category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെഡിക്കൽ മിഷൻ സന്യാസിനീ സമൂഹം ശതാബ്ദിയുടെ നിറവിൽ
Contentകോട്ടയം: മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹം ശതാബ്ദിയുടെ നിറവിൽ. അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായി ലോകത്തിന്റെ്റെ വിവിധയിടങ്ങളിൽ സധൈര്യം കടന്നു ചെന്ന ഈ സന്യാസിനീ സമൂഹം സമൂഹത്തിനു കാഴ്‌ചവച്ചസേവനങ്ങളും സൗഖ്യദായക ശുശ്രൂഷകളും സംഭവനകളും ഏറെ ശ്രദ്ധേയമാണ്. നിർധനരായവർക്ക് ഭവനം, സൗജന്യ ഹിലീംഗ് ക്യാമ്പ്, ആരോഗ്യ ബോധവ ത്കരണ പരിപാടികൾ എന്നിവ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. 1925ൽ ഓസ്ട്രിയൻ സ്വദേശി ഡോ. മദർ അന്ന ഡെങ്കലാണ് വാഷിംഗ്‌ടൺ കേ ന്ദ്രീകരിച്ച് മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹത്തിനു രൂപംകൊടുത്തത്. 1948ൽ ഭരണങ്ങാനത്ത് മേരിഗിരി എന്നറിയപ്പെടുന്ന ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഹോസ്‌പിറ്റൽ എന്ന ആശുപത്രിയിലൂടെയാണ് ആതുര ശുശ്രൂഷ മേഖലയിൽ കേരളത്തിൽ തുടക്കം കുറിക്കുന്നത്. ചെത്തിപ്പുഴ, മുണ്ടക്കയം, തുരുത്തിപ്പുറം എന്നിവിടങ്ങളിലും ആശുപത്രി ആരംഭിച്ചു. മേരിഗിരി ആശുപത്രി ഒഴികെ മറ്റ് ആശുപത്രികൾ രൂപതകൾക്ക് കൈമാറി. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന തിന് ശാന്തിഭവൻ എന്ന പേരിൽ അഭയമന്ദിരം തുറന്നു. മദ്യം, മയക്കുമരുന്ന് ഉ ൾപ്പെടെയുള്ള ലഹരി വിപത്തുകൾക്കെതിരേ സമഗ്രമോചനവും ബോധ്യപ്പെടുത്തുലുമായി മാങ്ങാനത്ത് ട്രാഡാ എന്ന പേരിൽ സ്ഥാപനം തുടങ്ങി. പ്രകൃതി ജീവന ചികിത്സകളോടു ചേർന്നുള്ള ഔഷധരഹിത ചികിത്സയ്ക്കായി ചങ്ങനാശേരിയിൽ ആയുഷ്യ, കാൻസർ ആൻഡ് എയഡ്‌സ് ഷെൽട്ടർ സൊസൈ റ്റീസ് എന്നിവയും സന്യാസ സമൂഹം ആരംഭിച്ചു. ലൈംഗിക തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനായി തിരുവനന്തപുരത്ത് ഹീൽ ഇന്ത്യ എന്ന പേരിൽ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചങ്ങനാശേരി ആയുഷ്യ അന്ന ഡം ഗൽ ഹോമിൽ 28നു രാവിലെ 11ന് നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പത്രസമ്മേളനത്തിൽ ആയുഷ്യ അന്ന ഡങ്കൽ ഹോം മദർ സുപ്പീരിയർ ഡോ. സി സ്റ്റർ എലൈസ കുപ്പോഴയ്ക്കൽ, ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര, സിസ്റ്റർ റോസ് വൈപ്പന എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-11 12:23:00
Keywordsമിഷൻ
Created Date2024-09-11 12:23:29