Contents
Displaying 22721-22730 of 24979 results.
Content:
23145
Category: 9
Sub Category:
Heading: ദൈവകരങ്ങൾക്ക് ശക്തിയേകാൻ ഷെക്കീനായ് യൂറോപ്പ് ടീം റിട്രീറ്റ് “ഡുനാമീസ് പവർ ”ജൂൺ 14 മുതൽ 16 വരെ യുകെയിൽ; ബ്രദർ സന്തോഷ് കരുമത്ര നയിക്കും
Content: ലോക സുവിശേഷവത്ക്കരണ രംഗത്ത് പരിശുദ്ധാത്മ ബലത്താൽ ആഗോള ക്രൈസ്തവ സഭയ്ക്ക് പ്രചാരവും പ്രതിരോധവുമേകി ചുരുങ്ങിയ കാലം കൊണ്ട് മാധ്യമരംഗത്ത് ശ്രദ്ധേയമായ ഷെക്കീനായ് മിനിസ്ട്രി യൂറോപ്പിൽ ശുശ്രൂഷക ധ്യാനം നടത്തുന്നു. പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ സന്തോഷ് കരുമത്ര നയിക്കുന്ന ഷെക്കീനായ് മിനിസ്ട്രി ശുശ്രൂഷകളോട് ചേർന്ന് പ്രവർത്തിക്കുന്നവരോടൊപ്പം ഇതിനായി താല്പര്യമുള്ളവർക്കും പങ്കെടുക്കാം. ബ്രദർ കരുമത്ര നയിക്കുന്ന ധ്യാനം ജൂൺ 14 മുതൽ 16വരെ വെസ്റ്റ് മിഡ്ലാൻഡിലെ കിഡ്ഡെർ മിനിസ്റ്ററിലാണ് നടക്കുക. #{blue->none->b->അഡ്രസ്സ് : }# POINEER CENTRE CLIOBURY MORTIMER KIDDERMINISTER WEST MIDLAND.UK DY14 8JG #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക് }# 07908772956,07872628016.
Image: /content_image/Events/Events-2024-05-13-20:30:25.jpg
Keywords: യൂറോപ്പി

23146
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ
Content: കാക്കനാട്: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പ്രസ്താവിച്ചു. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടില്‍പിതാവിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാര്‍സഭാഗംങ്ങളെ വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സ്വയം ഭരണാവകാശമുള്ള ഒരു വ്യക്തിസഭ എന്നുള്ളനിലയില്‍ സീറോമലബാര്‍സഭയെ ഈ പൈതൃകസംരക്ഷണത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാര്‍പാപ്പ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മക ധൈര്യത്തോടെയും മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെയും സിനഡിന്റെയും നേതൃത്വത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടു നേരിടുവാനും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഭാരതത്തിന്‍റെ അപ്പസ്തോലനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തില്‍ അടിത്തറയിട്ടു രൂപപ്പെട്ട സീറോമലബാര്‍സഭ അഭിമുഖീകരിക്കേണ്ടിവന്ന വിവിധ വെല്ലുവിളികളെ അനുസ്മരിച്ച മാര്‍പാപ്പ പത്രോസിന്‍റെ സിംഹാസനത്തോട് ഈ സഭ എക്കാലവും പുലര്‍ത്തിയ വിശ്വസ്തതയെ പ്രത്യേകം എടുത്തുപറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ വി. കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ ഈ പ്രശ്നപരിഹാരത്തിനായി നല്‍കിയ കത്തുകളെയും വീഡിയോ സന്ദേശത്തെയും കുറിച്ചു പരാമര്‍ശിച്ചു. സഭയില്‍ ഐക്യം നിലനിര്‍ത്തുകയെന്നുള്ളത് കേവലം ഒരു ഉപദേശമായി മാത്രം കണക്കാക്കാതെ, അതൊരു കടമയാണെന്നും അനുസരണം വാഗ്ദാനം ചെയ്ത വൈദികര്‍ക്ക് ആ കടമ നിറവേറ്റുന്നതില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പരിശുദ്ധ കുര്‍ബാനയോടുകാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാവിശ്വാസവുമായി ചേര്‍ന്നുപോകുന്നതല്ലായെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്കി. സഭയില്‍ ഐക്യം നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കാനും പ്രാര്‍ത്ഥിക്കാനും ആഹ്വാനം നല്കിയ മാര്‍പാപ്പ പ്രതിസന്ധിഘട്ടങ്ങളില്‍ നഷ്ടധൈര്യരും നിസഹായരുമാകാതെ പ്രത്യാശയില്‍ മുന്നേറാന്‍ ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ രൂപീകരണത്തിലും വിശ്വാസപരിശീലനത്തിലും സീറോമലബാര്‍സഭ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കു നന്ദിപറഞ്ഞ മാര്‍പാപ്പ സഭയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും യുവജനങ്ങളെയും ദൈവവിളിപ്രോത്സാഹനത്തെയും മുന്‍നിറുത്തിയുള്ള എല്ലാ അജപാലനപ്രവര്‍ത്തനങ്ങളെയും താന്‍ പിന്‍തുണയ്ക്കുന്നതായും അറിയിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മെയ് 13 തിങ്കളാഴ്ച ഇറ്റാലിയന്‍ സമയം രാവിലെ 7.45-ന് തന്‍റെ ഓഫീസില്‍ സ്വീകരിച്ചു. പെര്‍മനന്‍റ് സിനഡ് അംഗങ്ങളായ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യൂറേറ്ററുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ആമുഖമായി മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് മേജര്‍ ആര്‍ച്ചുബിഷപ്പായി തന്നെ തിരഞ്ഞെടുത്ത സിനഡിന്‍റെ തീരുമാനത്തിനു അംഗീകാരം നല്‍കിയ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ചു. സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ കൈക്കൊണ്ട തീരുമാനങ്ങള്‍ എടുത്തുപറഞ്ഞ് സഭയ്ക്കുവേണ്ടി മേജര്‍ ആര്‍ച്ചുബിഷപ്പ് നന്ദി പറഞ്ഞു. വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍ക്കും മേജര്‍ ആര്‍ച്ചുബിഷപ്പ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഭാരതംമുഴുവനിലും സീറോമലബാര്‍ സഭയ്ക്കു അജപാലന അധികാരം നല്കിയ പരിശുദ്ധ പിതാവിനു നന്ദിപറഞ്ഞ മേജര്‍ ആര്‍ച്ചുബിഷപ്പ് സഭയുടെ അംഗങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രത്യേകിച്ച്, ഗള്‍ഫ് രാജ്യങ്ങളില്‍ തനതായ അജപാലന സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയും മാര്‍പാപ്പയുടെ മുമ്പില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് സീറോമലബാര്‍ സഭയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍സംഘവും മാര്‍പാപ്പയുമായി ആശയവിനിമയം നടത്തുകയുണ്ടായി. മേജര്‍ ആര്‍ച്ച്ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി വത്തിക്കാന്‍ സന്ദര്‍ശത്തിനെത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മെയ് ആറാം തീയതി പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തി റോമിലെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍ പ്രതിനിധി സംഘവും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനു മെയ് 15-നു ഔദ്യോഗിക സ്വീകരണം നല്കും. മെയ് 19 ഞായറാഴ്ച റോമിലെ സാന്താ അനസ്താസിയ ബെസിലിക്കയില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബനയോടെ ഔദ്യോഗിക സന്ദര്‍ശന പരിപാടികള്‍ സമാപിക്കും.
Image: /content_image/TitleNews/TitleNews-2024-05-13-21:00:58.jpg
Keywords: പാപ്പ, സീറോ മലബാ

23147
Category: 1
Sub Category:
Heading: മറിയം: അമ്മ സാന്നിധ്യം വഴി അനുഗ്രഹം വർഷിക്കുന്നവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസചിന്തകൾ 14
