category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉന്നതങ്ങളിലുള്ള എന്റെ കർത്താവിനും രക്ഷകനും സ്തുതിയും മഹത്വവും: ക്രിസ്തു സാക്ഷിയായ എന്‍‌എഫ്‌എല്‍ ഇതിഹാസ താരത്തിന്റെ ജീവിതം
Contentഅമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല National Football League (NFL) കളിക്കാരിൽ ഒരാളായ വാർണർ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തോട് തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം അദ്ദേഹം ദൈവത്തെയും ദൈവത്തിലുള്ള തന്റ വിശ്വാസവും മുറുകെപ്പിടിച്ചിരുന്നു. ബില്ലി ഗ്രഹാമിന്റ ക്രൂസേഡിൽ വച്ചാണ് തന്റെ ജീവിത സാക്ഷ്യം കർട്ട് വാർണർ ലോകത്തോട് വിളിച്ചുപറഞ്ഞത്. ഒന്നാമതായി, ഞാൻ പറയാൻ ആഗ്രഹിക്കുന്നു, " ദൈവം മഹോന്നതനല്ലേ". ബില്ലി ഗ്രഹാമിന്റ സത്യസന്ധത തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി കർട്ട് വാർണർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 1999 ഒക്ടോബറിൽ സെന്റ് ലൂയിസ്സിൽ വച്ചാണ് അദ്ദേഹം തന്റ സാക്ഷ്യം കാണികളുമായി പങ്കുവെച്ചത്. ഇരിപ്പിടങ്ങൾ നിറഞ്ഞ് കവിഞ്ഞ ഈ സ്റ്റേഡിയത്തിൽ ഞാൻ നിരവധി തവണ വന്നുപോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഉള്ളതുപോലെ ഞാൻ ഒരിക്കലും ആശ്ചര്യപ്പെട്ടിട്ടില്ല. കാരണം, എനിക്ക് ടച്ച്‌ഡൗൺ പാസുകൾ ( ബേസ് ബോൾ ) എറിയാൻ കഴിയുമെന്നും ഫുട്ബോൾ ഗെയിമുകൾ ജയിക്കാൻ കഴിയുമെന്നും ഇവിടെയിരിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും അറിയാം എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ തന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ കുറിച്ച് ഞാൻ സംസാരിക്കുന്നത് കേൾക്കാൻ നിങ്ങൾ ഇപ്പൊൾ ഇവിടെയുള്ളതിനാൽ ഞാൻ അതിലേറെ സന്തോഷിക്കുന്നു. നിങ്ങൾക്കറിയാമോ, ചെറുപ്പത്തിൽ പള്ളിയിൽ പോയിരുന്ന ഒരു മതപശ്ചാത്തലം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്റെ ജീവിതത്തിലുടനീളം, നിങ്ങൾക്കറിയാമോ, വളരെക്കാലം ജീവിതം എപ്പോഴും ഒരു വശത്തും എന്റെ കർത്താവ് മറുവശത്തും ആയിരുന്നു. എല്ലായ്പ്പോഴും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. നിങ്ങൾക്കറിയാമോ, ഞാൻ ഇവിടെയുണ്ടായിരുന്നു. ഞാൻ എന്റേതായ ജീവിതം നയിക്കുകയായിരുന്നു. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ ചെയ്തുകൊണ്ടിരുന്നു. മാനുഷിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു നല്ല ജീവിതം നയിക്കാൻ ശ്രമിച്ചു. എപ്പോഴെങ്കിലും ഞാൻ അത് തെറ്റിച്ചാലോ, അല്ലെങ്കിൽ എന്റെ അമ്മ എന്നെ പള്ളിയിൽ പോകാൻ പ്രേരിപ്പിച്ചപ്പോഴെല്ലാം, ഞാൻ പോയി പ്രാർത്ഥിക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ അവ എപ്പോഴും വിശ്വാസത്തിൽ ഉറച്ച കാര്യങ്ങളായിരുന്നില്ല. എന്നാൽ ഏകദേശം നാല് വർഷം മുമ്പ്, എന്റെ ഭാര്യയുടെയും ( ബ്രിൻഡ ) ചില അടുത്ത സുഹൃത്തുക്കളുടെയും സഹായത്തിന് നന്ദി, ഞാൻ വീണ്ടും ദൈവത്തോട് അടുത്തു. എന്റെ ഭാര്യയുടെ വിശ്വാസ ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചു , പ്രത്യേകിച്ച് സാമ്പത്തികമായി ഞാൻ തകർന്ന അവസ്ഥയിലൂടെ കടന്നുപോയപ്പോഴും , സൂപ്പർ മാർക്കറ്റിൽ സ്റ്റാഫ് ആയി ജോലി ചെയ്‌തപ്പോഴും, നല്ല ടീമുകളിൽ ഇടം കിട്ടാതെ ഞാൻ പുറന്തള്ളപ്പെട്ടപ്പോഴുമെല്ലാം അവളുടെ ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും എനിക്ക് കരുത്തേകി. എന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന് എന്റ ജീവൻ നൽകുക എന്നതിൽ കൂടുതലായി എനിക്ക് ഒന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല, അത് അതിശയകരമായിരുന്നു. എന്റെ ഈ ജീവിതവും ഞാൻ ഭൂമിയിൽ ഉള്ളതിന്റ കാരണവും സ്വർഗ്ഗത്തിലുള്ള ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതിനുള്ളതാണ് എന്നതാണ് എന്റ ഏറ്റവും വലിയ തിരിച്ചറിവ്. ആ സമയം മുതൽ എന്റെ ജീവിതം മാറി. മാത്രമല്ല, ഞാൻ പ്രതീക്ഷിച്ചിരുന്ന രീതിയിൽ അത് എല്ലായ്‌പ്പോഴും നടന്നില്ല. അത് ഞാൻ എഴുതിയ തിരക്കഥ ആയിരുന്നില്ല. എന്നാൽ ഇന്ന് രാത്രി ഇവിടെയിരിക്കുകയും കഴിഞ്ഞ അഞ്ചാഴ്‌ചയ്‌ക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കാണുകയും ചെയ്‌തപ്പോൾ, കർത്താവ് എന്നെ അവൻ ചെയ്‌ത വഴിയിൽ കൊണ്ടുവന്നതിന് ഒരു കാരണമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അവന് എന്നെക്കുറിച്ച് ഒരു മനോഹര പദ്ധതിയുണ്ടായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. നാല് വർഷം മുമ്പ്, അഞ്ച് വർഷം മുമ്പ്, അല്ലെങ്കിൽ ആറ് വർഷം മുമ്പ് ഞാൻ ഇതിന് തയ്യാറാകില്ലായിരുന്നുവെന്ന് ദൈവത്തിനറിയാമായിരുന്നു. നിങ്ങൾക്കറിയാമോ, ജീവിതത്തിൽ ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ടച്ച്‌ഡൗൺ പാസുകൾ എറിഞ്ഞ് ധാരാളം പണം സമ്പാദിക്കാനും അത്തരം കാര്യങ്ങൾ ചെയ്യുന്നതിലും ഞാൻ സന്തുഷ്ടനായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഈ മൈതാനത്ത് ചുവടുവെക്കുമ്പോൾ ചില ടച്ച്‌ഡൗൺ പാസുകൾ എറിഞ്ഞ് ഫുട്‌ബോൾ ഗെയിമുകൾ ജയിക്കാൻ കഴിയുമ്പോൾ, ഞാൻ ചിന്തിക്കുന്നത് ഇത് എങ്ങനെ എന്റ കർത്താവിനെയും രക്ഷകനെയും മഹത്വപ്പെടുത്താനും സ്തുതിക്കാനും ഉപയോഗിക്കാം എന്നാണ്. ഞാൻ ആരാണെന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ, എനിക്ക് പറയാൻ കഴിയും ഞാൻ ഒരു ഭക്തനായ ക്രിസ്ത്യാനിയാണ് കാരണം അതാണ് ഞാൻ. ഞാൻ ഒരു ഫുട്ബോൾ കളിക്കാരനല്ല. അത് മാത്രമാണ് ഞാൻ ചെയ്തിരുന്നത്. എന്നാൽ ഇന്ന് ക്രിസ്തുവിനുവേണ്ടി ജീവിതം നയിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ് - ക്രിസ്തുവിന്റ സ്നേഹം പങ്കിടുകയും ഞാൻ ഉൾപ്പെടുന്ന എല്ലാവരുമായും ക്രിസ്തുവിന്റ ശുശ്രൂഷയും അവന്റ വചനവും പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അമേരിക്കയിലെ പ്രസിദ്ധങ്ങളായ St. Louis Rams, Arizona Cardinals, New York Giants തുടങ്ങിയ ടീമുകളിലും ക്ലബ്ബുകളിലും എല്ലാം കർട്ട് വാർണർ പ്രസിദ്ധി നേടിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇന്നും തിരുത്താൻ കഴിയാത്ത റെക്കോർഡുകളും അദ്ദേഹം നേടി. Curt Warner Autism Foundation ന്റ സ്ഥാപക നേതാവും പ്രസിഡന്റും ആണ് അദ്ദേഹം. Camas High School ലെ കോച്ച് ആയി അദ്ദേഹം ജോലി ചെയ്യുന്നു. അമേരിക്കയിലെ വാഷിങ്ടണിൽ തന്റ ഏഴ് മക്കളോടും ഭാര്യയോടുമൊപ്പം കർട്ട് വാർണർ ജീവിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി ജെറമിയ ( 29 : 11 )
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-06 09:48:00
Keywordsയേശു
Created Date2024-09-06 09:49:13