Contents
Displaying 22681-22690 of 24979 results.
Content:
23105
Category: 18
Sub Category:
Heading: പ്രണയക്കെണി: സഭാനേതൃത്വം നടപടിയെടുക്കുന്നില്ലായെന്ന ആരോപണം വ്യാജമെന്നു മാർ ജോസഫ് പാംപ്ലാനി
Content: കോട്ടയം: പ്രണയക്കെണി, പ്രണയച്ചതി വിഷയങ്ങൾ പ്രതിരോധിക്കുന്നതിൽ കത്തോലിക്കാ സഭാനേതൃത്വം വേണ്ടത്ര താത്പര്യമെടുക്കുന്നില്ലെന്ന മട്ടിൽ ചില ഗ്രൂപ്പുകൾ നടത്തുന്നതു വ്യാജപ്രചാരണമെന്ന് സീറോമലബാർ സഭ സിനഡ് സെക്രട്ടറിയും തലശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി. ഇത്തരം പ്രശ്നങ്ങളെ നേരിടാൻ കെസിബിസിയും വിവിധ രൂപതകളും കൃത്യവും കാര്യക്ഷമവുമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനകം ഇത്തരം കെ ണികളിൽ വീണ നിരവധി പെൺകുട്ടികളെ രക്ഷിച്ചെടുക്കാനും സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സഭ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കു പെൺകുട്ടികളുടെയും കുടും ബങ്ങളുടെയും സ്വകാര്യതയും ഭാവിയും പരിഗണിച്ചു പബ്ലിസിറ്റി കൊടുക്കാ റില്ല. എന്നാൽ, എവിടെയെങ്കിലും ഇത്തരമൊരു വിഷയത്തിൽ ഇടപെട്ടാൽ ഉ ടനെ സോഷ്യൽ മീഡിയ വഴിയും മറ്റു മാധ്യമങ്ങൾ വഴിയും അതു പ്രചരിപ്പിക്കുകയും തങ്ങളാണ് രക്ഷിച്ചതെന്നു കൊട്ടിഘോഷിക്കുകയും ചെയ്യുന്ന ചില സംഘടനകളാണ് സഭ ഒന്നും ചെയ്യുന്നില്ലെന്ന വ്യാജപ്രചാരണത്തിനു പിന്നി ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭാംഗങ്ങളുടെ രക്ഷകർ തങ്ങളാണെന്നു സ്ഥാപിക്കാനാണ് ഇത്തരം പ്രചാര വേലയുമായി ഇക്കൂട്ടർ രംഗത്തുവരുന്നത്. പെൺകുട്ടികളുടെ ഭാവിയെക്കുറിച്ചുപോലും ചിന്തയില്ലാതെയാണ് ഇത്തരം സംഭവങ്ങൾ ചിലർ പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2024-05-07-10:43:36.jpg
Keywords: പാംപ്ലാ

23106
Category: 18
Sub Category:
Heading: സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ
Content: കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി. ഈ ചുമതലകൾ വഹിച്ചിരുന്ന റവ. ഫാ. തോമസ് ആദോപ്പിള്ളിൽ കോട്ടയം അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായും ചാൻസലറായും നിയമിതനായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. എലുവത്തിങ്കലിനെ നിയമിച്ചിരിക്കുന്നത്. സീറോമലബാർ മിഷൻ, സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമായുമായുള്ള കമ്മീഷൻ, ദളിത് വികാസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും. 1995ൽ വൈദികനായ ഫാ. എലുവത്തിങ്കൽ തൃശൂർ അതിരൂപതയിലെ ചൊവ്വൂർ ഇടവകാംഗമാണ്. കല്യാൺ, ഷംഷാബാദ് രൂപതകളുടെ വികാരി ജനറൽ, ജുഡീഷ്യൽ വികാരി, ചാൻസലർ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. എം.എസ്.ടി. സമർപ്പിത സമൂഹാംഗമായ റവ. ഫാ. സിജു അഴകത്താണ് കഴിഞ്ഞ ആറു വർഷങ്ങളായി ഈ ശുശ്രൂഷകൾ നിർവഹിച്ചിരുന്നത്. സഭാകാര്യാലയത്തിൽ ശുശ്രൂഷ ചെയ്തിരുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഫാ. ജോർജ് മഠത്തിപ്പറമ്പിൽ തന്റെ സേവനം പൂർത്തിയാക്കിയതിനാൽ അദ്ദേഹത്തിനും യാത്രയയപ്പ് നൽകി. Appellate Safe Environment കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനായ റവ. ഫാ. ജോർജ് തെക്കേക്കരയയെയും കമ്മിറ്റി അംഗമായി റവ. ഫാ. ജെയിംസ് തലച്ചെല്ലൂരിനെയും നിയമിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ ഫിനാൻസ് ഓഫീസറായി ശുശ്രൂഷ ചെയ്തുവരുന്ന പാലാ രൂപതാംഗമായ റവ. ഫാ. ജോസഫ് തോലാനിക്കലിനെ അഞ്ചു വർഷത്തേക്കുകൂടി പുനർനിയമിച്ചു.
