Contents
Displaying 22761-22770 of 24979 results.
Content:
23185
Category: 1
Sub Category:
Heading: ഞങ്ങളുടെ വൈദികനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുക: അധികാരികളോട് കേണപേക്ഷിച്ച് ആഫ്രിക്കന്‍ ബിഷപ്പ്
Content: ജൂബ: കാണാതായ വൈദികന് വേണ്ടി അധികാരികളോട് കേണപേക്ഷിച്ച് ആഫ്രിക്കന്‍ ബിഷപ്പ്. ദക്ഷിണ സുഡാനിലെ ടോംബുറ യാംബിയോയിലെ കത്തോലിക്കാ രൂപത വൈദികനായ ഫാ. ലൂക്ക് യുഗിനു വേണ്ടിയാണ് ബിഷപ്പ് ഹിബോറോ അധികാരികളോട് ഇടപെടല്‍ ആവശ്യപ്പെട്ട് യാചന നടത്തിയിരിക്കുന്നത്. ഏപ്രിൽ 27 ന് ദക്ഷിണ സുഡാനിലെ നഗെറോ കൗണ്ടിയിൽ നിന്ന് ഇക്വറ്റോറിയ സ്റ്റേറ്റിലെ ടോംബുറയിലേക്ക് പുറപ്പെട്ട ദിവസം തന്നെ ഫാ. ലൂക്കിനെയും ഡ്രൈവറായ മൈക്കിളിനെയും കാണാതായിരുന്നു. അവരുടെ അവസാനത്തെ ഫോൺ കോള്‍ വന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മെയ് 19 പെന്തക്കുസ്ത ഞായറാഴ്‌ച ഫാ. ലൂക്ക് സേവനം ചെയ്തുക്കൊണ്ടിരിന്ന സിഡിറ്റിയിലെ സെൻ്റ് മേരീസ് ഹെൽപ്പ് ഓഫ് ക്രിസ്ത്യൻ തോംബുറ ഇടവകയില്‍ ബിഷപ്പ് ഹിബോറോ സന്ദര്‍ശനം നടത്തി ഇടവകാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരിന്നു. നിങ്ങളെ സ്നേഹിക്കുന്ന ദക്ഷിണ സുഡാനിലെ ദൈവജനത്തെ പ്രതിനിധീകരിച്ചാണ് വന്നിരിക്കുന്നതെന്നും നിങ്ങൾ തനിച്ചല്ലെന്ന് പറയാനാണ് വന്നതെന്നും ബിഷപ്പ് ഇടവകാംഗങ്ങളോട് പറഞ്ഞു. ഫാ. ലൂക്കോസ് ഇപ്പോൾ നമ്മോടൊപ്പമില്ല; എനിക്ക് നിങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ കാണാം, നിങ്ങളിൽ പലർക്കും ഞാൻ കൈ തന്നപ്പോള്‍ നിങ്ങൾ കരയുകയായിരുന്നു, കരച്ചിലില്‍ ഫാ. ലൂക്കിനെ എനിക്ക് കാണാന്‍ കഴിയുന്നുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണ സുഡാനിലെ അധികാരികളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് ബിഷപ്പ് അപേക്ഷയും നടത്തി. ഞാൻ നിങ്ങളോട് ചോദിക്കുന്നു, വൈദികനെക്കുറിച്ചുള്ള വിവരങ്ങൾ തരൂ; എനിക്ക് എൻ്റെ വൈദികനെ വേണം; ദയവായി അവനെ എനിക്ക് തിരികെ തരൂ- ബിഷപ്പ് പറഞ്ഞു. ആഫ്രിക്കയില്‍ വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും കൊലപ്പെടുത്തുന്നതും പതിവ് സംഭവങ്ങളായി മാറിയിട്ടുണ്ട്. വൈദികനെ കാണാതായിട്ടു ഒരു മാസത്തോളമായിട്ടും യാതൊരു വിവരവും ലഭിക്കാത്തതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
Image: /content_image/News/News-2024-05-22-14:30:12.jpg
Keywords: ആഫ്രിക്ക

23186
Category: 1
Sub Category:
Heading: മൊസൂളില്‍ ഇസ്ലാമിക അധിനിവേശത്തില്‍ അടച്ചുപൂട്ടിയ ക്രൈസ്തവ ദേവാലയം 18 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു
Content: മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തില്‍ അടച്ചുപൂട്ടിയ ക്രൈസ്തവ ദേവാലയം 18 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കോസ്ത തിരുനാള്‍ ദിനത്തിലാണ് രണ്ട് പതിറ്റാണ്ടായി അടച്ചിട്ടിരുന്ന ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ വീണ്ടും ബലിയര്‍പ്പിച്ചത്. ഐസിസ് അധിനിവേശ കാലത്ത് ദേവാലയത്തിലെ ബലിപീഠവും രൂപങ്ങളും ഫർണിച്ചറുകളും ചുവരുകളും തീവ്രവാദികള്‍ നശിപ്പിച്ചിരിന്നു. 2007 ജൂൺ 3 പെന്തക്കോസ്‌ത തിരുനാളിന് ശേഷമുള്ള ഞായറാഴ്‌ച ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫാ. റഗീദ് അസീസ് ഗന്നിയെയും ഡീക്കന്മാരെയും ഇസ്ലാമിക ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തിയത് ഈ ദേവാലയത്തില്‍വെച്ചായിരിന്നു. ഹോളി സ്പിരിറ്റ് ദേവാലയം 'രക്തസാക്ഷികളുടെ പള്ളി' എന്ന പദവിക്ക് അർഹമാണെന്ന് മൊസൂളിലെ കല്‍ദായ ആർച്ച് ബിഷപ്പ് മൈക്കൽ നജീബ് ചടങ്ങിനിടെ പറഞ്ഞു. ഫാ. റഗീദ് ഉള്‍പ്പെടെ അനേകം ക്രിസ്‌ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിൻ്റെ സാക്ഷ്യമായി തങ്ങളുടെ ജീവിതം സമർപ്പിച്ചു. 2003ന് ശേഷം, മൊസൂൾ ശൂന്യമാക്കുക എന്ന ഉദ്ദേശത്തോടെ ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ലക്ഷ്യമിട്ട് നിരവധി ഭീകരാക്രമണങ്ങൾ നടന്നു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ അധിനിവേശ കാലയളവില്‍ ക്രൈസ്തവര്‍ നരകയാതനയാണ് അനുഭവിച്ചതെന്നും ബിഷപ്പ് അനുസ്മരിച്ചു. ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ ബന്ധിയായി കൊല്ലപ്പെട്ട ബിഷപ്പ് റാഹോയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് 2008-ൽ പള്ളിയുടെ വാതിലുകൾ അടച്ചു, ജീവനെ ഭയന്ന് പലായനം ചെയ്ത ക്രിസ്ത്യാനികൾ ദേവാലയം ശൂന്യമാക്കി. ഒരു കാലത്ത് ദേവാലയ പരിസരത്ത് താമസിച്ചിരുന്ന ആയിരത്തിലധികം കുടുംബങ്ങളായിരിന്നു. വിശ്വാസികളെ ഉൾക്കൊള്ളുന്ന കാര്യത്തിൽ മൊസൂളിലെ ഏറ്റവും വലിയ പള്ളിയായിരിന്നു ഹോളി സ്പിരിറ്റ് ദേവാലയമെന്നും ബിഷപ്പ് അനുസ്മരിച്ചു. മൊസൂളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പുനർനിർമിക്കാനും സംരക്ഷിക്കുവാനും ആര്‍ച്ച് ബിഷപ്പ് പുരാവസ്തു-പൈതൃക വകുപ്പിനോടും ബന്ധപ്പെട്ട സർക്കാർ ഏജൻസികളോടും ആവശ്യപ്പെട്ടു. ഏറെ പുരാതനമായ മസ്‌കന്ത പള്ളി പുനർനിർമ്മിക്കാനുള്ള നിനവേ ഗവർണറേറ്റിൻ്റെ സംരംഭം ഉടൻ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അതേസമയം മൊസൂളിലേക്കുള്ള ക്രിസ്ത്യാനികളുടെ മടങ്ങിവരവ് ഭയാനകമായ വിധത്തിലാണ് കുറവെന്നും ബിഷപ്പ് നജീബ് പറഞ്ഞു. ഒരു കാലത്ത് ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരിന്ന നിനവേ മേഖലയില്‍ ഇസ്ലാമിക അധിനിവേശത്തിന് ശേഷം ഇന്നു ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.
Image: /content_image/News/News-2024-05-22-16:37:31.jpg
Keywords: ഇറാഖ

23187
Category: 1
Sub Category:
Heading: ആനന്ദത്തിന്റെ വിള ഭൂമിയായ പരിശുദ്ധ മറിയം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 22
Content: കർത്താവിൽ ആനന്ദിക്കുക അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും (Ps 37/4). ആനന്ദത്തിന്റെ വിള ഭൂമിയാണ് പരിശുദ്ധ മറിയം. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നുവെന്ന് പരിശുദ്ധ അമ്മ ഏറ്റുപാടി (LK1/49). പരിശുദ്ധ അമ്മ എപ്പോഴും കർത്താവിൽ ആനന്ദിച്ചിരുന്നു. ആനന്ദവും സന്തോഷവും രണ്ടും അല്പം വ്യത്യാസമുണ്ട്. എനിക്ക് ഐസ്ക്രീം ഇഷ്ടമാണ്. അതിനാൽ ഐസ്ക്രീം കിട്ടുമ്പോഴൊക്കെ എനിക്ക് സന്തോഷമാണ്. എന്നാൽ അത് തിന്നു കഴിയുമ്പോൾ കഴിഞ്ഞുപോകുന്നു സന്തോഷം അധികം നീണ്ടുനിൽക്കുന്നില്ല. എന്നാൽ ആനന്ദം പരിശുദ്ധാത്മാവിന്റെ ഫലമാണ്. അതിനാൽ എപ്പോഴും സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ആനന്ദം എപ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണ് സഹനങ്ങളും ദുഃഖങ്ങളും ഉണ്ടായപ്പോഴെല്ലാം പരിശുദ്ധ അമ്മയ്ക്ക് കർത്താവിൽ ആനന്ദിക്കാൻ കഴിഞ്ഞത്. മറ്റാർക്കും നൽകാനാവാത്ത ആനന്ദത്തിന്റെ ഉറവിടം ഉള്ളിൽ സൂക്ഷിച്ചവളാണ് പരിശുദ്ധ മറിയം. ഈശോ ആത്മാവിൽ ആനന്ദിച്ചു കൊണ്ട് പറഞ്ഞു സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഈശോയെ കിട്ടിയ ഈ ആനന്ദം പരിശുദ്ധ അമ്മയിൽ നിന്നും പരിശീലിച്ചതാകാം. എത്ര വലിയ സങ്കടങ്ങളുടെ നടുവിലും അല്പം ഒരു ആനന്ദത്തിന്റെ അവസ്ഥ ഉള്ളിൽ സൂക്ഷിക്കുന്നവരെ വിളിക്കേണ്ട നാമമാണ് പരിശുദ്ധ കന്യകാമറിയാം. കാഴ്ചയ്ക്ക് കൗതുകവും കാതുകളിൽ തേന്മഴയും സമ്മാനിക്കുന്നതൊന്നും യഥാർത്ഥ ആനന്ദ വർദ്ധക വസ്തുക്കൾ ആകില്ല. കറയില്ലാത്ത ആനന്ദം എന്നും ആസ്വദിക്കാൻ കഴിയണമെങ്കിൽ പരിശുദ്ധ അമ്മയെ കൂട്ടുപിടിക്കണം. ഉള്ളിൽ ആനന്ദത്തിന്റെ വെൻകൽഭരണി സൂക്ഷിക്കുന്നവർക്ക് ചങ്കൂറ്റത്തോടെ അല്ലാതെ ജീവിക്കാൻ ആവില്ല. അല്പം ഒരു ചങ്കൂറ്റമില്ലാതെ ആർക്കാണ് മകന്റെ ദാരുണമായ മരണം നോക്കി നിൽക്കാനാവുക. കുരിശിൽ നിന്ന് ഒഴുകുന്ന രക്തം ഒരു ചാറ്റൽ മഴ പോലെ അവളുടെ മുഖത്ത് വന്ന് പതിക്കുമ്പോഴും അവൾ വാടിത്തളർന്നില്ല. മറ്റുള്ളവർക്ക് ദൈവസ്നേഹത്തിന്റെ ആനന്ദവും ചങ്കൂറ്റവും സമ്മാനിക്കാൻ തിടുക്കം കാട്ടിയവളാണ് അമ്മ. ഒരിക്കൽ ഒരു അമ്മച്ചിയോട് ചോദിച്ചു, അമ്മച്ചിക്ക് നല്ല സന്തോഷമാണല്ലോ. അമ്മച്ചി പറഞ്ഞു. ഞാൻ എന്തിനാ സിസ്റ്ററെ കരയുന്നത്, എനിക്ക് നല്ല സന്തോഷമാണ്. ഒന്നിനും കുറവില്ല എന്റെ ദൈവം എനിക്ക് ആവശ്യമായതെല്ലാം നൽകുന്നു. ദൈവം നൽകിയ ദാനങ്ങൾ ഓരോന്നും ഓർത്ത് നന്ദി പറയുമ്പോൾ നമുക്ക് സന്തോഷിക്കാൻ അല്ലാതെ എന്താണുള്ളത് (ഫിലിപ്പി 4/4) പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം. ആനന്ദത്തിന്റെ കാരണമായ അമ്മേ, ഞങ്ങളുടെ ജീവിതത്തിലും കാലം തീർക്കുന്ന മുറിവുകളും ഭയപ്പെടുത്തുന്ന കാഴ്ചവട്ടങ്ങളും വല്ലാതെ ഞങ്ങളെ നഷ്ട ധൈര്യരാക്കുമ്പോൾ അമ്മയുടെ ജീവിതം ഞങ്ങൾക്ക് ഒരു മാതൃകയാകട്ടെ. അമ്മയെപ്പോലെ എപ്പോഴും കർത്താവിൽ ആനന്ദിക്കുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.
Image: /content_image/News/News-2024-05-22-17:52:49.jpg
Keywords: സ്പന്ദനങ്ങൾ

23188
Category: 18
Sub Category:
Heading: മൂന്നാർ മൗണ്ട് കാർമൽ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം 25ന്
Content: കോട്ടയം: ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്ക പള്ളിയായ മൂന്നാർ മൗണ്ട് കാർമൽ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം 25നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെചേരിലിന്റെയും സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിലിന്റെയും കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ മാർപാപ്പയുടെ ഡിക്രി വായിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. ബസിലിക്ക ഡയറക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയുടെയും രൂപതയിലെ വൈദികരുടെയും വിശ്വാസസമൂഹത്തിന്റെയും മൂന്നാർ ജനതയുടെയും നേതൃത്വത്തിൽ ബസിലിക്ക പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 1898ൽ കർമല മാതാവിൻ്റെ നാമധേയത്തിൽ മൂന്നാർ കർമല മലയിൽ ഉയർന്നുവന്ന താത്കാലിക ഷെഡാണ് മൗണ്ട് കാർമൽ പള്ളി. 1909ൽ തേയില കമ്പനിയുടെയും വിദേശ മിഷണറിമാരുടെയും തോട്ടം തൊഴി ലാളികളുടെയും സഹകരണത്തോടെ പുതിയ പള്ളി പണിതുയർത്തി. 1920ൽ കുറച്ചുകൂടി വിസ്തൃതി കൂട്ടി. മൂന്നാർ പള്ളി തുടക്കകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ആലുവ പള്ളിയുടെ മിഷൻ കേന്ദ്രമായിരുന്നു. മലബാർ വികാരിയാത്തിൻ്റെയും വരാപ്പുഴ വികാരിയാത്തിൻ്റെയും പിന്നീട് വരാപ്പുഴ അതിരൂപതയുടെയും നേതൃത്വം വഹിച്ചിരുന്ന കർമലീത്ത മിഷ്ണറിമാരായ മെത്രാന്മാരും വൈദികരുമാണ് ഹൈറേഞ്ചിലേക്കുള്ള മിഷൻ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. മൂന്നാർ പള്ളിക്ക് ഭൂമിയും കെട്ടിടത്തിന് ആവശ്യമായ ധനസഹായവും നൽകിയതും പിന്നീട് മൂന്നാറിലെ വിവിധ മിഷൻ കേന്ദ്രങ്ങൾക്കും ഇടവകൾക്കുമുള്ള ഭൂമിയും ദാനമായി നൽകിയതും കണ്ണൻദേവൻ കമ്പനിയുടെ വിവിധ കാലഘട്ടങ്ങളിലെ ഭരണനേതൃത്വമാണ്. വരാപ്പുഴ അതിരൂപതയുടെ ഭരണസീമയിലായിരുന്നു മൂന്നാർ. എയ്ഞ്ചൽ മേരി മെത്രാപ്പോലീത്തയുടെ കാലത്ത് 1927ൽ വരാപ്പുഴ അതിരൂപതയെ രണ്ടായി തിരിച്ചു. എറണാകുളം കേന്ദ്രമാക്കി വടക്കേഭാഗവും കോട്ടയം കേന്ദ്രമാക്കി തെക്കേഭാഗവും രൂപീകരിച്ചു. തെക്കേഭാഗം പിന്നീട് 1930 ജൂലൈ 14നു വിജയപുരം രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. വിജയപുരം രൂപത രൂപീകൃതമായപ്പോൾ അന്നത്തെ കോട്ടയം ജില്ല യിൽ ഉൾപ്പെട്ടിരുന്ന ഇന്നത്തെ ഇടുക്കി ജില്ലയും അതിൻ്റെ ഭാഗമായ ദേവികുളം താലൂക്കും കണ്ണൻദേവൻ മലനിരകളും മൂന്നാറുമെല്ലാം വിജയപുരം മിഷൻ രൂപതയുടെ കീഴിലായി മാറി. വിജയപുരം രൂപതയെ കാലാകാലങ്ങളായി നയിച്ച മെത്രാൻമാർ ദീർഘവീക്ഷണത്തോടെ പ്രാർത്ഥനാപൂർവം നടത്തിയ മിഷൻ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് ഹൈറേഞ്ച് മിഷൻ കേന്ദ്രങ്ങളുടെ വളർച്ചയും മികവും. ബസിലിക്ക പ്രഖ്യാപനത്തിനു മുന്നോടിയായി 24നു വൈകുന്നേരം അഞ്ചിന് ജാഗര ശുശ്രൂഷകളും 26ന് ശതോത്തര രജതജൂബിലി സമാപന ആഘോഷവും നടത്തും. സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിരിക്കും. ഫാ. ജേക്കബ് പാക്‌സി ആലുങ്കൽ ഒസിഡി സന്ദേശം നൽകും. തുടർന്നു പൊതുസമ്മേളനവും ഉണ്ടാകും.
