Contents
Displaying 22711-22720 of 24979 results.
Content:
23135
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: മാന്നാനം: സീറോ മലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയോടൊപ്പം വളർന്ന സന്യാസ സമൂഹമാണ് സിഎംഐ. ഇപ്പോൾ സീറോ മലബാർ സഭ ആഗോള സഭയായിരിക്കുന്നു. സിഎംഐ സന്യാസ സമൂഹത്തെ സീറോ മലബാർ സഭയോടു ചേർന്നേ കാണാൻ സാധിക്കുകയുള്ളു. 200-ാം വർഷത്തിലേക്ക് പ്രയാണം ചെയ്യുന്ന സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനം, അജപാലന പ്രവർത്തനം, ആതുരസേവനം, സ്വയം വിശുദ്ധീകരണം എന്നീ സ്ഥാപിത ലക്ഷ്യങ്ങൾക്കായി വർധിത ഊർജത്തോടെ പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാർ ജോർജ് ആലഞ്ചേരി ആശംസിച്ചു. വിശുദ്ധ കുർബാനയിൽ സിഎംഐ പ്രിയോർ ജനറാൾ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, വികാർ ജനറാൾ ഫാ. ജോസി താമരശേരി, തിരുവനന്തപുരം പ്രോവിൻഷ്യൽ ഫാ. ആൻ്റണി ഇളംതോട്ടം, കോട്ടയം പ്രോവിൻഷ്യൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ എന്നിവരും നൂറ്റിയമ്പതോളം വൈദികരും സഹകാർമികരായി. കുടുംബത്തിന്റെയും യുവാക്കളുടെയും കുട്ടികളുടെയും വർഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ നിർവഹിച്ചു. മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി, വികാർ പ്രോവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, പ്രോവിൻഷ്യൽ കൗൺസിലർ ഫാ. ജയിംസ് മുല്ലശേരി തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-05-12-11:56:38.jpg
Keywords: സന്യാസ

23136
Category: 1
Sub Category:
Heading: ഞാനൊരു ക്രിസ്‌ത്യാനിയാണ്, ക്ഷമയുടെ പാഠമാണ് ലഭിച്ചിട്ടുള്ളത്: മോഷ്ട്ടാക്കളോട് ക്ഷമിച്ച അന്ധയായ വീട്ടമ്മയുടെ ക്രിസ്തീയ സാക്ഷ്യം വൈറല്‍
Content: കോട്ടയം: കാഴ്‌ച പരിമിതി മുതലാക്കി ലോട്ടറി മോഷ്ടിച്ചവരോട് ക്രിസ്തീയ വിശ്വാസത്തെ ചേര്‍ത്തു പിടിച്ച് ക്ഷമിച്ച കളത്തിപ്പടി പള്ളിക്കുന്ന് സ്വദേശി റോസമ്മയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. മോഷ്ട്ടാക്കളെ പെന്‍ കാമറയില്‍ കുടുക്കിയ ഈ വീട്ടമ്മ അവരോടു നിരുപാധികം ക്ഷമിക്കുകയായിരിന്നു. ഞാനൊരു ക്രിസ്‌ത്യാനിയാണെന്നും എല്ലാ ഞായറാഴ്‌ചയും പള്ളിയിൽ പോകുന്ന വ്യക്തിയാണെന്നും ക്ഷമയുടെയും സഹിഷ്‌ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നതെന്നും റോസമ്മ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ലോകത്തിനു മുമ്പിൽ ഞാൻ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പിൽ സമ്പന്നയാണെന്നും അവര്‍ പറഞ്ഞിരിന്നു. കെകെ റോഡിൽ കളത്തിപ്പടിക്കു സമീപം തട്ടിൽ ലോട്ടറി വിൽക്കുന്ന വ്യക്തിയാണ് റോസമ്മ. വിൽപ്പന കഴിഞ്ഞ് പണവും ലോട്ടറിയുമായി ഒത്തുനോക്കുമ്പോൾ കണക്ക് പൊരുത്തപ്പെടാതെ വന്നതോടെയാണ് തട്ടിപ്പ് നേരിടുന്നതായി റോസമ്മയ്ക്ക് മനസിലായത്. കൂടുതൽ ലോട്ടറി എടുത്ത് എണ്ണം തെറ്റിച്ച് പറഞ്ഞും ടിക്കറ്റിന്റെ യഥാർഥ വില നൽകാതെയുമായിരുന്നു കാഴ്‌ചപരിമിതിയുള്ള റോസമ്മയെ പറ്റിച്ചിരുന്നത്. പെൻകാമറയെക്കുറിച്ച് അറിഞ്ഞ റോസമ്മ ഇതുപയോഗിച്ച് കള്ളൻമാരെ പിടിക്കാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തിൻ്റെ സഹായത്തോടെ ഓൺലൈനായി പെൻകാമറ വാങ്ങി. പ്രവർത്തനം പഠിച്ചു. ഒരു മാസമായി ഇതും വസ്ത്രത്തിൽ ധരിച്ചായിരുന്നു ലോട്ടറി വിൽപ്പന. ദിവസവും മറ്റാരുടെയെങ്കിലും സഹായത്തോടെ ദൃശ്യം പരിശോധിക്കും. അപ്പോഴാണ് മൂന്നു പേർ പല ദിവസങ്ങളിലായി തന്നെ പറ്റിച്ചെന്നു മനസിലാക്കാൻ കഴിഞ്ഞത്. പിന്നീട് ഇതിൽ രണ്ടു പേർ ടിക്കറ്റ് വാങ്ങാൻ വന്നപ്പോൾ റോസമ്മ കാര്യം പറഞ്ഞു. ആദ്യം അവർ എതിർത്തെങ്കിലും തെളിവുണ്ടെന്ന് പറഞ്ഞതോടെ കീഴടങ്ങി. പോലീസിനോട് പറയരുതെന്നും ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. തെറ്റ് സമ്മതിച്ചതിനാൽ അവരോടു ക്ഷമിച്ചതായും കേസിനു പോകുന്നില്ലെന്നുമാണ് റോസമ്മ പറയുന്നത്. നൂറുകണക്കിനാളുകളാണ് റോസമ്മയുടെ വിശ്വാസ തീക്ഷ്ണത നിറഞ്ഞു തുളുമ്പുന്ന വീഡിയോ ഷെയര്‍ ചെയ്യുന്നത്. <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fjoy.mandapathil.7%2Fvideos%2F1872098173236908%2F%3Fidorvanity%3D176240129927389&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image: /content_image/News/News-2024-05-12-12:29:48.jpg
Keywords: ക്ഷമ

23137
Category: 1
Sub Category:
Heading: പരിശുദ്ധ മറിയമെന്ന അത്ഭുതം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 12
Content: ഇന്ന് മെയ് മാസം പന്ത്രണ്ടാം തീയതി, മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, ലോക മാതൃദിനം. ഈ പുണ്യദിനത്തിൽ പരിശുദ്ധ അമ്മയെന്ന അത്ഭുതം തന്നെയാകട്ടെ മരിയ സ്പന്ദനത്തിലെ ചിന്താവിഷയം. മറിയത്തിൻ്റെ ഈ ലോകജീവിതം ഒരു അത്ഭുതമായിരുന്നു. അമലോത്ഭവ ജനനം മുതൽ സ്വർഗ്ഗാരോപണംവരെ നീണ്ടുനിന്ന അത്ഭുതം. സ്വർഗ്ഗത്തിലിരുന്നും അമ്മ ആ അത്ഭുതങ്ങൾ തുടരുന്നു. പിതാവായ ദൈവം, ഒരു സൃഷ്ടിക്കു സ്വീകരിക്കാവുന്നിടത്തോളം അത്ഭുതങ്ങൾ അവളിൽ നിക്ഷേപിച്ചു. എന്തുകൊണ്ടെന്നാല്‍ തന്‍റെ നിത്യപുത്രനെയും അവിടുത്തെ മൗതികശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്താന്‍ വേണ്ട ശക്തി നല്‍കുവാന്‍ വേണ്ടിയായിരുന്നു അത് എന്നു വിശുദ്ധ ലൂയിസ് മോണ്‍ഫൊർട്ട് പറയുന്നു. നമ്മുടെ ജീവിതത്തിന് റോസാപ്പൂവിന്റെ നിറവും മണവും പകരുന്ന റോസാമിസ്റ്റിക് ആണ് മറിയം. നസ്രത്തിലെ മറിയം ദൈവപുത്രന്റെ അമ്മ മാത്രമല്ല നമ്മുടെയും അമ്മയാകണം. പരിശുദ്ധ അമ്മ അത്ഭുതങ്ങളുടെ ഒരു കലവറയാണ്. ഈശോ അത്ഭുതങ്ങൾ ആരംഭിക്കുന്നത് തന്നെ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിലാണ്.