Content: ഒരു വ്യക്തി ഈ ഭൂമിയിൽ ആദ്യം ദൈവിക സാന്നിധ്യം അനുഭവിക്കുന്നത് അമ്മ സാന്നിധ്യം വഴിയാണ്. അമ്മയുടെ സാന്നിധ്യം വഴി അവൻ ദൈവീകമായ സുരക്ഷിതത്വവും സമാധാനവും അനുഭവിക്കുന്നു. ചില ജീവിതങ്ങൾ അത്രമേൽ സുന്ദരമാകുന്നത് ചിലരുടെയൊക്കെ സാന്നിധ്യം കാരണമാണ്. മറ്റൊരാൾക്ക് നമുക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം എന്താണെന്ന് ചോദിച്ചാൽ അത് നമ്മുടെ സമയവും സാന്നിധ്യവും ആണ്. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നാം അനുഭവിക്കുന്നത് വ്യക്തിപരമായും സമൂഹപരമായും ആണ്. നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ നാം ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ, അമ്മയെ സ്നേഹിക്കുമ്പോൾ,ബഹുമാനിക്കുമ്പോൾ നിരന്തരമായിട്ട് പരിശുദ്ധ അമ്മയുടെ ഒരു സംരക്ഷണവും സാന്നിധ്യം നമ്മുടെ കൂടെയുണ്ട്. എല്ലാവിധ തിന്മകളിൽ നിന്നും അമ്മ നമ്മെ സംരക്ഷിക്കുന്നു. ജപമാലയിൽ ഉടനീളം നാം പ്രാർത്ഥിക്കുന്നുണ്ട് തിന്മയിൽ നിന്നും ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്ന്. എല്ലാ പോരാട്ടങ്ങളിലും വിജയം സമ്മാനിക്കുന്ന ആയുധം എന്നാണ് വിശുദ്ധ പാദ്രേ പിയോ ജപമാലയെ വിശേഷിപ്പിക്കുന്നത്. എപ്പോഴും സഹായം അരുളന്ന അമ്മയാണ് അവിടുന്ന്. ദൈവത്തിന്റെ ചോദ്യത്തിനു മുൻപിൽ ആമേൻ പറഞ്ഞ നാൾ മുതൽ പിന്നീട് അങ്ങോട്ട് അവളുടെ ജീവിതം മറ്റുള്ളവർക്കായി മാറ്റിവയ്ക്കപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെയാണ് മറിയം എലിസബത്തിനെ കാണാൻ യാത്രയാകുന്നതും. മറിയം എലിസബത്തിനെ നൽകുന്ന ഏറ്റവും വലിയ സമ്മാനവും അവരുടെ സമയവും സാന്നിധ്യവും തന്നെയാണ്. വാർദ്ധക്യത്തിൽ ഗർഭിണിയായതിന്റെ നാണക്കേടിൽ വീടിനുള്ളിൽ കഥകടച്ചിരുന്ന എലിസബത്തിനെ കാണുവാൻ ഒട്ടും വൈകാതെ മറിയം തിടുക്കത്തിൽ യാത്രയാവുകയാണ് അതും അവളുടെ ഉദരം ദിവ്യസക്രാരി ആയിരിക്കുമ്പോൾ തന്നെ. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് മാലാഖ തന്നോട് പറഞ്ഞ വാക്കുകൾ നിരന്തരം ഓതിക്കൊടുത്തു കൊണ്ടാവണം മറിയം എലിസബത്തിനെ ബലപ്പെടുത്തിയത്. അതുപോലെതന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം 19/27 യോഹന്നാന് തന്റെ അമ്മയെ നൽകിയപ്പോൾ യോഹന്നാൻ അവളെ തന്റെ അമ്മയായി സ്വീകരിച്ചു.. തന്റെ പ്രിയ ഗുരുവിന്റെ വേർപാടിൽ ദുഃഖിതനായിരുന്ന യോഹന്നാന് തന്റെ സാന്നിധ്യവും സമയവും വഴി മറിയം അനുഗ്രഹമായി മാറി. സെഹിയോൻ മാളികയിൽ ഒരുമിച്ചിരുന്ന് ശിഷ്യന്മാർക്കും അമ്മ തന്റെ സാന്നിധ്യവും സമയവും വഴി പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ തക്കവിധം അവരെ ബലപ്പെടുത്തി. ഇതുപോലെ നിരന്തരം തന്റെ ജീവിതത്തെ അവൾ മറ്റുള്ളവർക്ക് ആയി മാറ്റിവയ്ക്കുകയായിരുന്നു.ക്രിസ്തുവും ക്രിസ്തു ശിഷ്യൻ അനുഭവിച്ചറിഞ്ഞതാണ് ഈ സ്നേഹ സാന്നിധ്യം. മറിയത്തെ പോലെ നമുക്കും മറ്റുള്ളവർക്കായി നമ്മുടെ സമയവും സാന്നിധ്യവും മാറ്റിവയ്ക്കാം മറിയത്തെ പോലെ നമ്മുടെ സാന്നിധ്യവും അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും സാന്നിധ്യമായി മാറട്ടെ!! സിസ്റ്റർ റെറ്റി FCC
Image: /content_image/News/News-2024-05-14-19:06:23.jpg
Keywords: സ്പന്ദനങ്ങൾ

23148
Category: 1
Sub Category:
Heading: പ്രായമായവരുമായി അടുക്കുന്നതിലൂടെ കൃപയ്ക്കുമേൽ കൃപ ലഭിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രായമായവരുമായി അടുക്കുന്നതിലൂടെയും കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരം വയ്ക്കാനാവാത്ത പങ്ക് തിരിച്ചറിയുന്നതിലൂടെയും നമുക്ക് കൃപയ്ക്കുമേൽ കൃപ ലഭിക്കുന്നുവെന്നു ഫ്രാന്‍സിസ് പാപ്പ. ആഗോള വയോജന ദിനത്തിനൊരുക്കമായി പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പയുടെ സന്ദേശത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകൾ അടിവരയിട്ടുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത്, ദൈവത്തിന്റെ വിശ്വസ്‌ത സ്നേഹമാണ്. ഈ സ്നേഹം നമ്മുടെ വാർധക്യത്തിൽ പോലും തുടരുന്നു. അതിനാൽ വാർദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണ്. സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനിൽക്കുമ്പോൾ തന്നെയും ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. വാർധക്യത്തിൽ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും പാപ്പ പങ്കുവച്ചു. അർജന്റീനയിൽ ഇത്തരത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിച്ച അവസരത്തിൽ, മെത്രാനെന്ന നിലയിൽ തന്നോട് പ്രായമായവര്‍ പങ്കുവച്ച ഒഴിവാക്കലുകളുടെയും, ഒറ്റപ്പെടലുകളുടെയും അനുഭവസാക്ഷ്യങ്ങളും പാപ്പയുടെ സന്ദേശത്തിൽ പ്രമേയമാകുന്നുണ്ട്. ചെറുപ്പക്കാരെ പ്രീതിപ്പെടുത്താൻ പ്രായമായവരെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന മട്ടിൽ പെരുമാറുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണെന്നും പാപ്പ പറഞ്ഞു. ബന്ധങ്ങൾ ഊഷ്മളമാകുവാൻ തലമുറകൾ തമ്മിലുള്ള ഐക്യം ഏറെ അത്യന്താപേക്ഷിതമാണ്. അതിനു പരസ്പരമുള്ള സഹകരണം ഊട്ടിയുറപ്പിക്കണമെന്നും പാപ്പ പറഞ്ഞു. തിരസ്കരണത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുന്ന സ്വാർത്ഥ മനോഭാവവുമായി പൊരുത്തപ്പെടാതെ, 'ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല' എന്നു പറഞ്ഞുകൊണ്ട് വയോധികരെ ചേർത്തുനിർത്തുന്ന സംസ്കാരം വളർത്തിയെടുക്കുവാനാണ് പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വാർദ്ധക്യത്തിന്റെ മാഹാത്മ്യം സമൂഹത്തിൽ എടുത്തു കാണിക്കുന്നതിനും, വൃദ്ധരായവരെ ആദരിക്കുന്നതിനും 2024 ജൂലൈ മാസം ഇരുപത്തിയെട്ടാം തീയതിയാണ് ആഗോള വയോജനദിനമായി സഭ ആചരിക്കുന്നത്.
Image: /content_image/News/News-2024-05-14-20:05:57.jpg
Keywords: പാപ്പ

23149
Category: 1
Sub Category:
Heading: ആകാശ് ബഷീറിന്റെ നാമകരണ നടപടിയില്‍ ഇസ്ലാം മത വിശ്വാസികളും ആഹ്ളാദത്തില്‍
Content: ലാഹോര്‍: സ്നേഹിതന് വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലായെന്ന യേശുവിന്റെ പാഠം ജീവിതത്തില്‍ പകര്‍ത്തി രക്തസാക്ഷിത്വം വരിച്ച ആകാശ് ബഷീറിൻ്റെ നാമകരണ നടപടിയില്‍ ഇസ്ലാം മത വിശ്വാസികളും ആഹ്ളാദത്തില്‍. പാക്കിസ്ഥാനിലെ മുസ്ലീങ്ങളും ഇരുപതാം വയസ്സില്‍ മരണമടഞ്ഞ ആകാശിനെ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ജനറൽ പിയർലൂജി കാമറോണി പറഞ്ഞു. മറ്റുള്ളവരുടെ ജീവന് വേണ്ടി ആകാശ് തൻ്റെ ജീവൻ അർപ്പിച്ചുവെന്നും ഇത് പാക്കിസ്ഥാനിലെ കത്തോലിക്ക, ആംഗ്ലിക്കൻ സമൂഹത്തെയും മുസ്ലീം സമുദായത്തെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാം മതസ്ഥരായ പലർക്കും ആകാശിന്റെ വിശ്വാസ സാക്ഷ്യത്തോട് ആരാധനയുണ്ട്, അതിനാൽ ഇത് അനുരഞ്ജനത്തിൻ്റെ രൂപമായ ഒരു വിത്താണെന്ന് താന്‍വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ആരായിരിന്നു ആകാശ്? }# 1994 ജൂൺ 22ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നൗഷേരയിലെ റിസാൽപൂരിലായിരിന്നു ആകാശിന്റെ ജനനം. 2008-ല്‍ ആകാശിന്റെ കുടുംബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാശ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. 