category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമറിയം എളിമയുടെ രാജ്ഞി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 19
Contentഎല്ലാ പുണ്യങ്ങളുടെ കാവൽക്കാരനും അടിസ്ഥാന ശിലയും എളിമയാണ് എന്നാണ് വിശുദ്ധ ബർണാഡ് പഠിപ്പിക്കുന്നത്. അതു ന്യായമാണ് എന്തെന്നാൽ എളിമ കൂടാതെ വേറെ യാതൊരുവിധ പുണ്യങ്ങളും ആത്മാവിൽ ഉണ്ടായിരിക്കുകയില്ല. പരിശുദ്ധ കന്യക എല്ലാ പുണ്യങ്ങളും സ്വന്തമാക്കിയാലും നാഥയിൽ നിന്ന് എളിമ അപ്രത്യക്ഷമാകുന്ന നിമിഷം മറ്റെല്ലാ പുണ്യങ്ങളും അപ്രത്യക്ഷമാകും. ഒരിക്കൽ നമ്മുടെ കർത്താവ് വിശുദ്ധ ബ്രിജിത്തിന് രണ്ട് സ്ത്രീകളെ കാണിച്ചു കൊടുത്തു. ഒരാൾ പൊങ്ങച്ചകാരിയും ഞെളിഞ്ഞു നടക്കുന്നവളുമാണ്. കർത്താവ് പറഞ്ഞു ഇതാണ് അഹങ്കാരം. നീ തല കുനിഞ്ഞ് നിൽക്കുന്ന വേറൊരുവളെ കണ്ടെത്തും. എല്ലാവരും ആദരിക്കപ്പെടുന്ന അവളുടെ മനസ്സിൽ ദൈവം മാത്രം, അവളെക്കുറിച്ച് സ്വയം വിലമതിക്കാതെ നിൽക്കുന്നതാണ് എളിമ. അവൾ പരിശുദ്ധ മറിയമെന്ന് വിളിക്കപ്പെടുന്നു. ഈ വാക്കുകളിലൂടെ ദൈവം നമ്മോട് അറിയിക്കാൻ ആഗ്രഹിക്കുന്നത് എളിമ തന്നെയായ അനുഗ്രഹീത കന്യക അത്രയധികം എളുപ്പമുള്ളവൾ ആയിരുന്നു എന്നാണ്. എളിമയുള്ള ഹൃദയത്തിന്റെ ഒന്നാമത്തെ പ്രവർത്തി അവരെക്കുറിച്ച് തന്നെ ഒരു വിനീത അഭിപ്രായം ഉണ്ടായിരിക്കുക എന്നതാണ്. പരിശുദ്ധ മറിയം എല്ലായിപ്പോഴും തന്നെക്കുറിച്ച് ദാസി എന്ന് ചിന്തിക്കുകയും മറ്റുള്ളവരെക്കാൾ ഒത്തിരിയേറെ കൃപകൾ ഉണ്ടെങ്കിലും താൻ അവരെക്കാൾ ഉയർത്തപ്പെട്ടവൾ ആണെന്ന് ഒരിക്കലും പരിഗണിച്ചിരുന്നില്ല. എന്തെന്നാൽ എളിമയുള്ള ആത്മാവ് തന്നെത്തന്നെ കൂടുതൽ എളുപ്പപ്പെടുത്താനായി ദൈവത്തിൽ നിന്ന് സ്വീകരിച്ച പ്രത്യേക കൃപാവരം അംഗീകരിക്കുന്നു. എളിമയുള്ള ആത്മാവിന്റെ മറ്റൊരു പ്രത്യേകതയാണ് സ്വർഗ്ഗീയ ദാനങ്ങൾ മറച്ചുവയ്ക്കുക എന്നുള്ളത്. ദൈവം മാതാവ് ആകുവാനുള്ള മഹത്തായ ഉപകാരം ദൈവത്തിൽ നിന്ന് സ്വീകരിച്ചുവെങ്കിലും യൗസേപ്പിൽനിന്നുപോലും മറച്ചുവെക്കാൻ അവൾ ആഗ്രഹിച്ചു. തന്റെ ഭർത്താവിനെ സംശയങ്ങളിൽ നിന്ന് സ്വതന്ത്രയാക്കാനും അദ്ദേഹത്തിന്റെ മനസ്സിൽ ഗർഭധാരണം സൃഷ്ടിക്കാവുന്ന തെറ്റിധാരണയുടെ അസ്വസ്ഥതകളിൽ നിന്നും ഒഴിവാക്കാനും ആയിരുന്നു ഇത്. (Mt:1/19). എളിമയുള്ള ആത്മാവ് പുകഴ്ചകൾ നിഷേധിക്കുന്നു. എല്ലാ സ്വയ പുകഴ്ചകളും ദൈവത്തിനു കൊടുക്കുന്നു. ഗബ്രിയേൽ ദൈവദൂതൻ "സ്ത്രീകളിൽ നീ അനുഗ്രഹീതയാണ്.എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാൻ എനിക്ക് എന്ത് ഭാഗ്യമാണ്"(Lk:1/42,43-45) എലിസബത്ത് പരിശുദ്ധ മറിയത്തോട് പറഞ്ഞപ്പോൾ എല്ലാ പുകഴ്ചകളും ദൈവത്തിന് വിശേഷിപ്പിച്ചു കൊണ്ട് എളിമയുടെ പ്രകീർത്തനത്തിൽ ഉത്തരമരുളുന്നു. "എന്റെ ആത്മാവ് കർത്താവിനെ പ്രകീർത്തിക്കുന്നു". എലിസബത്ത് നീയെന്നെ പ്രകീർത്തിക്കുന്നു. എന്നാൽ ഞാൻ എന്റെ കർത്താവിനെ എല്ലാ പുകഴ്ച്ചക്കും ആദരവിനും കടപ്പെട്ടവനായവനെ ഞാൻ പുകഴ്ത്തുന്നു. പരിശുദ്ധ മറിയത്തിന്റെ എളിമയെ കുറിച്ച് സംസാരിക്കുമ്പോൾ വിശുദ്ധ അഗസ്ത്യനോസ് പറയുന്നു :"മനുഷ്യൻ ദൈവത്തിന് ജന്മം കൊടുത്ത പറുദീസ തുറപ്പിച്ച നരകത്തിൽ നിന്ന് ആത്മാക്കളെ വിമോചിപ്പിച്ച യഥാർത്ഥ അനുഗ്രഹീത എളിമ." മറ്റുള്ളവരെ പരിചരിക്കുക എന്നുള്ളത് എളിമയുടെ മൂന്നാമത്തെ ഭാഗമാണ്. പരിശുദ്ധമായ മൂന്നു മാസത്തോളം എലിസബത്തിനെ ശുശ്രൂഷിക്കാൻ പോയി.. അതുകൊണ്ട് വിശുദ്ധ ബർണാഡ് പറയുന്നു മറിയം എലിസബത്തിനെ സന്ദർശിക്കാൻ ചെല്ലുന്നത് കണ്ട് എലിസബത്ത് ആശ്ചര്യപ്പെട്ടു പോയി. എളിമയുള്ളവർ ഉൾവലിഞ്ഞ് അവസാന സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നു. ഏറ്റവും താഴ്ന്ന സ്ഥലത്ത് ജീവിക്കുന്നു. അവസാനമായി എളിമയുള്ളവർ നിന്ദിതരാക്കപ്പെടുന്നത്ഇഷ്ടപ്പെടുന്നു. എല്ലാവരിലും അവസാനത്തെ ആകാനുള്ള എളിമയുള്ള സ്നേഹം പുലർത്തുന്നു. അതിനാൽ തന്റെ പുത്രൻ വളരെയധികം ആദരവുകൾ സ്വീകരിച്ച ഓശാന ഞായറാഴ്ച പരിശുദ്ധ മറിയം ജെറുസലേമിൽ പ്രത്യക്ഷപ്പെട്ടതായി നമ്മൾ വായിക്കുന്നില്ല. എന്നാൽ അവന്റെ മരണസമയത്ത് അപമാനകരമായ മരണത്തിന് ശിക്ഷിക്കപ്പെട്ട മനുഷ്യന്റെ അമ്മയെന്ന അപമാനത്തിന് അറിയപ്പെടുവാൻ കാൽവരിയിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്ന തിൽനിന്ന് അവൾ ഒഴിഞ്ഞു മാറിയില്ല. എളിമ സുകൃതങ്ങളുടെ രാജ്ഞിയാണങ്കിൽ അതു സമ്പൂർണ്ണമായി ജീവിതത്തിൽ കാത്തുപാലിച്ച മറിയം എളിമഎന്ന സുകൃതത്തിൻ്റെ രാജ്ഞിയാണ്. നമുക്കും അമ്മയോട് പ്രാർത്ഥിക്കാം. എളിമ എന്ന പരമപുണ്യം തരണം ഇന്നമ്മേ നിന്റെ ചെറിയ മക്കൾക്കായ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-20 02:09:00
Keywordsസ്പന്ദനങ്ങൾ
Created Date2024-05-19 23:28:31