ഏവർക്കും സുപരിചിതമാണ് കാനായിലെ കല്യാണം.. (Jn:2/1-11). അവർക്ക് വീഞ്ഞില്ല(Jn: 2/3). മാതാവിനോട് ആരും പറഞ്ഞില്ല എന്റെ അമ്മേ ഞങ്ങൾ ആകെ വിഷമത്തിലാണ് ഒന്ന് സഹായിക്കണമെന്ന് .എങ്കിലും അവൾ അറിഞ്ഞു. ആരും പറയാതെ കാര്യങ്ങൾ അറിയുന്നവൾ മറിയം. നമ്മുടെ വീട്ടിൽ ഒരു ദാരിദ്ര്യം ഉണ്ടായാൽ,ഒരു രോഗം ഉണ്ടായാൽ, ആരും പറയാതെ അറിയുന്നവളാണ് പരിശുദ്ധ അമ്മ. അവൻ പറയുന്നതുപോലെ ചെയ്യുവിൻ (Jn: 2/5) എന്തിനോടും ഏതിനോടും പെട്ടെന്ന് പ്രതികരിക്കുന്നവൾ മറിയം. അതെ ഞാൻ ഒരു കാര്യം ചെയ്താൽ മറ്റുള്ളവർ എന്ത് വിചാരിക്കും അവർ എന്തു പറയും എന്നൊക്കെ വിചാരിച്ച് പലപ്പോഴും നന്മ ചെയ്യുവാൻ മടി കാണിക്കുന്ന ഇന്നത്തെ ലോകത്ത് തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യുന്നവളാണ് പരിശുദ്ധ മറിയം. പരിശുദ്ധ അമ്മ ഏലീശ്വാമ്മയുടെ അടുക്കൽ പോകുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആരോടും ചോദിച്ചിട്ടല്ല. അപരൻ്റെ ആവശ്യത്തിൽ അവരുടെ കാര്യങ്ങളോട് ഭാവാത്മകമായി പ്രതികരിക്കുന്ന മാതാവിന്റെ മനോഭാവം നമുക്കും സ്വന്തമാക്കാം. ഇതിനുശേഷം അവൻ തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടും കൂടി കഫർണ്ണാമിലേക്ക് പോയി(Jn: 2/12). നന്ദി പ്രതീക്ഷിക്കാതെ കടന്നു പോകുന്നവൾ മറിയം ഒരിക്കലും നന്ദി പ്രതീക്ഷിക്കുന്നില്ല കണക്കുകൾ പറയുന്നത് ഒരു സ്ത്രീ15km രാവിലെ മുതൽ വൈകുന്നേരം വരെ തന്റെ വീടിനകത്തും പുറത്തുമായി ഓടിനടക്കുന്നു എന്നാണ്. നമ്മളും പ്രഭാതം മുതൽ എത്ര കിലോമീറ്റർ ആണ് നടക്കുക.. നാം ചെയ്യുന്ന സേവനത്തിന്റെ കണക്കുകൾ കൂട്ടി നോക്കാറുണ്ടോ.. നാം ചെയ്യുന്ന ജോലിക്ക് പ്രതിഫലം ഇച്ഛിക്കാറുണ്ടോ.. നമ്മുടെ മനോഭാവവും മറിയത്തിന്റെ മനോഭാവം പോലെയാണോ ഇല്ലെങ്കിൽ ഈ മനോഭാവം നമുക്കുണ്ടാകുവാൻ പ്രാർത്ഥിക്കാം
Image: /content_image/News/News-2024-05-12-16:26:54.jpg
Keywords: സ്പന്ദനങ്ങൾ

23138
Category: 1
Sub Category:
Heading: ഫാ. വിൽഫ്രഡ് ഗ്രിഗറി ഝാൻസി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍
Content: ബംഗളൂരു: ഫാ. വിൽഫ്രഡ് ഗ്രിഗറി മൊറസിനെ ഉത്തർപ്രദേശിലെ ഝാൻസി രൂപത സഹായമെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മംഗളൂരു സ്വദേശിയായ ഫാ. വിൽഫ്രഡ് 2021 മുതൽ അലാഹാബാദ് രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്‌സ് റീജണൽ സെമിനാരി റെക്‌ടറായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു. മംഗളൂരു രൂപതയിലെ നെരുഡെയിൽ 1969 ഫെബ്രുവരി 13നായിരുന്നു ജനനം. 1997 ഏപ്രിൽ 27ന് ലക്നോ രൂപതയ്ക്കുവേണ്ടി വൈദികനായി. ലക്നോയിലെ സെന്റ് പോൾസ് മൈനർ സെമിനാരി അധ്യാപകൻ, പാലിയ സെന്‍റ് ആൻസ് സ്‌കൂൾ വൈസ് പ്രസിഡൻ്റ്, വാരാണസി നവ സാധന പാസ്റ്ററൽ സെന്റർ ഡയറക്‌ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലയാളിയായ ഡോ. പീറ്റർ പറപ്പുള്ളിലാണ് ഝാൻസി ബിഷപ്പ്.