2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാശും ചേരുന്നത്. പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാശ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാശിന്റെ അവസാന വാക്കുകള്‍. ആകാശ് ബഷീറും, മറ്റ് രണ്ട് പേരും പള്ളിക്ക് പുറത്തും ആയിരത്തിലധികം വിശ്വാസികൾ പള്ളിക്കകത്തും തിങ്ങിനിറഞ്ഞിരുന്നു. ആകാശ് അക്രമിയെ ദേവാലയത്തിന്റെ അകത്ത് പ്രവേശിക്കാൻ തടഞ്ഞത് കൊണ്ട് വലിയ ഒരു കൂട്ടക്കൊലയാണ് അന്ന് ഒഴിവായത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആകാശ് ബഷീറിൻ്റെ നാമകരണ നടപടിയിലെ സുപ്രധാന ഘട്ടം ലാഹോർ അതിരൂപത പിന്നിട്ടിരിന്നു. രൂപതാ അന്വേഷണത്തിനു സമാപനം കുറിച്ചുക്കൊണ്ട് മാര്‍ച്ച് 15നു നടന്ന ബലിയര്‍പ്പണത്തിലും സമാപന സമ്മേളനത്തിലും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
Image: /content_image/News/News-2024-05-15-11:05:21.jpg
Keywords: പാക്ക

23150
Category: 1
Sub Category:
Heading: നൂറിന്റെ നിറവില്‍ ഇന്തോനേഷ്യയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി
Content: ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി നൂറിന്റെ നിറവില്‍. 1924 മെയ് 13 ന് ജക്കാർത്തയിലെ കത്തീഡ്രലിൽ നടന്ന അന്നത്തെ ഡച്ച് കോളനിയിലെ എല്ലാ പ്രീഫെക്ടുകളുടെയും അപ്പസ്‌തോലിക് വികാരിമാരുടെയും യോഗത്തിൽ നിന്നാണ് രാജ്യത്തെ ബിഷപ്പുമാർ അവരുടെ പൊതുകൂട്ടായ്മയുടെ ഉത്ഭവം കണ്ടെത്തുന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മെയ് 15നു എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ പുതിയ ഓഫീസുകളുടെ ആശീർവാദവും മറ്റ് പരിപാടികളും നടക്കും. "സഭയുടെയും രാജ്യത്തിൻ്റെയും നന്മയ്ക്കായി ഒരുമിച്ച് നടക്കുക" എന്നതാണ് ശതാബ്ദി ആചരണത്തിന്റെ പ്രമേയം. അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അപ്പസ്തോലിക് ന്യൂൺഷ്യോ എം. പിയറോ പിയോപ്പോ, ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയത്തിലെ (കെമെനാഗ്) കത്തോലിക്കരുമായുള്ള ബന്ധമുള്ള വിഭാഗത്തിൻ്റെ തലവൻ മിസ്റ്റർ സുപർമാൻ, പ്രൊട്ടസ്റ്റൻ്റ് സമൂഹത്തിന്റെ പ്രസിഡൻ്റ് ഗോമർ ഗുൽട്ടോം എന്നിവര്‍ പങ്കെടുത്തു. യേശുവിൻ്റെയും ശിഷ്യൻമാരുടെയും ശൈലിയിൽ, സഭയെയും രാഷ്ട്രത്തെയും വളർത്താനുള്ള തങ്ങളുടെ ദൗത്യം ബിഷപ്പുമാര്‍ ഒരിക്കലും അവഗണിച്ചിട്ടില്ലായെന്നും സെപ്തംബറില്‍ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ഈ പാതയ്ക്ക് കൂടുതൽ പ്രചോദനം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോൺസിഞ്ഞോർ പിയോപ്പോ പറഞ്ഞു. മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ രാജ്യത്തെ സഭയ്ക്കു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ആരാധനാലയങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും നവീകരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും അവഗണിക്കപ്പെട്ട വിദൂര പ്രദേശങ്ങളിലെ കൂട്ടായ്മകള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് മതകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സുപർമാൻ പറഞ്ഞു. രാജ്യത്തിൻ്റെ നന്മയ്ക്കായി സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുമായും സഹകരിച്ചുകൊണ്ടുള്ള സഭ നടത്തുന്ന ഇടപെടലില്‍ ബന്ദൂങ്ങിലെ ബിഷപ്പ് അൻ്റോണിയസ് സുബിയാൻ്റോ ആഹ്ളാദം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണ് ഇന്തോനേഷ്യ. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍. വരുന്ന സെപ്തംബർ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ഭരണാധികാരികളുടെയും സഭാനേതാക്കളുടെയും പ്രത്യേക ക്ഷണപ്രകാരമാണ് പാപ്പ ഇന്തോനേഷ്യയിലെത്തുന്നത്. സെപ്റ്റംബര്‍ 3നു ആരംഭിക്കുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനം 6 വരെ നീളും.
Image: /content_image/News/News-2024-05-15-12:00:07.jpg
Keywords: ഇന്തോനേ

23151
Category: 1
Sub Category:
Heading: ഭ്രൂണഹത്യ തടയാന്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിരോധം; പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തക ലോറൻ ഹാൻഡിയ്ക്കു തടവുശിക്ഷ
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയില്‍ സ്ഥിതി ചെയ്യുന്ന അബോര്‍ഷന്‍ കേന്ദ്രത്തിൽ ഉപരോധം ഏര്‍പ്പെടുത്തിയതിന് പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകയായ ലോറൻ ഹാൻഡിയ്ക്കു തടവുശിക്ഷ. മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ ഫെഡറൽ ബെഞ്ചിലേക്ക് നാമനിർദ്ദേശം ചെയ്ത യുഎസ് ജില്ലാ ജഡ്ജി കോളിൻ കൊല്ലാർ-കോട്ടെല്ലിയാണ് 'ഫേസ് ആക്റ്റ്'-ന്റെ മറവില്‍ പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നാല് വർഷവും ഒന്‍പത് മാസവും തടവിന് ശിക്ഷിച്ചത്. ക്ലിനിക് പ്രവേശനത്തിനുള്ള സ്വാതന്ത്ര്യ നിയമമായി അറിയപ്പെടുന്ന ഫേസ് ആക്ട് ലംഘിച്ചുവെന്നാണ് കോടതി നിരീക്ഷണം. ഓഗസ്റ്റിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നിരവധി പ്രവർത്തകരിൽ ഒരാളാണ്. 2020 ഒക്‌ടോബർ 22-ന് വാഷിംഗ്‌ടൺ സർജി - ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം. ക്രൂരമായ ഭ്രൂണഹത്യ നടത്തുവാനെത്തിയവരെ ഹാൻഡി ഉള്‍പ്പെടുന്ന പ്രവർത്തകർ ചങ്ങലയും കയറും ഉപയോഗിച്ച് സ്വയം ബന്ധിക്കുകയും പ്രവേശനം തടയുകയുമായിരിന്നു. ക്ലിനിക്കിലേക്കുള്ള പ്രവേശനം തടയുവാന്‍ ഇവര്‍ തങ്ങളുടെ ശരീരം മറവായി ഉപയോഗിച്ചിരിന്നു. ഇതാണ് ഒടുവില്‍ തടവ് ശിക്ഷയിലേക്ക് എത്തിയിരിക്കുന്നത്. നിരപരാധികളായവരുടെ ജീവൻ സമാധാനപരമായി സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക്, ഹാൻഡി നന്ദിയാണ് അർഹിക്കുന്നതെന്നും ജയിൽ ശിക്ഷയല്ലായെന്നും അഭിഭാഷകനായ മാര്‍ഷ്യന്‍ കാനോന്‍ പറഞ്ഞു. ഫെഡറൽ ജഡ്ജി ശിക്ഷ വിധിച്ചതിന് ശേഷം, ഹാൻഡിയെ കൊണ്ടുപോകുമ്പോൾ കോടതിമുറിയിലുണ്ടായിരുന്ന ഒന്നിലധികം പ്രോ-ലൈഫ് അഭിഭാഷകർ കൈയടിച്ചിരിന്നു. ഭ്രൂണഹത്യയ്ക്കു വേണ്ടിയുള്ള ബൈഡന്‍റെ തീരുമാനം സ്വേച്ഛാധിപത്യത്തിൻ്റെ ഒരു പുതിയ തലത്തിൽ എത്തിയിരിക്കുന്നുവെന്ന് പ്രോഗ്രസീവ് ആന്‍റി അബോര്‍ഷന്‍ അപ്റൈസിംഗ് സംഘടനയുടെ സ്ഥാപക ടെറിസ ബുക്കോവിനാക് പ്രസ്താവിച്ചു. വിധിയില്‍ അപ്പീല്‍ പോകാനാണ് അഭിഭാഷകരുടെ തീരുമാനം. ഭ്രൂണഹത്യയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ലോറൻ ഹാൻഡി മുപ്പതിലേറെ തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2024-05-15-18:54:05.jpg
Keywords: അബോര്‍ഷ, ഭ്രൂണഹത്യ

23152
Category: 1
Sub Category:
Heading: മറിയം സ്വർഗ്ഗീയ യാത്രയിലെ ഗോവണി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 15
