Contents
Displaying 23361-23370 of 24975 results.
Content:
23795
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസ്; പാക്കിസ്ഥാനില്‍ ക്രൈസ്തവ വനിതയ്ക്കു വധശിക്ഷ
Content: ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ പ്രചരിപ്പിച്ചെന്നാരോപിച്ച് ക്രൈസ്തവ വനിതയ്ക്കു വധശിക്ഷ. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതിയിലെ വിചാരണ ജഡ്ജി നാല് മക്കളുടെ അമ്മയെ വധശിക്ഷയ്ക്ക് വിധിച്ചു. 300,000 പാകിസ്ഥാൻ രൂപ (ഏകദേശം 1,000 യുഎസ് ഡോളർ) പിഴ അടക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 4 കുഞ്ഞുങ്ങളുടെ അമ്മയായ ഷഗുഫ്ത കിരണ്‍ മൂന്നു വർഷം മുമ്പാണ് വ്യാജ മതനിന്ദ കേസില്‍ അറസ്റ്റിലായത്. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് 2021-ൽ ഷഗുഫ്തയെ ഭർത്താവിനും മകനുമൊപ്പമാണ് അറസ്റ്റ് ചെയ്തത്. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) കോടതി വിധിയില്‍ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ഷഗുഫ്ത ഒരു ക്രിസ്ത്യാനിയായതിനാലാണ് കുറ്റാരോപിതയായതെന്ന് അഭിഭാഷകൻ റാണ അബ്ദുൾ ഹമീദ് പറഞ്ഞു. മുഹമ്മദ് നബിയെ നിന്ദിച്ചതിന് വധശിക്ഷ ലഭിക്കാവുന്ന ശിക്ഷാനിയമത്തിലെ 295-സി വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ തീരുന്നത് വരെ റാവൽപിണ്ടിയിലെ അദ്യാല സെൻട്രൽ ജയിലില്‍ പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു. പലപ്പോഴും മതന്യൂനപക്ഷങ്ങളോട് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള മാര്‍ഗ്ഗമായാണ് രാജ്യത്തെ മതനിന്ദ നിയമം കണക്കാക്കുന്നത്. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 1.3% വരുന്ന ക്രൈസ്തവര്‍ വലിയ രീതിയിലുള്ള ഭീഷണി രാജ്യത്തു നേരിടുന്നുണ്ട്.
Image: /content_image/News/News-2024-09-25-16:31:11.jpg
Keywords: പാക്കി

23796
Category: 1
Sub Category:
Heading: പിശാചിന്റെ ഏറ്റവും വലിയ തന്ത്രം അവൻ ഇല്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുകയെന്നതാണ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പിശാചുമായി ബന്ധപ്പെട്ട വിചിത്ര പ്രതിഭാസത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നതെന്നും പിശാചിന്‍റെ ഏറ്റവും വലിയ തന്ത്രം അവൻ ഇല്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുകയെന്നതാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നു ബുധനാഴ്ച (25/09/24) വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. സാത്താന്‍ നിലവിലില്ലെന്ന്, ഒരു പ്രത്യേക സാംസ്കാരിക തലം വരെ കരുതപ്പെടുന്നുണ്ട്. ചാള്‍സ് ബുദുലെയ് എഴുതിയതു പോലെ, "പിശാചിൻറെ ഏറ്റവും വലിയ തന്ത്രം അവൻ ഇല്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുക എന്നതാണ്" എന്ന്‍ പാപ്പ പറഞ്ഞു. അതേസമയം തന്നെ നമ്മുടെ സാങ്കേതികവും മതേതരവുമായ ലോകം മന്ത്രവാദികൾ, മന്ത്രവാദം, ജ്യോതിഷികൾ, മന്ത്രങ്ങളുടെയും മന്ത്രത്തകിടുകളുടെയും വാണിഭക്കാർ, യഥാർത്ഥ സാത്താൻ സേവാ വിഭാഗങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. വാതിലിലൂടെ പുറത്താക്കപ്പെട്ട പിശാച് ജനാലയിലൂടെ തിരിച്ചുകയറിയിരിക്കുന്നു എന്നു പറയാം. നമുക്ക് ചുറ്റും നാം കാണുന്ന തിന്മയുടെയും ദുഷ്ടതയുടെയും അതിതീവ്രവും മനുഷ്യത്വരഹിതവുമായ രൂപങ്ങളിൽ പിശാച് സാന്നിഹിതനും പ്രവർത്തനനിരതനുമാണെന്നത് ശരിയാണ്. എന്നാൽ, ഓരോ സംഭവത്തിലും ഉള്ളത് യഥാർത്ഥത്തിൽ അവനാണെന്ന് ഉറപ്പിക്കുക പ്രായോഗികമായി അസാധ്യമാണ്. കാരണം അവൻറെ പ്രവർത്തനം എവിടെ അവസാനിക്കുന്നുവെന്നും നമ്മുടെ തിന്മ എവിടെ ആരംഭിക്കുന്നുവെന്നും നമുക്ക് കൃത്യമായി അറിയാൻ കഴിയില്ല. ഇക്കാരണത്താൽ, സഭ, ഭൂതോച്ചാടനത്തിൽ വളരെയധികം വിവേകവും കാർക്കശ്യവും പുലർത്തുന്നു. ഏറ്റക്കുറച്ചിലുകളോടെ, എല്ലാ വിശുദ്ധരും മഹാ വിശ്വാസികളും ഈ ഇരുണ്ട യാഥാർത്ഥ്യത്തോടുള്ള അവരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നവരുമാണ്. മരുഭൂമിയിൽ യേശു വിജയിച്ചതുപോലെ, അതായത് ദൈവവചനത്താൽ, തിന്മയുടെ അരൂപിക്കെതിരായ പോരാട്ടം ജയിക്കാം. വിശുദ്ധ പത്രോസ് മറ്റൊരു മാർഗ്ഗം നിർദ്ദേശിക്കുന്നു, അത് യേശുവിന് ആവശ്യമില്ലായെങ്കിലും നമുക്ക് വേണ്ടതാണ്, ജാഗ്രത: "നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു” (1 പത്രോസ് 5:8). വിശുദ്ധ പൗലോസ് പറയുന്നു: "പിശാചിന് ഒരു അവസരം നൽകരുത്" (എഫേ. 4:27). "ഈ ലോകത്തിൻറെ അധികാരിയുടെ" (യോഹന്നാൻ 12.31) ശക്തിയെ കുരിശിൽ ക്രിസ്തു എന്നെന്നേക്കുമായി പരാജയപ്പെടുത്തി. പിശാചുമായി സംഭാഷണമരുത്. അവനെ തുരത്തുക. ചില പ്രലോഭനങ്ങളുമായി പിശാച് എങ്ങനെ സമീപിക്കുന്നു എന്നതിൻറെ അനുഭവം നമുക്കെല്ലാവർക്കും ഉണ്ട്. പത്ത് കൽപ്പനകളുടെ പ്രലോഭനം: നമുക്ക് ഇത് അനുഭവപ്പെടുമ്പോൾ, നിശ്ചലമായിരിക്കുക, അകലം പാലിക്കുക; ചങ്ങലയിൽ കെട്ടിയിട്ടിരിക്കുന്ന പട്ടിയുടെ അടുത്തുപോകരുത്. സാങ്കേതിക വിദ്യകളിലൂടെ കടന്നു വരുന്ന തിന്മയുടെ അരൂപിയെ കുറിച്ചും പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യ, സ്തുത്യർഹമായ നിരവധി നല്ല കാര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനു പുറമേ, "പിശാചിന് ഒരു അവസരമൊരുക്കുന്ന എണ്ണമറ്റ മാർഗ്ഗങ്ങളും നൽകുന്നുണ്ട്, പലരും അതിൽ വീഴുന്നു. ഇൻറർനെറ്റിലൂടെയുള്ള അശ്ലീലചിത്രങ്ങളെക്കുറിച്ച് ചിന്തിക്കാം, അതിന് പിന്നിൽ തഴച്ചുവളരുന്ന ഒരു വിപണിയുണ്ട്: നമുക്കെല്ലാവർക്കും അത് അറിയാം. പിശാചാണ് അവിടെ പ്രവർത്തിക്കുന്നത്. ഇത് വളരെ വ്യാപകമായ ഒരു പ്രതിഭാസമാണ്, ഇതിനെതിരെ ക്രൈസ്തവർ അതീവ ജാഗ്രതപുലർത്തുകയും അതിനെ അതിശക്തം നിരാകരിക്കുകയും വേണം. ചരിത്രത്തിൽ പിശാചിൻറെ പ്രവർത്തനത്തെക്കുറിച്ചുള്ള അവബോധം നമ്മെ നിരുത്സാഹപ്പെടുത്തരുത്. "ഞാൻ കർത്താവിനോടുകൂടെയാണ്, കടന്നുപോകൂ" എന്നു പറയാൻ കഴിയണം. ക്രിസ്തു പിശാചിനു മേല്‍ ജയിച്ചു, അവൻറെ വിജയം നമ്മുടേതാക്കാൻ അവൻ നമുക്ക് പരിശുദ്ധാത്മാവിനെ നൽകി. ദൈവത്തിൻറെ സഹായത്താൽ അതിനെ നമ്മുടെ ശുദ്ധീകരണത്തിന് പ്രയോജനപ്പെടുത്തുന്ന പക്ഷം ശത്രുവിൻറെ പ്രവർത്തനത്തെത്തന്നെ നമുക്കു ഗുണകരമായി മാറ്റാനാകും. പരിശുദ്ധാത്മാവിനോട് സഹായം തേടാനുള്ള ആഹ്വാനത്തോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2024-09-25-20:56:29.jpg
