Content | വത്തിക്കാന്‍ സിറ്റി: അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ വൈദികനെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ ഓഫീസിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിര്‍ധനരായ യുവജനങ്ങളെ സഹായിക്കുന്ന ഫൗണ്ടേഷൻ്റെ പ്രസിഡൻ്റായ ഫാ. സാമുവൽ സംഗല്ലിയെയാണ് പുതിയ രൂപതകൾക്കായുള്ള ഓഫീസ് ഭരണത്തിൻ്റെ ചുമതലയുള്ള വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി പാപ്പ നിയമിച്ചിരിക്കുന്നത്.
നേരത്തെ ഇതേ വിഭാഗത്തില്‍ അണ്ടർ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു. 2022-ലാണ് പ്രെഡിക്കേറ്റ് ഇവഞ്ചേലിയം എന്ന അപ്പസ്തോലിക ഭരണഘടന പ്രകാരം വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനുള്ള ഡിക്കാസ്റ്ററി രൂപീകരിച്ചത്. മാർപാപ്പയുടെ നേതൃത്വത്തിലുള്ള ഈ സുപ്രധാന വകുപ്പിനെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആഗോള സുവിശേഷവൽക്കരണത്തെക്കുറിച്ചുള്ള വിഭാഗം, പ്രഥമ സുവിശേഷവൽക്കരണത്തിനും പുതിയ പ്രത്യേക സഭകൾക്കുമുള്ള വിഭാഗം എന്നിവയാണ് അവ.
വടക്കൻ ഇറ്റലിയിലെ മിലാനോട് അടുത്തുള്ള പട്ടണമായ ലെക്കോയിൽ നിന്നുള്ള നാലാം നൂറ്റാണ്ടിൽ രൂപതയെ നയിച്ച വിശുദ്ധ ആംബ്രോസിൻ്റെ പേരിലുള്ള മിലാൻ അതിരൂപതയിലെ അംബ്രോസിയൻ റീത്ത് പിന്‍തുടരുന്ന വൈദികനാണ് ഫാ. സംഗല്ലി. 28 വർഷമായി വൈദികനായി സേവനം ചെയ്യുന്ന അദ്ദേഹം നിർധനരായ യുവജനങ്ങള്‍ക്ക് ഇടയില്‍ വിദ്യാഭ്യാസവും സഹായവും എത്തിക്കുവാന്‍ ഇടപെടല്‍ നടത്തുന്ന സിന്ദരേസി ഫൗണ്ടേഷൻ്റെ പ്രസിഡൻ്റായി സേവനം ചെയ്തു വരികയായിരിന്നു. പാവപ്പെട്ട യുവജനങ്ങള്‍ക്ക് ഇടയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നടത്തിവരുന്നത്.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
|