category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സിഡ്നി ദേവാലയത്തില്‍ കത്തിയാക്രമണം: ആഗോള ശ്രദ്ധ നേടിയ വചനപ്രഘോഷകന്‍ മാർ മാരി ഇമ്മാനുവേലിനു കുത്തേറ്റു
Contentസിഡ്‌നി (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന കത്തിയാക്രമണത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധേയനായ വചനപ്രഘോഷകനും അസീറിയൻ ഓർത്തഡോക്സ് ബിഷപ്പുമായ മാർ മാരി ഇമ്മാനുവേലിനാണ് പരിക്കേറ്റു. ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ചും വചനം പ്രഘോഷിച്ച് ലോകമെമ്പാടും ശ്രദ്ധ നേടിയ വ്യക്തിയാണ് മാർ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും "യേശു ഏകരക്ഷകന്‍" എന്ന വിശ്വാസ സത്യത്തെയും തുറന്നു പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരിന്നു. സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. മാർ മാരി ഇമ്മാനുവേലിനു ഉൾപ്പെടെ ഒട്ടേറെ പേർക്ക് കുത്തേറ്റതായാണ് റിപ്പോർട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. വിശുദ്ധ കുർബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. വിശുദ്ധ കുർബാനയ്ക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നുനീങ്ങുകയും മാർ മാരി ഇമ്മാനുവേലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതോടെ വിശ്വാസികൾ ഓടിക്കൂടി. തുടർന്ന് അക്രമി ഇവർക്കുനേരേയും ആക്രമണം നടത്തിയെന്നാണ് വിവരം. പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാൽ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്‌തുവെന്ന് പോലീസ് അറിയിച്ചു. അതേസമയം രോഷാകുലരായ ജനങ്ങൾ അക്രമിയുടെ വിരലുകൾ മുറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രണ്ടുദിവസം മുൻപാണ് സിഡ്‌നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം നടന്നത്. ഇതിൻ്റെ നടുക്കം മാറുംമുൻപേയാണ് സിഡ്‌നിയിലെ ക്രിസ്ത്യൻ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=MYnZqp7dA9Y&ab_channel=DailyMail
Second Video
facebook_link
News Date2024-04-15 19:03:00
Keywordsവചന
Created Date2024-04-15 19:04:12