Image: /content_image/India/India-2024-05-23-09:57:36.jpg
Keywords: ബസിലിക്ക

23189
Category: 18
Sub Category:
Heading: സിഎംഐ സന്യാസ സമൂഹത്തിന്റെ മുൻ പ്രിയോർ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു
Content: ചങ്ങനാശേരി: സിഎംഐ സന്യാസ സമൂഹത്തിന്റെ മുൻ പ്രിയോർ ജനറലും തിരുവനന്തപുരം സെന്റ് ജോസഫസ് പ്രൊവിൻസിൻ്റെ മുൻ പ്രോവിൻഷ്യലും ചെത്തിപ്പുഴ സാൻജോ ഭവൻ അംഗവുമായിരുന്ന റവ. ഡോ. തോമസ് മാമ്പ്ര അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിൽ. ഭൗതികശരീരം ഇന്നു വൈകുന്നേരം 5.30ന് ചെത്തിപ്പുഴ ആശ്രമത്തിൽ പൊതുദർശനത്തിനു വയ്ക്കും. 1936 മേയ് 16ന് മാമ്പ്ര മാത്യു-അന്നമ്മ ദമ്പതികളുടെ മകനായി കൈനകരിയിലാണ് ജനനം. 1964 ഏപ്രിൽ ആറിന് പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ ധർമാരാം സെമിനാരി, പൂന കാർമൽ വിദ്യാഭവൻ എന്നിവിടങ്ങളിൽ റെക്ടർ, ബംഗളൂരു ക്രൈസ്റ്റ് കോളജ്, റോമിലെ അഞ്ചേലിക്കും, പാട്യാലയിലെ പഞ്ചാബി സർവകലാശാല തുടങ്ങിയ കലാലയങ്ങളിൽ അധ്യാപകനായിരുന്നു. മൂന്നു തവണ സിഎംഐ തിരുവനന്തപുരം സെൻ്റ് ജോസഫ്‌സ് പ്രവിശ്യയുടെ പ്രോവിൻഷ്യല്‍ അധ്യക്ഷനായിരുന്നു. ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്നു തത്വശാസ്ത്രത്തിലും ബെൽജിയത്തിലെ ലുവൈൻ സർവ്വകലാശാലയിൽനിന്നു ദൈവശാസ്ത്ര ത്തിലും ഡോക്ടറേറ്റുകൾ നേടിയ റവ. ഫാ. തോമസ് മാമ്പ്ര നിരവധി ഗവേഷ ണ ലേഖനങ്ങളുടെയും അഞ്ച് പുസ്‌തകങ്ങളുടെയും രചയിതാവാണ്. സഹോദരങ്ങൾ: ചാക്കോച്ചൻ, ഏലിക്കുട്ടി, അച്ചാമ്മ, സിസ്റ്റർ ജെനവീവ്, ജോസു കുട്ടി, ജോണി, സിസ്റ്റർ ഹെർത്ത, സാലിമ്മ.
