Contents
Displaying 23431-23440 of 24974 results.
Content:
23867
Category: 1
Sub Category:
Heading: വത്തിക്കാന്‍ നൽകിയ ധനസഹായത്തിന് നന്ദി പറഞ്ഞ് ഗാസ ഇടവക വികാരി
Content: ഗാസ: ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം മെത്രാന്മാരുടെ സിനഡിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്നവർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം നടത്തിയ ധനസമാഹരണത്തിലൂടെ നല്‍കിയ സഹായത്തിന് നന്ദിയര്‍പ്പിച്ച് ഗാസയിലെ കത്തോലിക്ക ഇടവക വികാരി. മെത്രാന്മാരുടെ സിനഡിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചതും പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ദാനധർമ്മങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി പങ്കുവെച്ചതുമായ അറുപത്തിരണ്ടായിരം യൂറോയുടെ സംഭാവനയ്ക്ക് നന്ദി അര്‍പ്പിക്കുന്നതായി ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒക്ടോബർ ഏഴാം തീയതി നടത്തിയ ധനസമാഹരണത്തിൽ മുപ്പത്തിരണ്ടായിരം യൂറോ ശേഖരിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം മുപ്പതിനായിരം യൂറോ കൂടി ചേർത്ത്, അറുപത്തിരണ്ടായിരം യൂറോ (അൻപത്തിയേഴ് ലക്ഷം രൂപ) പാപ്പയുടെ ഉപവികാര്യങ്ങൾക്കായുള്ള ഓഫീസിന്റെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി, ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരിക്ക് ഈ തുക അയച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വത്തിക്കാനിൽ ശേഖരിച്ച തുക കർദ്ദിനാൾ ക്രജേവ്സ്കി ജറുസലേമിലെ അപ്പസ്തോലിക കാര്യാലയം വഴിയാണ് ഗാസയിലെ ദേവാലയത്തിന് കൈമാറിയത്. തങ്ങൾക്ക് ലഭിച്ച ഈ സഹായത്തിന് ഫാ. റൊമനെല്ലി പാപ്പായ്ക്കും കർദ്ദിനാൾ ക്രജേവ്സ്കിയ്ക്കും വീഡിയോ സന്ദേശത്തിലൂടെ നന്ദി അര്‍പ്പിക്കുകയായിരിന്നു. ധനസഹായത്തോടൊപ്പം, പാപ്പയുടെയും സഭയുടെയും പ്രാർത്ഥനകൾക്കും സാമീപ്യത്തിനും താൻ പ്രത്യേകം നന്ദിപറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലെ സായുധസംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയ ആളുകൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളെ തങ്ങൾ സഹായിക്കുന്നുണ്ടെന്ന് ഫാ. റൊമനെല്ലി പറഞ്ഞു. ഗാസ പ്രദേശത്തെ നല്ലൊരു ഭാഗം ക്രൈസ്തവരും ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം തേടിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് മുൻപ് ആയിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ എഴുനൂറിൽ താഴെ ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.
Image: /content_image/News/News-2024-10-10-12:48:38.jpg
Keywords: ഗാസ

23868
Category: 1
Sub Category:
Heading: അംഗോളയിലെ പ്രഥമ കർദ്ദിനാള്‍ ദിവംഗതനായി
Content: ലുവാണ്ട: അംഗോളയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും പ്രായമുള്ള കർദ്ദിനാളുമായ അലക്സാണ്ടർ ഡോ നാസിമെൻ്റോയ്ക്കു യാത്രാമൊഴി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തൻ്റെ ക്രിസ്‌തീയ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദൈവജനത്തോടുള്ള തൻ്റെ സേവനത്തിൽ വിശ്വസ്തനായിരിക്കുകയും ചെയ്തു അംഗോളയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന അദ്ദേഹം രാജ്യ തലസ്ഥാനത്തെ ലുവാണ്ട അതിരൂപതയുടെ അധ്യക്ഷന്‍ കൂടിയായിരിന്നു. ചൊവ്വാഴ്ച, ഹോളി ഫാമിലി ഇടവകയായ ലുവാണ്ടയിൽ നടന്ന മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം ലുവാണ്ടയിലെ കത്തോലിക്കാ അതിരൂപതയുടെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലില്‍ സംസ്കരിച്ചു. 1925 മാര്‍ച്ച് ഒന്നിനു മലഞ്ചെയിലാണ് ജനനം. സെമിനാരി പഠനത്തിന് ശേഷം 1952 ഡിസംബര്‍ 20നു അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 1975 ഓഗസ്റ്റ് 10-ന് പോൾ ആറാമൻ മാർപാപ്പ അലക്സാണ്ടർ നാസിമെൻ്റോയെ മലഞ്ചെയിലെ നാലാമത്തെ ബിഷപ്പായി നിയമിച്ചു. ഓഗസ്റ്റ് 31-ന് ആർച്ച് ബിഷപ്പ് ജിയോവാനി ഡി ആൻഡ്രിയയിൽ നിന്ന് അദ്ദേഹം തൻ്റെ മെത്രാന്‍ പട്ടം സ്വീകരിച്ചു. 1975 മുതൽ 1981 വരെ അംഗോളൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ വൈസ് പ്രസിഡൻ്റായിരുന്ന നാസിമെൻ്റോ, 1977 ഫെബ്രുവരി 3-ന് ലുബാംഗോയിലെ മൂന്നാമത്തെ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 1982 ഒക്ടോബർ 15-ന് ഇടയ സന്ദർശനത്തിനിടെ ആർച്ച് ബിഷപ്പ് നാസിമെൻ്റോയെ ഗറില്ലകൾ തട്ടിക്കൊണ്ടുപോയിരിന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉള്‍പ്പെടെ മോചനത്തിനായി ഇടപെട്ടതോടെ ഒരു മാസത്തിന് ശേഷം നവംബർ 16-ന് അദ്ദേഹം മോചിതനായി. 1983 ഫെബ്രുവരി 2-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. 1984-ൽ മാർപാപ്പയ്ക്കും റോമൻ കൂരിയയിലെ അംഗങ്ങൾക്കും വേണ്ടി അദ്ദേഹം നോമ്പുകാല ആത്മീയ ധ്യാനങ്ങള്‍ നടത്തിയിരിന്നു. 1986 ഫെബ്രുവരി 16-ന് ലുവാണ്ട അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 75 വയസ്സു പൂര്‍ത്തിയായി വിരമിക്കല്‍ എത്തിയതോടെ 2001 ജനുവരി 23-ന് ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചു. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം അറിയിച്ചിരിന്നു.
