Contents
Displaying 23381-23390 of 24975 results.
Content:
23817
Category: 18
Sub Category:
Heading: കേരളത്തിൽ നിന്ന് മധ്യപ്രദേശിലെ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിലേക്ക് ദിവ്യദയാസാഗർ യാത്ര
Content: കൊച്ചി: മധ്യപ്രദേശിലെ സാഗർ രൂപതയിലെ ദയാസാഗർ തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടക്കുന്ന നാഷണൽ ഡിവൈൻ മേഴ്സി കൺവെൻഷനിൽ പങ്കെടുക്കുവാൻ ദയാസാഗർ യാത്ര ഒരുങ്ങുന്നു. ദിവിന മിസരികോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ആരംഭിക്കുന്ന ദിവ്യ ദയാസാഗർ യാത്രയുടെ ഉദ്ഘാടനവും ശ്ലൈഹിക ആശിർവാദവും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും രൂപതകളിലൂടെയും ദൈവകരുണയുടെ സന്ദേശവുമായി കടന്നുപോകുന്ന ഈ യാത്ര ഒക്ടോബർ അഞ്ചിന് മധ്യപ്രദേശിലെ ദയാസാഗർ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും.
Image: /content_image/India/India-2024-09-30-09:28:50.jpg
Keywords: ഡിവൈ

23818
Category: 1
Sub Category:
Heading: കത്തോലിക്ക സഭ മെത്രാൻ സിനഡിനായി പിതാക്കന്മാർ വത്തിക്കാനിലേക്ക്
Content: കാക്കനാട്: ആഗോള കത്തോലിക്ക സഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാൻ സിനഡിന്റെ ജനറൽ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 27 വരെ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ നടക്കുക. ‘സിനഡാലിറ്റി‘ എന്ന വിഷയത്തെ അധികരിച്ചുള്ള ചർച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞവർഷം ഒക്ടോബറിൽ നടന്നിരുന്നു. സീറോ മലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിൽ മാർ റാഫേൽ തട്ടിൽ പിതാവ്, നോമിനേറ്റഡ് അംഗമായി മേജർ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്, സീറോമലബാർ മെത്രാൻസിനഡു തിരഞ്ഞെടുത്ത പ്രതിനിധികളായി ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ്, ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് എന്നിവരാണ് സീറോമലബാർസഭയിൽനിന്ന് വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്.
Image: /content_image/News/News-2024-09-30-20:58:36.jpg
Keywords: വത്തിക്കാ

23819
Category: 1
Sub Category:
Heading: ഭ്രൂണഹത്യ മനുഷ്യാവകാശങ്ങളുടെ ലംഘനം, കൊലപാതകം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഗർഭഛിദ്രത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ടത് ആവശ്യമാണെന്നും ഫ്രാൻസിസ് പാപ്പ. ബെല്‍ജിയം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര പൂർത്തിയാക്കി മടങ്ങും വഴി, വിമാനത്തിൽ വച്ചു മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ബെൽജിയൻ ദേശീയ മാധ്യമപ്രവർത്തകയായ വലേരി ദു പോന്തിന്റെ, ജീവിക്കാനുള്ള അവകാശത്തെ പറ്റിയും, ജീവന്റെ സംരക്ഷണത്തെ പറ്റിയുമുള്ള ചോദ്യങ്ങൾക്കു മറുപടിയായിട്ടാണ് പാപ്പ, വിഷയം സൂചിപ്പിച്ചത്. ബെൽജിയം രാജാവായിരുന്ന ബൗദൂയിന്റെ നാമകരണപ്രക്രിയകൾ ആരംഭിക്കുമെന്നും ഫ്രാൻസിസ് പാപ്പ ബെല്‍ജിയം സന്ദര്‍ശനത്തിനിടെ അറിയിച്ചിരുന്നു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ പോരാടിക്കൊണ്ട് തന്റെ രാജകീയപദവി ഉപേക്ഷിച്ച വ്യക്തിയാണ് ബൗദൂയിൻ രാജാവ്. ബൗദൂയിൻ രാജാവിനെപ്പോലെ തിന്മകൾക്കെതിരെ പോരാടുവാൻ അധികാരക്കസേരകളുടെ സുഖം ഉപേക്ഷിക്കുവാനുള്ള ധൈര്യം ഭരണാധികാരികൾക്കുണ്ടാകണമെന്നു പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ രാജാവിന് അപ്രകാരം ചെയ്യുവാൻ സാധിച്ചത് അദ്ദേഹം ഒരു വിശുദ്ധനായിരുന്നതുകൊണ്ടു മാത്രമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ നാമകരണ പ്രക്രിയകൾ താൻ തുടരുമെന്നും പാപ്പ പറഞ്ഞു. ജീവിക്കുവാനുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടാകണമെന്ന് എപ്പോഴും ഉറച്ചുപറയുമ്പോൾ, ജീവിക്കുവാൻ കുഞ്ഞുങ്ങള്‍ക്കുള്ള അവകാശം സമൂഹം ആവശ്യപ്പെടുവാൻ മറന്നുപോകരുതെന്നും പാപ്പ പറഞ്ഞു. ഗർഭഛിദ്രം കൊലപാതകമാണെന്ന് ശാസ്ത്രം പോലും സമർത്ഥിക്കുമ്പോൾ, മനുഷ്യൻ മനുഷ്യനെ കൊലപ്പെടുത്തുന്ന ഒന്നാണ് ഭ്രൂണഹത്യയിൽ സംഭവിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഇതിനു കൂട്ടുനിൽക്കുന്ന ആരോഗ്യപ്രവർത്തകരും, പ്രത്യേകിച്ച് ഡോക്ടർമാരും 'വാടകക്കൊലയാളി'കളാണെന്ന് പാപ്പ പ്രതികരിച്ചു. ഇക്കാര്യത്തിൽ നമുക്കാർക്കും തർക്കിക്കുവാൻ സാധിക്കുകയില്ലെന്നും പാപ്പ പറഞ്ഞിരിന്നു.
