category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസെൻ്റ് ജോസഫ് ഓർഫനേജ് പ്രസ് നൂറിന്റെ നിറവില്‍
Contentചങ്ങനാശേരി: സെൻ്റ് ജോസഫ് ഓർഫനേജ് പ്രസ് ആൻഡ് ബുക്ക് സ്റ്റാൾ ശതാബ്ദി നിറവിൽ. പ്രസ് പ്രവർത്തനം ആരംഭിച്ചിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം അരമനപ്പടി പാസ്റ്ററൽ സെന്റർ കോമ്പൗണ്ടിൽ ഇന്നു വൈകുന്നേരം നാലിനു നടക്കും. കേരള മാസ്റ്റർ പ്രിൻ്റേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ലൂയിസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. മാർ തോമസ് തറയിൽ, മാർ ജോർജ് കോച്ചേരി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ ബീനാ ജോബി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. 1924ൽ ഹാൻഡ് പ്രസിൽ ആരംഭം കുറിച്ച സെൻ്റ് ജോസഫ് പ്രസ് ഇന്ന് നൂതന സാങ്കേതികമികവോടെ നൂറിലധികം ജീവനക്കാരുമായി മൂന്നേറുന്നു. ചങ്ങ നാശേരിയിൽ നിലവിലുണ്ടായിരുന്ന ഓർഫനേജിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രസിനു തുടക്കം കുറിച്ചത്. ഓർഫനേജ് പിന്നീട് മല്ലപ്പള്ളിയിലേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും ഇന്നും ഓർഫനേജിനുവേണ്ട സഹായങ്ങൾ പ്രസ് നൽകിവരുന്നു. മാർ തോമസ് കുര്യാളശേ രിയുടെ കാലഘട്ടത്തിൽ ആരംഭിച്ച പ്രസ് പിന്നീട് നേതൃത്വം നൽകിയവരുടെ ആർജവത്തിൽ വളർന്നു. 2009ൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ അ ന്നത്തെ മാനേജറായിരുന്ന ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിൻ്റെ നിതാന്ത പരിശ്ര മവും വികാരി ജനറാൾ ഫാ. ജയിംസ് പാലക്കലിൻ്റെ നിർദേശവും ചേർന്നപ്പോൾ പ്രസിന്റെ മുഖഛായതന്നെ മാറി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത്‌ പ്രിന്റിംഗ് മെഷീനുകളും മറ്റ് അനുബന്ധ സംവിധാനങ്ങളുമായി മധ്യതിരുവിതാംകുറിലെ ഏറ്റവും മികച്ച പ്രസായി സെൻ്റ് ജോസഫ് ഓർഫനേജ് പ്രസ് മാറുന്നതിന് കാരണമായിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-04 08:35:00
Keywordsചങ്ങനാ
Created Date2024-05-04 08:35:23