Image: /content_image/India/India-2024-05-07-10:47:46.jpg
Keywords: സീറോ

23107
Category: 9
Sub Category:
Heading: യുവഹൃദയങ്ങളെ യേശുവിനായി നേടാൻ യുകെയിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ; രെജിസ്ട്രേഷൻ തുടരുന്നു
Content: പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം “ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ” യുകെയിൽ ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കുന്നു. യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും, ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ ഉടൻ അവസാനിക്കും. {{ https://www.afcmuk.org/REGISTER/ -> https://www.afcmuk.org/REGISTER/}} എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം. #{blue->none->b->അഡ്രസ്സ്: }# POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ജോസ് കുര്യാക്കോസ് 07414 747573, മിലി തോമസ് 07877 824673, മെൽവിൻ 07546112573.
Image: /content_image/Events/Events-2024-05-07-12:06:39.jpg
Keywords: വട്ടായി

23108
Category: 1
Sub Category:
Heading: യുദ്ധത്തിന്റെ നിഴലിൽ യുക്രൈനില്‍ ഈസ്റ്റര്‍ ആഘോഷം
Content: കീവ്: കിഴക്കൻ യുക്രൈനില്‍ റഷ്യൻ സൈനീകരുടെ മുന്നേറ്റവും കടുത്ത ഏറ്റുമുട്ടലും നടക്കുന്നതിനിടെ യുക്രൈനിലെ ക്രൈസ്തവര്‍ ഈസ്റ്റർ ആഘോഷിച്ചു. 2022 ഫെബ്രുവരിയിൽ യുക്രൈന്‍ പിടിച്ചടക്കാൻ വേണ്ടി റഷ്യ ആരംഭിച്ച യുദ്ധത്തിനു ശേഷമുള്ള മൂന്നാമത്തെ ഈസ്റ്ററാണിതെങ്കിലും സ്ഥിതിഗതികള്‍ അയഞ്ഞിട്ടില്ല. ഗ്രിഗോറിയന്‍ കലണ്ടറിന് പകരം ജൂലിയൻ കലണ്ടർ പിന്തുടരുന്ന യുക്രൈനിലെ ക്രൈസ്തവ സഭകൾ കർത്താവിന്റെ ഉത്ഥാനത്തിരുനാൾ ഇക്കഴിഞ്ഞ മെയ് 5 ഞായറാഴ്ചയാണ് കൊണ്ടാടിയത്. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നാശത്തിന്റെയും മരണത്തിന്റെയും നടുവിൽ സുവിശേഷത്തിൽ വിശ്വാസമർപ്പിച്ച് കീവിലെ ഓർത്തഡോക്സ് വിശ്വാസികൾ വിശുദ്ധ വ്ലാഡിമർ കത്തീഡ്രലിലാണ് ഒരുമിച്ച കൂടിയത്. കീവിലെ കത്തീഡ്രൽ ദേവാലയത്തിൽ വിശ്വാസികൾ ഒരുമിച്ചുകൂടി സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചു. ലക്ഷക്കണക്കിനാളുകളാണ് യുദ്ധത്തിൽ മരിക്കുകയും മുറിവേൽക്കപ്പെടുകയും ചെയ്തത്. പ്രതിസന്ധിയിലും യേശു തങ്ങളോടുകൂടെയുണ്ടെന്ന് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് പറഞ്ഞു. ഒരു തരത്തിൽ യേശുക്രിസ്തു ഇന്ന് യുക്രൈനിന്റെ ക്രൂശിക്കപ്പെട്ട ശരീരമാണ്. അവിടുന്നു ഈ എളിയ ജനങ്ങളുടെ മുറിവുകളോടൊപ്പമുണ്ട്. മരണത്തിൽ നിന്നു ഉയർത്തെഴുന്നേറ്റ ക്രിസ്തു യുദ്ധത്തിലുള്ള ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കുന്നു. ഏകദേശം ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് യുദ്ധത്തിന്റെ ഭാഗമായി ശരീരാവയവങ്ങൾ നഷ്ടപ്പെട്ടതെന്നും ആ മുറിവുകൾ, കർത്താവെ, നിന്റെതാണ്” എന്ന് ചിന്തിക്കുന്നുവെന്നും ആർച്ചുബിഷപ്പ് പറഞ്ഞു.
