Contents

Displaying 23371-23380 of 24975 results.
Content: 23805
Category: 1
Sub Category:
Heading: ഒക്ടോബർ 7ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിന്റെ ആഹ്വാനം
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ സംഘര്‍ഷ ഭീതിയിലാക്കി ഇസ്രായേല്‍- ഹമാസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിന്റെ ആഹ്വാനം. ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയാണ് ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിക്കുന്നത്. ഒക്‌ടോബർ മാസം അടുത്തുവരികയാണ്, കഴിഞ്ഞ ഒരു വർഷമായി വിശുദ്ധ ഭൂമി ചുഴലിക്കാറ്റിൽ മുങ്ങിയിരിക്കുകയാണെന്ന തിരിച്ചറിവുണ്ട്. മുമ്പൊരിക്കലും കാണാത്തതോ അനുഭവിക്കാത്തതോ ആയ അക്രമത്തിൻ്റെയും വെറുപ്പിൻ്റെയും സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 12 മാസങ്ങളിൽ കണ്ട ദുരന്തങ്ങളുടെ തീവ്രതയും ആഘാതവും മനസ്സാക്ഷിയെയും മനുഷ്യത്വബോധത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പ്രസ്താവിച്ചു. ഒക്ടോബർ 7 ന് പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും പ്രായശ്ചിത്തത്തിൻ്റെയും ദിവസത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ഒക്ടോബർ മാസം മരിയൻ മാസമാണ്. ഒക്ടോബർ 7 ന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമാണ്. നമുക്ക് ഓരോരുത്തർക്കും, ജപമാലയോടോ അല്ലെങ്കിൽ അനുയോജ്യമെന്ന് തോന്നുന്ന മറ്റ് രൂപത്തിലോ പ്രാർത്ഥിക്കാൻ സമയം കണ്ടെത്താം. സമാധാനത്തിനും അനുരഞ്ജനത്തിനുമായാണ് പ്രാര്‍ത്ഥന ഉയര്‍ത്തേണ്ടതെന്നും കർദ്ദിനാൾ ഓര്‍മ്മിപ്പിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒക്‌ടോബർ 7ന് നടന്ന ആക്രമണത്തിൽ 1,200 ഇസ്രായേലികളെ ഹമാസ് ഭീകരർ കൊലപ്പെടുത്തി, 251 സാധാരണക്കാരെ അധികമായി ബന്ദികളാക്കി. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് പോരാളികൾ ഉൾപ്പെടെ മൊത്തം 40,005 പാലസ്തീൻകാരും വെസ്റ്റ്ബാങ്കിൽ 623 പേരും കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പാലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്കിയിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-09-27-12:45:07.jpg
Keywords: ജെറുസലേ
Content: 23806
Category: 1
Sub Category:
Heading: ഒന്നര പതിറ്റാണ്ടിനിടെ മെക്സിക്കോ സിറ്റിയിൽ ഗർഭഛിദ്രത്തിന് ഇരയായത് 864,750 കുഞ്ഞുങ്ങൾ
Content: മെക്സിക്കോസിറ്റി: 2007 മുതൽ മെക്സിക്കോ സിറ്റിയിൽ മാത്രം 864,750 കുഞ്ഞുങ്ങൾ ഗർഭഛിദ്രത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ഗർഭാവസ്ഥയിലുള്ളവരുടെ ജീവനെക്കുറിച്ച് മെക്‌സിക്കൻ തലസ്ഥാനത്ത് നിന്നു പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഈ കണക്കെന്ന് പ്രോലൈഫ് പ്രവർത്തകർ വെളിപ്പെടുത്തി. 2018 മുതൽ 2024 വരെയുള്ള വെറും ആറ് വർഷത്തിനുള്ളിൽ, ഒന്‍പത് സംസ്ഥാനങ്ങളില്‍ ഗർഭാവസ്ഥയുടെ 12 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം പാസാക്കിയിരിന്നു. 2007 ഏപ്രിലിൽ ഗർഭാവസ്ഥയുടെ 12 ആഴ്ചകൾ വരെ ഭ്രൂണഹത്യ നടത്തുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി ഗർഭഛിദ്രത്തിന് വാതിലുകൾ തുറന്ന ആദ്യത്തെ ഫെഡറൽ ഭരണകൂടമാണ് മെക്സിക്കോ സിറ്റിയിലേത്. ഒന്‍പത് ലക്ഷത്തോളം കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തുവാന്‍ അനുവദിച്ച ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. "ഗർഭഛിദ്രം ഒരു അവകാശമല്ല" എന്ന ക്യാംപെയ്‌നിൽ ചേരാൻ പ്രോലൈഫ് സംഘടനകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ക്യാംപെയിനില്‍ ഇതിനകം ഒന്‍പതിനായിരത്തിലധികം പേര്‍ ഒപ്പിട്ടുണ്ട്. നിയമസഭാംഗങ്ങൾ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആയിരക്കണക്കിന് മെക്സിക്കന്‍ ജനതയുടെ ശബ്ദവും ഇച്ഛാശക്തിയുമാണ് ഈ ഒപ്പിട്ടവരെന്ന് പ്രോലൈഫ് സന്നദ്ധപ്രവർത്തകനായ അഡ്രിയാൻ മാർട്ടഗോൺ പറഞ്ഞു. സിഗ്നേച്ചർ കളക്ഷൻ പ്ലാറ്റ്‌ഫോം ആക്ടിവേറ്റ്, സിവിൽ അസോസിയേഷൻ സ്റ്റെപ്‌സ് ഫോർ ലൈഫ് എന്നീ സംഘടനകള്‍ എല്ലാ വർഷവും മെക്‌സിക്കൻ തലസ്ഥാനത്ത് ജീവനുവേണ്ടി മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 26-ന് മെക്‌സിക്കോ സിറ്റി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് മുന്നിൽ സംഘടനകള്‍ പ്രകടനം നടത്തിയിരിന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ വര്‍ദ്ധിച്ച് വരുന്ന ഭ്രൂണഹത്യയില്‍ സഭാനേതൃത്വം നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-09-27-15:33:32.jpg
Keywords: അബോര്‍ഷ, ഭ്രൂണഹത്യ
Content: 23807
Category: 1
Sub Category:
Heading: ദൈവസ്നേഹത്തിൽ ജ്വലിച്ച ഈ ഉത്തമ മനുഷ്യ സ്നേഹിയെ അറിയാതെ പോകരുതേ..!
Content: താൻ കുറെ മാസങ്ങളായി നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചില്ലറ പൈസത്തുട്ടുകൾക്ക് വളരെയധികം മൂല്യമുണ്ടെന്നായിരുന്നു കഷ്ടിച്ച് പത്തുവയസ്സുള്ളപ്പോൾ വിൻസെന്റ് വിചാരിച്ചിരുന്നത്. അത്‌ സൂക്ഷിച്ചിരിക്കുന്ന പേഴ്‌സ് എവിടെപ്പോയാലും അവൻ എടുത്തുകൊണ്ടുനടന്നു. കുറെ പൈസ ഉള്ള പോലെ എന്നും എടുത്ത് എണ്ണി തിരിച്ചുവെക്കും. ഒരു കിലോ ആട്ടിറച്ചിക്കുള്ള പൈസപോലുമില്ല. പക്ഷേ വിൻസെന്റ് വിചാരിച്ചത് അതിന് കുറെയേറെ ആടുകളെ വാങ്ങാൻ കിട്ടും എന്നായിരുന്നു. അങ്ങനെയിരിക്കെ കീറിയ വസ്ത്രങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഒരു കുട്ടിയെ ഒരു ദിവസം അവൻ കണ്ടു. തന്റെ കുഞ്ഞുസമ്പാദ്യം മുഴുവൻ അവന് വാരിക്കൊടുത്ത് നിറഞ്ഞ മനസ്സോടെ വിൻസെന്റ് വീട്ടിൽ പോയി. പിന്നീട് തന്റെ ജീവിതം തന്നെ അശരണർക്കും രോഗികൾക്കും വേണ്ടി ചൊരിയുന്നവനായി മാറിയ വിൻസെന്റ്, കരുണയുടെ മധ്യസ്ഥനായ വിശുദ്ധൻ എന്ന് പോലും എല്ലാവരാലും വിളിക്കപ്പെടുന്ന തരത്തിൽ തന്റെ കാരുണ്യപ്രവൃത്തികളുടെ പേരിൽ തന്നെ ലോകപ്രസിദ്ധനായി. #{blue->none->b-> കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ‍}# ഇരുപത്തെട്ട് വയസ്സുവരെ വിൻസെന്റിന്റെ ജീവിതത്തിൽ, എടുത്തുപറയത്തക്ക സാഹസപ്രവൃത്തികൾ ഒന്നും ഉണ്ടായിരുന്നില്ല. ഏപ്രിൽ 24, 1576ൽ തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ഗാസ്കണിക്കടുത്തുള്ള 'പോയ്‌' പട്ടണത്തിലാണ് അവൻ ജനിച്ചത്. കർഷകരായ അവന്റെ മാതാപിതാക്കൾ ജീൻ ഡി പോളിനും ബെർട്രാൻഡ് ഡി മോറസിനും നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമായിരുന്നു. വിൻസെന്റ് മൂന്നാമത്തവൻ ആയിരുന്നു. മകന്റെ ബുദ്ധിസാമർത്ഥ്യം കണ്ട് പിതാവ് ഡാക്‌സിലെ ഫ്രാൻസിസ്കൻ പിതാക്കന്മാരുടെ അടുത്തേക്ക് വിദ്യാഭ്യാസത്തിനായി അയച്ചു. പിന്നീട് ഒരു പുരോഹിതനാകണമെന്ന ആഗ്രഹം വിൻസെന്റ് പ്രകടിപ്പിച്ചപ്പോൾ സന്തോഷത്തോടെ സമ്മതം നൽകിക്കൊണ്ട് അവന്റെ പിതാവ് പറഞ്ഞു, 'അലിവുള്ള ഹൃദയം ഉള്ളതുകൊണ്ട് വിൻസെന്റ് നല്ലൊരു പുരോഹിതനാവും'..പഠിക്കാൻ പോവുന്ന ചിലവിനായി, അവർ ദരിദ്രരായതുകൊണ്ട് ഒരു ജോഡി കാളകളെ വിൽക്കേണ്ടി വന്നു. ടുളൂസിലെ ഫ്രാൻസിസ്കൻ സഹോദരങ്ങളുടെ കീഴിൽ വിൻസെന്റ് ദൈവശാസ്ത്രപഠനം നടത്തി. 1600, സെപ്റ്റംബർ 23 ന് പുരോഹിതനായി അഭിഷിക്തനായി. ടാണിനപ്പുറത്ത് മലമുകളിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ചാപ്പലിലാണ് ആദ്യത്തെ വിശുദ്ധ കുർബ്ബാന അർപ്പിച്ചത്. ഏകാഗ്രത പോവില്ലെന്നതുകൊണ്ടും അങ്ങേയറ്റത്തെ ഭക്തിയോടും ശ്രദ്ധയോടും കൂടെ ആരാധിക്കാൻ സാധിക്കുമെന്നുള്ളതുകൊണ്ടുമാണ് ബലിയർപ്പണത്തിനായി അദ്ദേഹം ആ സ്ഥലം തിരഞ്ഞെടുത്തതെന്ന് അവിടെ എഴുതിവെച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കാൻ നാല് വർഷം കൂടെ വിൻസെന്റ് ടുളൂസിൽ തുടർന്നു. #{blue->none->b-> അടിമയായി വിൽക്കപ്പെടുന്നു! ‍}# 1605ൽ വിൻസെന്റ് ടുളൂസിൽ നിന്ന് വീട്ടിലേക്ക് കടൽമാർഗ്ഗം പോവുകയായിരുന്നു. പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകിടം മറിച്ചുകൊണ്ട് കടൽക്കൊള്ളക്കാരുടെ മൂന്ന് കപ്പലുകൾ അവരെ വളഞ്ഞു. വിൻസെന്റിന്റെ കൂടെയുണ്ടായിരുന്ന കുറേപേർ കൊല്ലപ്പെട്ടു. വിൻസെന്റടക്കം കുറേപ്പേർക്ക് മുറിവേറ്റു. ജീവനുള്ളവരെയൊക്കെ ചങ്ങലകളാൽ ബന്ധിച്ച് ആഫ്രിക്കയിലെ ട്യൂണിസിലേയ്ക്ക് കൊണ്ടുപോയി. തെരുവിലൂടെ പുതിയ അടിമകളെ ചങ്ങലക്കിട്ട് നടത്തി പ്രദർശിപ്പിച്ച് കന്നുകാലികളെപ്പോലെ ചന്തയിൽ വിൽക്കാൻ വെച്ചു. ഒരു മീൻപിടുത്തക്കാരനാണ് വിൻസെന്റച്ചനെ വാങ്ങിയത് പക്ഷേ കടൽചൊരുക്ക് കൂടുതലായതുകൊണ്ട് ആളെ പണിക്ക് കൂടെ കൂട്ടാൻ പറ്റാതായപ്പോൾ ഒരു പ്രായമായ മുസ്ലിം രസതന്ത്രജ്ഞന് വിറ്റു. അയാൾ മരിച്ചു കഴിഞ്ഞപ്പോൾ, മുൻപ് ക്രിസ്ത്യാനിയായിരുന്ന, പിന്നീട് മുസ്ലീം ആയി മാറിയ ഒരു ഇറ്റലിക്കാരനാണ് അവനെ വാങ്ങിയത്. അയാൾക്ക് 3 ഭാര്യമാരുണ്ടായിരുന്നു , അതിലൊരാൾ തുർക്കിവംശജയും. വിശുദ്ധ കുർബ്ബാനയോ യാമപ്രാർത്ഥനയോ ഓർമയില്ലാത്ത വിൻസെന്റച്ചൻ, ഭക്തിപൂർവ്വം സങ്കീർത്തനങ്ങൾ ഓർമയിൽ നിന്ന് പാടുന്നത് അവൾക്കിഷ്ടപ്പെട്ടു. പഴയ പോലെ ക്രിസ്ത്യാനി ആവാനും വിൻസെന്റച്ചനെ മോചിപ്പിക്കാനും അവൾ ഭർത്താവിനെ നിർബന്ധിച്ചു. 