Image: /content_image/News/News-2024-10-01-12:50:24.jpg
Keywords: ഗർഭഛിദ്ര

23820
Category: 1
Sub Category:
Heading: വിഷാദത്തിലാണ്ട തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തു: മുൻ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്
Content: ബെര്‍ലിന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തുവാണെന്നും ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് തനിക്ക് ആന്തരിക സമ്മാനം നല്‍കിയതെന്നും മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്. GRANDIOS മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരവും അന്താരാഷ്ട്ര താരവുമായ കെവിൻ പ്രിൻസ് ബോട്ടെങ് ബെർലിനിലെ ബാല്യത്തെ കുറിച്ചും ദൈവവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും മനസ്സ് തുറന്നത്. ഘാനയ്ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകളിൽ തൻ്റെ കായിക വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, വളരെക്കാലമായി തനിക്ക് ആന്തരിക സമാധാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നുവെന്നു അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലും പ്രതിശ്രുതവധു മാർസിയുടെ പിന്തുണയും മാത്രമാണ് ജീവിതത്തെ സമൂലമായി മാറ്റിയത്. ബെർലിനിലെ വെഡ്ഡിംഗ് ഡിസ്ട്രിക്റ്റിൽ വളർന്ന ബോട്ടെങ് തൻ്റെ കുട്ടിക്കാലത്തെ സാഹചര്യങ്ങൾ കഠിനമായിരിന്നുവെന്ന് പറയുന്നു. “ഞങ്ങൾ ഒരു ഒറ്റമുറി ഫ്ലാറ്റിൽ അഞ്ച് കുട്ടികളായിരുന്നു. ഞങ്ങളെ വളർത്താൻ അമ്മ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. പണമില്ലായിരുന്നു. ചിലപ്പോൾ ഫ്രിഡ്ജിൽ ആവശ്യത്തിന് ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. വീട്ടിൽ ഒന്നുമില്ലാത്തതിനാൽ എനിക്ക് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോകേണ്ടിവന്നു". പ്രയാസകരമായ ഈ സാഹചര്യങ്ങൾ ബോട്ടെങ്ങിൻ്റെ സ്വഭാവത്തെ രൂപപ്പെടുത്തി. പ്രക്ഷുബ്ധമാണെങ്കിൽ പോലും പ്രൊഫഷണൽ ഫുട്‌ബോളിലെ കരിയറിന് തയാറെടുത്തു. കേവലം 18 വയസ്സുള്ളപ്പോൾ ഹെർത്ത ബിഎസ്‌സി ബെർലിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു: “ഇത് എല്ലാ ഫുട്ബോൾ കളിക്കാരൻ്റെയും സ്വപ്നമാണ്. പ്രിയപ്പെട്ട ക്ലബ്ബിനായി നിങ്ങളുടെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തുന്നത് ഒരു പ്രത്യേകതയാണ്". പിന്നീട് എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ, ബെസിക്‌റ്റാസ് ഇസ്താംബുൾ തുടങ്ങിയ ക്ലബ്ബുകളിൽ വിജയം നേടിയിട്ടും തനിക്ക് നിർണായകമായ ചിലത് നഷ്‌ടമായതായി അദ്ദേഹത്തിന് തോന്നിയിരിന്നു. വർഷങ്ങളുടെ വിജയത്തിനും പ്രശസ്തിക്കും ഉയര്‍ച്ചയ്ക്കും ഇടയില്‍; ആഴത്തിലുള്ള വ്യക്തിപരമായ പ്രതിസന്ധിയിലേക്ക് അവന്‍ വീണു: 20 വയസ്സായപ്പോഴേക്കും ഞാൻ ഒരു കോടീശ്വരനായിരുന്നു. ഞാൻ എല്ലാം കണ്ടു, എല്ലാം വാങ്ങി, എല്ലാം കഴിച്ചു, ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയി. മദ്യപാനം, ലഹരി ആസക്തി, വിഷാദം, ഉറക്ക ഗുളികകളോടും വേദനസംഹാരികളോടും ഉള്ള ആസക്തി, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാറ്റിലൂടെയും കടന്നുപോയി. ഞാൻ ഒരു മാസം