Keywords: പാപ്പ, സാത്താ

23797
Category: 18
Sub Category:
Heading: മുനമ്പത്തെ മനുഷ്യ ജനതയോട് ഐക്യദാർഢ്യം: കെസിവൈഎം സംസ്ഥാന സമിതി
Content: കൊച്ചി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വരാഹിത്യമെന്ന് കെസിവൈഎം സംസ്ഥാന സമിതി. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തിൽ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയിൽ വിചിത്രമായ ചില നിയമങ്ങളുടെ പേരിൽ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ഒരു ജീവിതായുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ നൽകി പൂർവികർ വില കൊടുത്തു വാങ്ങിയ സ്ഥലത്തിന് തങ്ങൾക്കു ഒരു അവകാശവും ഇല്ല എന്ന് പറയുന്നത് എന്ത് ന്യായമാണുള്ളതെന്ന് സംസ്ഥാന സമിതി ചോദ്യമുയര്‍ത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നെങ്കിലും നിത്യവൃത്തിക്കായി കടലിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരായ കൊച്ചി മുനമ്പം തീരദേശത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി അനുഭവിക്കുന്ന യാതനകൾ വളരെയേറെയാണ്. സ്വന്തം പേരിൽ ഉള്ള ഭൂമി കൈമാറ്റം ചെയ്യാനോ വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥ. ഭൂമിയുടെ ഉടമസ്ഥൻ എങ്കിലും ആ ഭൂമിയിൽ ഒരു അവകാശവും ഇല്ലാത്ത അവസ്ഥ. വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതിന്റെ പേരിൽ സ്വന്തം സ്ഥലത്തിന്റെ അവകാശത്തിന് വേണ്ടി അധികാരികളുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ തികച്ചും പ്രതിഷേധകരമാണ്. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേർന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉൾപ്പെടെ അന്യായമായി വഖഫ് ബോർഡ് അവകാശം ഉന്നയിക്കുമ്പോൾ പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ റവന്യൂ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്. വർഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളിൽ തങ്ങളുടേതല്ല എന്ന് പറയുന്നതിന്റെ വിരോധാഭാസം എത്ര നിയമങ്ങളുടെയും ഭേതഗതികളുടെയും തുലാസിൽ വച്ച് അളന്നാലും ഇവരുടെ കണ്ണീരിന്റെ വിലയ്ക്കൊപ്പം ആവില്ല. ഈ വിഷയത്തിൽ സർക്കാരുകൾ പാലിക്കുന്ന മൗനം ആശാസ്യകരമല്ല എന്നും മുനമ്പത്തെ നാനാജാതി മതസ്ഥരായ ജനങ്ങളെ അവരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് കുടിയിറക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൽ ജോസഫ്, വൈസ് പ്രസിഡന്റുമാരായ കുമാരി അനു ഫ്രാൻസിസ്, ഷിബിൻ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ സുബിൻ സണ്ണി, അഗസ്റ്റിൻ ജോൺ, കുമാരി മരീറ്റ തോമസ്, കുമാരി മെറിൻ എം.എസ്, ട്രഷറർ ഡിബിൻ ഡോമിനിക്, സംസ്ഥാന ഡയറക്ടർ റവ.ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസി. ഡയറക്ടർ സി. നോർബർട്ട സി.റ്റി.സി എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2024-09-26-09:47:34.jpg