Image: /content_image/News/News-2024-10-10-16:10:52.jpg
Keywords: അംഗോള

23869
Category: 4
Sub Category:
Heading: "ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
Content: ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ എഴുതിയിട്ടുള്ള, ജപമാലയുടെ പാപ്പ എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമിയാണ് ലിയോ പതിമൂന്നാമൻ പാപ്പ. ‘Psalter of Our Lady’ (കന്യാമറിയത്തിന്റെ സങ്കീർത്തനസംഹിത) എന്ന് മാർപാപ്പമാർ വിളിച്ച ജപമാലപ്രാർത്ഥന എത്രത്തോളം നമുക്ക് സഹായകരമാണ് എന്ന് വിശദീകരിച്ചെഴുതിയ പാപ്പയുടെ പന്ത്രണ്ട് ചാക്രികലേഖനങ്ങളിൽ, മിക്കതും സെപ്റ്റംബർ മാസത്തിലെഴുതിയവയാണ്. വരാൻ പോകുന്ന ജപമാലമാസ ആചരണത്തിന്റെ സ്നേഹപൂർവ്വമായ ഓർമ്മപ്പെടുത്തൽ , നിർദ്ദേശങ്ങൾ, ജപമാലകൾ ആത്മവിശ്വാസത്തോടെ ചൊല്ലാനുള്ള ആഹ്വാനങ്ങൾ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലുള്ള ആത്മവിശ്വാസം…. ഇതൊക്കെയുമായി. ജപമാല പരിശുദ്ധ അമ്മയുടെ നേർക്ക് മാത്രമുള്ള ഒരു ഭക്ത അഭ്യാസമായിട്ടല്ല പാപ്പ ഈ ചാക്രിക ലേഖനങ്ങളിൽ കാണിച്ചിരിക്കുന്നത്. മറിച്ച്, ക്രിസ്തു ജപമാലയിൽ വ്യക്തമായി സന്നിഹിതനാണെന്ന് പറഞ്ഞിരിക്കുന്നു. നമ്മൾ ധ്യാനത്തിൽ അവിടുത്തെ ജീവിതം കാണുന്നു, അവിടുന്ന് സന്തോഷത്തിൽ കഴിഞ്ഞ രഹസ്യജീവിതമായാലും അത്യധികമായ കഠിനാധ്വാനവും മരണത്തോളമെത്തുന്ന പീഡാസഹനങ്ങളുള്ള പരസ്യജീവിതം ആയാലും പിതാവിന്റെ വലതുവശത്ത് എന്നേക്കും ഉപവിഷ്ടനാകാനുള്ള വിജയകരമായ ഉത്ഥാനം മൂലമുള്ള മഹത്വപൂർണ്ണമായ ജീവിതമായാലും. ‘ദൈവമാതാവിന്റെ നാമത്തിൻ കീഴിൽ നടത്തപ്പെടുന്ന പ്രാർത്ഥനയുദ്ധം’, എന്ന ജപമാല, പ്രധാനമായും ക്രിസ്തുരാജ്യം നമ്മിൽ വരുന്നതിനും വിസ്തൃതമാകുന്നതിനും വേണ്ടിയുള്ളതാണ് എന്ന വസ്തുത ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ഓർമ്മിച്ചു കൊണ്ടിരിക്കും. “ക്രിസ്തു വിശ്വാസത്തിന്റെ പ്രധാന രഹസ്യങ്ങൾ അവതരിപ്പിക്കാനും അവയെ മനസ്സിൽ പതിക്കാനുമുള്ള എളുപ്പമാർഗ്ഗമാണ് കൊന്തനമസ്കാരം” (-മഹിതയായ ദൈവമാതാവ് ). ജീവിതസായാഹ്നത്തിലും, തനിക്കേൽപ്പിക്കപ്പെട്ട മക്കളോട് കൊന്തനമസ്കാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന പാപ്പ, തന്റെ അവസാന ലേഖനങ്ങളിലൊന്നിൽ ഇങ്ങനെ എഴുതി, “അതുകൊണ്ട് അയോഗ്യനാണെങ്കിലും ഭൂമിയിൽ ക്രിസ്തുവിന്റെ വികാരിയുടെ സ്ഥാനം വഹിക്കുന്ന ഞാൻ, ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇത്ര മഹിമയുള്ള ആ അമ്മയുടെ മഹത്വം വളർത്തുന്നതിൽ നിന്ന് ഒരിക്കലും വിരമിക്കുകയില്ല. എനിക്ക് വാർദ്ധക്യം വേഗം സമീപിച്ചു കൊണ്ടിരിക്കുകയാൽ ഏറെക്കാലം ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, ക്രിസ്തുവിൽ വാത്സല്യഭാജനങ്ങളായ എല്ലാ മക്കളോടും ഒരു ഉടമ്പടിയെന്ന നിലയിൽ ക്രിസ്തു കുരിശിൽ കിടന്നു പറഞ്ഞ അവസാനവാക്കുകൾ ആവർത്തിക്കാൻ ഞാൻ സ്വയം നിർബന്ധിതമാകുന്നു. ‘ ഇതാ നിന്റെ അമ്മ ‘ എന്നാണ് ആ വാക്കുകൾ”. പാപ്പ ഇടയ്ക്കിടെ ലേഖനങ്ങളിൽ ആവർത്തിച്ചിട്ടുള്ള ഒരു യാചനയുണ്ട്, “മറിയമേ, നീ ഞങ്ങളുടെ അമ്മയാണെന്ന് സ്വയം വ്യക്‌തമാക്കണമേ. ഞങ്ങൾക്ക് വേണ്ടി ജനിക്കുകയും നിന്റെ പുത്രനായിരിക്കാൻ സമ്മതിക്കുകയും ചെയ്തവൻ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കാൻ ഇടയാക്കണമേ”... എത്ര സുന്ദരമായ പ്രാർത്ഥനയാണ്. പരിശുദ്ധ അമ്മയോടുള്ള പാപ്പയുടെ ഒരു പ്രാർത്ഥന എഴുതി അവസാനിപ്പിക്കാം. “അജപാലകരും അജഗണങ്ങളുമെല്ലാം ഒന്നുപോലെ തികഞ്ഞ ആത്മവിശ്വാസത്തോടെ, പ്രത്യേകിച്ച് ഒക്ടോബർ മാസത്തിൽ, മഹാകന്യകയുടെ സംരക്ഷണത്തിലേക്ക് പറന്നെത്തട്ടെ. അവളുടെ പേര് വിളിച്ചു പ്രാർത്ഥിക്കുന്നതിൽ ആരും പരാജയപ്പെടാതിരിക്കട്ടെ. ദൈവമാതാവെന്ന നിലയിൽ, അവളോട് ഒരേ സ്വരത്തിൽ, സമൂഹമായും വ്യക്തിപരമായും പ്രാർത്ഥിക്കട്ടെ. സ്തുതി കൊണ്ടും യാചന കൊണ്ടും ആഗ്രഹത്തിന്റെ തീക്ഷ്‌ണത കൊണ്ടും ഇങ്ങനെ വിളിച്ചു പ്രാർത്ഥിക്കട്ടെ, ‘ നീ ഞങ്ങളുടെ അമ്മയാണെന്ന് സ്വയം വ്യക്തമാക്കണമേ. അവളുടെ മാതൃസഹജമായ സഹതാപം ഓരോ അപകടത്തിലും നിന്ന് നമ്മുടെ കുടുംബങ്ങളെ സുരക്ഷിതമായി കാത്തുകൊള്ളട്ടെ. അവരെ യഥാർത്ഥ അഭിവൃദ്ധിയുടെ പാതയിൽ നയിക്കട്ടെ. സർവ്വോപരി അവരിൽ വിശുദ്ധമായ ഐക്യം സ്ഥാപിക്കട്ടെ…. ’’ (സഹായദായിക ). ഒക്ടോബർ മാസത്തെ ജപമാലമാസമെന്ന് പേരിട്ട് സ്വർഗ്ഗറാണിക്ക് പ്രതിഷ്ഠിച്ച, പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്ത ലിയോ പതിമൂന്നാമൻ പാപ്പ പറയും പോലെ…നമുക്ക് ആത്മവിശ്വാസത്തോടെ തന്നെ ആ റാണിയെ വിളിച്ചപേക്ഷിക്കാം. അവൾ നമ്മുടെ ‘അമ്മയും മധ്യസ്ഥയുമല്ലേ?’ ‘ലോകം മുഴുവനും വേണ്ടി പരിഹാരം ചെയ്യുന്നവളല്ലേ?’’ ‘സർവ്വസ്വർഗീയ ദാനങ്ങളുടെയും വിതരണക്കാരി’ അല്ലേ? ജിൽസ ജോയ്
Image: /content_image/Mirror/Mirror-2024-10-10-17:54:57.jpg
Keywords: ജപമാല

23870
Category: 1
Sub Category:
Heading: ജപമാല ടീം പാതയൊരുക്കി: 40 വര്‍ഷത്തിന് ശേഷം എണ്‍പതാം വയസ്സില്‍ ഡാൻ ക്രിസ്തുവിന് പിന്നാലെ
Content: ഹെലേന: നാലു പതിറ്റാണ്ടായി ദൈവവുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞ അമേരിക്കന്‍ സ്വദേശി ഡാൻ കമ്മിംഗ്‌സിൻ്റെ ജീവിതം ഇന്ന്‍ ക്രിസ്തുവിനോട് ഒപ്പം. അമേരിക്കയിലെ മൊണ്ടാനയിലെ എന്നിസിൽ നിന്നുള്ള സ്വദേശിയാണ് ഡാൻ. കഴിഞ്ഞ 40 വർഷത്തിലേറെയായി ദേവാലയത്തില്‍ നിന്നു അകന്ന ജീവിതമാണ് ഡാൻ നയിച്ചിരിന്നത്. ജപമാല കൂട്ടായ്മ ഇദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിയ്ക്കുകയായിരിന്നു. നാഷ്ണല്‍ കാത്തലിക് രജിസ്റ്ററാണ് ഇക്കഴിഞ്ഞ ദിവസം ഈ വയോധികന്‍റെ ജീവിത നവീകരണത്തിന്റെ കഥ പങ്കുവെച്ചത്. വൃദ്ധസദനങ്ങളിൽ മുതിർന്നവരോടൊപ്പം പ്രാർത്ഥിക്കുന്ന സന്നദ്ധപ്രവർത്തകരായ 'റോസറി ടീമി'ന്റെ ഇടപെടലാണ് അദ്ദേഹത്തെ മാനസാന്തരത്തിലേക്ക് നയിച്ചത്. തൻ്റെ നഴ്‌സിംഗ് ഹോമിൽ വന്നുചേര്‍ന്ന ജപമാല പ്രാർത്ഥനാ സംഘത്തെ ഡാൻ ആദ്യമായി കണ്ടപ്പോൾ, ചേരാൻ മടിച്ചിരിന്നു. എന്നാല്‍ ഡാൻ കമ്മിംഗ്‌സിൻ്റെ എതിര്‍പ്പും താത്പര്യ കുറവും റോസറി ടീമിനെ പിന്തിരിപ്പിക്കാന്‍ തയാറായിരിന്നില്ല. കാരണം ഇത്തരത്തില്‍ കഴിയുന്ന അനേകരെ മരിയ വണക്കത്തിലൂടെ യേശുവിലേക്ക് നയിച്ച കൂട്ടായ്മയാണ് റോസറി ടീം. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉള്‍പ്പെടെ കൂദാശകളുടെ പ്രാധാന്യം അവര്‍ പറഞ്ഞു മനസിലാക്കാന്‍ തുടര്‍ പരിശ്രമം നടത്തി. ദൈവം അവനെ സ്നേഹിക്കുന്നുവെന്നും അവിടുത്തെ കരുണ അനന്തമാണെന്നും അവർ ഉറപ്പുനൽകി. ജപമാല ടീമിന്റെ ഇടപെടലുകള്‍ പതിയെ ഫലം കാണുകയായിരിന്നു. വോളണ്ടിയർമാരുടെ അർപ്പണബോധവും അവരുടെ പിന്തുണയും കണ്ട ഡാൻ കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള വൈദികനായ ഫാ. ജോൺ ക്രച്ച്ഫീൽഡിനെ കാണുവാന്‍ തീരുമാനിച്ചു. നാലു പതിറ്റാണ്ടിന് ശേഷം വിശ്വാസ ജീവിതത്തിലേക്ക് അദ്ദേഹം പതിയെ മടങ്ങി തുടങ്ങി. പ്രാർത്ഥനകളിലേക്കും കൂദാശകളിലേക്കുമുള്ള ഡാൻ കമ്മിംഗ്‌സിൻ്റെ മടങ്ങിപ്പോക്ക് അദ്ദേഹത്തിന്റെ മനസ്സിനെ പൂര്‍ണ്ണമായി മാറ്റിമറിച്ചു. “ഞാൻ ഇപ്പോൾ സമാധാനത്തിലാണ്, കൂടുതൽ സന്തോഷവാനാണ്” - അദ്ദേഹം പറയുന്നു. “ഇത് ജീവിതത്തെക്കുറിച്ചുള്ള എൻ്റെ മുഴുവൻ വീക്ഷണത്തെയും മാറ്റിമറിച്ചു! എനിക്ക് 80 വയസ്സായി, അതിനുമുമ്പ്, ഞാൻ കാത്തിരുന്നത് ശ്വാസം നിലയ്ക്കാൻ മാത്രമായിരുന്നു. ഇപ്പോൾ എനിക്ക് സമാധാനമായി. എനിക്ക് ശരിക്കും അത് വിശദീകരിക്കാൻ കഴിയില്ല. ഒരു നഴ്‌സിംഗ് ഹോമിൽ താമസിക്കുമ്പോള്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ജപമാല ചൊല്ലുന്നത് എനിക്ക് എത്ര നല്ല അനുഭവമാണെന്നും സന്നദ്ധപ്രവർത്തകർ അതിനെ എത്രമാത്രം സ്വാഗതം ചെയ്യുന്നുവെന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല”- അവർ പറഞ്ഞു. യേശുവിലേക്ക് കമ്മിംഗ്‌സിൻ്റെ തിരിച്ചുവരവിന്റെ ആഹ്ളാദത്തിലാണ് റോസറി ടീം. ഈ മാറ്റം വലിയ സന്തോഷമാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് റോസറി ടീം വോളണ്ടിയർ ക്രിസ് ഫാനെല്ലി പറയുന്നു. സുവിശേഷവൽക്കരണത്തിലും വിശ്വാസ പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ തെരേസ റോഡ്രിഗസാണ് റോസറി ടീമിൻ്റെ സ്ഥാപക. ജീവിതത്തിൻ്റെ അവസാന നിമിഷങ്ങളില്‍ നേഴ്സിംഗ് ഹോമുകളില്‍ ക്രിസ്തുവിൻ്റെ സ്‌നേഹം പങ്കിടാന്‍ വോളൻ്റിയർമാർ വൃദ്ധസദനങ്ങളിലെത്തി പ്രായമായവരോടൊപ്പം ജപമാല ചൊല്ലുന്ന ഈ കൂട്ടായ്മ അഞ്ചു വര്‍ഷം കൊണ്ട് അനേകരുടെ ജീവിതങ്ങളില്‍ വലിയ സാന്ത്വനമായി മാറിയിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-10-19:33:22.jpg
Keywords: ജപമാല, യേശു

23871
Category: 18
Sub Category:
Heading: മോൺ. ജോർജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബർ 24ന്
Content: ചങ്ങനാശേരി: നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാട്ടിൻ്റെ മെത്രാഭിഷേകം നവംബർ 24ന് ഉച്ചകഴിഞ്ഞ് ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടത്തും. 25ന് മാതൃ ഇടവകയായ മാമ്മൂട് ലൂർദ് മാതാ ഇടവകയിൽ മോൺ. ജോർജ് കൂവക്കാട്ടിന് സ്വീകരണം നൽകും. ചങ്ങനാശേരി അതിരൂപതാംഗമായ ഇദ്ദേഹം മാമ്മൂട് ലൂർദ്‌മാതാ ഇടവകയിലെ കൂവക്കാട്ട് ജേക്കബ്- ലീലാമ്മ ദ മ്പതികളുടെ മകനാണ്. മോൺ. ജോർജ് കൂവക്കാട്ട് ഈ മാസം 24ന് നാട്ടിലെത്തും. കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഫ്രാൻസിസ് മാർപാപ്പ മോൺ. കൂവക്കാട്ടിനെ കർദ്ദിനാളായി ഉയർത്തിയത്. ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രകൾ ക്രമീകരിക്കുന്ന സംഘത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. കർദ്ദിനാൾ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബർ എട്ടിന് വത്തിക്കാനിൽ നടക്കും. വൈദികനായിരിക്കെ നേരിട്ട് കർദ്ദിനാൾ പദവിലേക്കുയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനാണ് മോൺ. ജോർജ് കുവക്കാട്ട്.
