category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തില്‍ അൽഫോൻസിയൻ ആത്മീയ വർഷം
Contentപാലാ: ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന പേരിൽ അൽഫോൻസിയൻ ആത്മീയവർഷമായി ആഘോഷിക്കും. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തീർത്ഥാടനകേന്ദ്രത്തിൽ 19ന് രാവിലെ ആറിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടർ ജനറൽ റവ. ഡോ. വിൻസൻ്റ കദളിക്കാട്ടിൽ പുത്തൻപുര, എഫ്‌സിസി ഭരണങ്ങാനം പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജസി മരിയ ഓലിക്കൽ, അസീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാത്ത്, ഡിഎസ്‌ടി സന്യാ സിനീസമൂഹം സൂപ്പീരിയർ ജനറൽ സിസ്റ്റർ സലോമി മൂക്കൻതോട്ടം എന്നിവർ പ്രസംഗിക്കും. ആത്മീയ ഉണർവിൻ്റെ അമ്പതിന പ്രോഗ്രാമുകളാണ് അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റർ വിഭാവനം ചെയ്‌തിരിക്കുന്നത്. ആത്മീയ സാധനയെ സംബ ന്ധിച്ച ദേശീയ, അന്തർദേശീയ സെമിനാറുകൾ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നടത്തുന്ന അൽഫോൻസാ പഠനശിബിരങ്ങൾ ഉൾപ്പെടെ നിരവധി തലങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. അൽഫോൻസിയൻ കൂട്ടായ്‌മ, അൽഫോൻസിയൻ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങൾ, നവീകരണങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ശിശുക്കൾക്കും വിദ്യാർത്ഥികൾക്കും സമർപ്പിതർക്കും വൈദികർക്കും വേണ്ടിയുള്ള നവീകരണ പ്രോഗ്രാമുകൾ, അൽഫോൻസിയൻ സാംസ്കാരികവേദി, പാർശ്വവത്കരിക്കപ്പെട്ടവർക്കും സന്നദ്ധപ്രവർത്തകർക്കുംവേണ്ടിയുള്ള ശുശ്രൂഷകൾ, അൽഫോൻസാ ഗാർഡൻ, കൾച്ചറൽ മ്യൂസിയം എന്നിവയും അൽഫോൻസിയൻ ആത്മീയവർഷത്തിന്റെ കർമപരിപാടികളുടെ ഭാഗ മാണ്. കർമപരിപാടികൾക്ക് അൽഫോൻസാ സ്‌പിരിച്വാലിറ്റി സെന്ററിലെ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര, ഫാ. ഏബ്ര ഹാം കണിയാംപടി, ഫാ. അലക്സ‌് മൂലക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ നടു ത്തടം, ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. ജോർജ് ചീരാംകുഴി, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. തോമസ് തോട്ടുങ്കൽ, ഭരണങ്ങാനം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, സഹവികാരി ഫാ. തോമസ് വാഴയിൽ തുടങ്ങിയവർ നേതൃത്വം നല്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-17 10:47:00
Keywordsഭരണങ്ങാ
Created Date2024-05-17 10:48:25