വിഷാദത്തോടെ കിടക്കയിൽ ചെലവഴിച്ചു, ഒരു മാസം കുളിക്കാതെയും ശബ്ദം കേൾക്കാതെയും ദിവസങ്ങള്‍ നീക്കി. ആത്മഹത്യ ചെയ്യുമ്പോൾ കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ ഉപയോഗിച്ച് ഞാൻ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കി. “നിങ്ങൾ ഈ അവസ്ഥയിൽ തുടരാൻ പിശാച് ആഗ്രഹിക്കുന്നു. കുളിക്കാതെയും ഭക്ഷണം കഴിക്കാതെയും അവിടെ ഇരുട്ടിൽ നിൽക്കണമെന്ന് പിശാചാണ് നിങ്ങളോട് എപ്പോഴും പറയുന്നത്". വിദഗ്ധ സഹായം തേടിയപ്പോഴാണ് പതുക്കെ സുഖം പ്രാപിക്കാൻ തുടങ്ങിയത്. എന്നാൽ ജീവിതത്തിൽ യഥാർത്ഥ വഴിത്തിരിവ് സംഭവിക്കുന്നത് ദൈവത്തെ കണ്ടുമുട്ടിയപ്പോഴാണെന്ന് താരം തുറന്നു സമ്മതിക്കുന്നു. 2023 ൽ ബോട്ടെംഗ് ലോകകപ്പിൽ ജോലി ചെയ്യാൻ സിഡ്‌നിയിലേക്ക് പോയപ്പോഴാണ് അദ്ദേഹത്തിൻ്റെ ജീവിതത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ച നിമിഷം. അവിടെ അദ്ദേഹം മാർസിയെ കണ്ടുമുട്ടി. പ്രതിശ്രുതവധു. ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു സ്ത്രീ. ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള മാർസിയുടെ വാക്കുകൾ അവൻ ആദ്യമായി കേൾക്കാൻ തുടങ്ങി: “എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. എൻ്റെ ജീവിതം കലുഷിതമായിരുന്നു. എനിക്ക് സമാധാനം ഇല്ലായിരുന്നു". എന്നാല്‍ യേശുവിനെ കുറിച്ചുള്ള ചിന്തകള്‍ വലിയ ആന്തരിക സമ്മാനം നല്‍കി. ഈ നിമിഷം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അഗാധമായ മാറ്റത്തിന് തുടക്കമിട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, 2023 ഓഗസ്റ്റ് 23-ന്, ബോട്ടെങ് ആദ്യമായി ഒരു പള്ളിയിൽ പ്രവേശിച്ചു: അഞ്ച് മിനിറ്റിനുശേഷം, ഞാൻ കരഞ്ഞുകൊണ്ട് അവിടെ നിന്നു, കണ്ണടച്ചു, ഞാൻ കരഞ്ഞു, ഞാൻ പശ്ചാത്തപിച്ചു. ഞാന്‍ പറഞ്ഞു- ക്ഷമിക്കണം. ഞാൻ 36 വർഷമായി ശ്രമിക്കുന്നു. ഇനി നിനക്ക് എൻ്റെ ജീവൻ തരാം. 'അന്നുമുതൽ, തൻ്റെ ജീവിതം ആകെ മാറുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. തൻ്റെ പ്രതിശ്രുതവധു മാർസിയുമായുള്ള ബന്ധത്തിൽ, വിവാഹത്തിന് മുമ്പ് ലൈംഗികതയിൽ നിന്ന് വിട്ടുനിന്നു വിശുദ്ധി സംരക്ഷിച്ചുവെന്ന് പറയുന്നു. “ഞങ്ങൾ ബൈബിള്‍ അധിഷ്ടിതമായാണ് ജീവിക്കുന്നത്. വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ ചുംബിച്ചിട്ടില്ല". തന്നെ സംബന്ധിച്ചിടത്തോളം, വിവാഹത്തിന് മുമ്പുള്ള ശാരീരിക അടുപ്പത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൈവത്തോടുള്ള ആഴമായ ആരാധനയുടെയും വിവാഹത്തിൻ്റെ വിശുദ്ധിയുടെയും പ്രകടനമാണെന്നും അദ്ദേഹം പറയുന്നു. യേശുക്രിസ്തുവിലുള്ള തൻ്റെ പുതിയ വിശ്വാസത്താൽ, ബോട്ടെങ്ങ് ആന്തരിക സമാധാനം മാത്രമല്ല, തൻ്റെ അർദ്ധസഹോദരൻ ജെറോം ബോട്ടെംഗ് ഉൾപ്പെടെ, മുമ്പ് തർക്കങ്ങളുണ്ടായിരുന്ന ആളുകളുമായി അനുരഞ്ജനത്തിനുള്ള ധൈര്യവും കണ്ടെത്തി. “എനിക്ക് ക്ഷമിക്കണമെന്ന് മനസ്സിലായി. ഞാൻ അവനോടൊപ്പം ഇരുന്നു, ക്ഷമ യാചിച്ചു. കരിയറിലെ ചില ഘട്ടങ്ങളിൽ എനിക്ക് അവനോട് അസൂയ തോന്നിയിരിന്നു. എൻ്റെ സഹോദരൻ വിജയിക്കണമെന്നും എന്നെക്കാൾ മികച്ചവനോ വലുതോ ആകണമെന്നോ ഞാൻ ആഗ്രഹിക്കാത്തതിനാൽ അസൂയ ശക്തമായിരിന്നു. എന്റെ വിശ്വാസത്തിന് നന്ദി, ആ അസൂയകളെ തൻ്റെ പിന്നിൽ നിർത്താനും സഹോദരനുമായി സമാധാനം സ്ഥാപിക്കാനും ശക്തി കണ്ടെത്തി. "ക്ഷമയിലൂടെ മാത്രമേ നമ്മുടെ ഹൃദയങ്ങൾ ശുദ്ധമാകൂ" എന്ന്‍ താരം പറയുന്നു. “നിങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുക, നിങ്ങളുടെ ജീവിതം യേശുവിന് നൽകുക. ദൈവത്തിന് നിങ്ങൾക്കായി ഒരു പദ്ധതിയുണ്ടെന്ന് വിശ്വസിക്കുക"- വളരെക്കാലമായി ആന്തരിക സമാധാനത്തിനായി തിരയുന്ന മറ്റുള്ളവർക്കുള്ള അദ്ദേഹത്തിൻ്റെ സന്ദേശമാണിത്. “മനുഷ്യർ ഗൂഗിളിനെ വിശ്വസിക്കുന്നു. എന്തുകൊണ്ട് നമ്മെ സൃഷ്ടിച്ചവനെ നാം വിശ്വസിക്കുന്നില്ല?" ഈ ചോദ്യത്തോടെയാണ് പ്രിൻസ് ബോട്ടെങ് തന്റെ വാക്കുകള്‍ ചുരുക്കിയത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-01-15:31:57.jpg
Keywords: താര

23821
Category: 18
Sub Category:
Heading: ദയാവധത്തിനുള്ള അനുവാദം കൊലപാതകത്തിനും ആത്മഹത്യയ്ക്കും വഴിയൊരുക്കുന്നത്: പ്രോലൈഫ് അപ്പസ്തോലേറ്റ്
Content: കൊച്ചി: രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ,ഏറ്റവുമടുത്ത ബന്ധുക്കളുടേയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധമനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന കേന്ദ്ര സർക്കാർ നയം മനുഷ്യജീവന്റെ മഹത്വത്തെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതല്ലെന്ന് പ്രോലൈഫ് അപ്പസ്‌തോലേറ്റ്. കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട്പെരുമാറ്റചട്ടങ്ങളിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണം. ജീവന്റെ സംസ്കാരത്തിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നവർ കരട് പെരുമാറ്റചട്ടങ്ങളെക്കുറിച്ച് സർക്കാർ നിർദേശിച്ച ഒക്ടോബർ 20നകം അഭിപ്രായം അറിയിക്കുവാൻ പ്രോലൈഫ് അപ്പസ്‌തോലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭർത്ഥിച്ചു. ആരോഗ്യം ക്ഷയിക്കുമ്പോൾ ജീവിതമവസാനിപ്പിക്കാമെന്ന തീരുമാനമെടുത്ത രാജ്യങ്ങളിൽപ്പോലും പുനപരിശോധിക്കണമെന്ന അവശ്യമുയരുമ്പോൾ ഭാരതത്തിൽ ജീവൻവിരുദ്ധ മനോഭാവങ്ങളെ പിന്തുണക്കരുതെന്നും, മനുഷ്യജീവനെ പ്രയോജനക്ഷമതയും വരുമാനവും, സാഹചര്യങ്ങളും നോക്കി ജീവിതമവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല അവന്റെ ജീവൻ. അതുകൊണ്ടുതന്നെ ഒരു കരണവശാലും അതിന് വിരാമമിടാനും അവന് സാധിക്കില്ല. ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവരുടെ കടമ ജീവൻ രക്ഷിക്കലും, ജീവൻ നീട്ടികൊണ്ടുപോകലും മാത്രമല്ല, രക്ഷിക്കാൻ കഴിയാത്തവരെ മരണം വരെ സ്നേഹനിർഭരമായി പരിചരിക്കുക എന്നതും അത്രയുംതന്നെ പ്രാധാന്യമർഹിക്കുന്ന കർതവ്യമാണ്. ഉപകാരപ്രദമല്ലാത്ത ചികിത്സ ഉപേക്ഷിക്കാനും, വേദനയിൽ നിന്നും, സഹനത്തിൽനിന്നും ശമനം ലഭിക്കാനും, മറ്റുള്ളവരുടെ സ്നേഹനിർഭരമായ സാമിപ്യവും ശ്രദ്ധയും ലഭിക്കാനും രോഗിക്ക് അവസരമുണ്ടാക്കണം. ഈ അവസ്ഥയിലും താൻ സ്നേഹിക്കപെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന അനുഭവം രോഗിക്ക് ലഭിക്കണം. ദയാവധം,കാരുണ്യ വധം എന്നിങ്ങനെ ആകർഷകമായ വിവിധ പേരിൽ വിളിക്കുമ്പോൾതന്നെ അത് ആത്മഹത്യയോ കൊലപാതകമോ ആയതുകൊണ്ട് എപ്പോഴും ഒഴിവാക്കേണ്ട പ്രവർത്തിയാണ്. പ്രതീക്ഷയറ്റ മാറാരോഗികൾ ദയാവധം