category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നിക്കരാഗ്വേയില്‍ കാരിത്താസിനും അഞ്ച് ക്രിസ്ത്യൻ പള്ളികള്‍ക്കും വിലക്കിട്ട് സര്‍ക്കാര്‍
Contentമനാഗ്വേ: ഏഴ് കത്തോലിക്ക വൈദികരുടെ നാടുകടത്തലിനും മറ്റ് രണ്ട് വൈദികരെയും അറസ്റ്റ് ചെയ്തു, ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പ് നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവിയാണ് റദ്ദാക്കിയിരിക്കുന്നത്. മതഗൽപ രൂപതയുടെ കീഴിലുള്ള കാരിത്താസിനാണ് വിലക്കിട്ടിരിക്കുന്നത്. അഞ്ചു ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ള അനുമതിയ്ക്കും വിലക്കിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ശനി, ഞായർ ദിനങ്ങളിലായി രണ്ടു വൈദികരും ഒരു അജപാലന പ്രവർത്തകയും നിക്കരാഗ്വേയിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടിരിന്നു. എസ്തേലി രൂപതയിൽപ്പെട്ട “ഹെസൂസ് ദെ കരിദാദ്” ഇടവക വികാരിയായ വൈദികൻ ഫാ. ലെയോണെൽ ബൽമസേദ, പതിനൊന്നാം തീയതി ഞായറാഴ്ച മതഗൽപ രൂപതയുടെ കത്തീഡ്രൽ വികാരിയായ വൈദികൻ ഫാ. ഡെന്നീസ് മർത്തീനെസ് എന്നീവരെയാണ് പോലീസ് അകാരണമായി അറസ്റ്റുചെയ്തത്. കൂടാതെ മതഗൽപ രൂപതയിലെ അജപാലന പ്രവർത്തകയായ കാർമെൻ സയേൻസും ശനിയാഴ്ച അറസ്റ്റുചെയ്യപ്പെട്ടിരുന്നു. നേരത്തെ അറസ്റ്റു ചെയ്തു നാടുകടത്തിയ 7 വൈദികർ ഇക്കഴിഞ്ഞ ഏഴാം തീയതി റോമിലെത്തിയതിനു പിന്നാലെയാണ് പുതിയ അറസ്റ്റുകൾ. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ നിക്കരാഗ്വയുടെ ഭരണകൂടം ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം ആവശ്യപ്പെട്ടിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-14 08:52:00
Keywordsനിക്കരാഗ്വേ
Created Date2024-08-14 08:53:13