1607ൽ വിൻസെന്റച്ചൻ മോചിതനായി തിരികെ ഫ്രാൻസിലേക്ക് മടങ്ങി. #{blue->none->b-> തെറ്റിദ്ധാരണയുടെ ഇര}# വിൻസെന്റച്ചന്റെ ജീവിതത്തിലെ പരീക്ഷണകാലഘട്ടം കഴിഞ്ഞിരുന്നില്ല. അദ്ദേഹം താമസിച്ചിരുന്ന മുറിയിലുണ്ടായിരുന്ന വക്കീലിന്റെ കുറെ പണം മോഷണം പോയി. അയാൾ പരസ്യമായി വിൻസെന്റച്ചൻ കള്ളനാണെന്നും ആള് തന്നെയാണ് പണം കട്ടതെന്നു കൂട്ടുകാരോടും പറഞ്ഞു. 'ദൈവത്തിന് സത്യം അറിയാമെന്ന്' താഴ്മയായി വിൻസെന്റച്ചൻ പറഞ്ഞത് ആരും വിശ്വസിച്ചില്ല. ശരിയായ കള്ളന് കുറ്റം സമ്മതിക്കേണ്ടി വന്നത് വരെയുള്ള ആറുവർഷങ്ങൾ അദ്ദേഹം എല്ലാവരുടെയും നിന്ദനവും പരിഹാസവും സഹിച്ചു. ഒരു ഇടവകയിലും അദ്ദേഹത്തെ വേണ്ടാതെ വന്ന സമയമെല്ലാം പാരീസിലെ ആശുപത്രിയിൽ വളരെ ശോചനീയാവസ്ഥയിൽ കഴിഞ്ഞിരുന്നവരെ അദ്ദേഹം ശുശ്രൂഷിച്ചു. ഭ്രഷ്ഠരാക്കപെട്ടവരുടെയും വെറുക്കപ്പെട്ടിരുന്നവരുടെയും അപ്പസ്തോലനും യോദ്ധാവുമാകേണ്ടതിന് ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നു പരീക്ഷണങ്ങൾ കൊണ്ടും അവരുമായുള്ള ഇടപെടലുകൾ കൊണ്ടും. #{blue->none->b-> മുന്നോട്ട് നയിച്ച കഴിവുകൾ }# ഫ്രാൻസിൽ യുദ്ധം പ്ളേഗ് പോലെ പടർന്നു പിടിച്ച സമയമായിരുന്നു അത്‌. 1618 മുതൽ 1648 വരെ 'മുപ്പത് കൊല്ലത്തെ' യുദ്ധം, ആഭ്യന്തരയുദ്ധങ്ങളിൽ മുങ്ങിപ്പോയ ഫ്രാൻസിൽ 1648 മുതൽ 1653 വരെ രാജവംശവും പ്രഭുകുടുംബങ്ങളും ചേരിതിരിഞ്ഞു നടന്ന യുദ്ധങ്ങൾ, അതുകഴിയുമ്പോഴേക്ക് 1659 വരെ സ്പെയിനുമായി നടന്ന യുദ്ധം. കർഷകരായിരുന്നു ഇതിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിച്ചത്. അവരുടെ വീടുകളിലും നിലങ്ങളിലും പടയാളികൾ കേറി നിരങ്ങി. എങ്ങും കാണുന്ന ശവശരീരങ്ങൾ രോഗവും മഹാമാരികളും പരത്താൻ തുടങ്ങി.മുറിവേറ്റവരും മരിക്കാറായവരും പരിചരണത്തിനായി കൊതിച്ചു. അനാഥരാവുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ നൂറുകണക്കിന് കുട്ടികൾ ഓരോ കൊല്ലവും വർദ്ധിച്ചുവന്നു. നഗരങ്ങളിൽ ഭിക്ഷക്കാർ പതിന്മടങ്ങായി. ജയിലുകളിൽ കുറ്റവാളികൾക്ക് സ്ഥലം തികയാതെ ആയി, കഴുവേറാൻ വിധിക്കപ്പെട്ടവർ നിരാശയിൽ ഉഴറി. ഒരാൾക്ക് തനിച്ച് എങ്ങനെയാണ് ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുക. വിൻസെന്റിന് ദൈവം സമ്മാനമായി നൽകിയത് പാവങ്ങളോട് അലിവുള്ള ഹൃദയം മാത്രമല്ല, സംഘടനകൾ ഉണ്ടാക്കാനുള്ള പ്രായോഗികപരിജ്ഞാനം കൂടിയാണ്.മൂന്ന് വലിയ സമൂഹങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് കാരുണ്യപ്രവൃത്തികൾക്കായുള്ള പടയാളികളെ വിൻസെന്റച്ചൻ വാർത്തെടുത്തു. 'കോൺഗ്രിഗേഷൻ ഓഫ് മിഷൻ' , ദരിദ്രഗ്രാമങ്ങളിൽ പോയി സുവിശേഷം പറയാനും പഠിപ്പിക്കാനും മുറിവുകൾ സുഖപ്പെടുത്താനും വേണ്ടിയുള്ള സമൂഹമാണ്. സെമിനാരികളിൽ പോയി തീക്ഷ്‌ണതയുള്ള വൈദികരെ രൂപപ്പെടുത്താനുള്ളവർ ലാസറിസ്റ്റ്സ് എന്നറിയപ്പെട്ടു കാരണം അവരുടെ മാതൃഭവനം വിശുദ്ധ ലാസറിന്റെ നാമത്തിൽ ആയിരുന്നു. പ്രഭ്വികളും സമ്പന്നയുവതികളുമൊക്കെ അടങ്ങിയ വനിതാസംഘം 'ഉപവിയുടെ സഹോദരിമാർ' എന്നറിയപ്പെട്ടു. പാവങ്ങൾക്കും കഷ്ടപ്പെടുന്നവർക്കും വിൻസെന്റ് നൽകുന്ന സേവനം വളരെ ആകർഷകമായി ഈ സ്ത്രീകൾക്ക് തോന്നിയതുകൊണ്ട് അവർ ഉദാരമനസ്സോടെ തങ്ങളുടെ സമയവും പണവും അദ്ദേഹത്തിന്റെ ആശുപത്രികൾക്കും ബാലഭവനങ്ങൾക്കുമായി നൽകി. വിശുദ്ധ ലൂയിസ് ഡി മേരിലാക്കിന്റെയും