ങനാശ്ശേരി: 138-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാപ്പള്ളിയിൽ 2024 മെയ് 20നു നടത്തപ്പെട്ടു. രാവിലെ 9.20നു മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ ഛായാചിത്രം, ദീപശിഖ, അതിരൂപതാദിന പതാക എന്നിവ മാർ ജോസഫ് പവ്വത്തിൽ സമ്മേളനനഗറിലേക്കു സംവഹിക്കപ്പെട്ടു. അതിരൂപത ആന്ത ആലാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫസർ പി.വി. ജറോം പതാക ഉയർത്തൽ നിർവഹിച്ചു. തുടർന്നുള്ള ഖൂത്താആ പ്രാർത്ഥനയ്ക്ക് അതിരൂപതാ സിഞ്ചെല്ലൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ നേതൃത്വം നൽകി. കുറുമ്പനാടം സെൻ്റ് ആൻ്റണീസ് ഫൊറോനാപ്പള്ളിവികാരി ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സമ്മേളനനഗർ പരിചയപ്പെടുത്തി. അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അധ്യക്ഷനായ പൊതുസമ്മേളനത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സ്വാഗതമാശംസിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ചു ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ സിഞ്ചെല്ലൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തത്സമയം 18 ഫൊറോന കൗൺസിൽ സെക്രട്ടറിമാർ പേപ്പൽപതാകയുമായി സമ്മേളനവേദിക്കുമുമ്പിൽ അണിനിരന്നു. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗവും തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ പ്രൊജക്റ്റ് കോഡിനേറ്ററും അതിരൂപതാംഗവുമായ ടോമി ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. മെത്രാഭിഷേകത്തിന്റെ ഇരുപത്തിരണ്ടാം വാർഷികമാഘോഷിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയെ മാർ ജോർജ് കോച്ചേരി പൊന്നാടയണിയിക്കുകയും മാർ തോമസ് പാടിയത്ത് പൂച്ചെണ്ടു നൽകി ആശംസയറിയിക്കുകയും ചെയ്തു. അതിരൂപതയിലെ വലിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ഹോളി ഫാമിലി ഫ്രട്ടേണിറ്റിയുടെ ലോഗോപ്രകാശനം ആർച്ചു ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു. ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ന്യൂൺഷ്യോ എമെരിത്തൂസ് മാർ ജോർജ് കോച്ചേരി, മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ കോൺഗ്രിഗേഷൻ മദർ ജനറൽ സി. മെർലിൻ എം.എൽ.എഫ്, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, യുവദീപ്തി- എസ്.എം.വൈ.എം ഡെപ്യുട്ടി പ്രസിഡന്റ് ലിൻ്റ ജോഷി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ 2023-2024 സാമ്പത്തികവർഷത്തിൽ അതിരൂപത നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സംക്ഷിപ്തറിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപതാ എക്സലൻസ് അവാർഡുവിതരണം, അന്തർദേശീയ - ദേശീയ - സംസ്ഥാന അവാർഡുജേതാക്കളെ ആദരിക്കൽ, അതിരൂപതാനിയമാവലിയുടെ നവീകരിച്ചപതിപ്പിന്റെ പ്രകാശനം, പ്രഖ്യാപനങ്ങൾ എന്നിവ അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും മികച്ച പാരിഷ് ബുള്ളറ്റിൻ, മികച്ച ഇടവക ഡയറക്ടറി എന്നിവയുടെ മൊമെന്റോ നൽകൽ മാർ തോമസ് തറയിൽ മെത്രാനും നിർവഹിച്ചു. സൺഡേസ്കൂൾ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിലുള്ള മാർഗം കളിയും ക്രൈസ്തവ നാടോടി നൃത്താവിഷ്കാരവും അതിരൂപതാദിനാഘോഷത്തിനു മാറ്റുകൂട്ടി. അതിരൂപതാദിനകോഡിനേറ്റർ ഫാ. ജോൺ വടക്കേകളം നന്ദി പ്രകാശിപ്പിച്ചു. കുറുമ്പനാടം ഫൊറോന അതിരൂപതാദിനാഘോഷത്തിനു നേതൃത്വംനൽകി. സീറോ മലബാർ ആന്തം, ദേശീയഗാനം, സ്നേഹവിരുന്ന് എന്നിവയോടുകൂടി 138-മത് അതിരൂപതാദിനം പര്യവസാനിച്ചു.