ആവശ്യപ്പെടുന്നുവെങ്കിൽ യഥാർത്ഥത്തിൽ അവർ തേടുന്നതും ക്രൂരമായ വധമല്ല, മറിച്ച് അവർ നിരാശയിൽ സ്നേഹത്തിനും കരുതലിലുംവേണ്ടി നിലവിളിക്കുകയാണന്ന് സമൂഹം തിരിച്ചറിയണം. സ്നേഹോഷ്മളമായ പരിചരണം രോഗികൾക്ക് നൽകുന്നതിനുള്ള കടമയുണ്ടെന്ന സങ്കല്പമാണ് ദയാവധ ചിന്തകൾവഴി തകരുന്നത്. ഇത്തരമൊരു നിയമനിർമ്മാണം രോഗികൾക്ക് മാത്രമല്ല, വൃദ്ധർക്കും, ദാരിദ്രർക്കും, വികലാംഗർക്കുമെല്ലാം ഭീഷണിയാകുമെന്നും മറക്കരുത്. ജീവന്റെ പവിത്രതയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആത്മീയവും ധാരമ്മികവുമായ ബോദ്ധ്യങ്ങൾ തകർക്കുന്ന ഒരു പ്രവണത ദയാവധത്തോടും ആത്മഹത്യയോടുമുള്ള നിലപാടിൽ കാണുന്നു. മരണസംസ്കാരത്തിന് വഴിയൊരുക്കുന്ന നിയമനിർമ്മാണ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും, സമൂഹത്തിന്റെ പ്രാർത്ഥനയും പ്രതികരണവും പ്രവർത്തനവും ആവശ്യമാണെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
Image: /content_image/India/India-2024-10-01-17:31:52.jpg
Keywords: പ്രോലൈഫ്

23822
Category: 1
Sub Category:
Heading: ധ്യാനം സമാപനത്തിലേക്ക്; ആഗോള മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം നാളെ മുതല്‍
Content: വത്തിക്കാന്‍ സിറ്റി: സിനഡാലിറ്റിയെപ്പറ്റിയുള്ള പതിനാറാമത് മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം നാളെ ഒക്ടോബർ രണ്ടാം തീയതി ബുധനാഴ്ച ആരംഭിക്കാനിരിക്കെ സിനഡ് അംഗങ്ങളുടെ ധ്യാനം പുരോഗമിക്കുന്നു. സിനഡ് അംഗങ്ങൾക്കുള്ള രണ്ടു ദിവസത്തെ ധ്യാനം പുതിയ സിനഡൽ ഹാളില്‍വച്ചാണ് ധ്യാനം നടക്കുന്നത്. ഇന്നലെ സെപ്റ്റംബര്‍ 30നു ആരംഭിച്ച ധ്യാനം ഡൊമിനിക്കൻ വൈദികനായ ഫാ. തിമോത്തി റാഡ്ക്ളിഫാണ് നയിക്കുന്നത്. ധ്യാനം, വചനചിന്തകള്‍, വിശുദ്ധ ബലി എന്നിവ ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. സിനഡിന്റെ സെക്രട്ടറി ജനറൽ കർദ്ദിനാൾ മാരിയോ ഗ്രെച്ച് ആമുഖ പ്രഭാഷണം നടത്തി. ആദ്യ ദിവസത്തെ വിശുദ്ധ ബലിയുടെ മധ്യേയുള്ള സുവിശേഷ സന്ദേശം ആസ്‌ത്രേലിയയിലെ പെർത്ത് അതിരൂപതയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ തിമോത്തി കോസ്‌തേല്ലോ നൽകി. സിനഡിന്റെ യഥാർത്ഥ നായകൻ പരിശുദ്ധാത്മാവാണെന്നും, ആത്മാവില്ലെങ്കിൽ സിനഡ് യാഥാർഥ്യമാവുകയില്ലെന്നും അദ്ദേഹം ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. സിനഡിന്റെ ഉദ്ദേശ്യവും, വിവിധ പ്രാദേശിക സഭകൾ അവരുടെ സമ്പത്തും വെല്ലുവിളികളും മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട്, കൂട്ടായ്മയുടെ മനോഭാവം വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കർദ്ദിനാൾ അടിവരയിട്ടു പറഞ്ഞു. സിനഡ് നടക്കുന്ന ഇടം, കർത്താവുമായ കണ്ടുമുട്ടുന്നതിനുള്ള ഒരു വിശുദ്ധ സ്ഥലമാണെന്നും, ഇവിടെ വിശ്വാസത്തിന്റെയും, പ്രാർത്ഥനയുടെയും തീക്ഷ്ണത ഓരോരുത്തരിലും ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ സമ്മേളനത്തിൻറെ രണ്ടാംഘട്ടത്തിന് നാളെ ഒക്ടോബർ 2 ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമൂഹ ദിവ്യബലിയോടെയാണ് തുടക്കമാകുക. ദിവ്യബലിയിൽ എഴുപതിൽപ്പരം കർദ്ദിനാളുന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുൾപ്പെടെ മൊത്തം നാനൂറോളം പേർ സഹകാർമ്മികരായിരിക്കും. സിനഡു സമ്മേളനത്തിൻറെ സാർവ്വത്രിക സഭാതലത്തിലുള്ള പ്രഥമ ഘട്ടം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നടന്നത്.