വിൻസെന്റച്ചന്റെയും നേതൃത്വത്തിൽ Daughters of Charity(ഉപവിയുടെ പുത്രിമാർ ) സ്ഥാപിക്കപ്പെട്ടതോടെ സന്യാസിനിമാർ ആവൃതി വിട്ട് പുറത്തിറങ്ങി, ഇടവകപള്ളി അവരുടെ ചാപ്പൽ ആയും തെരുവുകളും ആശുപത്രി വാർഡുകളും ആവൃതി ആയും മാറി. തന്റെ ആത്മീയപുത്രന്മാരെയും പുത്രിമാരെയും ദൗത്യത്തിനായി അയക്കുമ്പോൾ വിൻസെന്റച്ചൻ വ്യക്തമായ, ലളിതമായ നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. ഉദാഹരണമായി, ഗ്രാമങ്ങളിൽ അവർ ആദ്യം ചെയ്യേണ്ടത് പട്ടിണി കിടക്കുന്നവരെ ഊട്ടാനായി ചെറിയ അടുക്കളകൾ പണിയുകയാണ്, അടുത്തതായി മരിച്ചവരെ അടക്കണം, അടുത്തത് നടാനുള്ള വിത്തുകൾ സംഘടിപ്പിക്കുകയാണ്, നാലാമതാണ് ആത്മരക്ഷക്കായുള്ള പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ. #{blue->none->b-> സുഹൃത്തുക്കളില്ലാത്തവരുടെ സുഹൃത്ത് }# പാവപെട്ടവരെ അവർ കാണപ്പെടുന്നതുപോലെ വെറുതെ അങ്ങ് സേവിക്കാനല്ല, പ്രഭുക്കന്മാരും പ്രഭ്വികളുമാണ് അവരെന്ന പോലെ, അവരെ സേവിക്കുന്നത് അഭിമാനർഹമാണ് എന്ന പോലെ, അവർക്ക് പാദസേവ ചെയ്യാനാണ് വിൻസെന്റ് തന്റെ മക്കളെ മുഴുവൻ പഠിപ്പിച്ചത്. പാവങ്ങളിൽ യേശുവിനെ തന്നെയാണ് വിൻസെന്റച്ചൻ കണ്ടിരുന്നതും. രോഗികൾക്കും അശരണർക്കും വേണ്ടി, തന്റെ ജീവിതത്തിന്റെ അവസാനതുള്ളിയും ചിലവാക്കിയതിനു ശേഷം സെപ്റ്റംബർ 27, 1660 ൽ വിൻസെന്റ് ഡി പോൾ തന്റെ സൃഷ്ടാവിന്റെ അടുക്കലേക്ക് യാത്രയായി. 1737ൽ ക്ലമെന്റ് ഏഴാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധവണക്കത്തിലേക്കുയർത്തി. ലിയോ പതിമൂന്നാമൻ പാപ്പ എല്ലാ പരസ്നേഹ ( ഉപവി) പ്രവർത്തനങ്ങളുടെയും മധ്യസ്ഥനായി വിശുദ്ധനെ പ്രഖ്യാപിച്ചു.അദ്ദേഹത്തിന്റെ ശരീരം അഴുകാതിരിക്കുന്നു. 1835-ല്‍ ഫ്രഞ്ച് പണ്ഡിതനും വാഴ്ത്തപ്പെട്ടവനുമായ ഫ്രെഡറിക്ക് ഓസാനം വിശുദ്ധനെ പ്രചോദനമായി കണ്ട് പാവങ്ങളുടെ ആശ്വാസത്തിനായി പ്രവര്‍ത്തിക്കുന്ന ‘വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി' എന്ന, നമുക്ക് സുപരിചിതമായ സംഘടനക്ക്‌ രൂപം നൽകി. "നമ്മുടെ നിയോഗം ഒരു ഇടവകയിലേക്കോ ഒരു രൂപതയിലേക്കോ മാത്രം പോവാനല്ല, പിന്നെയോ ലോകം മുഴുവനിലേക്കുമാണ്. എന്തുചെയ്യാൻ വേണ്ടിയാണ്? മനുഷ്യഹൃദയങ്ങൾ ജ്വലിപ്പിക്കാൻ. എന്റെ അയൽക്കാരൻ ശരിയാം വണ്ണം ദൈവത്തെ സ്നേഹിക്കണം, ഞാൻ മാത്രം ദൈവത്തെ സ്നേഹിച്ചാൽ പോരാ". ദൈവസ്നേഹത്തിൽ ജ്വലിച്ച ഉത്തമമനുഷ്യസ്നേഹി വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുന്നാൾ ആശംസകൾ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-09-27-16:38:48.jpg
Keywords: വിശുദ്ധ
Content: 23808
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്ക് പരിസരത്ത് പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ളവ നിരോധിക്കുന്നതിനെതിരെ ബ്രിട്ടീഷ് മെത്രാന്‍ സമിതി
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭ്രൂണഹത്യ ക്ലിനിക്കിൻ്റെ 150 മീറ്ററിനുള്ളിൽ (ഏകദേശം 164 യാർഡ്) പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള കാര്യങ്ങളെ നിരോധിക്കുന്ന നിയമമൊരുങ്ങുന്നതില്‍ ആശങ്ക ശക്തമാകുന്നു. പബ്ലിക് ഓർഡർ ആക്ട് 2023-ൻ്റെ ഭാഗമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ ഭ്രൂണഹത്യ ക്ലിനിക്കുകൾക്കും ചുറ്റും പുതിയ ബഫർ സോണുകൾ സ്ഥാപിക്കാനാണ് യു‌കെ ഭരണകൂടം ഒരുങ്ങുന്നത്. ഇത് ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും. 