Image: /content_image/India/India-2024-05-13-08:52:25.jpg
Keywords: ഉത്തര്‍

23139
Category: 18
Sub Category:
Heading: അരുവിത്തുറ പട്ടണത്തെ ഇളക്കി മറിച്ച് പതിനായിരങ്ങൾ അണിനിരന്ന റാലിയും സമുദായ സമ്മേളനവും
Content: അരുവിത്തുറ: സഭയും സമുദായവും ഒറ്റക്കെട്ടാണെന്ന വലിയ സന്ദേശവും സാക്ഷ്യവുമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ പട്ടണത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലിയും സമുദായ സമ്മേളനവും നടന്നു. സീറോമലബാർ സഭയുടെ അല്‌മായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ 106-ാം ജൻമവാർഷികത്തിന്റെ ഭാഗമായിട്ടാണ് റാലിയും സമുദായ സമ്മേളനവും സംഘടിപ്പിച്ചത്. അരുവിത്തുറ പള്ളിയങ്കണത്തിൽ ചേർന്ന മഹാ സമ്മേളനം സീറോമലബാർ സഭ അല്‌മായ കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്‌തു. സഭയുടെയും സമുദായത്തിന്റെയും കരുത്തായി നിലകൊള്ളുന്ന കത്തോലിക്ക കോൺഗ്രസ് സഭയുടെ തിളങ്ങുന്ന മാണിക്യമാണെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ജന്മദിന സന്ദേശം നൽകി. ഭിന്നമായി ചിന്തിക്കാനും ഭിന്നിപ്പിച്ച് ചിന്തിക്കപ്പെടാനും ബോധപൂർവം ശ്രമിക്കുന്ന രാഷ്ട്രീയ, വർഗീയ കക്ഷികളെ തിരിച്ചറിയണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സമുദായ ജാഗ്രതാ സന്ദേശം നൽകി. എകെസിസി പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ വിഷൻ സന്ദേശം നൽകി. അരുവിത്തുറ ഫൊറോന വികാരി ഫാ. സെ ബാസ്റ്റ്യൻ വെട്ടുകല്ലേൽ, സഭാതാരം ജോൺ കച്ചിറമറ്റം, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ഡോ. ജോബി കാക്കശേരി, ടെസി ബിജു, പാലാ രൂപത ജനറ ൽ സെക്രട്ടറി ജോസ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-05-13-09:15:37.jpg
Keywords: കോണ്‍

23140
Category: 18
Sub Category:
Heading: ക്രൈസ്‌തവരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പ്രമേയം
Content: അരുവിത്തുറ: രാജ്യത്ത് വർധിച്ചുവരുന്ന ക്രൈസ്‌തവ ന്യൂനപക്ഷ ആശങ്കകൾ പരിഹരിച്ച് ഭരണഘടന ഉറപ്പു തരുന്ന സംരക്ഷണം മണിപ്പുർ ഉൾപ്പെടെ ഭാരതത്തിന്റെ എല്ലാ പ്രദേശത്തും ലഭ്യമാക്കണമെന്ന് അരുവിത്തുറയിൽ നടന്ന കത്തോലിക്ക കോൺഗ്രസ് 106-ാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മനുഷ്യജീവൻ എടുക്കുകയും സ്വന്തം വാസസ്ഥലത്ത് മനുഷ്യനെ ഭീതിയിലാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ മൃഗങ്ങളെയും ജനവാസ മേഖലയിൽ കടന്നാൽ കൊല്ലുവാൻ അടിയന്തര തീരുമാനം ഉണ്ടാക്കി വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള സംവരണങ്ങൾക്ക് അപ്പുറത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കെല്ലാം സംവരണം നൽകി അവരെയും വളർത്തിക്കൊണ്ടു വരികയും ഭരണഘടനാ വിരുദ്ധമായ മതാടിസ്ഥാന സംവരണം പുനഃപരിശോധിക്കുകയും ചെയ്യണം. വീടിന്റെ ഏരിയ കണക്കാക്കിയും 1000 ചതുരശ്രയടി എന്നത് ഉയർത്തി നിശ്ചയിക്കുവാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്യണം. സംസ്ഥാനത്ത് കൃഷിഭൂമി മാനദണ്ഡം കേന്ദ്ര നിർദ്ദേശപ്രകാരം