Image: /content_image/India/India-2024-05-22-11:02:19.jpg
Keywords: ചങ്ങനാ

23183
Category: 1
Sub Category:
Heading: വനിത പൗരോഹിത്യമില്ല: നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വനിത പൗരോഹിത്യത്തെ സംബന്ധിക്കുന്ന തന്റെ നിലപാടുകള്‍ വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. സിബിഎസ് ന്യൂസ് അവതാരക നോറ ഒ ഡോണലുമായുള്ള അഭിമുഖത്തിലാണ് വനിതാ ഡയക്കണേറ്റിനെതിരെ ഫ്രാന്‍സിസ് പാപ്പ നിലപാട് ആവര്‍ത്തിച്ചത്. "അടുത്ത മാസാവസാനം ലോക ശിശുദിനത്തിനായി ഇവിടെയെത്തുന്ന നിരവധി ആൺകുട്ടികളും പെൺകുട്ടികളും ഇവിടെയുണ്ടാകും. എനിക്ക് ജിജ്ഞാസയുണ്ട്, ഇന്ന് കത്തോലിക്കയായി വളരുന്ന ഒരു കൊച്ചു പെൺകുട്ടിക്ക്, അവൾക്ക് എപ്പോഴെങ്കിലും ഒരു ഡീക്കൻ ആകാനും സഭയിൽ ഒരു വൈദിക അംഗമായി പങ്കെടുക്കാനും അവസരം ലഭിക്കുമോ?" എന്നതായിരിന്നു അവതാരകയുടെ ചോദ്യം. “ഇല്ല” എന്നായിരിന്നു മാർപാപ്പയുടെ മറുപടി. സ്ത്രീകൾ മഹത്തായ സേവനമാണ് ചെയ്യുന്നത്, ശുശ്രൂഷകരെന്ന നിലയിലല്ല. പരിശുദ്ധ സിംഹാസനത്തിന്റെ ഉത്തരവുകൾക്കുള്ളിലാണ് ശുശ്രൂഷകര്‍. പുരുഷന്മാരേക്കാൾ ധൈര്യശാലികളാണ് സ്ത്രീകള്‍. ജീവൻ എങ്ങനെ സംരക്ഷിക്കാമെന്ന് അവർക്കറിയാം. സ്ത്രീകൾ ജീവന്റെ സമർത്ഥരായ സംരക്ഷകരാണ്. അവർ വളരെ മഹത്തരമാണ്. സ്ത്രീകൾക്ക് സഭയിൽ ഇടം നൽകുക എന്നതിനർത്ഥം അവർക്ക് ഒരു ശുശ്രൂഷ നൽകുക എന്നല്ല. സഭ ഒരു അമ്മയാണ്, സഭയിലെ സ്ത്രീകളാണ് ആ മാതൃത്വത്തെ വളർത്താൻ സഹായിക്കുന്നത്. പുരുഷന്മാരെല്ലാം ഓടിപ്പോയപ്പോഴും യേശുവിനെ ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ തയാറായില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സഭയുടെ നേതൃ സ്ഥാനങ്ങളില്‍ ചരിത്രം കുറിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ നിരവധി വനിത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സഭാപാരമ്പര്യത്തിന് വിരുദ്ധമായ വനിത പൗരോഹിത്യത്തെ പാപ്പ നേരത്തെയും തള്ളിപറഞ്ഞിരിന്നു.
Image: /content_image/News/News-2024-05-22-11:50:31.jpg
Keywords: പാപ്പ

23184
Category: 1
Sub Category:
Heading: ഇറ്റാലിയൻ മെത്രാന്മാരുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: ഇറ്റാലിയൻ മെത്രാൻ സമിതിയിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് ഇരുപതാം തീയതിയാണ് ഏകദേശം ഒന്നരമണിക്കൂർ സമയം നീണ്ട കൂടിക്കാഴ്ച നടത്തിയത്. രൂപതകളുടെ ഏകീകരണം, തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ, വിശ്വാസികളുമായി അനുയാത്ര ചെയ്യണ്ടതിന്റെ ആവശ്യകത, സിനഡിന്റെ പ്രവർത്തനങ്ങൾ, കുടിയേറ്റപ്രശ്നങ്ങൾ, പ്രാർത്ഥനയുടെ ആവശ്യകത എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രമേയമായി. മെത്രാന്മാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാപ്പ മറുപടി നൽകി. രൂപതകളുടെ ഏകീകരണ വിഷയത്തിൽ, പുനർ വിചിന്തനം നടത്തണമെന്ന ആശയമാണ് ഉയർന്നുവന്നത്. പരിശീലനകേന്ദ്രങ്ങൾ, പ്രാദേശിക സെമിനാരികൾ എന്നീ ഘടനകളെ ഏകീകരിക്കേണ്ടത് ആവശ്യമാണെന്നും സമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇരുപത്തിരണ്ടു രൂപതകളാണ് ഇപ്രകാരം ഏകീകരിക്കപ്പെട്ടത്. ദൈവവിളികളുടെ എണ്ണത്തിലുള്ള പ്രതിസന്ധികളെയും മെത്രാന്മാർ എടുത്തു പറഞ്ഞു. കൂടിക്കാഴ്ചയുടെ സമാപനത്തില്‍, ഫ്രാൻസിസ് പാപ്പ മെത്രാന്മാർക്ക് സമ്മാനമായി ഒരു പുസ്തകവും നൽകി.
Image: /content_image/News/News-2024-05-22-13:33:36.jpg