category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചെറുപുഷ്പ മിഷൻലീഗ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് ആരംഭം
Contentകൊച്ചി: കുടുംബം ദൈവവിളിയുടെ അടിത്തറയാണെന്നും ദൈവവിളി പ്രോത്സാഹനത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്നത് ചെറുപുഷ്പ മിഷൻ ലീഗ് ആണെന്നും കൊച്ചി രൂപത അഡ്‌മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി. ദൈവകേന്ദ്രീകൃത കുടുംബം - ദൈവവിളികളുടെ ഉറവിടവും ശക്തിയും എന്ന പഠനവിഷയത്തെ അടിസ്ഥാനമാക്കിയുള്ള മിഷൻ ലീഗ് കേരള സംസ്ഥാന സമിതിയുടെ 2024-25 പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ഇടക്കൊച്ചി സെൻ്റ മേരീസ് ദേവാലയത്തിൽ സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനമാർഗരേഖ പ്രകാശനം ചെയ്‌തു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായില്‍, കൊച്ചി രൂപതഡയറക്ടർ ഫാ. ഷി നോജ് പുന്നക്കൽ, അന്തർദേശീയ പ്രസിഡൻ്റ ഡേവിസ് വല്ലൂരാൻ, ദേശീയ പ്ര സിഡന്റ് സുജി പുല്ലുകാട്, സംസ്ഥാന ജനറൽ സെക്രട്ടറി ജയ്‌സൺ പുളിച്ചുമാക്കൽ, ബി.എസ്. ശരത്, ഡെന്നിസ് വർഗീസ്, നയന ജോസഫൈൻ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-27 10:30:00
Keywords മിഷൻ ലീഗ
Created Date2024-05-27 10:31:17