അഞ്ച് ഏക്കറായും വാർഷിക വരുമാനം എട്ടു ലക്ഷം രൂപയായും നിജപ്പെടുത്തിയും ഇഡബ്ദ്യുഎസ് മാനദണ്ഡം പരിഷ്‌കരിക്കണം. തൊഴിലും സാമ്പത്തിക വളർച്ചയും സാധ്യമാക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം നൽകി കേരളത്തിലെ എല്ലാവർക്കും സാമ്പത്തികമായി ഉന്നതി പ്രാപിക്കാൻ ആവുന്ന നയവും പദ്ധതികളും നടപ്പിലാക്കണം എന്ന പ്രമേയങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. സച്ചാർ കമ്മീഷൻ മാതൃകയിൽ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം നിർദേശിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് കേന്ദ്രസർക്കാരിനോടു യോഗം ആവശ്യപ്പെട്ടു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോസുകുട്ടി ഒഴുകയിലാണ് പ്രമേയം അവതരിപ്പിച്ചത്.
Image: /content_image/India/India-2024-05-13-09:18:53.jpg
Keywords: കോൺ

23141
Category: 1
Sub Category:
Heading: ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക: വിദ്യാര്‍ത്ഥികളോട് ആഹ്വാനവുമായി 'ചോസണ്‍' താരം ജോനാഥൻ റൂമി
Content: വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി 'ചോസണ്‍' താരം ജോനാഥൻ റൂമി. പ്രമുഖ ടെലിവിഷൻ പരമ്പരയായ "ദി ചോസൻ" ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ (CUA) ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാർത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്. തൻ്റെ അഭിനയ ജീവിതത്തിലൂടെ സുവിശേഷവൽക്കരണം നടത്തിയതിന് ഫൈൻ ആർട്‌സിൽ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരിന്നു. ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക, ദൈവത്തിന് സ്വയം സമർപ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിന്നു ജോനാഥൻ റൂമിയുടെ പ്രസംഗം. നാം കടന്നുപോകുന്ന ജീവിതത്തിലൂടെയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കാൻ ശ്രമിക്കണം. കത്തോലിക്കർ എന്ന നിലയിൽ എല്ലാ ഘട്ടങ്ങളിലും ജീവനെ പ്രതിരോധിക്കുക. തുടര്‍ പഠനത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികൾ കൂടുതൽ പ്രാർത്ഥിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. തെസ്സലോനിക്കകാര്‍ക്കുള്ള ആദ്യ ലേഖനത്തില്‍ വിശുദ്ധ പൗലോസ് "ഇടവിടാതെ പ്രാർത്ഥിക്കാൻ" ആഹ്വാനം ചെയ്തത് ഓര്‍ക്കണമെന്നും ജോനാഥൻ റൂമി പറഞ്ഞു. എന്റെ മനുഷ്യ ധാരണയ്ക്ക് അപ്പുറത്തുള്ള സംഘർഷം അനുഭവിക്കുന്ന എൻ്റെ ജീവിതത്തിൻ്റെ മേഖലകളിൽ എനിക്ക് ജ്ഞാനം ലഭിച്ചു, മുന്നോട്ട് പോകാനും അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഞാൻ ഇന്നു ശക്തനാണ്. ജീവിതത്തിന്റെ വേദനകള്‍ കര്‍ത്താവില്‍ ഭരമേല്‍പ്പിച്ചു. പ്രാർത്ഥനയുടെ ശക്തിയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥവും തനിക്ക് സഹായകരമാണെന്നും ജോനാഥൻ റൂമി പറഞ്ഞു. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദ ചോസൺ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയാണ്. ഓരോ പരമ്പരയ്ക്കും ലോകമെമ്പാടുമായി ലക്ഷകണക്കിന് പ്രേക്ഷകരാണ് കാഴ്ചക്കാരായിട്ടുള്ളത്.