Content: പരിശുദ്ധ കന്യകാമറിയം ഒരു ഗോവണിയാണ്. ഈ ഗോവണിയിലൂടെയാണ് ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നത് എന്ന് വിശുദ്ധ അംബ്രോസ് പറയുന്നു. എന്തിനായിരുന്നു ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നത്? ഭൂമിയിലെ മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു. പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് അർപ്പിക്കുന്നവരെ സ്വീകരിക്കാൻ സ്വർഗ്ഗ കവാടം തുറക്കപ്പെടും എന്ന് വിശുദ്ധ ബൊനവെന്തുര പഠിപ്പിക്കുന്നു. പറുദീസായുടെ കവാടമേ എന്നാണ് വിശുദ്ധ എഫ്രേം ദൈവമാതാവിനെ വിശേഷിപ്പിച്ചത്. ബ്രദർ ലിയോ ഒരു ദർശനത്തിൽ രണ്ട് ഗോവണികൾ കണ്ടതായി വിവരിക്കുന്നുണ്ട് ചുവന്ന ഗോവണിയുടെ മുകളിൽ ഈശോമിശിഹാ നിൽക്കുന്നതായും വേറൊരു വെളുത്ത ഗോവണിയുടെ മുകളിൽ പരിശുദ്ധ അമ്മ നിൽക്കുന്നതായും കണ്ടു. ഏതാനും പേർ ചുവന്ന ഗോവണിയിൽ രണ്ട് തവണ കയറാൻ പരിശ്രമിച്ചെങ്കിലും താഴെ വീണു. പിന്നീട് അവരോട് വെളുത്ത ഗോവണിയിൽ കയറാൻ ആവശ്യപ്പെടുന്നതായും ബ്രദർ ലിയോ കണ്ടു. അനുഗ്രഹീത കന്യക തന്റെ കരങ്ങൾ അവരുടെ നേരെ നീട്ടി അവരെ ഗോവണിയിൽ കയറ്റുന്നു അങ്ങനെ അവർ സുരക്ഷിതമായി പറുദീസായിയിലേക്ക് ആരോഹണം ചെയ്യപ്പെട്ടു. വിശുദ്ധ പീറ്റർ ഡാമിയനും പരിശുദ്ധ അമ്മയെ വിളിക്കുന്നത് സ്വർഗ്ഗത്തിന്റെ ഗോവണി എന്നാണ്. എന്തുകൊണ്ടെന്നാൽ മനുഷ്യർ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് കയറാനുള്ള യോഗ്യത പരിശുദ്ധ മറിയത്തിലൂടെ നേടിയെടുത്തു. മറിയത്തിൻ്റെ "ഇതാ കർത്താവിൻ്റെ ദാസി " എന്ന കീഴ് വഴങ്ങലിൽ ദൈവപുത്രൻ്റെ മനുഷ്യവതാരം എളുപ്പമുള്ളതാക്കി മാറ്റി. സ്വർഗ്ഗം മാതാവിന്റെ ശക്തമായ പ്രാർത്ഥനകളും സഹായങ്ങളും നിരന്തരം ബഹുമാനിക്കുകയും പറുദീസ കവാടങ്ങൾ അവളുടെ യാചനകൾക്കു മുമ്പിൽ തുറക്കുകയും ചെയ്യുന്നു. ദാവീദ് കർത്താവിനോട് ചോദിച്ചു, കർത്താവേ നിന്റെ കൂടാരത്തിൽ ആരു വിശ്രമിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആര് വിശ്രമം ഉറപ്പിക്കും(Ps15/1). നമുക്ക് അമ്മയുടെ കാൽപ്പാടുകൾ പിന്തുടർന്ന് ഈശോയെ അടുത്ത് നമുക്കു അടുത്തനുഗമിക്കാം. അവൻ്റെ വിശുദ്ധഗിരിയിൽ രാപാർക്കാം. പരിശുദ്ധ അമ്മയുടെ അനുഗ്രഹീത പാദങ്ങളിൽ നമുക്കു കമിഴ്ന്നു വീഴാം. അമ്മ നമ്മളെ അനുഗ്രഹിക്കുന്നതുവരെ നമുക്ക് അമ്മയെ പിരിയാതിരിക്കാം എന്തെന്നാൽ അമ്മയുടെ ആശീർവാദം നമ്മൾ പറുദീസ സ്വന്തമാക്കുന്നതിൽ നമ്മെ സുരക്ഷിതരാക്കും. ഓ സ്വർഗ്ഗത്തിന്റെ അമ്മേ, പരിശുദ്ധ സ്നേഹത്തിന്റെ അമ്മേ, എല്ലാ സൃഷ്ടികളുടെയും ഇടയിൽ ഏറ്റവും സ്നേഹനിധിയും ദൈവത്തിന്റെ ആദ്യ പ്രേമ ഭാജനവും അമ്മ തന്നെയാണ്. ഈ ഭൂമിയിൽ ഏറ്റവും നന്ദി ഹീനനും, ഏറ്റവും ദരിദ്രപൂർണ്ണനും,പാപിയുമായ ഞാൻ അങ്ങയെ സ്നേഹിക്കാനായി എന്നെ അനുവദിക്കണമേ. എന്റെ പ്രത്യാശയായ എന്റെ പരിശുദ്ധ മറിയമേ അങ്ങ് എന്നെ രക്ഷിക്കണമേ.
