category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭ്രൂണഹത്യ അനുകൂല പരിപാടിയില്‍ കുരിശ് വരച്ച ജോ ബൈഡനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടന
Contentഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ഡാമ്പയിൽ നടന്ന ഭ്രൂണഹത്യ അനുകൂല റാലിയിൽ കുരിശ് വരച്ച യു‌എസ് പ്രസിഡൻറ് ജോ ബൈഡനെതിരെ പ്രതിഷേധവുമായി കത്തോലിക്കാ സംഘടനയായ കാത്തലിക് വോട്ട്. ഫ്ലോറിഡ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഗവർണർ റൊണാള്‍ഡ് ഡിസാന്‍റിസ് ആറാഴ്ച കഴിഞ്ഞുള്ള ഭ്രൂണഹത്യകൾക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷ നിക്കി ഫ്രൈഡ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് വിവാദമായ നടപടി ഉണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. എല്ലാ ക്രിസ്ത്യാനികൾക്കും പ്രത്യേകിച്ച് സ്വന്തമാണെന്ന് സ്വയം അവകാശപ്പെടുന്ന കത്തോലിക്കരെയും അവഹേളിച്ചാണ് ഭ്രൂണഹത്യയ്ക്ക് അനുകൂലമായി ബൈഡൻ കുരിശു വരച്ചതെന്ന് കാത്തലിക് വോട്ട് സംഘടനയുടെ അധ്യക്ഷൻ ബ്രയാൻ ബുർഷ് 'ഫോക്സ് ന്യൂസി'നോട് പറഞ്ഞു. തങ്ങളെ തന്നെ സ്വയം ആശീർവദിക്കാനും, പാപമോചനം യാചിക്കാനും, പ്രലോഭനങ്ങളിൽ നിന്നും സംരക്ഷണം നേടാനുമാണ് ക്രൈസ്തവ വിശ്വാസികൾ ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞ ബുർഷ് ഇത് തീവ്ര ഭ്രൂണഹത്യ അനുകൂല നിലപാടിനുള്ള പിന്തുണയാക്കി മാറ്റിയിരിക്കുന്നത് അപലപനീയമാണെന്നും കൂട്ടിചേർത്തു. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script type="text/javascript" src="https://video.foxnews.com/v/embed.js?id=6351592593112&w=466&h=263"></script><noscript>Watch the latest video at <a href="https://www.foxnews.com">foxnews.com</a></noscript> <p> കത്തോലിക്ക വിശ്വാസി എന്ന് സ്വയം അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ ഭ്രൂണഹത്യയ്ക്കു വേണ്ടി ശക്തമായി നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകളെ അമേരിക്കന്‍ മെത്രാന്‍ സമിതി ഉള്‍പ്പെടെ അപലപിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഭ്രൂണഹത്യഅനുകൂല നിലപാട് അദ്ദേഹം ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതേസമയം ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു ഇപ്പോഴും വളരെ ശക്തമാണ്. Tags; Biden sparks Christian group's anger after making sign of the cross at abortion rally, Pravachaka Sabdam Malayalam News, Pravachaka Sabdam Christians News, Christian Malayalam News Portal ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-26 16:53:00
Keywordsഭ്രൂണ
Created Date2024-04-26 13:31:08