category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ആത്മീയയാത്ര'യിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ‌പി യോഹന്നാന്‍ അന്തരിച്ചു
Contentപത്തനംതിട്ട: ആത്മീയയാത്ര എന്ന റേഡിയോ പരിപാടിയിലൂടെ മലയാളി ക്രൈസ്തവ സമൂഹത്തിനിടയില്‍ ഏറെ സുപരിചതനായി മാറുകയും പിന്നീട് ബിലീവേഴ്‌സ് ചർച്ച് എന്ന കൂട്ടായ്മ സ്ഥാപിക്കുകയും ചെയ്ത കെ‌പി യോഹന്നാൻ (74) അന്തരിച്ചു. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. മാർത്തോമ്മാ സഭാംഗമായിരിന്ന യോഹന്നാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു. 1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്കു രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. 'ആത്മീയയാത്ര' റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. ആകാശവാണിയിലൂടെ അദ്ദേഹം നടത്തിയിരിന്ന അനുദിന ഹൃസ്വ പ്രഭാഷണത്തിന് ശ്രോതാക്കള്‍ പതിനായിരങ്ങളായിരിന്നു. അക്കാലഘട്ടത്തില്‍ നിരവധി അക്രൈസ്തവരെ പോലും ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ 'ആത്മീയയാത്ര' റേഡിയോ പരിപാടി കാരണമായിരിന്നു. 1990ൽ സ്വന്തം ബിലീവേഴ്സ് ചർച്ചിനു രൂപം നൽകി. 2003ൽ ആയിരിന്നു ഒദുഃയോഗിക ആരംഭം. ബിലീവേഴ്‌സ് മെഡിക്കൽ കോളജും നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-08 20:46:00
Keywordsയോഹന്നാ
Created Date2024-05-08 20:48:00