category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസർക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനതയോടുള്ള വെല്ലുവിളി: കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: കേരളത്തെ മദ്യവിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിൻ്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനതയോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. റസ്റ്ററന്റുകളിലൂടെ ബിയറും ബാറുകളിൽ കള്ളും വിതരണം ചെ യ്യാനും ഡ്രൈ ഡേയിൽ സുലഭമായി മദ്യം ലഭ്യമാക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണം. ടൂറിസത്തിന്റെ മറവിൽ കേരളത്തിൽ മദ്യം സുലഭമാക്കാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. വരുമാന വർദ്ധനയ്ക്കുള്ള ശിപാർശകളിൽ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നീക്കം ആശങ്കയുളവാക്കുന്നതാണ്. പുതിയ നീക്കത്തിൻ്റെ മറവിൽ മദ്യമുതലാളിമാരിൽനിന്നു വ്യാപകമായി പണം പിരിക്കുകയും ഇത് വലിയൊരു അഴിമതിക്ക് കളമൊരുക്കുകയും ചെയ്യും. കേരളത്തെ മദ്യത്തിൽ മുക്കിക്കൊ ല്ലാനുള്ള സർക്കാരിൻ്റെ ഗൂഢ പദ്ധതികൾ അവസാനിപ്പിക്കുക യും വികലമായ മദ്യനയം തിരുത്തുകയും ചെയ്‌തില്ലെങ്കിൽ ശ ക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കത്തോലിക്കാ കോൺഗ്രസ് അറിയിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, തോമ സ് പീടികയിൽ, രാജേഷ് ജോൺ, ബേബി നെട്ടനാനി, ടെസി ബി ജു, ബെന്നി ആൻ്റണി, ട്രീസ സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-25 10:17:00
Keywordsകോൺഗ്രസ്
Created Date2024-05-25 10:18:03