category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingDiploma in Pastoral Counselling കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
Contentതൃശൂര്‍: സങ്കീർണവും പ്രശ്നകലുഷിതവുമായ സമകാലിക അജപാലന സാഹചര്യങ്ങളിൽ നീറുന്ന വേദനകളുമായി സമീപിക്കുന്നവരെ സഹായിക്കുവാന്‍ അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം ഒരുക്കുന്ന Diploma in Pastoral Counselling എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുവജനങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും ദമ്പതിമാരെയും ആത്മീയമായും അജപാലനപരമായും പിന്തുണക്കാനും സഹായിക്കാനും കഴിവുള്ളവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ മുതൽ കോഴ്സ് നടക്കുക. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സ് നടത്തുന്നത്. Pre-recorded Video Lessons ന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ (അവധികൾ, ഞായറാഴ്ച്ചകൾ) Contact Classes ഉണ്ടായിരിക്കും. കോഴ്‌സിന്റെ ഭാഗമായി ഇന്റേൺഷിപ്, Residential Training Programme എന്നിവ സംഘടിപ്പിക്കും. ഈ കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.paroc.in എന്ന വെബ്സൈറ്റിലോ ഈ ബ്രോഷറിലെ QR Code വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. 2024 ജൂൺ 10 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. #{blue->none->b->Online Application: ‍}# {{ https://forms.gle/cU66j2wuwgmtri7u8 ->https://forms.gle/cU66j2wuwgmtri7u8}} #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍}# ഡോ. സൈജോ തൈക്കാട്ടിൽ (എക്സി. ഡയറക്ടർ). ഡോ. ടൈസൺ മണ്ടുംപാൽ ( കോഡിനേറ്റർ) 9495864589 ഫാ. ഹേഡ്ലി നീലങ്കാവിൽ ( കോഡിനേറ്റർ) 9496895803
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-24 09:00:00
Keywordsഗവേഷണ
Created Date2024-05-24 09:01:35