category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇറ്റാലിയൻ മെത്രാന്മാരുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി
Contentവത്തിക്കാന്‍ സിറ്റി: ഇറ്റാലിയൻ മെത്രാൻ സമിതിയിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് ഇരുപതാം തീയതിയാണ് ഏകദേശം ഒന്നരമണിക്കൂർ സമയം നീണ്ട കൂടിക്കാഴ്ച നടത്തിയത്. രൂപതകളുടെ ഏകീകരണം, തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ, വിശ്വാസികളുമായി അനുയാത്ര ചെയ്യണ്ടതിന്റെ ആവശ്യകത, സിനഡിന്റെ പ്രവർത്തനങ്ങൾ, കുടിയേറ്റപ്രശ്നങ്ങൾ, പ്രാർത്ഥനയുടെ ആവശ്യകത എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രമേയമായി. മെത്രാന്മാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാപ്പ മറുപടി നൽകി. രൂപതകളുടെ ഏകീകരണ വിഷയത്തിൽ, പുനർ വിചിന്തനം നടത്തണമെന്ന ആശയമാണ് ഉയർന്നുവന്നത്. പരിശീലനകേന്ദ്രങ്ങൾ, പ്രാദേശിക സെമിനാരികൾ എന്നീ ഘടനകളെ ഏകീകരിക്കേണ്ടത് ആവശ്യമാണെന്നും സമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇരുപത്തിരണ്ടു രൂപതകളാണ് ഇപ്രകാരം ഏകീകരിക്കപ്പെട്ടത്. ദൈവവിളികളുടെ എണ്ണത്തിലുള്ള പ്രതിസന്ധികളെയും മെത്രാന്മാർ എടുത്തു പറഞ്ഞു. കൂടിക്കാഴ്ചയുടെ സമാപനത്തില്‍, ഫ്രാൻസിസ് പാപ്പ മെത്രാന്മാർക്ക് സമ്മാനമായി ഒരു പുസ്തകവും നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-22 13:33:00
Keywordsപാപ്പ
Created Date2024-05-22 13:33:36