Image: /content_image/News/News-2024-05-15-21:07:09.jpg

23153
Category: 18
Sub Category:
Heading: പന്തക്കുസ്‌ത തിരുനാളിന് ഒരുക്കമായി 'ഈശോയോടൊപ്പം ഒരു ദിവസം'
Content: കോട്ടയം: പന്തക്കുസ്‌ത തിരുനാളിന് ഒരുക്കമായി കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കരിസ്‌മാറ്റിക് സോണിന്റെയും ആഭിമുഖ്യത്തിൽ നാളെ ഈശോയോടൊപ്പം ഒരു ദിവസം എന്ന പേരിൽ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. നാഗമ്പടം സെന്റ് ആൻ്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ദിവ്യകാരു ണ്യാരാധനയ്ക്കു വിവിധ സന്യാസസമൂഹങ്ങൾ നേതൃത്വം നൽകും. രാവിലെ ആറിന് ലൂർദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ച് ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിന് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ പുവത്തുങ്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ ഉപവാസ പ്രാർത്ഥന സമാപിക്കും. മോൺ. ജോസ് നവസ്, ഫാ. വിൽസൺ കപ്പാട്ടിൽ, ഫാ. ജിതിൻ വല്ലർകാട്ടിൽ, ഫാ. ഏബ്രഹാം തൈപ്പറമ്പിൽ, സിസ്റ്റർ ലിറ്റിൽഫ്ളവർ എസ്എച്ച്, സിസ്റ്റർ ബെനഡിക്ട, സിസ്റ്റർ കുസുമം, കെ.സി. ജോയി, ജോണി കുര്യാക്കോസ് ചെറുകര, സെബാസ്റ്റ്യൻ പീറ്റർ എന്നിവർ നേതൃത്വം നൽകും.
Image: /content_image/India/India-2024-05-16-08:43:22.jpg
Keywords: പന്തക്കുസ്‌ത

23154
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുടയില്‍ ദിവ്യകാരുണ്യ എക്സിബിഷൻ
Content: ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിനു മുന്നൊരുക്കമായുള്ള ദിവ്യകാരുണ്യ എക്സിബിഷൻ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വിവിധങ്ങളായ ദിവ്യകാരുണ്യ അത്ഭുതങ്ങളും ഏവർക്കും പഠിക്കാ നും കൂടുതൽ അറിയാനുമുള്ള കാര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളി ൽ നടന്നിട്ടുള്ള വിഭിന്നങ്ങളായ സംഭവങ്ങളും ചിത്രങ്ങളും വീഡിയോ പ്രദർശ നവുമാണ് എക്സസിബിഷനിൽ ഒരുക്കിയിട്ടുള്ളത്. വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ജനറൽ ക ൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോയിന്റ് കൺവീനർ ലിംസൺ ഊക്കൻ, ഫാ. ലിജോ കരുത്തി, പബ്ലിസിറ്റി ജോയിൻ്റ കൺവീനർ ടെൽസൺ കോ ട്ടോളി എന്നിവർ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. റെനിൽ കാരാത്ര, ഫാ. ലിജോ കരുത്തി, ബിനോയ്, മനു എന്നിവരുടെ നേതൃത്വത്തിൽ 26 വരെ എക്‌സിബിഷൻ ഉണ്ടായിരിക്കും.
Image: /content_image/India/India-2024-05-16-08:51:53.jpg
Keywords: ദിവ്യകാരുണ്യ