category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസാ നാമധാരികളുടെ സംഗമം
Contentഭരണങ്ങാനം: അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന അൽഫോൻസാ നാമധാരികളുടെ കൂട്ടായ്‌മയ്ക്ക് നൂറു അൽഫോൻസാ നാമധാരികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സ്ലീവ - അൽഫോൻസിയൻ ആത്മീയ വർഷാചരണത്തിൻ്റെ ഭാഗമായിട്ടാണ് അൽഫോൻസാമ്മയെ സ്വർഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള അൽഫോൻസാ നാമധാരികൾ പ്രായഭേദമന്യേ ഒത്തുചേരലിൽ പങ്കുചേർന്നു. തീർത്ഥാടനകേന്ദ്രത്തിൽ നടന്ന യോഗം പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്‌തു. സ്നേഹത്തിൻ്റെ കുരിശു യാത്രയ്ക്കു വിശുദ്ധ അൽഫോൻസ മാതൃകയാണെന്നും താത്കാലിക ആശ്വാസങ്ങളും സൗഖ്യങ്ങളുമല്ല പ്രധാനപ്പെട്ടതെന്നും ഉദ്ഘാടനപ്രസംഗത്തിൽ മോൺ. ജോസഫ് തടത്തിൽ പറഞ്ഞു. ഫാ. എബി തകടിയേൽ സംഗമത്തിൽ പങ്കെടുത്തവർക്കുവേണ്ടി അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നല്‌കി. അൽഫോൻസാ നാമധാരികളെയും അവരുടെ കുടുംബങ്ങളെയും പ്രത്യേകമായി വി. അൽഫോൻസാമ്മയ്ക്കു സമർപ്പിച്ച് പ്രാർത്ഥനയും നടത്തി. സമ്മേള നത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ വിശദീകരിച്ചു. വൈസ് റെക്ടർ ഫാ. ആൻ്റണി തോണക്കര, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഗർവാസിസ് ആനിത്തോട്ടത്തിൽ, റവ. ഡോ. തോമസ് വടക്കേൽ, ഫാ. സെ ബാസ്റ്റ്യൻ നടുത്തടം, ഫാ. അലക്‌സ് മൂലക്കുന്നേൽ, ഫാ. മാർട്ടിൻ കല്ലറയ്ക്ക ൽ, ഫാ. ജോർജ് ചീരാംകുഴി, ഫാ. ഏബ്രഹാം കണിയാമ്പടിക്കൽ, ഫാ. തോമ സ് തോട്ടുങ്കൽ, ഫാ.ഏബ്രഹാം എരിമറ്റം തുടങ്ങിയവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-27 10:52:00
Keywordsനാമധാരി
Created Date2024-05-27 10:50:15