2023 ൽ നിയമം പാസാക്കിയെങ്കിലും, കോടതികളില്‍ നടന്ന തുടര്‍ച്ചയായ വാദഗതികള്‍ക്ക് ശേഷമാണ് ഇത് നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിൻ്റെ (CBCEW) ജീവന് വേണ്ടിയുള്ള വിഭാഗത്തിന്റെ അധ്യക്ഷനും വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപത സഹായ മെത്രാനുമായ ജോൺ ഷെറിംഗ്ടണ്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. പുതിയ നിയമനിർമ്മാണം അനാവശ്യമാണെന്നു അദ്ദേഹം ആവര്‍ത്തിച്ചു. യുകെയിൽ സ്ത്രീകളെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമങ്ങളുണ്ട്. എന്നാല്‍ ഇത്തരം നിയമങ്ങൾ വിവേചനം ഉണ്ടാക്കുകയാണെന്നും അവ വിശ്വാസമുള്ള ആളുകൾക്ക് എതിരാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഏതൊരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിൻ്റെയും അടിസ്ഥാന സ്വാതന്ത്ര്യമാണ് മതസ്വാതന്ത്ര്യം. മതസ്വാതന്ത്ര്യത്തിൽ ഒരാളുടെ സ്വകാര്യ വിശ്വാസങ്ങൾ, സാക്ഷ്യം, പ്രാർത്ഥന, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്യമായി പ്രകടിപ്പിക്കാനുള്ള അവകാശം ഉൾപ്പെടുന്നു. സുരക്ഷിത ആക്സസ് സോണുകള്‍ എന്ന പേരില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളെ പ്രാര്‍ത്ഥന നടത്തുന്ന കൂട്ടായ്മയുടെ പരിധിയില്‍ നിന്നു നിയന്ത്രിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം നിന്ന് പ്രാർത്ഥിച്ചുവെന്ന കുറ്റം ആരോപിച്ച് ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത് നേരെത്തെ ഏറെ ചര്‍ച്ചയായിരിന്നു. കഴിഞ്ഞ വര്‍ഷം മാർച്ച് 6ന്, ബർമിംഗ്ഹാമിലെ സ്റ്റേഷൻ റോഡിലെ ഗർഭഛിദ്ര ക്ലിനിക്കിന് പുറത്തുള്ള "ബഫർ സോണിൽ" പ്രാർത്ഥിച്ചതിനാണ് വോൺ-സ്പ്രൂസ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. 20 വർഷമായി അബോർഷൻ ക്ലിനിക്കുകൾക്ക് സമീപം പ്രാര്‍ത്ഥനയുമായി നിലകൊള്ളുന്ന വോഗൻ ശക്തമായ പ്രോലൈഫ് പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇസബൽ വോഗൻ ഉള്‍പ്പെടെ നൂറുകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരെ ഭ്രൂണഹത്യ ക്ലിനിക്കുകളില്‍ നിന്നു തടയുന്നതാണ് പുതിയ ബ്രിട്ടീഷ് നിയമം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-09-27-19:58:35.jpg
Keywords: ഭ്രൂണ, ബ്രിട്ടീ
Content: 23809
Category: 18
Sub Category:
Heading: കെസിബിസി സ്പെഷ്യൽ സ്‌കൂൾ പ്രത്യേക സമ്മേളനം തൃശൂരിൽ
Content: തൃശൂർ: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) നേതൃത്വത്തിൽ കത്തോലിക്ക സ്പെഷ്യൽ സ്‌കൂൾ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും പ്രത്യേക സമ്മേളനം ഇന്നു തൃശൂരിൽ നടക്കും. സെന്റ് തോമസ് കോളജിൽ രാവിലെ പത്തിന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരിക്കും. കെസിബിസി ജസ്റ്റീസ്, പീസ് ആൻഡ് ഡെവലപ്മെൻ്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. കത്തോലിക്ക സഭയിലുള്ള വിവിധ രൂപതകളുടെയും സന്യാസി, സന്യാസിനീസമൂഹങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക ശ്രദ്ധയും പരിപാലനവും പരിചരണവും പരിശീലനവും ആവശ്യമുള്ള ഭിന്നശേഷിക്കാരും മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുമായവർക്കുവേണ്ടി 136 ഉം ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുവേണ്ടി 33 ഉം സ്പെഷൽ സ്കൂളുകളും ട്രെയിനിംഗ് സെന്ററുകളായി 18 സ്ഥാപനങ്ങളും കെസിബിസിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിലെ വിദഗ്‌ധർ സമ്മേളനത്തിൽ വ്യത്യസ്‌തങ്ങളായ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിക്കും. വ്യത്യസ്ത സ്പെഷൽ സ്‌കൂളുകൾ അവലംബിക്കുന്ന പഠന, പരിശീലനരീതിക ൾ, നവീനസാങ്കേതികവിദ്യകൾ, സാധ്യതകൾ എന്നിവയെല്ലാം സമ്മേളനത്തിൽ ഓരോ സ്പെഷൽ സ്‌കൂൾ പ്രതിനിധികളും പങ്കുവയ്ക്കുമെന്നു സംഘാടക സമിതി കൺവീനറും കെസിബിസി കെയർ ഹോംസ് ആൻഡ് സ്പെഷൽ സ്കൂൾസ് ഡയറക്ടറുമായ ഫാ. ലിജോ ചിറ്റിലപ്പിള്ളി, അസോസിയേഷൻ ഓഫ് ഇൻലക്ച്വ ലി ഡിസേബിൾഡ് ചെയർമാൻ ഫാ. റോയ് മാത്യു വടക്കേൽ എന്നിവർ അറിയിച്ചു.
