category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പാക്ക് ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത പീഡനം; സംരക്ഷണം ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്ന് സന്നദ്ധ സംഘടന
Contentലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകള്‍ തയാറാകണമെന്ന് സന്നദ്ധ സംഘടനയായ ഡിഗ്നിറ്റി ഫസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബിലെ ജരൻവാലയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം, 2024 വർഷത്തിൻ്റെ ആദ്യ പകുതിയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിദ്വേഷവും വര്‍ദ്ധിക്കുന്നതിനാണ് സാക്ഷ്യം വഹിച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഡിഗ്നിറ്റി ഫസ്റ്റ് 'പെർസിക്യൂഷൻ വാച്ച്' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, പീഡനങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗികാതിക്രമങ്ങൾ, നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യാനികൾക്കെതിരായ മതനിന്ദ ആരോപണങ്ങൾ, ഭൂമി തട്ടിയെടുക്കൽ, കുടിയൊഴിപ്പിക്കൽ തുടങ്ങീ ക്രൈസ്തവര്‍ക്ക് നേരെ വിവിധങ്ങളായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്ന് സംഘടന പറയുന്നു. ജനുവരി മുതൽ ജൂൺ വരെ കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ ആക്രമണങ്ങള്‍ ഭയാനകമാണെന്നും, സംരക്ഷണം ഉറപ്പാക്കാൻ ഭരണകൂടം അടിയന്തര പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഡിഗ്നിറ്റി ഫസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് ബെഞ്ചമിൻ മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ ക്രൈസ്തവര്‍ക്ക് നേരെ എഴുപതിലധികം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് നൂറ്റിനാല്‍പ്പതിലധികം ക്രിസ്ത്യൻ കുടുംബങ്ങളെ ബാധിച്ചതായും ബെഞ്ചമിൻ വെളിപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിൽ മാത്രം അഞ്ച് അക്രമ ആക്രമണങ്ങളാണ് ഉണ്ടായത്. ഇവയില്‍ 3 എണ്ണം ക്രിസ്ത്യൻ കുടുംബങ്ങളെയും 2 ആക്രമണം പള്ളികളെ ലക്ഷ്യമാക്കിയായിരിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ജോലി മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പിന്തള്ളപ്പെടുന്നുണ്ട്. ക്ലീനിംഗ് ജോലികൾക്ക് ‘ക്രിസ്ത്യാനികൾക്ക് മാത്രമേ’ അപേക്ഷിക്കാനാകൂ എന്ന വിവേചനപരമായ തൊഴിൽ പരസ്യം ഖൈബർ പഖ്തൂൺഖ്വയിലെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും സംഘടന ചൂണ്ടിക്കാട്ടുന്നു. 8 ക്രിസ്ത്യൻ ആരോഗ്യ പ്രവർത്തകർക്കു ജോലിസ്ഥലത്ത് വിവേചനം നേരിടുകയും സുരക്ഷാ കിറ്റുകളുടെ അഭാവം മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എട്ടോളം ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനം നടത്തിയതായി ഡിഗ്നിറ്റി ഫസ്റ്റ് ശേഖരിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഇവരുടെ പ്രായം 11നും 16നും ഇടയിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പെണ്‍കുട്ടികളില്‍ 7 പേർ പഞ്ചാബിൽ നിന്നും 1 പേർ സിന്ധിൽ നിന്നുമാണ്. ലാഹോറിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 13 വയസ്സുള്ള ക്രിസ്ത്യൻ ബാലനെ വിഷ പദാർത്ഥം കഴിക്കാൻ നിർബന്ധിച്ചുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-25 17:16:00
Keywords പാക്ക
Created Date2024-07-25 17:19:22