Image: /content_image/India/India-2024-05-23-10:26:25.jpg
Keywords: സിഎംഐ

23190
Category: 1
Sub Category:
Heading: 194 ഭാഷകളിലായി 51 ദശലക്ഷം കോപ്പികൾ: ലോകമെമ്പാടുമായി കുട്ടികളുടെ ബൈബിള്‍ ഹിറ്റ്
Content: മെക്സിക്കോ സിറ്റി: 1979 മുതൽ ഇതുവരെ, ഇരുനൂറോളം ഭാഷകളിലായി 51 ദശലക്ഷം കോപ്പി കുട്ടികളുടെ ബൈബിള്‍ അച്ചടിച്ചിട്ടുണ്ടെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. 1979-ൽ പ്യൂബ്ലയിൽ (മെക്സിക്കോ) നടന്ന ലാറ്റിനമേരിക്കയുടെ മൂന്നാമത്തെ ജനറൽ എപ്പിസ്കോപ്പൽ കോൺഫറൻസിൽ അവതരിപ്പിച്ചതിന് ശേഷമാണ് ബൈബിൾ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഇത് 194 ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 1979 കുട്ടികളുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിച്ചിരിന്നു. ചെറുപ്പത്തില്‍ കുട്ടികളുടെ ബൈബിള്‍ ലഭിച്ചതു ഒരിക്കലും മറക്കാനാകില്ലായെന്ന് ക്യൂബൻ വൈദികനായ ഫാ. റൊളാൻഡോ മോണ്ടെസ് ഡി എസിഎന്നിനോട് പറഞ്ഞു. ഞാൻ അപ്പോഴും ചെറുപ്പമായിരുന്നു, പക്ഷേ ഞങ്ങളുടെ വൈദികന്‍ വന്ന് കുട്ടികളുടെ ബൈബിൾ നൽകിയത് ഞാൻ ഒരിക്കലും മറക്കില്ല. ഈ ബൈബിൾ ഉപയോഗിച്ച് ഞാൻ കർത്താവിനെക്കുറിച്ചും രക്ഷയുടെ ചരിത്രത്തെക്കുറിച്ചും പഠിച്ചു, ഞാൻ ദൈവവുമായി പ്രണയത്തിലായി. ഞാൻ പ്രണയിച്ച ഈ ദൈവമാണ് എന്നെ പൗരോഹിത്യത്തിലേക്ക് വിളിച്ചത്. സെമിനാരിയില്‍ ചേര്‍ന്നപ്പോഴും കുട്ടികളുടെ ബൈബിള്‍ കൊണ്ടുപോയിരിന്നുവെന്ന് ഫാ. റൊളാൻഡോ വെളിപ്പെടുത്തി. കെനിയയിൽ മിക്ക കുട്ടികളും തുർക്കാന എന്ന ഭാഷ മാത്രമേ സംസാരിക്കൂ. വെല്ലുവിളികള്‍ക്കിടയിലും, പ്രദേശത്തെ കുട്ടികളെ സുവിശേഷവൽക്കരിക്കാൻ മിഷ്ണറിമാർ, കുട്ടികളുടെ ബൈബിൾ ഉപയോഗിച്ചുവെന്നും ഇത് വിജയകരമായിരിന്നുവെന്നും സാൻ പാബ്ലോ അപ്പോസ്റ്റോളിലെ മിഷ്ണറി കമ്മ്യൂണിറ്റിയിൽ നിന്നുള്ള ലിലിയൻ ഒമാരി പറയുന്നു. ചിത്രങ്ങൾ ഉള്ളതിനാൽ, അവർക്ക് ബൈബിള്‍ കാണാനും നോക്കാനും അതിൽ സ്പർശിക്കാനും അനുഭവിക്കാനും കഴിയുന്നു. പ്രദേശത്തെ വിശ്വാസത്തിലേക്ക് അടുപ്പിക്കാന്‍ തങ്ങളെ സഹായിച്ച കാര്യങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2024-05-23-12:28:44.jpg
Keywords: കുഞ്ഞ

23191
Category: 1
Sub Category:
Heading: എളിമ സകല പുണ്യങ്ങളിലേക്കുമുള്ള കവാടം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദുർഗുണങ്ങളിൽ ഏറ്റം മാരകമായ അഹങ്കാരത്തിന്റെ പ്രതിയോഗിയാണ് എളിമയെന്നും അത് സകല പുണ്യങ്ങളിലേക്കുമുള്ള കവാടമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (22/05/24) വത്തിക്കാനിലെത്തിയ വിശ്വാസികള്‍ക്ക് പൊതുദർശനം അനുവദിച്ചു പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. എളിമയുടെ അഭാവമുള്ളിടത്ത് യുദ്ധവും അപസ്വരവും ഭിന്നിപ്പും ഇടം പിടിക്കുകയാണെന്നും വിനയമാണ് രക്ഷയിലേക്കുള്ള വഴിയെന്നും പാപ്പ പറഞ്ഞു. നാം എന്തായിരിക്കുന്നുവോ അതിനെക്കാൾ വലുതായി നമ്മെ അവതരിപ്പിച്ചുകൊണ്ട് അഹംഭാവം മാനവഹൃദയത്തെ വീർപ്പുമുട്ടിക്കുമ്പോൾ, വിനയമാകട്ടെ സകലത്തെയും ശരിയായ മാനത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. നമ്മൾ അത്ഭുതവും എന്നാൽ പരിമിതികളുള്ളതുമായ സൃഷ്ടികളാണ്. യോഗ്യതകളോടും കുറവുകളോടും കൂടിയവരാണ്. നാം പൊടിയാണെന്നും പൊടിയലേക്ക് മടങ്ങുമെന്നും ബൈബിൾ തുടക്കം മുതൽ തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു. അഹങ്കാരഭൂതത്തിൽ നിന്ന് നമുക്കു മോചിതരാകാൻ നക്ഷത്രനിബിഡമായ ആകാശത്തെക്കുറിച്ച് ചിന്തിച്ചാൽ മതിയാകും. സങ്കീർത്തനം പറയുന്നതുപോലെ: "അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു. അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യ പുത്രന് എന്ത് അര്‍ഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പം മാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു (സങ്കീർത്തനം 8:3-5). സ്വന്തം ചെറുമയെക്കുറിച്ചുള്ള ഈ അവബോധം ഹൃദയത്തിൽ സൂക്ഷിക്കുന്നവർ ഭാഗ്യവാന്മാർ: അവർ വളരെ മോശം തിന്മയായ അഹങ്കാരത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു. തൻറെ സുവിശേഷസൗഭാഗ്യങ്ങളിൽ യേശു ആരംഭിക്കുന്നത് അവരിൽ നിന്നാണ്: "ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, കാരണം സ്വർഗ്ഗരാജ്യം അവരുടേതാണ്" (മത്തായി 5:3). ഇത് ആദ്യ സുവിശേഷഭാഗ്യമാണ്, കാരണം അത് തുടർന്നു വരുന്നവയുടെ അടിസ്ഥാനമാണ്: വാസ്തവത്തിൽ സൗമ്യത, കരുണ, ഹൃദയശുദ്ധി എന്നിവ ജന്മംകൊള്ളുന്നത് ചെറുതാകലിന്റെ ആന്തരികാവബോധത്തിൽ നിന്നാണ്. എളിമ എല്ലാ പുണ്യങ്ങളിലേക്കും ഉള്ള കവാടമാണ്. രക്ഷകന്‍റെ ജനനത്തിനായി തിരഞ്ഞെടുക്കപ്പെട്ട നായിക സുഖജീവിതത്തിൽ വളർന്നു വന്ന ഒരു രാജകുമാരിയല്ല, പ്രത്യുത, അറിയപ്പെടാത്ത ഒരു പെൺകുട്ടിയാണ്: മറിയം. മാലാഖ അവൾക്ക് ദൈവത്തിൻറെ അറിയിപ്പു നല്കുമ്പോൾ ആദ്യം വിസ്മയംകൊള്ളുന്നത് അവൾതന്നെയാണ്. അവളുടെ സ്തുതിഗീതത്തിൽ ഈ വിസ്മയം തെളിഞ്ഞു നിൽക്കുന്നു: "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എൻറെ ചിത്തം എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു" (ലൂക്കാ 1,46-48). ദൈവം മറിയത്തിൻറെ ചെറുമയിൽ, സർവ്വോപരി ആന്തരിക എളിമയിൽ, ആകൃഷ്ടനായി എന്നു പറയാം. നമ്മളും ഈ ചെറുമ സ്വീകരിക്കുമ്പോൾ നമ്മുടെ എളിമയിലും അവിടന്ന് ആകർഷിക്കുകയാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-05-23-13:48:08.jpg
Keywords: പാപ്പ

23192
Category: 1
Sub Category:
Heading: പരിശുദ്ധ അമ്മ സഹന ദാസിയും സഹന പുത്രിയും | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 23
Content: അമ്മേ എന്ന് വിളിച്ച് കൊതിതീർന്ന ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല. എത്ര വളർന്നാലും അപകട നേരങ്ങളിൽ ഒരാളുടെ നാവിൻ തുമ്പിൽ വരുന്ന ആദ്യത്തെ വാക്ക് അമ്മേ എന്നാണ്. 'ദ പാഷൻ ഓഫ് ക്രൈസ്റ്റ്' അതീവ ഹൃദ്യമായ ഒരു രംഗമുണ്ട്. കുരിശുമായി തളർന്നുവീഴന്ന ഈശോ എഴുന്നേൽക്കാനാവാതെ കുഴയുകയാണ്. അതുകൊണ്ട് അമ്മ ദൂരെ നിന്ന് മകന്റെ അടുത്തേക്ക് ഓടിയെത്തുന്നു. മകന്റെ അടുത്തെത്തിയ അമ്മ പറഞ്ഞു. മോനേ ഞാനിവിടെയുണ്ട്. പിന്നെ എഴുന്നേൽക്കാൻ അവൾ അവനെ പതുക്കെ സഹായിച്ചു കൊടുത്തു. കുരിശിന്റെ വഴിയിൽ മാതാവിനെ കണ്ടുമുട്ടിയത് ഈശോയുടെ സങ്കടം വർദ്ധിപ്പിച്ചു എന്നാണ് നാമൊക്കെ വിചാരിക്കുക. കുരിശിന്റെ വഴിയിൽ നാലാം സ്ഥലത്ത് തന്റെ അമ്മയെ കാണുമ്പോൾ കവിഞ്ഞൊഴുകുന്ന നാലു കണ്ണുകളും വിങ്ങിപ്പൊട്ടുന്ന രണ്ട് ഹൃദയവും എന്നൊക്കെ നാം വായിക്കുമ്പോൾ നമ്മുടേ തന്നെ ഉള്ള് ഒന്നു പിടയുന്നു. പക്ഷേ ആ വേദന സങ്കടത്തിൽ മാത്രം ഒതുങ്ങുന്നത് ആയിരുന്നില്ല. നാമൊക്കെ പലപ്പോഴും പറയാറില്ലേ. നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ, ഏതു നരകത്തിലും ഞാൻ പോകാം, ഏത് കുരിശും ഞാൻ ഏറ്റെടുക്കാം. എനിക്കൊന്നു മാത്രം മതി. നീ എന്റെ കൂടെയുണ്ടാവണം. അങ്ങനെ ഒരാളുടെ സാന്നിധ്യം നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും വേദനകൾ കുറയ്ക്കാറില്ലേ? സഹനനിമിഷങ്ങളിൽ അമ്മയുടെ സാന്നിധ്യം ക്രിസ്തുവിന് എത്രമാത്രം ആശ്വാസവും കരുത്തും നൽകി കാണും. ജീവിതം നീട്ടിയ സഹനകുരിശ് സ്നേഹപൂർവ്വം ഒരു ഉപാസന എന്നോണം ഉൾക്കൊണ്ടവളായിരുന്നു പരിശുദ്ധ അമ്മ. കളങ്കമില്ലാതെ ജീവിക്കുന്ന ഒരാൾക്ക് ദൈവം ഒരു സങ്കടവും അനുവദിക്കുകയില്ലെന്നും അസാധാരണമായ വിധത്തിൽ ദൈവം എപ്പോഴും അവരുടെ കൂടെയുണ്ടെന്നും നമുക്ക് കരുതാനാവുമോ? അങ്ങനെ കരുതാമെങ്കിൽ ദൈവത്തിന്റെ അത്തരം ഇടപെടലുകൾക്ക് മറിയത്തേക്കാൾ യോഗ്യതയുള്ള വേറെ ആരുണ്ട്. ദൈവത്തിനു വേണ്ടി അത്ര അപകടകരമായ തീരുമാനങ്ങൾ എടുത്തവളാണ് എങ്കിലും അവളുടെ സങ്കടങ്ങളിലും ഏകാന്തതകളിലും ദൈവം നിശബ്ദനായ ഒരു സഹയാത്രികനെ പോലെ അവൾക്കൊപ്പം നടന്നു. അവൾ ആകട്ടെ ഒന്നിനെയും ചോദ്യം ചെയ്യാതെ ഒന്നിനോടും പരിഭവമില്ലാതെ ദൈവം നിശ്ചയിച്ച വഴികളിലൂടെ സൗമ്യമായി നടന്നു പോവുകയും ചെയ്തു. ദൈവത്തിന്റെ വെളിപാടുകളോട് അതെ എന്ന് പറയുമ്പോൾ അവൾ എല്ലാം നൊമ്പരങ്ങൾക്കുകൂടി ശിരസ്സു കുനിക്കുകയായിരുന്നു. ആരൊക്കെ ദൈവത്തെ അന്വേഷിക്കുന്നുവോ അവരൊക്കെ ദൈവത്തെ കണ്ടെത്തുന്നു. കണ്ടെത്തുന്ന അവരൊക്കെ അവനെ സ്നേഹിക്കുന്നു അവൻ ആകട്ടെ സ്നേഹിക്കുന്നവരെ ചിതറിക്കുന്നുവെന്ന് കസക്കീസ് എഴുതിയത് മറിയത്തിന്റെ കാര്യത്തിൽ പൂർണമാകുന്നു. സംശയിക്കപ്പെടുന്ന ഉദരത്തിലെ കുഞ്ഞ്, എല്ലാ സത്രങ്ങളും കൊട്ടിയടക്കപ്പെടുന്ന രാവിൽ ഈ മാതാവിന്റെ വേദനയെക്കാൾ തീവ്രമായ തിരസ്കരണത്തിന്റെ നോവ് ഒരു കുരുന്നു ജീവനെ രക്ഷിക്കാൻ അടിമത്തത്തിന്റെ നാട്ടിലേക്ക് പാലായനം. നെഞ്ചു പിളർക്കുന്ന വാളിനെ കുറിച്ച് ശിമയോൻ എന്ന ജ്ഞാനവൃദ്ധന്റെ പ്രവചനം, വർണ്ണങ്ങളുടെയും ആരവങ്ങളുടെയും ഉത്സവ ഭൂമിയിൽ കൈവിട്ടു പോകുന്ന ബാലൻ, ജോസഫിന്റെ മരണം, വീടുവിട്ടിറങ്ങിപ്പോകുന്ന പുത്രൻ, അവനെക്കുറിച്ച് കേൾക്കുന്ന അശുഭകരമായ വാർത്തകൾ, അവനെ തിരസ്കരിക്കുന്ന സിനഗോഗുകൾ അവനുവേണ്ടി കെണികൾ ഒരുക്കുന്നു രാത്രി കുരിശിന്റെ വഴി. പിയാത്ത.. ഓരോ അമ്മയ്ക്കും ഓരോ സ്വപ്നമുണ്ട് തന്റെ പുത്രന്റെ കൈകളിൽ കിടന്നു മരിക്കുക എന്ന് സ്വപ്നം അതും അമ്മയ്ക്ക് നിഷേധിക്കപ്പെടുന്നു.. ഇങ്ങനെ എല്ലാം നൊമ്പരങ്ങളും ഉള്ളിൽ ഒതുക്കി മകന്റെ യാത്രയിൽ കരുത്ത് പകരുന്ന അമ്മ. സ്നേഹം നൊമ്പരം ആണെന്ന് ഈ അമ്മ നമ്മെ പഠിപ്പിക്കുന്നു.. ഈ അമ്മ മാത്രമല്ല ഭൂമിയിലെ എല്ലാ അമ്മമാരും.. എങ്ങനെയാണ് മറിയത്തിന് ഇത്രയും സൗമ്യമായും ധീരമായും ഈ സഹന അനുഭവങ്ങളിലൂടെ കടന്നുപോകാൻ ആയത്? അതിനെക്കുറിച്ച് ലൂക്കാ സുവിശേഷകൻ ഒറ്റ വരിയിൽ കുറിച്ചിടുന്നു അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചു കൊണ്ടിരുന്നു.( Lk2/19,51). ഗാഢമായ മൗനവും സാന്ദ്രമായ ധ്യാനവും കൊണ്ട് മുദ്ര വയ്ക്കപ്പെട്ടതായിരുന്നു അവളുടെ ജീവിതം.ജീവിതത്തിലെ ഓരോ അനുഭവത്തിനും എന്തൊക്കെയോ എന്നോട് പറയാനുണ്ട് ഒരു വാചകത്തിലെ കുത്തും കോമായും ആശ്ചര്യ ചിഹ്നവും ഒക്കെ ഓരോ പ്രത്യേക അർത്ഥങ്ങൾ ഉൾക്കൊള്ളുന്നതുപോലെ ഒന്നും ഒഴിവാക്കാൻ പാടില്ല. എന്നാൽ സന്തോഷം തരുന്ന ഘടകങ്ങൾ ഒഴികെ മറ്റെല്ലാം ജീവിതത്തിൽ നിന്ന് അകറ്റിനിർത്തേണ്ടതാണെന്നും ഈ സങ്കടങ്ങൾ ഒന്നും ഞാൻ അർഹിക്കുന്നത് അല്ലെന്നുമാണ് നമ്മൾ വിചാരിക്കുന്നത് അതുകൊണ്ടാണ് അവയൊക്കെ മാറി കിട്ടാൻ ദൈവത്തോട് നമ്മളിങ്ങനെ ശഠിക്കുന്നതും നൊവേനകൾ ചൊല്ലി പ്രാർത്ഥിക്കുന്നതും.. സഹനത്തിന്റെ കാസ മട്ട് വരെ കുടിച്ചുതീർത്ത അതിന് ഈശോയെ സഹായിച്ച പരിശുദ്ധ അമ്മയും സഹന വഴികളിൽ കാലിടറാതെ നിൽക്കുവാൻ നടക്കുവാൻ നമുക്ക് ശക്തിയേകട്ടെ.
