category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്രവർത്തന വര്‍ഷ ഉദ്ഘാടനം ഞായറാഴ്ച ലിവർപൂളിൽ
Contentബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഈ ഞായാറാഴ്ച ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. രാവിലെ പത്ത് മണിക്ക് പതാക ഉയർത്തലോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട് ആശംസകൾ അർപ്പിക്കും. മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റവ. ഫാ. മാത്യു പാലക്കരോട്ട് സിആർഎം സ്വാഗതം ആശംസിക്കും. വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാൽ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ സഹായിക്കുക എന്നലക്ഷ്യവുമായി 1947 ൽ ഭരണങ്ങാനത്ത് ആരംഭിച്ച മിഷൻലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ മുഴുവൻ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറിമാരുമായി ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കമ്മീഷൻ പ്രസിഡന്റ് ജെന്റിൻ ജെയിംസ്, സെക്രട്ടറി ജോജിൻ പോൾ, ഓർഗനൈസർ സജി വർഗീസ്, എക്സിക്യൂട്ടീവ് മെംബേർസ് ആയ റവ. സി. ലീന മേരി, ടീന ജോർജ്, ജിൻസി പോൾ, റെജിമോൻ തോമസ്, ബിന്ദു സ്കറിയ, ത്രേസ്യാമ്മ മാത്യു, നിത പടയാറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും. ലിതർലാൻഡ് ഇടവക വികാരി റവ. ഫാ. ജെയിംസ് കോഴിമലയുടെ നേതൃത്വത്തിൽ ലിവർപൂൾ ഇടവക സമൂഹം പരിപാടികൾക്ക് ആതിതേയത്വം വഹിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-27 11:19:00
Keywordsമിഷന്‍ ലീഗ
Created Date2024-09-27 11:19:29