category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മെത്രാന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലില്‍ ബോട്‌സ്വാനയിലെ സഭ
Contentബോട്‌സ്വാന: ആഫ്രിക്കൻ വൻ‌കരയുടെ തെക്കുഭാഗത്തുള്ള ബോട്‌സ്വാനയില്‍ അന്തരിച്ച മെത്രാന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലില്‍ വിശ്വാസികള്‍. മെയ് 4 ശനിയാഴ്ച വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ ബോട്‌സ്വാനയിലെ ഫ്രാൻസിസ്‌ടൗൺ രൂപതയിലെ ബിഷപ്പ് ആൻ്റണി പാസ്‌കൽ റെബെല്ലോയാണ് കുഴഞ്ഞുവീണ് മരിച്ചത്. സൊസൈറ്റി ഓഫ് ദി ഡിവൈൻ വേഡ് സന്യാസ സമൂഹാംഗമായിരിന്ന അദ്ദേഹത്തിന് മാർച്ച് 18ന് 74 വയസ്സ് തികഞ്ഞിരിന്നു. കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരിന്നു. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത സമ്പാദിക്കുവാന്‍ ബിഷപ്പിന് കഴിഞ്ഞിരിന്നു. ബോട്സ്വാനയിൽ, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടി നടത്തിയ വിവിധങ്ങളായ ശുശ്രൂഷകളെ തുടര്‍ന്നു ഏറെ ശ്രദ്ധേയനായ വ്യക്തി കൂടിയായിരിന്നു ബിഷപ്പ് ആൻ്റണി പാസ്‌കൽ. 2022 ഏപ്രിലിൽ, കവർച്ചക്കാരുടെ ആക്രമണത്തെത്തുടർന്ന് ബിഷപ്പ് റെബെല്ലോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരിന്നു. ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിന് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്. 1977 മെയ് മാസത്തിൽ സൊസൈറ്റി ഓഫ് ദി ഡിവൈൻ വേഡ് സന്യാസ സമൂഹത്തില്‍ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 2021-ലാണ് ഫ്രാൻസിസ്‌ടൗൺ രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെടുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 70% ക്രൈസ്തവരാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-09 12:13:00
Keywordsആഫ്രിക്ക
Created Date2024-05-09 12:14:10