Image: /content_image/News/News-2024-05-23-17:05:48.jpg

23193
Category: 1
Sub Category:
Heading: വൈദ്യശാസ്ത്രത്തെ അമ്പരിപ്പിച്ച അത്ഭുത സൗഖ്യം; വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഭക്തിയുടെ പ്രചരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും പതിനഞ്ചാം വയസില്‍ മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിൻ്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ കാര്‍ളോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ആഗോള കത്തോലിക്കാ സഭ 2025-ല്‍ ജൂബിലി വർഷമായി ആചരിക്കുവാനിരിക്കെ ജൂബിലി മധ്യേ കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->വിശുദ്ധ പദവിയിലേക്ക് വഴിത്തിരിവായ അത്ഭുതം }# 2022 ൽ ഫ്ലോറൻസിൽ പഠിക്കുമ്പോൾ സൈക്കിൾ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത കോസ്റ്റാറിക്കയിൽ നിന്നുള്ള വലേറിയ വാൽവെർഡെ എന്ന ഇരുപത്തിയൊന്നു വയസ്സുള്ള പെൺകുട്ടിയ്ക്കു കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതകരമായ രോഗശാന്തിക്കാണ് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ന് മെയ് 23-ന് ഇത് സംബന്ധിച്ച വിശദമായ പഠനഫലത്തിന് മാര്‍പാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ പെൺകുട്ടിക്ക് അടിയന്തരമായി ക്രാനിയോടോമി സര്‍ജ്ജറി നടത്തിയ ശേഷവും അവളുടെ അവസ്ഥ വളരെ ഗുരുതരമായിരിന്നു. ഏത് നിമിഷവും മരിക്കാമെന്നു വീട്ടുകാരോട് അധികൃതര്‍ പറഞ്ഞിരിന്നു. അപകടത്തിന് ആറ് ദിവസത്തിന് ശേഷം, വലേറിയയുടെ അമ്മ അസീസിയിലേക്ക് തീർത്ഥാടനത്തിന് പോയി. വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ട്സിൻ്റെ ശവകുടീരത്തിൽ തൻ്റെ മകളുടെ രോഗശാന്തിക്കായി മധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചു. എഴുതിവെച്ച നിയോഗത്തോടെയായിരിന്നു പ്രാര്‍ത്ഥന. അതേ ദിവസം തന്നെ, അത്ഭുതകരമായ മാറ്റം വലേറിയയില്‍ കണ്ടു തുടങ്ങി. മെഡിക്കല്‍ ഉപകരണങ്ങളുടെ പിന്‍ബലത്തില്‍ നിലനിന്ന അവളില്‍ പൊടുന്നനെ മാറ്റം ദൃശ്യമായി. അവള്‍ സ്വയം ശ്വസിക്കാൻ തുടങ്ങി. അടുത്ത ദിവസം വലേറിയ കൈകാലുകളുടെ ചലനം വീണ്ടെടുക്കുകയും ഭാഗികമായി സംസാരം വീണ്ടെടുക്കുകയും ചെയ്തു. അമ്മയുടെ തീർത്ഥാടനത്തിന് 10 ദിവസത്തിന് ശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോള്‍ തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം പൂർണ്ണമായും അപ്രത്യക്ഷമായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരിന്നു. ദിവസങ്ങള്‍ മാത്രം ആയുസ്സ് വിധിച്ച മെഡിക്കൽ പ്രവചനങ്ങൾക്ക് വിരുദ്ധമായി, ആരോഗ്യം അത്ഭുതകരമായ വിധത്തില്‍ വീണ്ടെടുത്ത വലേറിയ രണ്ട് മാസത്തിന് ശേഷം 2022 സെപ്തംബർ 2ന്, പൂർണ രോഗമുക്തയായി കാര്‍ളോയുടെ ശവകുടീരത്തില്‍ എത്തിയിരിന്നു. #{blue->none->b-> ദിവ്യകാരുണ്യ ഭക്തിയില്‍ ഈശോയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച കാര്‍ളോ }# 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. 2020 ഒക്ടോബർ 10നാണ് കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നു പ്രഥമ തിരുനാള്‍ ദിനമായി ആചരിച്ചു. കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് പാപ്പയും അംഗീകരിച്ചതോടെ വിശുദ്ധ പദവി പ്രഖ്യാപനം സംബന്ധിച്ച തീയതിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.
Image: /content_image/News/News-2024-05-23-19:45:05.jpg
Keywords: കാര്‍ളോ

23194
Category: 18
Sub Category:
Heading: പ്രതിഷേധത്തിന് ഒടുവില്‍ ചാവറയച്ചന്‍ കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തില്‍
Content: കോട്ടയം: ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ സ്കൂൾ പാഠപുസ്‌തകത്തിൽ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. 7-ാം ക്ലാസിലെ പുസ്തകത്തില്‍ 10 വര്‍ഷത്തിനു ശേഷമാണു ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്. 2022ല്‍ കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്താതിരുന്നത് വിവാദം സൃഷ്ടിച്ചിരുന്നു. സാമൂഹികശാസ്ത്രം പുസ്തകത്തിലെ 4–ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്‌കരണത്തിനു നേതൃത്വം നല്‍കിയവരുടെ കൂട്ടത്തിലാണ് ചാവറയച്ചനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീനാരായണ ഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, വൈകുണ്ഠ സ്വാമികൾ, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി, പൊയ്ക്‌കയിൽ യോഹന്നാൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, ദാക്ഷായണി വേലായുധൻ എന്നീ ക്രമത്തിലാണ് സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീ നാരായണ ഗുരുവിനും മുന്നേ കേരള സമൂഹത്തിൽ സാമൂഹിക പരിഷ്കരണത്തിൽ നിർണായക പങ്കുവഹിച്ച ചാവറയച്ചനെ ഈ പട്ടികയിൽ ചേർക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ, അയിത്തോച്ചാടനം നടത്തിയ വ്യക്തി എന്നീ വിവിധ നിലകളിലും ശ്രദ്ധനേടിയ വ്യക്തിയാണ് ചാവറയച്ചന്‍. 1871ജനുവരി 3 നു കൂനമാവിൽ വെച്ച് അന്തരിച്ചു.1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ കോട്ടയത്തുവെച്ച് വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപാപ്പയാണ് ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. .
Image: /content_image/India/India-2024-05-24-08:53:39.jpg
Keywords: ചാവറ