Image: /content_image/News/News-2024-10-01-17:47:13.jpg
Keywords: സിനഡ

23823
Category: 1
Sub Category:
Heading: സമ്പൂര്‍ണ്ണ ബൈബിള്‍ ഒരു വര്‍ഷംകൊണ്ട് വായിച്ചു തീര്‍ക്കാന്‍ 'എഫ്ഫാത്ത മിനിസ്ട്രി'യുടെ പുതിയ സെഷന്‍ ഒക്ടോബർ 7 മുതല്‍
Content: ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയാക്കി പരിശുദ്ധാത്മാവ് മാറ്റിയ 'എഫ്ഫാത്ത മിനിസ്ട്രി'യുടെ പുതിയ സെഷന്‍ ഒക്ടോബർ 7 മുതല്‍ ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R, ഫാ. ആന്റോ ഡയോനീസിയസ് SJ, ഫാ. ജോൺസൺ നെടുമ്പുറത്തു SDB, ബ്രദര്‍ ജോസഫ് മാത്യു എന്നിവരാണ് ഈ ശുശ്രൂഷയ്ക്ക് ആത്മീയ നേതൃത്വം നല്‍കുന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച 'എഫ്ഫാത്ത മിനിസ്ട്രി' ഇന്ന് പതിനായിരകണക്കിന് ആളുകളുടെ ജീവിതങ്ങളില്‍ വലിയ അത്ഭുതമായി മാറുകയാണ്. വിവിധ രാജ്യങ്ങളിലെ അഡ്മിന്‍മാരുടെ നേതൃത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയാണ് പതിവ്. അതോടൊപ്പം തന്നെ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുകയും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഓൺലൈൻ ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്നു. ഗ്രൂപ്പ് മെമ്പേഴ്‌സില്‍ നിന്നും ലഭിക്കുന്ന അനേകം സാക്ഷ്യങ്ങളില്‍ ഒരു സാക്ഷ്യം വീതം ദിവസേന ഈ ഗ്രൂപ്പുകളില്‍ പങ്ക് വെയ്ക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ ആളുകള്‍ക്ക് ദൈവവചനം വിശ്വാസത്തോടെ ആഴത്തില്‍ വായിക്കാന്‍ പ്രചോദനമേകുകയാണ്. ഈ സാക്ഷ്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ദിവസവും നൂറു കണക്കിന് ആളുകള്‍ പുതിയതായി ബൈബിൾ വായനക്കായി എഫ്ഫാത്തയിൽ ജോയിന്‍ ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ ഗ്രൂപ്പില്‍ ചേര്‍ന്ന് വചനം വായിക്കുന്നവര്‍ക്കും അവരുടെ നിയോഗങ്ങള്‍ക്കും വേണ്ടി വൈദികര്‍ മുടങ്ങാതെ അനുദിനം വിശുദ്ധ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ടെന്നതും 3000 ല്‍ അധികം അംഗങ്ങളുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാകൂട്ടായ്മയുടെ പ്രാര്‍ത്ഥനയും ഈ ശുശ്രൂഷക്ക് വലിയ ആത്മീയ അടിത്തറ നല്‍കുകയാണ്. നിരവധി അത്ഭുത സാക്ഷ്യങ്ങളാണ് ബൈബിളിലെ ഒന്നാം അധ്യായം വായിക്കുമ്പോൾ മുതൽ ഈ ശുശ്രൂഷയിലൂടെ ദൈവം പ്രവർത്തിക്കുന്നതെന്ന് ശുശ്രൂഷയില്‍ ഭാഗഭാക്കാകുന്നവരും മിനിസ്ട്രിയ്ക്കു നേതൃത്വം നല്‍കുന്നവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. അത്ഭുത സാക്ഷ്യങ്ങളുടെ പെരുമഴ കൊണ്ട് എഫ്ഫാത്താ കൂട്ടായ്മയെ ഈശോ അനുഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. അനേക വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത നൂറുകണക്കിന് ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകിക്കൊണ്ടും, കാൻസർ പോലെയുള്ള മാരക രോഗങ്ങൾ സുഖപ്പെടുത്തിയും, ദുശീലങ്ങളുടെ അടിമത്തത്തിൽ നിന്ന് വിടുതൽ നൽകിക്കൊണ്ടും, തഴക്ക