category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സഹായ സഹകരണങ്ങള്‍ നല്‍കാന്‍ മാനന്തവാടി രൂപത സന്നദ്ധം: മാര്‍ ജോസ് പൊരുന്നേടം
Contentമാനന്തവാടി: കേരളത്തെ നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലിലുണ്ടായ ജീവനഷ്ടത്തിലും നാശനഷ്ടത്തിലും മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം അഗാധ ദു:ഖം രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥയില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേര്‍‍ന്ന ബിഷപ്പ് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ മൂലം ജീവിതോപാധികള്‍ ഇല്ലാതായവര്‍ക്കും സാധ്യമായ സഹായസഹകരണങ്ങള്‍ നല്കാന്‍ മാനന്തവാടി രൂപത സന്നദ്ധമാണെന്നു അറിയിച്ചു. സമാനതകളില്ലാത്തവിധം നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ഈ ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിന് ഈ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ദുരിതാശ്വാസക്യാമ്പുകളിലെ ഭക്ഷണം വസ്ത്രം മുതലായ അടിയന്തിര ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ദുരന്തബാധിതപ്രദേശത്ത് മാനന്തവാടി രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ അടിയന്തിരമായ സഹായസഹകരണങ്ങള്‍ക്ക് തയ്യാറാകണമെന്ന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മാത്രവുമല്ല, രൂപതയുടെ എല്ലാ സംവിധാനങ്ങളും സംഘടനകളും ഈ ദുരന്തത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സജ്ജമാണെന്നും ജനത്തിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്കുന്നതിന് മുന്നിട്ടിറങ്ങുമെന്നും രൂപതാനേതൃത്വം അറിയിച്ചു. കാലാവസ്ഥ വളരെ വേഗം അനുകൂലമാകുന്നതിനും രക്ഷാപ്രവര്‍ത്തനം സുഗമമാകുന്നതിനുമായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-30 18:21:00
Keywordsമാനന്തവാടി
Created Date2024-07-30 18:22:11