Image: /content_image/News/News-2024-05-13-09:38:08.jpg
Keywords: ചോസ

23142
Category: 1
Sub Category:
Heading: ജോ ബൈഡന്‍ കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്നു: വിമര്‍ശനവുമായി അമേരിക്കന്‍ ബിഷപ്പ്
Content: ഇല്ലിനോയിസ്: ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയ്ക്കിടെ കുരിശ് വരച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീൽഡ് രൂപത ബിഷപ്പ് തോമസ് പാപ്രോക്കി. രണ്ടാഴ്ച മുമ്പ് ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ഭ്രൂണഹത്യ റാലിയ്ക്കിടെയുള്ള പ്രസംഗത്തിനിടെ ബൈഡന്‍ കുരിശ് വരച്ചത് ഏറെ വിവാദമായിരിന്നു. ബൈഡന്‍ കത്തോലിക്കാ വിശ്വാസത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ബിഷപ്പ് പറഞ്ഞു. വിശുദ്ധമായ ആംഗ്യത്തെ ദുരുപയോഗം ചെയ്യുന്നത് കത്തോലിക്ക വിശ്വാസത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നു രൂപതയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാപ്രോക്കി ചൂണ്ടിക്കാട്ടി. ക്രിസ്തുവിൻ്റെ കുരിശിലെ മരണത്തോടുള്ള ആദരവും പരിശുദ്ധ ത്രീത്വത്തിലുള്ള വിശ്വാസവും പ്രകടിപ്പിക്കുന്നതില്‍ ഒരു കത്തോലിക്കന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഗഹനമായ ആംഗ്യമാണ് കുരിശടയാളം. ബൈഡൻ കുരിശ് അടയാളത്തിൻ്റെ ആംഗ്യത്തെ പരിഹസിക്കുകയാണ്. അത് ചെയ്യുന്നത് തിന്മയായ എന്തെങ്കിലും പ്രോത്സാഹിപ്പിക്കാനാണ്. അതിനാല്‍ തന്നെ ബൈഡന്‍റെ പ്രവര്‍ത്തി ദൈവനിന്ദാപരമാണ്. ഗർഭഛിദ്രത്തിനുള്ള ബൈഡൻ്റെ പിന്തുണ ഫലത്തിൽ കൊലപാതകത്തെ എതിര്‍ക്കുന്ന അഞ്ചാം കൽപ്പനയുടെ ലംഘനമാണ്. ബൈഡൻ ഗർഭപാത്രത്തിൽവെച്ച് കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് പറയുന്നതായി തോന്നുകയാണെന്നും ബിഷപ്പ് തോമസ് പാപ്രോക്കി പറഞ്ഞു. ഭ്രൂണഹത്യ അനുകൂല പരിപാടിയ്ക്കിടെ ബൈഡന്‍ കുരിശ് വരച്ചതിനെതിരെ നേരത്തെ സ്പാനിഷ് ബിഷപ്പും രംഗത്ത് വന്നിരിന്നു. കത്തോലിക്ക വിശ്വാസത്തെ ബൈഡന്‍ "വിശുദ്ധമായ രീതിയിൽ" വളച്ചൊടിക്കുകയാണെന്നാണ് ഒറിഹുവേല-അലികാന്‍റെ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ജോസ് ഇഗ്നാസിയോ നേരത്തെ പ്രസ്താവിച്ചത്. രാജ്യം ഭരിക്കുന്ന ബൈഡന്‍റെ നേതൃത്വത്തിലുക്ക ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ പ്രതിഷേധം ശക്തമാണ്.
