category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതെലുങ്കാനയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം; മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ തകര്‍ത്തു
Contentഹൈദരാബാദ്: തെലുങ്കാനയില്‍ കത്തോലിക്ക വൈദികരുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. എം‌സി‌ബി‌എസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്സെട്ടിപ്പെട്ടിൽ സ്ഥിതി ചെയ്യുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിനു നേരെയാണ് തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയത്. സ്കൂളില്‍ പതിവ് യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു കാരണം ചോദിച്ചതാണ് ആക്രമണത്തിന് പിന്നിലെ കാരണം. 'ഹനുമാൻ സ്വാമീസ്' - എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അക്രമം ഭീതിവിതയ്ക്കുകയായിരിന്നു. ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദർ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. വൈദികനെ മർദ്ദിച്ചു. അക്രമികൾ സ്കൂളിൻ്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകർത്തതായി എം‌സി‌ബി‌എസ് സന്യാസ സമൂഹത്തിന്റെ കീഴിലുള്ള മാധ്യമമായ 'ലൈഫ്ഡേ' ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിൽ യൂണിഫോമില്ലാതെ കുറച്ചു കുട്ടികൾ വന്നപ്പോൾ കാരണം അന്വേഷിച്ചപ്പോള്‍ മതപരമായ കാര്യങ്ങളാലാണ് എന്നായിരിന്നു മറുപടിയെന്നു സ്കൂള്‍ അധികൃതര്‍ പറയുന്നു. മാതാപിതാക്കളെ ഫോണിൽ വിളിക്കാനും ഇതു ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് മാതാപിതാക്കൾ പറഞ്ഞാൽ ധരിക്കാമെന്നും അവരെ അറിയിച്ചു. അവർ ഫോൺ വിളിക്കാൻ തയാറായില്ലായെന്നും സമാധാനപരമായാണ് കുട്ടികൾ പോയതെന്നും സ്കൂൾ അധികൃതർ വെളിപ്പെടുത്തി. പിന്നാലേ ഇന്നലെ രാവിലെ തീവ്ര ഹിന്ദുത്വവാദികള്‍ ഒരുമിച്ചെത്തുകയായിരിന്നു. ജയ് ശ്രീറാം വിളികളോടെ എത്തിയ പത്തോളം പേരുടെ എണ്ണം പതിയെ ഇരട്ടിച്ചു. കൂട്ടത്തോടെ ആക്രോശവുമായി എത്തിയ ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പോലീസ് എത്തിയിട്ടും അക്രമ ആഹ്വാനവും ആക്രോശവുമായി തീവ്രഹിന്ദുത്വവാദികള്‍ ഭീകരമായ സാഹചര്യം സൃഷ്ട്ടിക്കുകയായിരിന്നു. അക്രമത്തിന്റെ വീഡിയോ തീവ്രഹിന്ദുത്വവാദികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ഹനുമാൻ സ്വാമീസ്' സംഘടന മുഴക്കിയിരിന്നു. നിലവില്‍ സിആർപിഎഫ് -ൻ്റെ പത്തു പേര്‍ അടങ്ങുന്ന സംഘം സ്കൂളിനു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തെലുങ്കാനയിലെ മദർ തെരേസ സ്കൂളിന് നേരെ ഇന്നലെ അരങ്ങേറിയ ആക്രമണം. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-17 14:25:00
Keywordsഹിന്ദുത്വ
Created Date2024-04-17 14:25:43