category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമ്പൂര്‍ണ്ണ ബൈബിള്‍ ഒരു വര്‍ഷംകൊണ്ട് വായിച്ചു തീര്‍ക്കാന്‍ 'എഫ്ഫാത്ത മിനിസ്ട്രി'യുടെ പുതിയ സെഷന്‍ ഒക്ടോബർ 7 മുതല്‍
Contentലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയാക്കി പരിശുദ്ധാത്മാവ് മാറ്റിയ 'എഫ്ഫാത്ത മിനിസ്ട്രി'യുടെ പുതിയ സെഷന്‍ ഒക്ടോബർ 7 മുതല്‍ ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R, ഫാ. ആന്റോ ഡയോനീസിയസ് SJ, ഫാ. ജോൺസൺ നെടുമ്പുറത്തു SDB, ബ്രദര്‍ ജോസഫ് മാത്യു എന്നിവരാണ് ഈ ശുശ്രൂഷയ്ക്ക് ആത്മീയ നേതൃത്വം നല്‍കുന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച 'എഫ്ഫാത്ത മിനിസ്ട്രി' ഇന്ന് പതിനായിരകണക്കിന് ആളുകളുടെ ജീവിതങ്ങളില്‍ വലിയ അത്ഭുതമായി മാറുകയാണ്. വിവിധ രാജ്യങ്ങളിലെ അഡ്മിന്‍മാരുടെ നേതൃത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയാണ് പതിവ്. അതോടൊപ്പം തന്നെ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുകയും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഓൺലൈൻ ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്നു. ഗ്രൂപ്പ് മെമ്പേഴ്‌സില്‍ നിന്നും ലഭിക്കുന്ന അനേകം സാക്ഷ്യങ്ങളില്‍ ഒരു സാക്ഷ്യം വീതം ദിവസേന ഈ ഗ്രൂപ്പുകളില്‍ പങ്ക് വെയ്ക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ ആളുകള്‍ക്ക് ദൈവവചനം വിശ്വാസത്തോടെ ആഴത്തില്‍ വായിക്കാന്‍ പ്രചോദനമേകുകയാണ്. ഈ സാക്ഷ്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ദിവസവും നൂറു കണക്കിന് ആളുകള്‍ പുതിയതായി ബൈബിൾ വായനക്കായി എഫ്ഫാത്തയിൽ ജോയിന്‍ ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ ഗ്രൂപ്പില്‍ ചേര്‍ന്ന് വചനം വായിക്കുന്നവര്‍ക്കും അവരുടെ നിയോഗങ്ങള്‍ക്കും വേണ്ടി വൈദികര്‍ മുടങ്ങാതെ അനുദിനം വിശുദ്ധ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ടെന്നതും 3000 ല്‍ അധികം അംഗങ്ങളുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാകൂട്ടായ്മയുടെ പ്രാര്‍ത്ഥനയും ഈ ശുശ്രൂഷക്ക് വലിയ ആത്മീയ അടിത്തറ നല്‍കുകയാണ്. നിരവധി അത്ഭുത സാക്ഷ്യങ്ങളാണ് ബൈബിളിലെ ഒന്നാം അധ്യായം വായിക്കുമ്പോൾ മുതൽ ഈ ശുശ്രൂഷയിലൂടെ ദൈവം പ്രവർത്തിക്കുന്നതെന്ന് ശുശ്രൂഷയില്‍ ഭാഗഭാക്കാകുന്നവരും മിനിസ്ട്രിയ്ക്കു നേതൃത്വം നല്‍കുന്നവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. അത്ഭുത സാക്ഷ്യങ്ങളുടെ പെരുമഴ കൊണ്ട് എഫ്ഫാത്താ കൂട്ടായ്മയെ ഈശോ അനുഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. അനേക വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത നൂറുകണക്കിന് ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകിക്കൊണ്ടും, കാൻസർ പോലെയുള്ള മാരക രോഗങ്ങൾ സുഖപ്പെടുത്തിയും, ദുശീലങ്ങളുടെ അടിമത്തത്തിൽ നിന്ന് വിടുതൽ നൽകിക്കൊണ്ടും, തഴക്ക ദോഷങ്ങളിൽ നിന്ന് മാനസാന്തരങ്ങൾ നൽകിക്കൊണ്ടും, കടബാധ്യതയിൽ നിന്ന് വിടുതൽ നൽകിക്കൊണ്ടും, അനേക അത്ഭുതങ്ങളാണ് വചനത്തിന് സാക്ഷ്യം നൽകിക്കൊണ്ട് ഈശോ എഫ്ഫാത്തായിലൂടെ പ്രവർത്തിക്കുന്നത്. ഈ വരുന്ന ഒക്ടോബർ 7 ന് ആരംഭിക്കാനിരിക്കുന്ന എഫ്ഫാത്താ ഗ്രൂപ്പ് ഇനി അറിയപ്പെടുക എഫ്ഫാത്താ ഗ്ലോബൽ മിനിസ്ട്രി എന്ന പേരിലായിരിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകളിലേക്കും ഈ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രാർത്ഥനയിലും ആലോചനയിലുമാണ് ഇതിന്റ ഭാരവാഹികൾ. ➡ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയിൽ ജോയിൻ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന വാട്സാപ്പ് ചാനലിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം ചാനൽ follow ‌ചെയ്തുകൊണ്ട് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്യാവുന്നതാണ്. ⧪ {{ https://whatsapp.com/channel/0029Va8waz6ATRStzEDaTt0o ‍-> https://whatsapp.com/channel/0029Va8waz6ATRStzEDaTt0o }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-01 16:33:00
Keywordsബൈബി
Created Date2024-10-01 20:33:52