Image: /content_image/India/India-2024-09-28-10:01:31.jpg
Keywords: സന്യാസ
Content: 23810
Category: 1
Sub Category:
Heading: ബെൽജിയം സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യം: ഫ്രാൻസിസ് പാപ്പ
Content: ബെല്‍ജിയം: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്ന ജനതയെ ചേർത്തുപിടിക്കുന്നതിനും, സമാധാനത്തിനും, സഹകരണത്തിനും, സംഗമങ്ങൾക്കും വേദിയായ രാജ്യമാണ് ബെൽജിയമെന്നും അതിനാല്‍ തന്നെ സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണിതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി, ബെൽജിയത്തിലെ തന്റെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശന വേളയിൽ അധികാരികളുമായും പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമെങ്കിലും അതിന്റെ ചരിത്രം ഏറെ സവിശേഷമാണെന്നു പാപ്പ പറഞ്ഞു. ദേശീയവിരുദ്ധത പ്രകടമായിരുന്ന ഫ്രാൻസിന്റെയും, ജർമനിയുടെയും അതിർത്തി പങ്കിടുന്ന ചെറു രാജ്യമെന്ന നിലയിൽ, യൂറോപ്പിന്റെ സമന്വത നിലനിർത്തുന്ന രാജ്യം കൂടിയാണ് ബെൽജിയം. അതിനാൽ ഈ രാജ്യത്തുനിന്നും ഭൗതികവും, ധാർമ്മികവും, ആത്മീയവുമായ പുനർനിർമ്മാണം ആരംഭിച്ചുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ബെൽജിയത്തെ അതിനാൽ പല രാജ്യങ്ങൾക്കും ഇടയിൽ മധ്യവർത്തിയായി നിൽക്കുന്ന ഒരു പാലം എന്നാണ് പാപ്പ ഉപമിച്ചത്. യൂറോപ്യൻ ഭൂഖണ്ഡത്തിനും, ബ്രിട്ടീഷ് ദ്വീപുകൾക്കുമിടയിലും, ഇരു ഭാഷകൾ സംസാരിക്കുന്നവർക്കിടയിലും, യൂറോപ്പിന്റെ തെക്കും വടക്കും പ്രദേശങ്ങൾക്കിടയിലും, തർക്കങ്ങൾ പരിഹരിച്ചുകൊണ്ട് കൂടുതൽ ഐക്യം സൃഷ്ടിക്കുവാൻ സാധിക്കുന്ന ഒരു പാലമാണ് ബെല്‍ജിയം. ഓരോരുത്തരും അവരുടെ ഭാഷയും മനോഭാവവും ബോധ്യങ്ങളും ഉപയോഗിച്ച് പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയസംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അനുയോജ്യമായ ദേശമാണ് ബെൽജിയമെന്നും പാപ്പ കൂട്ടിച്ചേർത്തു. ജനങ്ങളും, സംസ്കാരങ്ങളും, കത്തീഡ്രലുകളും, സർവ്വകലാശാലകളും ചേർന്ന ചരിത്രം, മനുഷ്യ ചാതുര്യത്തിന്റെ നേട്ടങ്ങൾ, മാത്രമല്ല നിരവധി യുദ്ധങ്ങളും അടയാളപ്പെടുത്തിയ ചരിത്രം, ഇവയെല്ലാം ഈ ചെറുരാജ്യത്തെ ലോകത്തിനുമുൻപിൽ വലുതാക്കി നിർത്തുന്നുവെന്ന് പാപ്പ പറഞ്ഞു. ഐക്യവും സമാധാനവും എന്നത് എന്നന്നേക്കുമായി ഒരിക്കൽ കൈവരിക്കുന്ന വിജയമല്ലെന്നും, അത് സ്ഥിരോത്സാഹത്തോടെയും ക്ഷമയോടെയും പരിപാലിക്കപ്പെടേണ്ടതും, വളർത്തിയെടുക്കേണ്ടതുമായ ഒരു ദൗത്യമാണെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു. ഇതിനു മുൻകാല അനുഭവങ്ങൾ നമ്മെ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഓർമ്മയ്ക്ക് ബെൽജിയം എന്നും വിലപ്പെട്ടതാണ്. സ്ഥിരവും സമയോചിതവും ധീരവും വിവേകപൂർണ്ണവുമായ ഒരു സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തനം വികസിപ്പിക്കുന്നതിന് ബെൽജിയം നൽകുന്ന മാതൃക അനുകരണീയമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. യൂറോപ്പിനെ അതിന്റെ യാത്ര പുനരാരംഭിക്കാനും അതിന്റെ യഥാർത്ഥ മുഖം വീണ്ടും കണ്ടെത്താനും, ജീവിതത്തിലേക്ക് സ്വയം തുറക്കുവാനും, ഭാവിയെ കരുപ്പിടിപ്പിക്കുവാനും, പ്രതീക്ഷ നൽകാനും ബെൽജിയം നൽകിയ സംഭാവനകൾ അതുല്യമാണെന്നും പാപ്പ പറഞ്ഞു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതിലൂടെ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും പുരാതനവും എല്ലായ്പ്പോഴും പുതിയതുമായ പ്രത്യാശ നൽകുന്ന ഒരു സാന്നിധ്യമാകാൻ കത്തോലിക്ക സഭ ആഗ്രഹിക്കുകയാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-09-28-10:47:19.jpg
Keywords: പാപ്പ
Content: 23811
Category: 1
Sub Category:
Heading: രണ്ടു ലക്ഷത്തോളം മോട്ടോർ സൈക്കിളുകളിലായി വാഹനപ്രേമികള്‍ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍
Content: ഫാത്തിമ: ആഗോള പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പോർച്ചുഗലിലെ ഫാത്തിമയില്‍ 180,000 മോട്ടോർ സൈക്കിളുകളിലായി വാഹന പ്രേമികളുടെ തീര്‍ത്ഥാടനം. മോട്ടോർ സൈക്കിളുകളിലായി വാഹനപ്രേമികള്‍ നടത്തുന്ന 9-ാമത് തീർത്ഥാടനമാണിത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നവര്‍ക്ക് എപ്പോഴും ഒരു ലക്ഷ്യമുണ്ടെന്നും ഇത് ജീവിതവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇത് നിരന്തര തീർത്ഥാടനമാണെന്നും ലിസ്ബണിലെ പാത്രിയർക്കീസ് മോണ്‍. റൂയി വലേരിയോ പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ തീര്‍ത്ഥാടകര്‍ക്ക് ആശംസ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് ഫാത്തിമയിലെ ഒരു മഹത്തായ ദിനമാണെന്ന് ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ ഫാ. കാർലോസ് കബെസിൻഹാസ് വിശേഷിപ്പിച്ചു. മോട്ടോർ സൈക്കിള്‍ തീര്‍ത്ഥാടകര്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ടെന്നും അവര്‍ നടത്തുന്ന