category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പുഷ്പഗിരിയിൽ കോൺവെന്‍റിന് നേരേ കല്ലേറാക്രമണം
Contentതളിപ്പറമ്പ്: പുഷ്പഗിരിയിൽ ചാപ്പലിനും കോൺവെന്‍റ് ആൻഡ് ലേഡീസ് ഹോസ്റ്റലിനും നേരേ കല്ലേറാക്രമണം. കല്ലേറിൽ ചാപ്പലിൻ്റെ ജനൽ ചില്ലുകൾ തകർന്നു. ഗാന്ധിനഗർ കരിമ്പം റോഡിലെ ഫാത്തിമ എഫ്‌സി കോൺവെന്റ് ആൻഡ് ലേഡീസ് ഹോസ്റ്റലും കോൺവെൻ്റ ചാപ്പലുമാണ് രണ്ടു തവണയായി ആക്രമിക്കപ്പെട്ടത്. ബുധനാഴ്‌ച രാത്രി ഒൻപതരയോടെയും പന്ത്രണ്ടോടെയുമായിരുന്നു ആക്രമണം. ഒൻപതരയോടെ കോൺവെൻ്റ് വളപ്പിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ഹോസ്റ്റൽ മുറികളിലേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞു. ശബ്ദം കേട്ട് മദർ ഇൻ ചാർജ് സിസ്റ്റർ ജ്യോത്സ്‌നയുടെ നേതൃത്വത്തിൽ കോൺവെന്റിലുള്ളവർ ടോർച്ചടിച്ച് പരിശോധിച്ചെങ്കിലും ഇതിനകം അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് പന്ത്രണ്ടോടെ അക്രമികൾ വീണ്ടുമെത്തി ചാപ്പലിനു നേരേ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ ചാപ്പലിൻ്റെ ജനൽ ചില്ലുകൾ തകർന്നു. കരിങ്കല്ലും ചെങ്കല്ലിൻ്റെ കഷണങ്ങളും ഉപയോഗിച്ചാണ് എറിഞ്ഞത്. കല്ലിൻ ചീളുകൾ പല ജനൽ ചില്ലുകൾക്കിടയിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. രാവിലെ സിസ്റ്റർ ജ്യോത്സന തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഡിവൈഎസ്‌പി പി. പ്രമോദ്, സിഐ ബെന്നി ലാലു എന്നിവരു ടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-05 13:11:00
Keywordsകോണ്‍
Created Date2024-04-05 13:11:32