category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഹനത്തിന്റെ തീച്ചൂളയിലും തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി തിരിച്ചറിഞ്ഞവളാണ് വിശുദ്ധ അൽഫോൻസ: കർദ്ദിനാൾ കാതോലിക്ക ബാവ
Contentഭരണങ്ങാനം: വിശുദ്ധ അൽഫോൻസായെ ബഹുമാനിക്കുന്നത് അവളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിശുദ്ധിയോടെ ജീവിച്ചാണെന്നും സഹനത്തിന്റെ തീച്ചൂളയിലും തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി തിരിച്ചറിഞ്ഞവളാണ് വിശുദ്ധ അൽഫോൻസായെന്നും സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാർ ക്ലീമിസ്. വിശുദ്ധ അൽഫോൻസ സ്വർഗത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. അങ്ങനെയുള്ള വർക്ക് ദൈവം മഹത്വം നല്‌കുമെന്നാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം നമ്മെ പഠിപ്പിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. അലക്‌സാണ്ടർ മൂലകുന്നേൽ, ഫാ. ജോസഫ് കടുപ്പിൽ, ഫാ. കുര്യാക്കോസ് വട്ടമുകളേൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. തോമസ് തോട്ടുങ്കൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോര്‍ജ്ജ് ഒഴുകയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ജോസഫ് കോനൂകുന്നേൽ ജപമാല പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-25 10:49:00
Keywordsഅൽഫോ
Created Date2024-07-25 10:58:56