Image: /content_image/News/News-2024-05-07-12:41:41.jpg
Keywords: യുക്രൈ, ഈസ്റ്റ

23109

Image: /content_image/News/News-2024-05-07-12:42:56.jpg
Keywords: യുക്രൈ

23110
Category: 1
Sub Category:
Heading: ഇസ്രായേൽ-ഹമാസ് സംഘർഷം: സമാധാന ആഹ്വാനവും പ്രാര്‍ത്ഥനയുമായി ബിഷപ്പ് നടന്നത് 42 കിലോമീറ്റർ ദൂരം
Content: ലാബ്രഡോർ: ഇസ്രായേൽ-ഹമാസ് സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി ഗാസ മുനമ്പിലെ ദൂരത്തിന് സമാനമായ ദൈര്‍ഖ്യം കാല്‍ നടയായി സഞ്ചരിച്ച് കത്തോലിക്കാ ബിഷപ്പ്. ഏപ്രിൽ 29-ന് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള കോർണർ ബ്രൂക്ക് ആൻഡ് ലാബ്രഡോർ രൂപതയിലെ ബിഷപ്പ് ബാർട്ട് വാൻ റോയ്‌ജെനാണ് സമാധാന ആഹ്വാനവുമായി പ്രാര്‍ത്ഥനയോടെ കാല്‍ നട തീര്‍ത്ഥാടനം നടത്തിയത്. യോർക്ക് ഹാർബറിൽ നിന്ന് കോർണർ ബ്രൂക്കിലേക്ക് 42 കിലോമീറ്റർ അഥവാ 26 മൈലിലധികം ദൂരം നടന്ന് ഹോളി റിഡീമർ കത്തീഡ്രലിലെ പ്രാർത്ഥനാ ശുശ്രൂഷയോടെയാണ് ബിഷപ്പ് യാത്ര അവസാനിപ്പിച്ചത്. ഇസ്രായേലിലേയും ഗാസയിലെയും ഇരു പൗരന്മാരുടെയും ബുദ്ധിമുട്ടുകള്‍ക്ക് നിശബ്ദമായി സാക്ഷ്യം വഹിക്കാനും അവിടെ നടക്കുന്ന അതിക്രമങ്ങൾ, നാശങ്ങൾ, അപമാനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന് പറയാനുമാണ് കാല്‍നട യാത്രയിലൂടെയാണ് ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ആറ് മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് ബിഷപ്പ് പദയാത്ര പൂർത്തിയാക്കിയത്. മഴയും കാറ്റും ഉണ്ടായിരുന്നിട്ടും പ്രതികൂല കാലാവസ്ഥയിലും ഇടവേളകളൊന്നും എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞെന്നു ബിഷപ്പ് സ്മരിച്ചു. അതേസമയം യുദ്ധമുഖത്ത് പ്രതിസന്ധി തുടരുകയാണ്. ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 130ലേറെ ബന്ദികൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേൽ കണക്ക്. കഴിഞ്ഞ മാസം ആദ്യം നടന്ന സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. രണ്ടു ചർച്ചകൾക്കും ഇസ്രയേൽ പ്രതിനിധികളെ അയച്ചിരുന്നില്ല. ഗാസ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 34,683 ആയി. 78,018 പേർക്കു പരുക്കേറ്റു.
