category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കണം: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Contentകൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്ഥിതി രാജ്യത്തുണ്ടാകണമെന്ന് സീറോമലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എല്ലാ മതങ്ങളും ഒന്നുചേർന്ന് ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണ് നമ്മുടേത്. ഈ നാട് മതേതരമാണ്. സർക്കാരും അങ്ങനെ ആയിരിക്കണമെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിലെ 149-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിലെ 149-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-27 10:37:00
Keywordsതട്ടില്‍
Created Date2024-04-27 10:38:04