Keywords: കെസിവൈഎം

23798
Category: 1
Sub Category:
Heading: ലെബനോനില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലെബനോനെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ ദുഃഖമറിയിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസങ്ങളിൽ ലെബനോനിൽ ഉണ്ടായ ആക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ താൻ ദുഃഖിതനാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. നിരവധി ജീവനുകളാണ് ഈ ദിവസങ്ങളിൽ ലെബനോനിൽ പൊലിഞ്ഞത്. മറ്റു നിരവധി പേർ ഇതിൽ ഇരകളായിട്ടുണ്ട്. ഒരുപാട് നാശനഷ്ടങ്ങൾ വിതയ്ക്കാൻ ഈ ആക്രമണങ്ങൾ കാരണമായെന്നും പാപ്പ അനുസ്മരിച്ചു. സെപ്റ്റംബർ 25 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവേയാണ് സായുധസംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും പാപ്പ ശ്രദ്ധ ക്ഷണിച്ചത്. മധ്യപൂർവ്വദേശങ്ങളിൽ അതിതീവ്രമായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങൾക്ക് അവസാനം വരുത്തുവാൻ അന്താരാഷ്ട്രസമൂഹം എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പ, കഴിഞ്ഞ ഏതാനും നാളുകളായി ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ലെബനോൻ ജനതയ്ക്ക് തന്റെ സാമീപ്യം ഉറപ്പുനൽകി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ യുദ്ധങ്ങൾ മൂലം ബുദ്ധിമുട്ടുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്നവരോട് ആഹ്വാനം ചെയ്‌തു. കടുത്ത യാതനയനുഭവിക്കുന്ന യുക്രൈനെയും, മ്യാന്മാർ, പാലസ്തീന്‍, ഇസ്രായേൽ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ ജനതകളെയും മറക്കാതിരിക്കാമെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-09-26-11:21:57.jpg
Keywords: പാപ്പ

23799
Category: 1
Sub Category:
Heading: ലെബനോനില്‍ നടന്ന ബോംബാക്രമണം ക്രൈസ്തവരെ ബാധിച്ചതായി പൊന്തിഫിക്കൽ സന്നദ്ധ സംഘടന
Content: ബെയ്റൂട്ട്: ലെബനോനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ അഴിച്ചുവിട്ട വലിയ തോതിലുള്ള ബോംബാക്രമണങ്ങൾ ക്രൈസ്തവരെയും ബാധിച്ചതായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN). ബോംബാക്രമണം നടന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ക്രിസ്ത്യൻ കുടുംബങ്ങളെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് ലെബനോനിലെ സംഘടനയുടെ പ്രോജക്ട് കോർഡിനേറ്റർ മാരിയേലെ ബൂട്രോസ് വെളിപ്പെടുത്തി. ചില ക്രൈസ്തവര്‍ക്ക് അവരുടെ വീടുകൾ നഷ്ടപ്പെട്ടു, സുരക്ഷയും അഭയവും തേടി ബെയ്‌റൂട്ട്, മൗണ്ട് ലെബനോൻ, വടക്ക് എന്നിവിടങ്ങളിലേക്ക് ക്രൈസ്തവര്‍ പലായനം ചെയ്യുകയാണെന്ന് മാരിയേലെ പറയുന്നു. "എനിക്ക് 37 വയസ്സായി, ലെബനോനിലെ അഞ്ചിലധികം യുദ്ധങ്ങള്‍ക്കു നടുവില്‍ ഞാൻ ജീവിച്ചിട്ടുണ്ട്. ഒരു ദിവസം സുഖം പ്രാപിക്കുകയും അടുത്ത ദിവസം മിസൈലുകളിൽ നിന്ന് ഒളിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കുക എളുപ്പമല്ല. ചെറുപ്പക്കാർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ജീവിതമല്ല ഇത്. ആളുകൾ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റൊരു യുദ്ധം ഉണ്ടായതിൻ്റെ ആഘാതവും എളുപ്പത്തിൽ മറക്കാൻ കഴിയില്ല. ബോംബ് സ്‌ഫോടനമുണ്ടായിട്ടും കത്തോലിക്കാ സഭ എസിഎൻ മുഖേന നടത്തുന്ന പദ്ധതികൾ നിർത്തിയിട്ടില്ലെന്നും അവ ഇപ്പോൾ എന്നത്തേക്കാളും അത്യാവശ്യമാണെന്നും ബൂട്രോസ് പറഞ്ഞു. ആളുകൾ ഇപ്പോൾ കത്തോലിക്ക ദേവാലയങ്ങളുടെ ഹാളുകളിലാണ് താമസിക്കുന്നത്. അവർക്ക് ഭക്ഷണം, സാനിറ്ററി ഉൽപ്പന്നങ്ങൾ, മെത്തകൾ, പുതപ്പുകൾ എന്നിവ ആവശ്യമാണ്. ഈ പ്രതിസന്ധി ഇത് അധികകാലം നിലനിൽക്കില്ലെന്ന് പ്രതീക്ഷിക്കുകയാണെന്നും ലെബനോനിലെ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ടയറിലെ മാരോണൈറ്റ് ആർച്ച് ബിഷപ്പ് ചാർബെൽ അബ്ദല്ലയും രാജ്യത്തെ സ്ഥിതിഗതികള്‍ വിവരിച്ച് രംഗത്തുവന്നിട്ടുണ്ട്. ലെബനീസ് ജനത ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാവരും സമാധാനം തേടുന്നു. ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. സാഹചര്യം വഷളാകുകയാണെങ്കിൽ, തെക്ക് മാത്രമല്ല, ലെബനോനെ പൂര്‍ണ്ണമായും യുദ്ധം ബാധിക്കും. രാജ്യത്തെ കത്തോലിക്കർ സംഘർഷത്തിന് അറുതി വരുത്താൻ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഇടവകകളിലെ എല്ലാ വൈദികരും പ്രാർത്ഥിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു. ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുണ്ട്, കര്‍ത്താവ് നല്‍കുന്ന സമാധാനത്തിനായി പ്രാർത്ഥന തുടരുകയാണെന്നും ആർച്ച് ബിഷപ്പ് ചാർബെൽ പറഞ്ഞു.
Image: /content_image/News/News-2024-09-26-12:25:34.jpg
Keywords: ലെബനോ

23800
Category: 1
Sub Category:
Heading: യേശുവിനെ ദൈവമായി രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക്ക് ഫലകം പ്രദര്‍ശനത്തിന്
Content: വാഷിംഗ്ടൺ ഡിസി: യേശുവിനെ ദൈവമായി പരാമര്‍ശിച്ചിരിക്കുന്ന ഇസ്രായേലിൽ ഹര്‍മാഗെദോന്‍ യുദ്ധം നടന്ന സ്ഥലത്തിന് സമീപം കണ്ടെത്തിയ പുരാതന മൊസൈക്ക് ഫലകം വാഷിംഗ്ടൺ ഡി.സി.യിലെ ബൈബിൾ മ്യൂസിയത്തിൽ പ്രദര്‍ശനത്തിന്. റോമൻ സാമ്രാജ്യം ക്രിസ്തുവിൻ്റെ അനുയായികളെ പീഡിപ്പിച്ച കാലഘട്ടത്തിലെ ആദ്യകാല ക്രിസ്ത്യൻ ആരാധനയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ഈ ഫലകത്തിന് പതിനെട്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. 2005-ൽ ആണ് ഇസ്രായേലി പുരാവസ്തു ഗവേഷകർ മെഗിദ്ദോ മൊസൈക്ക് കണ്ടെത്തിയത്. ആദിമ ക്രൈസ്തവരുടെ പ്രതീകമായ മത്സ്യത്തിൻ്റെ ചിത്രങ്ങളും "ദൈവമായ യേശുക്രിസ്തുവിലേക്ക്" എന്ന് എഴുതിയിരിക്കുന്ന ഒരു ഗ്രീക്ക് ലിഖിതവും മൊസൈക്കിൽ ഉണ്ട്. മൂന്നാം നൂറ്റാണ്ടിലെ ഫലകമാണിതെന്നാണ് ഗവേഷകരുടെ അനുമാനം. ഇക്കഴിഞ്ഞ സെപ്തംബർ 15 മുതല്‍ വാഷിംഗ്ടൺ ഡി.