ദോഷങ്ങളിൽ നിന്ന് മാനസാന്തരങ്ങൾ നൽകിക്കൊണ്ടും, കടബാധ്യതയിൽ നിന്ന് വിടുതൽ നൽകിക്കൊണ്ടും, അനേക അത്ഭുതങ്ങളാണ് വചനത്തിന് സാക്ഷ്യം നൽകിക്കൊണ്ട് ഈശോ എഫ്ഫാത്തായിലൂടെ പ്രവർത്തിക്കുന്നത്. ഈ വരുന്ന ഒക്ടോബർ 7 ന് ആരംഭിക്കാനിരിക്കുന്ന എഫ്ഫാത്താ ഗ്രൂപ്പ് ഇനി അറിയപ്പെടുക എഫ്ഫാത്താ ഗ്ലോബൽ മിനിസ്ട്രി എന്ന പേരിലായിരിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകളിലേക്കും ഈ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രാർത്ഥനയിലും ആലോചനയിലുമാണ് ഇതിന്റ ഭാരവാഹികൾ. ➡ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയിൽ ജോയിൻ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന വാട്സാപ്പ് ചാനലിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം ചാനൽ follow ചെയ്തുകൊണ്ട് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്യാവുന്നതാണ്. ⧪ {{ https://whatsapp.com/channel/0029Va8waz6ATRStzEDaTt0o -> https://whatsapp.com/channel/0029Va8waz6ATRStzEDaTt0o }}
Image: /content_image/News/News-2024-10-01-20:33:52.jpg
Keywords: ബൈബി

23824
Category: 1
Sub Category:
Heading: നിരാലംബരായ യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വൈദികനെ സുവിശേഷവത്ക്കരണ ഓഫീസിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ വൈദികനെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ ഓഫീസിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിര്‍ധനരായ യുവജനങ്ങളെ സഹായിക്കുന്ന ഫൗണ്ടേഷൻ്റെ പ്രസിഡൻ്റായ ഫാ. സാമുവൽ സംഗല്ലിയെയാണ് പുതിയ രൂപതകൾക്കായുള്ള ഓഫീസ് ഭരണത്തിൻ്റെ ചുമതലയുള്ള വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി പാപ്പ നിയമിച്ചിരിക്കുന്നത്. നേരത്തെ ഇതേ വിഭാഗത്തില്‍ അണ്ടർ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു. 2022-ലാണ് പ്രെഡിക്കേറ്റ് ഇവഞ്ചേലിയം എന്ന അപ്പസ്തോലിക ഭരണഘടന പ്രകാരം വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനുള്ള ഡിക്കാസ്റ്ററി രൂപീകരിച്ചത്. മാർപാപ്പയുടെ നേതൃത്വത്തിലുള്ള ഈ സുപ്രധാന വകുപ്പിനെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആഗോള സുവിശേഷവൽക്കരണത്തെക്കുറിച്ചുള്ള വിഭാഗം, പ്രഥമ സുവിശേഷവൽക്കരണത്തിനും പുതിയ പ്രത്യേക സഭകൾക്കുമുള്ള വിഭാഗം എന്നിവയാണ് അവ. വടക്കൻ ഇറ്റലിയിലെ മിലാനോട് അടുത്തുള്ള പട്ടണമായ ലെക്കോയിൽ നിന്നുള്ള നാലാം നൂറ്റാണ്ടിൽ രൂപതയെ നയിച്ച വിശുദ്ധ ആംബ്രോസിൻ്റെ പേരിലുള്ള മിലാൻ അതിരൂപതയിലെ അംബ്രോസിയൻ റീത്ത് പിന്‍തുടരുന്ന വൈദികനാണ് ഫാ. സംഗല്ലി. 28 വർഷമായി വൈദികനായി സേവനം ചെയ്യുന്ന അദ്ദേഹം നിർധനരായ യുവജനങ്ങള്‍ക്ക് ഇടയില്‍ വിദ്യാഭ്യാസവും സഹായവും എത്തിക്കുവാന്‍ ഇടപെടല്‍ നടത്തുന്ന സിന്ദരേസി ഫൗണ്ടേഷൻ്റെ പ്രസിഡൻ്റായി സേവനം ചെയ്തു വരികയായിരിന്നു. പാവപ്പെട്ട യുവജനങ്ങള്‍ക്ക് ഇടയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നടത്തിവരുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-02-18:44:54.jpg
Keywords: പാപ്പ

23825
Category: 1
Sub Category:
Heading: ഒക്ടോബർ 7 ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുന്ന ഒക്ടോബർ 7 തിങ്കളാഴ്ച സമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഇന്ന് ഒക്ടോബര്‍ 2 രാവിലെ സിനഡ് അസംബ്ലിയുടെ രണ്ടാം സെഷൻ്റെ ഉദ്ഘാടന കുർബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനു ഉപവാസ പ്രാർത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്. ഒക്ടോബർ 7-ന്, ലോകസമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ഒരു ദിവസം ആചരിക്കാൻ ഞാൻ എല്ലവരോടും അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കർത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. അടുത്ത ഞായറാഴ്ച, ഒക്ടോബർ 6-ന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാന്‍ സാന്താ മരിയ റോമൻ ബസിലിക്കയിലേക്ക് പോകുമെന്നും സൂചിപ്പിച്ചു. ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്‌ടോബർ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു. കഴിഞ്ഞ രാത്രി ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിയതോടെ വലിയ സംഘര്‍ഷ ഭീതിയിലാണ് വിശുദ്ധ നാട്. യുദ്ധത്തിൻ്റെ ആരംഭം മുതൽ, ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിനായി അഭ്യർത്ഥിക്കുകയും സംഘർഷം അവസാനിപ്പിക്കാൻ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-02-20:16:51.jpg
Keywords: പാപ്പ, പ്രാര്‍ത്ഥന

23826
Category: 18
Sub Category:
Heading: മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച് ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. മെത്രാപ്പോലീ ത്തൻ പള്ളി അങ്കണത്തിൽ സജ്ജമാക്കുന്ന പന്തലിൽ രാവിലെ ഒമ്പതിന് ആ രംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. തുടർന്ന് മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. പതിനേഴു വർഷം ചങ്ങനാശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ സീറോമലബാർ സഭാ സിനഡ് തെരഞ്ഞെടുത്തത്. 11.45ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആർച്ച്ബി ഷപ് മാർ തോമസ് തറയിലിന് ആശംസകളും നേരും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, വിവിധ സഭാ മേലധ്യക്ഷന്മാർ, മന്ത്രിമാർ, വത്തിക്കാൻ പ്രതിനിധി, യൂറോപ്യൻ സഭാപ്രതിനിധികൾ ഉൾപ്പെടെ അമ്പതിൽപ്പരം മെത്രാൻമാർ, വിവിധ മത, സമുദായ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. അതിരൂപതയിലെ 250ലേറെ വരുന്ന ഇടവകകളിൽനിന്നുള്ള പതിനായിരത്തോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. സ്ഥാനാരോഹണ ശുശ്രൂഷകൾക്കായി കത്തീഡ്രൽ പള്ളി അങ്കണത്തിൽ വിപുലമായ പന്തൽ സജ്ജമാക്കുന്നുണ്ട്. പത്രസമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മെത്രാപ്പോലീത്തൻപള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, ജനറൽ കോഓർഡിനേറ്റർ റവ. ഡോ. തോമസ് കറുകക്കളം, മീഡിയ കമ്മിറ്റി കൺവീനർ ഫാ. ജയിംസ് കൊക്കാവയലിൽ, പിആർഒ ജോജി ചിറയിൽ, കൈക്കാരൻ ജോമി കാവാലംപുതുപ്പറമ്പിൽ, മീഡിയ കമ്മിറ്റിയംഗം സൈബി അക്കര എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2024-10-03-11:02:13.jpg
Keywords: തറയി