Image: /content_image/News/News-2024-05-13-10:03:36.jpg
Keywords: ബൈഡ

23143
Category: 1
Sub Category:
Heading: അമേരിക്കയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനിടെ ആയുധധാരി
Content: അബ്ബെവില്ലെ: അമേരിക്കയിലെ അബ്ബെവില്ലെയിലെ സെൻ്റ് മേരി മഗ്ദലന കത്തോലിക്കാ ദേവാലയത്തില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കിടെ ആയുധധാരിയെ പിടിക്കൂടി. ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്‌ക്കിടെ സംശയാസ്പദമായ രീതിയിൽ ആയുധവുമായി എത്തിയ ഒരാൾ പള്ളിയുടെ പിൻവാതിലിനരികെ നില്‍ക്കുന്നത് കണ്ട ഇടവകാംഗങ്ങള്‍ പോലീസിനെ വേഗം വിവരമറിയിക്കുകയായിരിന്നു. ദേവാലയത്തില്‍ കൂടിയിരിന്നവര്‍ പരിഭ്രാന്തരാകുന്നത് തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫാ. നിക്കോളാസ് ജി. ഡ്യൂപ്രെയുടെ ചെവിയിൽ ആരോ ഒരാള്‍ രഹസ്യമായി വിവരങ്ങള്‍ അറിയിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നു എല്ലാവരോടും ഇരിക്കാൻ വൈദികന്‍ പറഞ്ഞു. പിന്നാലെ അദ്ദേഹം "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ആളുകൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് പള്ളിയുടെ പിൻഭാഗത്തേക്ക് നോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലേ തോക്കുകളുമേന്തി പോലീസ് അള്‍ത്താരയിലേക്ക് ഉള്‍പ്പെടെ പ്രവേശിച്ചിരിന്നു. അക്രമിയെ പിടികൂടിയെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും എല്ലാവരും ശാന്തരായിരിക്കുവാനും സന്ദേശം ലഭിച്ചു. 60 കുട്ടികൾ തങ്ങളുടെ ആദ്യ കുർബാന സ്വീകരണം നടത്താനിരിക്കെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രതിയെ അബ്ബെവില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പിടികൂടിയെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നും പിടികൂടിയപ്പോൾ, അധിക അപകടമൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ നിയമപാലകർ പള്ളിയിൽ പ്രവേശിക്കുകയാണ് ചെയ്തതെന്നും ദേവാലയ നേതൃത്വം പിന്നീട് വ്യക്തമാക്കി. സന്നിഹിതരായിരുന്നവർക്ക് ഇതൊരു ഭയാനകമായ അനുഭവമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വേഗത്തിൽ പ്രവർത്തിച്ചതിന് ഇടവകാംഗങ്ങളോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുകയാണെന്നും വെർമിലിയൻ പാരിഷ് ഷെരീഫിൻ്റെ ഓഫീസിൻ്റെയും എഫ് ബി ഐയുടെ സഹായത്തോടെയും ചീഫ് മൈക്ക് ഹാർഡി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അബ്ബെവില്ലെയിലെ സെൻ്റ് മേരി ദേവാലയ നേതൃത്വം അറിയിച്ചു. അമേരിക്കയില്‍ വിവിധയിടങ്ങളില്‍ തോക്ക് ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആശങ്കയിലാണ് വിശ്വാസി സമൂഹം. ദേവാലയത്തിന് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2024-05-13-11:12:13.jpg
Keywords: അമേരിക്ക

23144
Category: 1
Sub Category:
Heading: മറിയം നല്ല സഹയാത്രിക | മരിയ സ്പന്ദനങ്ങൾ | മെയ് മാസചിന്തകൾ 13