സേവനം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം അനുസ്മരിച്ചു. തീർത്ഥാടന വേളയിൽ, മോട്ടോർ സൈക്കിൾ യാത്രക്കാർ ഫാത്തിമ മാതാവിനോട് തങ്ങള്‍ നടത്തുന്ന സുരക്ഷിതമായ യാത്രയ്ക്കായി മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിച്ചു. മരിച്ച മോട്ടോർ സൈക്കിൾ യാത്രക്കാർക്കും സഹായം ആവശ്യമുള്ളവർക്കും വേണ്ടിയും ഇവര്‍ പ്രാര്‍ത്ഥന നടത്തി. ഹെല്‍മറ്റ് വെഞ്ചിരിപ്പിന് ലിസ്ബണിലെ പാത്രിയാർക്കീസ് കാര്‍മ്മികനായി. "ഇത് അനുഗ്രഹത്തിൻ്റെ മറ്റൊരു വർഷമാണെന്നും മറ്റൊരു വർഷത്തേക്ക് അനുഗ്രഹിക്കപ്പെടാനാണ് തീര്‍ത്ഥാടനമെന്നും ഇതില്‍ പങ്കെടുത്ത ആൻ്റണി സൂസ അഭിപ്രായപ്പെട്ടു. നാഷണൽ റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ മെയ് വരെ പോർച്ചുഗലിൽ 47 മോട്ടോർ സൈക്കിൾ അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ ഏകദേശം 9000 മോട്ടോർ സൈക്കിൾ അപകടങ്ങൾ ഉണ്ടായി. അതിൽ 124 പേർ മരിക്കുകയും 766 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-09-28-11:32:39.jpg
Keywords: ഫാത്തിമ
Content: 23812
Category: 1
Sub Category:
Heading: സോഷ്യല്‍ മീഡിയയിലൂടെ ദശലക്ഷകണക്കിന് ആളുകള്‍ക്ക് ക്രിസ്തുവിനെ പകരുന്ന സന്യസ്തര്‍
Content: ലിമ: പുതിയ തലമുറകൾ തമ്മിലുള്ള ആശയ വിനിമയത്തിന് സോഷ്യൽ മീഡിയ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ, കന്യാസ്ത്രീകൾ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു നവമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാകുന്നു. കമ്യൂണിക്കേറ്റിംഗ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹെവൻലി ഫാദർ സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ യേശുവിൻ്റെ സുവിശേഷത്തിൻ്റെ സന്ദേശം ദശലക്ഷക്കണക്കിന് ആളുകൾക്ക് എത്തിക്കാൻ നടത്തുന്ന ഇടപെടലുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഫേസ്ബുക്കിൽ എണ്‍പത്തിയാറായിരവും ഇൻസ്റ്റാഗ്രാമിൽ അന്‍പത്തിയൊന്നായിരവും യൂട്യൂബിൽ 1,16,000 വരിക്കാരും കൊളംബിയയിൽ നിന്നുള്ള കമ്മ്യൂണിക്കേറ്റിംഗ് സിസ്റ്റേഴ്‌സിനുണ്ട്. സംഗീത വീഡിയോകൾ, കരുണയുടെ ജപമാല, സുവിശേഷത്തെക്കുറിച്ചുള്ള വിചിന്തന ചിന്തകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇവരുടെ സോഷ്യല്‍ മീഡിയ ആക്റ്റിവിസം അനേകരെ സ്വാധീനിക്കുകയാണ്. EWTN സ്പാനിഷ് ചാനലില്‍ “Conecta2 en Familia” എന്ന പേരില്‍ സിസ്റ്റേഴ്സ് നടത്തുന്ന പരിപാടികള്‍ക്ക് ആയിരക്കണക്കിന് പ്രേക്ഷകരാണുള്ളത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ വ്യക്തിയാണ് സിസ്റ്റർ ഗ്ലെൻഡ. ചിലിയിൽ നിന്നുള്ള ഈ കന്യാസ്ത്രീ സോഷ്യൽ മീഡിയയിലൂടെ ലോകത്തിൻ്റെ അപ്രതീക്ഷിത കോണുകളിലേക്ക് അവളുടെ ശബ്ദവും ഗിറ്റാറിന്റെ സ്വരമാധുര്യവും എത്തിച്ച വ്യക്തിയാണ്. തന്റെ അഗാധമായ ശൈലിയിൽ സ്തുതി ആരാധന, വ്യക്തിപരമായ പ്രാർത്ഥന എന്നിവയുടെ ഗാനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അവള്‍ എത്തിച്ചിരിന്നു. ചിലി, അർജൻ്റീന, സ്പെയിൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കൺസലേഷൻ സന്യാസ സമൂഹാംഗമായിരിന്ന അവര്‍ 2008-ൽ, ബാഴ്‌സലോണയിലെ (സ്‌പെയിൻ) ടെറസ്സ രൂപതയുടെ അധികാരപരിധിയിലുള്ള 'ഓർഡോ വിർജിനത്തിൽ' ചേര്‍ന്നിരിന്നു. ഫേസ്ബുക്കിൽ 1.3 മില്യൺ, യൂട്യൂബിൽ 1.5 മില്യൺ, ഇൻസ്റ്റാഗ്രാമിൽ 121,000, ടിക് ടോക്കിൽ 67,000 എന്നീ നിലകളിലാണ് സിസ്റ്റർ ഗ്ലെൻഡയ്ക്കു സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സുള്ളത്. സംഗീതം മാത്രമല്ല, ധ്യാന ചിന്തകളും ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം ഊഷ്മളമാക്കാന്‍ ക്ഷണിക്കുന്ന ആത്മീയ പ്രതിഫലനങ്ങളും സിസ്റ്റർ ഗ്ലെൻഡ നവമാധ്യമങ്ങളിലൂടെ പങ്കിടുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-09-28-19:47:22.jpg
Keywords: ക്രിസ്തു, സന്യസ്
Content: 23813
Category: 18
Sub Category:
Heading: ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണം: സീറോ മലബാർ സഭാ അൽമായ ഫോറം
Content: കൊച്ചി: ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽ അവതരിപ്പിക്കുന്ന സിനിമാ വരികളും സംഗീതവും മലയാള ചലച്ചിത്രങ്ങളിൽ വ്യാപകമാകുകയാണെന്നും തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണമെന്നും സീറോ മലബാർ സഭാ അൽമായ ഫോറം. ക്രൈസ്തവ പ്രതീകങ്ങൾക്ക് നിഷേധാത്മകമായ പരിവേഷം നല്‍കി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്ര ഗാനങ്ങളിലൊന്നാണ് അടുത്ത കാലത്ത് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ബോഗയ്‌ന്‍വില്ല'യിലെ ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' എന്ന പ്രമോഗാനത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. ക്രൈസ്തവരേയും, ക്രൈസ്തവ വിശ്വാസാചാരങ്ങളെയും എത്ര ഹീനമായി പരിഹസിക്കാമെന്ന രീതിയിലുള്ള പിശാചിന് സ്തുതി പാടുന്ന ഇത്തരം ഗാനങ്ങൾ ക്രൈസ്തവ സമൂഹത്തിലെ പുതുതലമുറയെ വഴിതെറ്റിക്കും. പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന ഗാനം തീർച്ചയായും ക്രൈസ്തവരെ ഏറെ ദുഃഖിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്നു. ഇത്തരം ക്രൈസ്തവ പ്രതീകങ്ങളുടെ വികലമായ ചിത്രീകരണത്തെയും,ദൃശ്യങ്ങളെയും,ഗാന വരികളെയും ഒരിക്കലും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാന്‍ കഴിയുകയില്ല. ക്രൈസ്തവ പശ്ചാത്തലം മാത്രം വികലമാക്കി ചിത്രീകരിച്ച ഇത്തരം ഗാനങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് സെൻസർ ചെയ്യണം. ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢ ശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും, നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണം. ക്രൈസ്തവമായ പേരുകളും,ഇതിവൃത്തങ്ങളും,പശ്ചാത്തലങ്ങളും ഉപയോഗിക്കുകയാണെങ്കിൽ സിനിമാ ഗാനങ്ങൾ വിജയിപ്പിക്കാമെന്നുള്ള ചിന്ത സംവിധായകരിൽ രൂഢമൂലമായിരിക്കുന്നു.അത്തരം ചിന്തകൾ ക്രൈസ്തവരുടെ നെഞ്ചത്ത് മാത്രം ചവിട്ടിവേണ്ടായെന്ന് സിനിമാ പ്രവർത്തകരെ ഓർമ്മിപ്പിക്കുന്നു. 'ബോഗയ്‌ന്‍വില്ല' പോലെയുള്ള സിനിമകളിൽക്കൂടിയും ഗാനങ്ങളിൽക്കൂടിയും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും, വിശുദ്ധ ബിംബങ്ങളെയും,ബോധപൂർവ്വം അവമതിക്കുന്നതിനെയും അവഹേളനാപരമായി ചിത്രീകരിക്കുന്നതിനെയും അൽമായ ഫോറം ശക്തമായി എതിർക്കുന്നു.ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണം. മലയാള സിനിമ തന്നെ വളരെ ധാർമികമായ അപചയത്തിൽ വീണുകിടക്കുന്ന ഇന്നത്തെ സാഹചര്യം എന്ത് കൊണ്ടാണെന്ന് സിനിമാ പ്രവർത്തകർ പഠിക്കണം.മലയാള സിനിമ മേഖലയിലെ വൻ ചൂഷണങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നു. പൈശാചികതയുടെയും, വിശ്വാസ അവമതിയുടെയുമൊക്ക കുത്സിത ശ്രമങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യവാദം മുഴക്കി സിനിമാ ഗാനങ്ങളിലൂടെ നടപ്പിലാക്കാമെന്നും ന്യായീകരിക്കാമെന്നും ആരും വ്യാമോഹിക്കേണ്ട.സാമൂഹ്യ വ്യവസ്ഥിതിക്കും, സംസ്‌കാരത്തിനും, കേവല ധാര്‍മ്മികതയ്ക്കും വിരുദ്ധമായി തങ്ങളുടെ ആശയപ്രചാരണത്തിനായി ക്രൈസ്തവർക്കെതിരെ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു വര്‍ഗ്ഗം ഇവിടെ ശക്തിപ്രാപിക്കുന്നത് ഒന്നിച്ച് നിന്നു കൊണ്ട് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് ക്രൈസ്തവസമൂഹത്തിന്റെ ആവശ്യമാണ്. ക്രൈസ്തവസഭയെയും ക്രിസ്തീയ മൂല്യങ്ങളെയും,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാള സിനിമാ വ്യവസായം മാറിയിരിക്കുന്നു എന്ന് പറയുന്നതിൽ ഏറെ ഖേദമുണ്ട്.പണത്തിനും കയ്യടിക്കും വേണ്ടി,ക്രൈസ്തവരെ അവഹേളിക്കുന്ന,കർത്താവിന്റെ നാമത്തെ വരെ ദുരുപയോഗം ചെയ്തു കൊണ്ടുള്ള ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ പോലെയുള്ള ഗാനങ്ങൾക്ക് പ്രദർശനാനുമതി നൽകരുതെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് അഭ്യർത്ഥിക്കുകയാണെന്നും അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/India/India-2024-09-28-23:30:39.jpg
Keywords: അവഹേള
Content: 23814
Category: 1
Sub Category:
Heading: അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തമിഴ്നാട് സ്വദേശിയെ തെരഞ്ഞെടുത്ത് വത്തിക്കാന്‍
Content: ന്യൂഡൽഹി: അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തമിഴ്നാട് കോയമ്പത്തൂരിൽ നിന്നുള്ള യുവതിയെ തെരഞ്ഞെടുത്ത് വത്തിക്കാന്‍. സെപ്‌റ്റംബർ 25-ന് അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് ഡോ. ഫ്രേയ ഫ്രാൻസിസ് എന്ന ഇരുപത്തിയേഴുകാരിയെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് (IYAB) നിയമിച്ചിരിക്കുന്നത്. ജീസസ് യൂത്ത് മൂവ്‌മെൻ്റിൽ നിന്നുള്ള ഡോ. ഫ്രേയ മൂന്ന് വർഷത്തെ കാലയളവിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. കത്തോലിക്ക വിശ്വാസത്തോടും സഭാപ്രബോധനങ്ങളും ആഴത്തിലുള്ള പ്രതിബദ്ധതയും പ്രോലൈഫ് വിഷയങ്ങളില്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടും കൊണ്ട് ശ്രദ്ധ നേടിയ യുവതിയാണ് ഡോ. ഫ്രേയ. മനുഷ്യജീവന്റെ സംരക്ഷണത്തിന് വേണ്ടി ശക്തമായി നിലക്കൊള്ളുന്ന വ്യക്തി കൂടിയാണ് ഡോ. ഫ്രേയയെന്ന് കമ്മ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിഗ്നൻ ദാസ് പറഞ്ഞു. ആഗോള കത്തോലിക്കാ ചർച്ചകളിൽ ഇന്ത്യയില്‍ നിന്നുള്ളവരുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിയുന്നതാണ് നിയമനമെന്ന് സി‌ബി‌സി‌ഐ പ്രസ്താവിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും വിശ്വാസ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള 20 യുവജനങ്ങള്‍ IYAB-ൽ ഉൾപ്പെടുന്നു. യുവജന ശുശ്രൂഷയിലും സഭയ്ക്കുള്ളിലെ മറ്റ് പ്രധാന വിഷയങ്ങളിലുമാണ് കൂട്ടായ്മ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Image: /content_image/News/News-2024-09-28-23:48:52.jpg
Keywords: വത്തിക്കാ