Image: /content_image/India/India-2024-10-11-07:44:44.jpg
Keywords: ജോർജ് കൂവ

23872
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികളിലെ കാലതാമസം വഞ്ചനാപരം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമായിട്ടും തുടർനടപടികളില്‍ വരുന്ന കാലതാമസം വഞ്ചനാപരമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിട്ട് ഏഴു മാസങ്ങൾ പിന്നിട്ടിരിക്കുന്നു. കമ്മിറ്റിയുടെ പഠനം പുരോഗമിക്കുകയാണെന്ന അവകാശവാദമാണ്, ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫിന്റെ സബ്മിഷന് മറുപടിയായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി അബ്ദുറഹിമാൻ ഒക്ടോബർ ഒമ്പതിനും നിയമസഭയിൽ ഉന്നയിച്ചത്. അത്യന്തം ഗുരുതരമായ അലംഭാവം തുടർച്ചയായി സംഭവിച്ചിട്ടും പൊള്ളയായ വാദഗതികൾ ആവർത്തിക്കുക മാത്രമാണ് ബഹു. മന്ത്രി ഉൾപ്പെടെ ചെയ്തുവരുന്നത്. കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായ രൂപത്തിൽ പുറത്തുവിടണമെന്ന ആവശ്യം ആരംഭം മുതൽ വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടും സർക്കാർ അതിനും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ സുതാര്യവും സത്യസന്ധവുമായ നിലപാടുകൾ സ്വീകരിക്കുകയും അടിയന്തിരമായ നടപടികൾക്ക് തയ്യാറാവുകയും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയും വേണമെന്നും ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-10-11-07:49:26.jpg
Keywords: കോശി

23873
Category: 1
Sub Category:
Heading: ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം
Content: ഒക്ടോബർ 11 വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്. "1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തിഎഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്.ഇപ്പോഴും ഞാൻ ഇവിടെയുണ്ട്... ലോകത്തിൻ്റെ മുഴുവനും വേണ്ടി നടപ്പിലാക്കാൻ ഒരു വലിയ പ്രവർത്തന പരിപാടി എൻ്റെ മുമ്പിലുണ്ട് എല്ലാവരും അത് കാത്തിരിക്കുകയാണ്, എന്നെ സംബന്ധിച്ചടത്തോളം ടൂറിനിലെ വിശുദ്ധ മാർട്ടിനെപ്പോലെ മരിക്കാൻ ഭയപ്പെടുകയോ ജീവിക്കാൻ വിസമ്മതിക്കുകയോ ചെയ്തിട്ടില്ല." മാർപാപ്പയായി ഉത്തരവാദിത്വം ഏറ്റെടുത്തതിനു മൂന്നു വർഷങ്ങൾക്കു ശേഷം ജോൺ ഇരുപത്തിമൂന്നാം പാപ്പ തൻ്റെ ധ്യാന ഡയറിയിൽ എഴുതിയതാണീ വാക്കുകൾ. രണ്ടാം വത്തിക്കാൻ കൗൺസിലായിരുന്നു ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ പരിപാടിയുടെ കേന്ദ്ര ബിന്ദു. പതനാറാം നൂറ്റാണ്ടിലെ തെന്ത്രോസ് സൂനഹദോസിനു ശേഷം (The Council of Trent 1545- 1563) കത്തോലിക്കാ സഭയുടെ വാതായനങ്ങൾ ലോകത്തിനായി തുറന്നു കൊടുക്കാനായി രണ്ടാം വത്തിക്കാൻ കൗൺസിലിൽ വിളിച്ചു ചേർത്തത് ജോൺ മാർപാപ്പയാണ്. ആ നല്ല പാപ്പയുടെ ചില ജീവിത പാഠങ്ങൾ #{blue->none->b-> 1. ദരിദ്രനായി ജനിച്ചതില്‍ അഭിമാനിച്ച പാപ്പ }# 1881 നവംബർ 25 ന് വടക്കേ ഇറ്റാലിയൽ നഗരമായ ബെർഗാമോയ്ക്കടുത്തുള്ള (Bergamo) സോട്ടോ ഇൽ മോന്തോ (Sotto il Monto ) എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ആഞ്ചലോ ഗ്യൂസെപ്പയുടെ ജനനം. റോങ്കാലികുടുംബത്തിലെ പതിമൂന്നു കുട്ടികളിൽ മൂന്നാമനായിട്ടായിരുന്നു ആഞ്ചലോയുടെ ജനനം. പതിനൊന്നാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ വിട്ടിൽ നിന്നിറങ്ങിയ ജോൺ മാർപാപ്പയായ ശേഷവും താനോ തൻ്റെ കുടുംബമോ അതിൻ്റെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എതിരായിരുന്നു. അദ്ദേഹം തൻ്റെ വിൽപത്രത്തിലെഴുതി: "ദരിദ്രനായി ഞാൻ ജനിച്ചു. ദരിദ്രനായി മരിക്കുന്നതിൽ അങ്ങേയറ്റം സന്തുഷ്ടനാണ്". "എന്റെ യൗവ്വനത്തിൽ വാഗ്ദാനം ചെയ്ത ദാരിദ്രത്തോടു വിശ്വസ്തത പാലിക്കാൻ സാധിച്ചതിൽ ദൈവത്തോടു ഞാൻ നന്ദി പറയുന്നു. സ്ഥാനമാനങ്ങളോ, പണമോ ആനുകൂല്യങ്ങളോ എനിക്കോ, എൻ്റെ ബന്ധുജനങ്ങൾക്കോ, സുഹൃത്തുക്കൾക്കോ വേണ്ടി ഒരിക്കലും ചോദിക്കരുത് എന്ന എൻ്റെ തീരുമാനത്തെ ശക്തിപ്പെടുത്തിയത് ദാരിദ്രത്തിൻ്റെ ഈ കൃപയാണ്." 1963 ജൂൺ മൂന്നാം തീയതി പാപ്പ മരിക്കുമ്പോൾ ലോകമെമ്പാടും ഉള്ള വിശ്വസികൾ ഞങ്ങൾക്കു ഒരു നല്ല പാപ്പ il Papa Buono (The Good Pope) നഷ്ടമായി എന്നാണ് വിലപിച്ചത്. തൻ്റെ സ്വകാര്യ സ്വത്ത് തൻ്റെ അവശേഷിക്കുന്ന കുടുബാംഗങ്ങൾക്കായി വീതിച്ചു കൊടുക്കാൻ വിൽപത്രത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. അതിൽ പ്രകാരം ഓരോരുത്തർക്കും ലഭിച്ചത് 20 ഡോളറിൽ കുറവായ സഖ്യയാണ്. #{blue->none->b-> 2. യഹൂദ ജനത്തിനു പ്രിയങ്കരനായ പാപ്പ }# ഒന്നാം ലോകമഹായുദ്ധകാലത്ത് മിലിറ്ററി ചാപ്ലെയിനായി സേവനം അനുഷ്ഠിച്ച റോങ്കാലി രണ്ടാം ലോകമഹായുദ്ധത്തിൻ്റെ സമയത്തു തുർക്കിയിലും ഗ്രീസിലും വത്തിക്കാൻ നയതന്ത്രാലയത്തിൻ്റെ തലവനാ ജോലി ചെയ്തു.ഈ സമയത്തു ഹോളോകോസ്റ്റിൽ നിന്നു പലായനം ചെയ്ത നിരവധി യഹൂദരെ ജർമ്മൻ നാസി പടയാളികളിൽ നിന്നു രക്ഷിക്കാൻ ട്രാൻസിറ്റ് വിസകളും മറ്റു സുപ്രധാന രേഖകളും നൽകി അവരെ യുറോപ്പിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി. അദേഹത്തിൻ്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായി ഇന്റർനാഷണൽ റൗൾ വാലൻബെർഗ് ഫൗണ്ടേഷൻ (The International Raoul Wallenberg Foundation -IRWF) എന്ന സംഘടന യാദ് വാഷെമിൽ ( Yad Vashem ) ജോൺ ഇരുപത്തിമൂന്നാമനെ ജനതകൾക്കിടയിലെ നീതിമാനായി (Righteous among Nations ) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. (ഹോളോകോസ്റ്റ് രക്ഷാപ്രവർത്തകരെപ്പറ്റി ഗവേഷണം നടത്തുക്കും അവരുടെ അംഗീകാരത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു സർക്കാരിതര സംഘടനയാണ് (NGO ) ആണ് IRWF. ഹോളോകോസ്റ്റിലെ ഇരകൾക്കുള്ള ഇസ്രായേലിന്റെ ഔദ്യോഗിക സ്മാരകമായ വാഷെമിൽ (Yad Vashem) ഹോളോകോസ്റ്റിൽ മരിച്ചവരുടെ ഓർമ്മ നിലനിർത്തുന്നതിനും നാസി പീഡകർക്കെതിരെ പോരാടിയ യഹൂദന്മാരെയും അതിനായി യഹൂദന്മാരെ നിസ്വാർത്ഥമായി സഹായിച്ച വിജാതീയരെയും ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്മാരകമാണ് യാദ് വാഷെം) ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയായി ഇരുന്ന കാലത്ത്, കത്തോലിക്ക സഭയും മറ്റ് മതങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അക്ഷീണം പ്രയ്തനിച്ചു. അത്തരത്തിതിലൊന്നാണ് ലത്തീൻ ആരാധനക്രമത്തിലെ പരമ്പരാഗതമായ ദുഃഖ വെള്ളി പ്രാർത്ഥനയിൽ യഹൂദരുടെ മാനസാന്തരത്തിനായുള്ള കാറോസോയിൽ നിന്നു വിശ്വാസ വഞ്ചകരായ യഹൂദർ (perfidious Jews) എന്ന വാചകം 1960-ൽ നീക്കം ചെയ്തത്. #{blue->none->b-> 3. ആദ്യത്തെ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ കർദ്ദിനാൾ ആഞ്ചലോ ഗ്യൂസപ്പേ റൊങ്കാലി ആയിരുന്നില്ല }# പതിനാലാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും പതിനഞ്ചാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലും (1378- 1418) റോമൻ കത്തോലിക്കാ സഭയിൽ പാശ്ചാത്യ ശീശ്മ ഉണ്ടായിരുന്ന സമയത്തു കർദ്ദിനാൾ ബാൽദസാരെ കോസയേ മാർപാപ്പയായി 1410 ൽ ഒരു വിഭാഗം കർദിനാൾ മാർ തിരഞ്ഞെടുത്തു അദ്ദേഹം ജോൺ ഇരുപത്തി മൂന്നാമൻ എന്ന നാമം സ്വീകരിച്ചു. എതിർ വിഭാഗം വേറെ മാർപാപ്പയെ തിരഞ്ഞെടുത്തു. സഭയിൽ വിഭജനം ഒഴിവാക്കാനായി ഗ്രിഗറി പന്ത്രണ്ടാമനും ബെനഡിക്റ്റ് പതിമൂന്നാമനുമൊപ്പം ജോൺ ഇരുപത്തി മൂന്നാമനും രാജിവച്ചു. സഭാ പാരമ്പര്യത്തിൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പയെ മാത്രമേ ആ കാലഘട്ടത്തിലെ ഒരേയൊരു യഥാർത്ഥ മാർപാപ്പയായി കണക്കാക്കുന്നുള്ളു. ബെനഡിക്റ്റ് പതിമൂന്നാമൻ്റെയും , ജോൺ ഇരുപത്തിമൂന്നാമൻ്റെയും പേരുകൾ "ആന്റി പോപ്പുകളുടെ" ഗണത്തിലാണ്. അതിനാലാണ് 1958 ൽ ആഞ്ചലോ ഗ്യൂസപ്പേ റൊങ്കാലി മാർപാപ്പയായപ്പോൾ ജോൺ XXIII എന്ന പേരു സ്വീകരിച്ചത്. #{blue->none->b-> 4. നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട മാർപാപ്പ }# 1961 മെയ് മാസത്തിൽ പ്രസദ്ധീകരിച്ച മാതാവും ഗുരുനാഥയും ( Mater et Magistra) 1963 ഏപ്രിലിൽ പുറത്തിറക്കിയ ഭൂമിയിൽ സമാധാനം ( Pacem in Terris ) എന്നി ചാക്രിക ലേഖനങ്ങൾ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ പേപ്പസിയുടെ രണ്ട് നാഴികക്കല്ലുകൾ ആണ്. ചില യഥാസ്ഥികരായ കത്തോലിക്കരെ അല്പം അലോസരപ്പെടുത്തിയ മാതാവും ഗുരുനാഥയും എന്ന ചാക്രിക ലേഖനം, കത്തോലിക്കാ സഭയുടെ സാമൂഹ്യ ദർശനങ്ങൾക്ക് ജോൺ ഇരുപത്തിമൂന്നാമൻ്റെ വലിയ സംഭാവനകളിൽ ഒന്നാണ്. തൊഴിലാളികൾക്ക് അവർ ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമസ്ഥവകാശത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ട ചാക്രിക ലേഖനം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ നഖശിഖാന്തം എതിർത്തു. ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെ ക്യൂബൻ മിസൈൽ പ്രതിസന്ധി പരിഹരിക്കുന്നതിൽ ജോൺ XXIII മാർപാപ്പ വഹിച്ച പങ്ക് സുപ്രധാനമാണ്. 1962 ഒക്ടോബറിൽ യുഎസും റഷ്യയും ആണവയുദ്ധത്തിന്റെ വക്കിലെത്തിയപ്പോൾ, ജോൺ XXIII മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയോടും റഷ്യൻ നേതാവ് നികിത ക്രൂഷ്ചേവിനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ വത്തിക്കാൻ റേഡിയോയിലൂടെ മാർപാപ്പ പറഞ്ഞു: " മാനവരാശിയുടെ സമാധാനം, സമാധാനം എന്ന നിലവിളികൾക്കു നേരേ ചെവി അടയ്ക്കരുതെന്നു രാഷ്ട്ര തലവന്മാരോടു ഞാൻ അപേക്ഷിക്കുന്നു." മാർപാപ്പയുടെ പ്രസംഗത്തിന് ദിവസങ്ങൾക്ക് ശേഷം, ക്രൂഷ്ചേവ് ക്യൂബയിൽ നിന്ന് റഷ്യൻ മിസൈലുകൾ പിൻവലിക്കാൻ തുടങ്ങി. മാസങ്ങൾക്കുശേഷം, 1963 ഏപ്രിൽ മാസത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ ഭൂമിയിൽ സമാധാനം എന്ന ചാക്രികലേഖനം പുറത്തിറക്കി. എല്ലാ നല്ല മനുഷ്യരേയും അഭിസംബോധന ചെയ്തു കൊണ്ടിറക്കിയ ഈ ചാക്രിക ലേഖനം ഐക്യത്തോടും സാഹോദര്യത്തോടും കൂടി ലോകജനത ജീവിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തി. #{blue->none->b-> 5. അനുദിന ജീവിതത്തിനുള്ള പത്തു കല്‌പനകൾ }# ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പ ആദ്ധ്യാത്മിക ജീവിതത്തിൽ പ്രായോഗികതയുടെ വക്താവായിരുന്നു. അതിനായി അനുദിന ജീവിതത്തിലുള്ള പത്തു കല്പനകളാണ് (The Daily Decalogue of Pope John XXIII ) പാപ്പ നൽകിയിരിക്കുന്നത്. ഇന്നത്തേക്ക് മാത്രം ( Only for today ) എന്നാരംഭിക്കുന്ന ശൈലിയിലുള്ള ഈ പത്തു കല്പനകൾ അനുദിന ജീവിതത്തിൽ വിശുദ്ധിയിൽ വളരാൻ സഹായിക്കുന്ന കുറുക്കു വഴികളാണ്. 