സി.യിലെ ബൈബിൾ മ്യൂസിയത്തിൽ മൊസൈക്ക് ഫലകം പ്രദർശനത്തിനായി തുറന്നുനല്കിയിട്ടുണ്ട്. ഏറെ ശ്രദ്ധ നേടുന്ന ഈ മൊസൈക്കിൻ്റെ പ്രദർശനം ആദ്യത്തെ പൊതു പ്രദർശനമാണെന്നത് ശ്രദ്ധേയമാണ്. </p> <script type="text/javascript" src="https://video.foxnews.com/v/embed.js?id=6362407310112&w=466&h=263"></script><noscript>Watch the latest video at <a href="https://www.foxnews.com">foxnews.com</a></noscript> <p> യേശുവിനെ ദൈവമായി അംഗീകരിക്കുന്ന ലിഖിതത്തിന് പുറമേ, മെഗിദ്ദോ മൊസൈക് നിരവധി സ്ത്രീകളുടെ പേരുകൾ അനുസ്മരിക്കുന്നു. ആദ്യകാല ക്രിസ്ത്യൻ സമൂഹങ്ങളിൽ സ്ത്രീകൾ വഹിച്ച പങ്ക് എടുത്തുകാണിക്കുന്നതാണ് ഇതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മൊസൈക്ക് നിർമ്മിക്കാൻ പണം നൽകിയ റോമൻ ഉദ്യോഗസ്ഥൻ്റെ പേരും ഉണ്ട്. പുരാതന ക്രൈസ്തവ ചരിത്രത്തെ തുറന്നുക്കാട്ടുന്ന വലിയ അടയാളമാണിതെന്ന് മ്യൂസിയം ഓഫ് ബൈബിൾ സിഇഒ കാർലോസ് കാമ്പോ പറഞ്ഞു. എക്സിബിഷൻ്റെ ഭാഗമായി ബൈബിൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന മൊസൈക്ക് 2025 ജൂലൈ വരെ ആളുകള്‍ക്ക് കാണാന്‍ അവസരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-09-26-18:56:41.jpg
Keywords: യേശു

23801
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ലക്സംബർഗില്‍ | VIDEO
Content: പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ചെറു രാജ്യമായ ലക്സംബർഗില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ആരംഭമായി. തൻ്റെ 46-ാമത് വിദേശ അപ്പസ്തോലിക യാത്രയുടെ ആദ്യ ദിനമായ ഇന്ന് (സെപ്റ്റംബര്‍ 26) ഫ്രാന്‍സിസ് പാപ്പ ലക്സംബർഗ് എയർപോർട്ടില്‍ എത്തിയപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളും സഭാപ്രതിനിധികളും എത്തിയിരിന്നു. കാണാം ആദ്യ ദൃശ്യങ്ങള്‍. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FPravachakaSabdamNews%2Fvideos%2F2224209551292025%2F&show_text=false&width=476&t=0" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image: /content_image/News/News-2024-09-26-19:30:00.jpg

23802
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്രവർത്തന വര്‍ഷ ഉദ്ഘാടനം ഞായറാഴ്ച ലിവർപൂളിൽ
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഈ ഞായാറാഴ്ച ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. രാവിലെ പത്ത് മണിക്ക് പതാക ഉയർത്തലോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട് ആശംസകൾ അർപ്പിക്കും. മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റവ. ഫാ. മാത്യു പാലക്കരോട്ട് സിആർഎം സ്വാഗതം ആശംസിക്കും. വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാൽ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ സഹായിക്കുക എന്നലക്ഷ്യവുമായി 1947 ൽ ഭരണങ്ങാനത്ത് ആരംഭിച്ച മിഷൻലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ മുഴുവൻ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറിമാരുമായി ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കമ്മീഷൻ പ്രസിഡന്റ് ജെന്റിൻ ജെയിംസ്, സെക്രട്ടറി ജോജിൻ പോൾ, ഓർഗനൈസർ സജി വർഗീസ്, എക്സിക്യൂട്ടീവ് മെംബേർസ് ആയ റവ. സി. ലീന മേരി, ടീന ജോർജ്, ജിൻസി പോൾ, റെജിമോൻ തോമസ്, ബിന്ദു സ്കറിയ, ത്രേസ്യാമ്മ മാത്യു, നിത പടയാറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും. ലിതർലാൻഡ് ഇടവക വികാരി റവ. ഫാ. ജെയിംസ് കോഴിമലയുടെ നേതൃത്വത്തിൽ ലിവർപൂൾ ഇടവക സമൂഹം പരിപാടികൾക്ക് ആതിതേയത്വം വഹിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-09-27-11:19:29.jpg
Keywords: മിഷന്‍ ലീഗ

23803
Category: 18
Sub Category:
Heading: അഖില കേരള മാർഗംകളി മത്സരം; ചങ്ങനാശേരി അതിരൂപത ജേതാക്കള്‍
Content: തൃശൂർ: സീറോമലബാർ ഗ്ലോബൽ മാതൃവേദിയുടെ നേതൃത്വത്തിൽ തൃശൂർ ഫാമിലി അപ്പസ്‌തോലേറ്റിൽ നടന്ന അഖില കേരള മാർഗംകളി മത്സരം ഷെവലിയാർ സി.എൽ. ജോസ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ചങ്ങനാശേരി അതിരൂപത ഒന്നാംസ്ഥാനം നേടി. മാനന്തവാടി രൂപത രണ്ടാം സ്ഥാനവും കോട്ടയം അതിരൂപത മൂന്നാംസ്ഥാനവും നേടി. പാലക്കാട്, തൃശൂർ, കോതമംഗലം, താമരശേരി, മാണ്ഡ്യ രൂപതകൾ പ്രോത്സാഹന സമ്മാനങ്ങൾ നേടി. സീറോമലബാർ ഗ്ലോബൽ മാതൃവേദി ഡയറക്‌ടർ ഫാ. ഡെന്നി താണിക്കൽ, പ്ര സിഡന്റ് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി മാത്യു, ട്രഷറർ സൗമ്യ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-09-27-11:48:14.jpg
Keywords: മാർഗ

23804
Category: 18
Sub Category:
Heading: മുനമ്പത്ത് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി
Content: കൊച്ചി: അറുനൂറോളം കുടുംബങ്ങൾ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പത്ത് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയി ൽ, വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി എന്നിവരുടെ നേതൃത്വത്തിലാണു നേതാക്കൾ എത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുനമ്പത്തെ പ്രദേശവാസികൾ സ്ഥലത്തെ നിലവിലെ സ്ഥിതി വിശദീകരിച്ചു. വഖഫ് ബോർഡ് അന്യായമായി അവകാശ വാദം ഉന്നയിക്കുന്ന പ്രദേശം ഒരു കാരണവശാലും വിട്ടുകൊടുക്കില്ലായെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു. അതി നായി പ്രദേശവാസികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് കത്തോലിക്ക കോൺഗ്രസ് പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു. വഖഫ് നിയമത്തിലെ വകുപ്പുകളാണ് ഇതിലേക്കു വഴിതെളിച്ചത്. ഇതിനു മാറ്റം വരണം. ഇതിനായി നിയമഭേദഗതികൾ വേണം. സ്വതന്ത്ര ജുഡീഷറി അനിവാര്യമാണ്. ചില രാഷ്ട്രീയ നേതാക്കളുടെ നിലപാടുകൾ സംശയാസ്‌പദമാണ്. ജനപ്രതിനിധികൾ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-09-27-11:57:12.jpg
Keywords: കോൺഗ്ര