Image: /content_image/News/News-2024-05-07-16:00:17.jpg
Keywords: കാല്‍

23111
Category: 1
Sub Category:
Heading: മറിയമേ, രക്ഷയുടെ വഴിയിലൂടെ എന്നെ നയിക്കണമേ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 7
Content: Angelic Doctor അഥവാ മാലാഖപോലുള്ള വേദപാരംഗതൻ എന്നറിയപ്പെടുന്ന വിശുദ്ധ തോമസ് അക്വീനാസിൻ്റെ (1225-1274) പരിശുദ്ധ മറിയത്തോടുള്ള ഭക്തി സാന്ദ്രമായ പ്രാർത്ഥനയാണ് ഇന്നത്തെ മെയ് മാസചിന്ത. ഏറ്റവും അനുഗ്രഹീതയും മാധുര്യമുള്ളവളുമായ കന്യകാമറിയമേ, ദൈവമാതാവേ, എല്ലാ ആർദ്രതയാലും നിറഞ്ഞവളെ, അത്യുന്നതനായ രാജാവിന്റെ മകളെ, മാലാഖമാരുടെ മാതാവേ, എല്ലാ വിശ്വസ്തരുടെയും അമ്മേ, ഈ ദിനത്തിലും എന്റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും, ഞാൻ എന്നെത്തന്നെ അങ്ങയുടെ കരുണാർദ്ര ഹൃദയത്തിനു എന്റെ ശരീരവും ആത്മാവും, എന്റെ എല്ലാ പ്രവൃത്തികളും, ചിന്തകളും, തീരുമാനങ്ങളും, ആഗ്രഹങ്ങളും, വാക്കുകളും, പ്രവൃത്തികളും, എന്റെ മുഴുവൻ ജീവിതവും മരണവും, ഭരമേൽപ്പിക്കുന്നു. അങ്ങനെ, നിൻ്റെ സഹായത്താൽ, നിൻ്റെ പ്രിയപ്പെട്ട പുത്രന്റെ ഹിതപ്രകാരം എല്ലാം സംഭവിക്കട്ടെ. ലോകത്തിന്റെയും ജഡത്തിന്റെയും പിശാചിന്റെയും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള കൃപ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷകനുമായ കർത്താവായ ഈശോ മിശിഹായിൽ നിന്ന് എനിക്കുവേണ്ടി യാചിക്കണമേ. എന്റെ പരമ പരിശുദ്ധയായ മാതാവേ, യഥാർത്ഥ അനുസരണവും ഹൃദയവിനയവും എനിക്കു നേടിത്തരണമേ എന്ന് ഞാൻ നിന്നോടു അപേക്ഷിക്കുന്നു, അതുവഴി എന്റെ സ്രഷ്ടാവിന്റെ കൃപയും സഹായവും നിൻ്റെ വിശുദ്ധ പ്രാർത്ഥനകളു കൂടാതെ, പാപിയും, ദയനീയവും ദുർബലനും, ശക്തിയില്ലാത്തവനുമാണ് ഞാൻ എന്നു സ്വയം മനസ്സിലാക്കട്ടെ. ഏറ്റവും മാധുര്യമുള്ള അമ്മേ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന്, നിൻ്റെ ഏറ്റവും പരിശുദ്ധനായ പുത്രനും, നമ്മുടെ കർത്താവുമായ ഈശോമിശിഹായെ സ്നേഹിക്കാനും, അവനുശേഷം, മറ്റെല്ലാവർക്കും ഉപരിയായി നിന്നെ സ്നേഹിക്കാനും എനിക്കു കൃപ തരണമേ. സ്വർഗ്ഗരാജ്ഞി, എപ്പോഴും എന്റെ ഹൃദയത്തിൽ നിൻ്റെ ഏറ്റവും മാധുര്യമുള്ള പുത്രനോട് ഭയവും സ്നേഹവും നിലനിർത്താൻ എന്നെ പഠിപ്പിക്കണമേ.. എന്റെ ജീവിതാവസാനത്തിൽ, സ്വർഗ്ഗത്തിന്റെ കവാടവും പാപികളുടെ വക്താവുമായ നീ നിൻ്റെ മഹത്തായ ഭക്തിയാലും കരുണയാലും എന്നെ സംരക്ഷിക്കുകയും, നിൻ്റെ പുത്രന്റെ അനുഗ്രഹീതവും മഹത്വപൂർണ്ണവുമായ പീഡാനുഭവത്താലും നിൻ്റെ മദ്ധ്യസ്ഥതയാലും, എന്റെ എല്ലാ പാപങ്ങളിൽ നിന്നും മോചനം നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ദൈവമാതാവേ, നിന്നിലും നിൻ്റെ പുത്രനിലും ഉള്ള സ്നേഹത്തിലും ഞാൻ മരിക്കുമ്പോൾ, രക്ഷയുടെയും അനുഗ്രഹത്തിന്റെയും വഴിയിൽ എന്നെ നയിക്കേണമേ. ആമ്മേൻ #{blue->none->b->പ്രാർത്ഥിക്കാം }# മറിയമേ, എൻ്റെ അമ്മേ, ദൈവത്തിനു നീ സമ്പൂർണ്ണമായി സമർപ്പിച്ചതുപോലെ യാതൊന്നും പിടിച്ചു വയ്ക്കാതെ എന്നെത്തന്നെ മുഴുവനായും ഈശോയ്ക്കായി സമർപ്പിക്കാൻ എന്നെ പരിശീലിപ്പിക്കണമേ. ദൈവകാരുണ്യത്തിൽ എന്നെ സ്വീകരിക്കുവാനും ദൈവകൃപയിൽ എന്നെ സംരക്ഷിക്കുവാനും നിൻ്റെ പ്രിയപുത്രനോടു എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
Image: /content_image/News/News-2024-05-07-16:15:04.jpg
Keywords: സ്പന്ദനങ്ങൾ

23112
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് 106-ാം ജന്മദിനാഘോഷം അരുവിത്തുറയിൽ
Content: അരുവിത്തുറ: കത്തോലിക്ക കോൺഗ്രസ് 106-ാം ജന്മദിനാഘോഷം 11, 12 തീയതികളിൽ അരുവിത്തുറയിൽ നടക്കും. 11ന് ഉച്ചയ്ക്ക് ഒന്നിന് തൃശൂർ കത്തീഡ്രലിൽനിന്നു പതാകപ്രയാണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.45ന് കുറവിലങ്ങാട്ടുനിന്നു നിധീരിക്കൽ മാണിക്കത്തനാരുടെ ഛായാ ചിത്രം സംവഹിച്ചുകൊണ്ടുള്ള പ്രയാണവും വൈകുന്നേരം 4.30ന് രാമ പുരത്ത് എത്തിച്ചേരും. തുടർന്ന് പാറേമ്മാക്കൽ ഗോവർണദോറുടെ ഛായാചിത്രവും ദീപശിഖയും കൂടി പാലായിലൂടെ 5.30ന് അരുവിത്തുറയിൽ എത്തിച്ചേ രും. ആറിന് ഗ്ലോബൽ പ്രിസിഡൻ്റ അഡ്വ. ബിജു പറയന്നിലം പതാക ഉയർത്തും. തുടർന്ന് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് നടക്കും. 12നു രാവിലെ 10ന് കേന്ദ്രസഭാ പ്രതിനിധികളുടെ സമ്മേളനം. ഉച്ചകഴിഞ്ഞു 2.30ന് അരുവിത്തുറ സെൻ്റ ജോർജ് കോളജിൻ്റെ മുൻവശത്തുനിന്ന് ആരംഭി ക്കുന്ന റാലി കോളജ് പാലം കടന്ന് പൂഞ്ഞാർ - പാലാ ഹൈവേയിൽ പ്രവേശിച്ച് കടുവാമൂഴി, വടക്കേക്കര, സെൻട്രൽ ജംഗഷൻ വഴി അരുവിത്തുറ പള്ളി മൈതാനിയിൽ പ്രവേശിക്കും. തുടർന്ന് അരുവിത്തുറ പള്ളി അങ്കണത്തിൽ പൊതുസമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും, മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ തോമസ് തറയിൽ എന്നിവർ സന്ദേശങ്ങൾ നൽകും. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, പാലാ രൂപത ഡയറക്ടർ ഡോ. ജോർജ് വർഗീസ് ഞാ റക്കുന്നേൽ, പാലാ രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി, പാലാ രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ഫൊറോന പ്രസിഡൻ്റ സാബു പ്ലാത്തോട്ടം, ബെന്നി വെട്ടത്തേൽ തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/India/India-2024-05-08-14:36:03.jpg