Content: മെയ് 13 നു തിരുസഭ ഫാത്തിമ മാതാവിൻ്റെ തിരുസഭ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ആറുതവണ പ്രത്യക്ഷപ്പെട്ടു. ഓരോ പ്രത്യക്ഷപെടലുകളിലും പാപത്തിൻ്റെ കരാളഹസ്തങ്ങളിൽ മനുഷ്യവംശത്തെ രക്ഷിക്കാൻ മറിയം സഹയാത്രികയായി കൂടെയുണ്ടാകും എന്ന ഉറപ്പുതരുന്നു അതിനായി ജപമണികൾ ഉയർത്തുവാൻ അവൾ ആവശ്യപ്പെടുന്നു. ദൈവഹിതം അനുസരിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരിയാണ് മറിയം. ജീവിതം ഒരു യാത്രയാണല്ലോ.യാത്ര സന്തോഷകരമായ തീർത്ഥയാത്രയാകണമെങ്കിൽ ഒരു സഹയാത്രികൻ അല്ലെങ്കിൽ സഹയാത്രിക കൂടെ വേണം. അപകടസാധ്യതകൾ തിരിച്ചറിയാൻ ഇതുവഴി സഹായിക്കും. ജീവിതയാത്രയിൽ ലക്ഷ്യം തെറ്റിയവരെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതുവരെ സഹായിക്കുന്ന സഹയാത്രികയാണ് പരിശുദ്ധ മറിയം. മംഗള വാർത്തയ്ക്കുശേഷം അവൾ ഇരുന്നിട്ട് ഇല്ല. എലിസബത്തിന്റെ അരികിലേക്ക് യൂദയായിലേക്ക് ആദ്യത്തെ യാത്ര.. കണക്കെടുക്കാനായി ബത്ലഹേമിലേക്ക്... അവിടുന്ന് ഈജിപ്തിലേക്ക്.. വീണ്ടും തിരികെ നസ്രത്തിലേക്ക്... എല്ലാവർഷവും മൂന്നുപ്രാവശ്യം ജെറുസലേം ദേവാലയത്തിലേക്ക്.. അവസാനമായി ഈശോയോടൊപ്പം കാൽവരിയിലേക്ക്. ഇങ്ങനെ നിരന്തരം യാത്ര ചെയ്യുന്ന ഒരു യാത്രക്കാരിയായിരുന്നു പരിശുദ്ധ മറിയം.. നമ്മുടെ ലക്ഷ്യവും സ്വർഗ്ഗമാണ് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ഈ ഭൂമിയിൽ തീർത്ഥാടനം ചെയ്യുന്ന ദൈവജനം ആണ് നാം. പഴയ നിയമത്തിൽ പുറപ്പാടിന്റെ പുസ്തകത്തിൽ22/21 പരദേശികളായ ഇസ്രായേൽക്കാരെ കുറിച്ച് പറയുന്നുണ്ട്. നമുക്കെല്ലാവർക്കും ഈ പാട്ടിന്റെ ശീലുകൾ സുപരിചിതമാണ് അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി.... ഇവിടെ നാം പരദേശവാസിയല്ലോ.. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു നമുക്ക് അക്കരയ്ക്ക് പോകാംMk4/36.. ഈശോയും എപ്പോഴും സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻ നമ്മെ ഒരുക്കുകയായിരുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു3/20 നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ് എന്ന്. ഈ ലോകത്തിൽ ജീവിക്കുമ്പോഴും സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെയെല്ലാം നാം കാണുന്നത്.. ഈ യാത്രയ്ക്ക് നമുക്ക് വഴികാട്ടിയാണ് പരിശുദ്ധ മറിയം. ബോബി ജോസ് കട്ടിക്കാട് അച്ചൻ തന്റെ ഒരു പുസ്തകത്തിൽ പറയുന്നു, നമ്മൾ ഈ ലോകത്തിലെ ആയമാരാണ്..ഒരു ആയയുടെ ജോലി എന്താണ്.. വീട് വൃത്തിയായി സൂക്ഷിക്കും കൊച്ചിനെ സംരക്ഷിക്കും ഇതൊക്കെയാണ്.. എന്നാൽ ചിലപ്പോൾ ആയമാർ ഉടമസ്ഥർ ആയി മാറാറുണ്ട്.നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയെപ്പോലെ ഒരു നല്ല സഹയാത്രിക ആകുവാൻ നമുക്ക് പരിശ്രമിക്കാം. ഒരിക്കലും വഴിതെറ്റിക്കാത്ത ഉത്തമയായ സഹയാത്രികയാണ് പരിശുദ്ധമറിയം. ആ സഹയാത്രികയെ നമുക്കു മറക്കാതിരിക്കാം. ആ അമ്മയോടു ചേർന്നുനിൽക്കാം, ആ മാതൃത്വത്തിൻ്റെ സംരക്ഷണയിൽ പ്രത്യാശയോടെ നമുക്കു വ്യാപരിക്കാം
Image: /content_image/News/News-2024-05-13-13:46:42.jpg