category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ നാട്ടില്‍ സന്ദര്‍ശനവുമായി പാപ്പയുടെ സമാധാന ദൂതനായ കർദ്ദിനാൾ മത്തേയോ സൂപ്പി
Contentഗാസ: ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും ബൊളോഗ്ന അതിരൂപതാധ്യക്ഷനും ഫ്രാന്‍സിസ് പാപ്പയുടെ സമാധാനദൂതനുമായ കർദ്ദിനാൾ മത്തേയോ സൂപ്പി വിശുദ്ധ നാട്ടിലെ യുദ്ധ ഭൂമിയിൽ. യുദ്ധത്താൽ യാതന അനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികളെ സന്ദർശിച്ചു അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ട കർദ്ദിനാൾ സൂപ്പി ബെത്‌ലഹേമിലെ കാരിത്താസ് സംഘടനയുടെ ശിശുക്കൾക്കു വേണ്ടിയുള്ള ആശുപത്രിയിലും സന്ദർശനം നടത്തി. യുദ്ധത്തിൽ മുറിവേൽക്കുന്ന നിരവധികുട്ടികളുടെ ചികിത്സയ്ക്ക് ഏറെ സഹായം നൽകുന്ന സ്ഥാപനമാണിത്. രോഗികളെയും അവരുടെ മാതാപിതാക്കളെയും സന്ദർശിച്ച കർദ്ദിനാൾ, സമർപ്പിതരായ ആശുപത്രി ജീവനക്കാർക്ക് നന്ദിയർപ്പിച്ചു. കുട്ടികൾക്ക് സാധ്യമായ ഒരു ഭാവി സൃഷ്ടിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നു കർദ്ദിനാൾ സുപ്പി ഊന്നിപ്പറഞ്ഞു. ഈ വേദനകൾ മനസ്സിലാക്കാനും അവയെ ഏകീകൃത സ്നേഹത്തോടെ ഉൾക്കൊള്ളുവാനും ഈ സന്ദർശനം സഹായിച്ചുവെന്നും പറഞ്ഞ കർദ്ദിനാൾ സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രാർത്ഥനയും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തു. തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കിടയിൽ, കുട്ടികൾ അനുഭവിക്കുന്ന അസ്വീകാര്യമായ യാതനകളുടെ വെളിച്ചത്തിൽ, ഗാസയിൽ വെടിനിർത്തലിൻ്റെ അടിയന്തര ആവശ്യകത കർദ്ദിനാൾ എടുത്തുപറഞ്ഞു. 18 വയസ്സിന് താഴെയുള്ള 410,000-ത്തിലധികം കുട്ടികളാണ് ഗാസയിൽ വെല്ലുവിളികൾ നിറഞ്ഞ അവസ്ഥയ്ക്കു ഇരകളായി മാറുന്നത്. കർദ്ദിനാളിനോടൊപ്പം ബൊളോഗ്ന അതിരൂപതയിൽനിന്നുള്ള 160 തീർത്ഥാടകരും, സ്ഥലങ്ങൾ സന്ദർശിച്ച് വിശ്വാസികളോടുള്ള അടുപ്പം പ്രഖ്യാപിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-19 10:00:00
Keywordsവിശുദ്ധ നാട, ഗാസ
Created Date2024-06-19 08:20:37