Keywords: കോണ്‍

23113
Category: 18
Sub Category:
Heading: പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്‌തകം പ്രകാശനം ചെയ്തു
Content: കാക്കനാട്: വിശ്വാസപരിശീലന പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്‌തകത്തിന്റെ പ്രകാശനകർമ്മം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടന്ന സീറോ മലബാർ സഭയിലെ വിശ്വാസപരിശീലന ഡയറക്‌ടർമാരുടെ മീറ്റിംഗിലാണ് പുസ്‌തകം പ്രകാശനം ചെയ്തത്.
Image: /content_image/India/India-2024-05-08-14:48:34.jpg
Keywords: പാഠപുസ്‌ത

23114
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മാർ റാഫേൽ തട്ടിൽ റോമിലെത്തി
Content: റോം: ഫ്രാൻസിസ് പാപ്പയുമായുള്ള ഔദ്യോഗിക സന്ദർശനത്തിനായി സീറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് റോമിലെത്തി. ഇന്നലെ മെയ് 7 ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായി, പൗരസ്ത്യ സഭകൾക്കായുള്ള റോമൻ ഡിക്കാസ്റ്ററി അധ്യക്ഷന്‍ കർദ്ദിനാൾ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി റോം ഫ്യുമിച്ചീനോയിലുള്ള വിമാനത്താവളത്തിലെത്തി മാര്‍ റാഫേല്‍ തട്ടിലിനെ സ്വീകരിച്ചു. മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് മാർ റാഫേല്‍ തട്ടിൽ റോമിലെത്തുന്നത്. യൂറോപ്പിലേക്കുള്ള സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററും, സഭയുടെ റോം പ്രോക്യൂറേറ്ററുമായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കാസ്റ്ററിയിൽ സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള റവ. ഫാ. കിം ഡിസൂസ, സാന്താ അനസ്ത്യാസ്യാ റെക്ടർ ഫാ. ബാബു പാണാട്ടുപറമ്പിൽ, യൂറോപ്യൻ മിഷൻ കോർഡിനേറ്റർ ഫാ. ക്ലെമന്റ് സിറിയക് എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. മാർ തട്ടിലിന്റെ ഔദ്യോഗികസന്ദർശനവുമായി ബന്ധപ്പെട്ട് സീറോ മലബാർ സിനഡിൽനിന്നുള്ള മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പാംപ്ലാനി എന്നീ മെത്രാപ്പോലീത്താമാരും കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും റോമിൽ എത്തിച്ചേരും. പൗരസ്ത്യ പാത്രിയാർക്കൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളുടെ തലവന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവർ പരിശുദ്ധ പിതാവിനോടുള്ള ഐക്യവും വിധേയത്വവും ഏറ്റുപറയുന്നതിനായി റോമിലെത്തുന്നത് പതിവാണ്.
Image: /content_image/News/News-2024-05-08-16:42:44.jpg
Keywords: തട്ടില്‍