category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13ന്
Contentകോട്ടയം: കോട്ടയം അതിരൂപതാ വൈദികനും സെൻ്റ് ജോസഫ്‌സ് സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും. നാമകരണ നടപടികൾക്കുള്ള രേഖകൾ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോട്ടയം ക്രിസ്‌തുരാജാ കത്തീഡ്രലിൽ രാവിലെ 10ന് ആർച്ച്ബി ഷപ് മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയോടെ കർമങ്ങൾക്കു തുടക്കമാകും. തുടർന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപ താതല നടപടിക്രമങ്ങളുടെ സമാപനനടപടികൾ പൂർത്തിയാക്കും. 1871 ഒക്ടോബർ 24ന് നീണ്ടൂർ പൂതത്തിൽ കുടുംബത്തിൽ ജനിച്ച തൊമ്മിയച്ച ൻ 1897 ഡിസംബർ 28 കോട്ടയം അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 1925 മേയ് മൂന്നിനു കൈപ്പുഴയിൽ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടർന്ന് 1928 ജൂലൈ മൂന്നിനു സെന്റ് ജോസഫ് സന്യാസിനീ സമൂഹവും സ്ഥാപിച്ചു. 1943 ഡിസംബർ നാലിന് അദേഹം ദിവംഗതനായി. 2009 ജനുവരി ജനുവരി 26നാണ് പൂതത്തിൽ തൊമ്മിയച്ചനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിയത്. .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-09 10:35:00
Keywordsതൊമ്മി
Created Date2024-04-09 10:35:39