1. ഇന്നത്തേക്ക് മാത്രം, എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ ആഗ്രഹിക്കാതെ ഞാൻ ദിവസത്തിലുടനീളം ഭാവാത്മമായി ജീവിക്കാൻ ശ്രമിക്കും. 2. ഇന്നത്തേക്ക് മാത്രം, എന്റെ ബാഹ്യ രൂപത്തെ ഞാൻ ഏറ്റവും ശ്രദ്ധിക്കും: ഞാൻ വിനയത്തോടെ വസ്ത്രം ധരിക്കും; ഞാൻ ശബ്ദം ഉയർത്തി സംസാരിക്കില്ല; എന്റെ പെരുമാറ്റത്തിൽ ഞാൻ മര്യാദ പാലിക്കും; ഞാൻ ആരെയും വിമർശിക്കുകയില്ല; ഇന്നേദിനം ഞാനൊഴികെ ആരെയും മെച്ചപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യുമെന്നു അവകാശപ്പെടില്ല. 3.ഇന്നത്തേക്കു മാത്രം, മറ്റേ ലോകത്തു മാത്രമല്ല, ഈ ലോകത്തും സന്തോഷവാനായിരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചതെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കും. 4. ഇന്നത്തേക്കു മാത്രം, എല്ലാ സാഹചര്യങ്ങളും എന്റെ സ്വന്തം ആഗ്രഹങ്ങളുമായി പൊരുത്തപ്പെട്ടില്ലങ്കിലും ഞാൻ ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. 5. ഇന്നത്തേക്കു മാത്രം, ഞാൻ എന്റെ സമയത്തിൽ 10 മിനിറ്റ് നല്ല വായനയ്ക്കായി നീക്കിവയ്ക്കും, ശരീരത്തിനു ജീവൻ നിലനിർത്താൻ ഭക്ഷണം ആവശ്യമുള്ളതുപോലെ ആത്മാവിനു ജീവൻ നിലർത്താൻ നല്ല വായനയും ആവശ്യമാണെന്ന് ഞാൻ ഓർമ്മിക്കും . 6. ഇന്നത്തേക്ക് മാത്രം, ഞാൻ ഒരു സൽകർമ്മം ചെയ്യും, അതിനെക്കുറിച്ച് ആരോടും പറയുകയില്ല. 7. ഇന്നത്തേക്ക് മാത്രം, എനിക്കു ചെയ്യാൻ ഇഷ്ടമില്ലാത്ത ഒരു കാര്യമെങ്കിലും ഞാൻ ചെയ്യും; എന്റെ വികാരങ്ങൾ വ്രണപ്പെട്ടാൽ, ആരും അതു ശ്രദ്ധിക്കുന്നില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. 8. ഇന്നത്തേക്ക് മാത്രം, എനിക്കായി ഒരു പദ്ധതി ഞാൻ തയ്യാറാക്കും, അതു അക്ഷരാർത്ഥത്തിൽ പിന്തുടർന്നില്ലങ്കിലും ഞാനതു നേടിയെടുക്കും. ധൃതി, തീരുമാനമില്ലായ്‌മ എന്നി രണ്ട് തിന്മകൾക്കെതിരെ ഞാൻ പ്രത്യേക ജാഗ്രത പുലത്തും. 9. ഇന്നത്തേക്ക് മാത്രം, ബാഹ്യരൂപത്തിൽ ശ്രദ്ധ വയ്ക്കാതെ , ലോകത്തിൽ മറ്റാരും നൽകാൻ കഴിയാത്ത ദൈവത്തിന്റെ പരിപാലനയിൽ ഞാൻ ഉറച്ചു വിശ്വസിക്കും. 10. ഇന്നത്തേക്ക് മാത്രം, ഞാൻ ഭയപ്പെടുകയില്ല, പ്രത്യേകിച്ച്, മനോഹരമായത് ആസ്വദിക്കാനും നന്മയിൽ വിശ്വസിക്കാനും ഞാൻ ഭയപ്പെടുകയില്ല. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-11-13:40:44.jpg
Keywords: പാപ്പ

23874
Category: 1
Sub Category:
Heading: "നിരപരാധികളുടെ കൊലപാതകം"; പുതിയ ഭ്രൂണഹത്യ നിയമത്തിനെതിരെ മെക്സിക്കന്‍ സഭ
Content: മെക്സിക്കോ സിറ്റി: 12 ആഴ്ച വരെയുള്ള ഗര്‍ഭിണികള്‍ക്ക് ഗർഭഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമനിർമ്മാണ സഭയുടെ സമീപകാല തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയുടെ തലസ്ഥാനമായ ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ നിയമ നിര്‍മ്മാണത്തെ "നിരപരാധികളുടെ കൊലപാതകം" എന്നാണ് വിശേഷിപ്പിച്ചത്. ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം, ഭ്രൂണഹത്യ സംബന്ധിക്കുന്ന ജാലിസ്കോ സംസ്ഥാന നിയമം ഒക്ടോബർ 4ന് ഭേദഗതി ചെയ്തിരിന്നു. "ഗർഭധാരണം അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ അവകാശം" എന്ന നിലയിൽ ഭ്രൂണഹത്യയെ വ്യാപിപ്പിക്കുവാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്താണ് വിളിക്കേണ്ടത്? "നിരപരാധികളെ കൊലപ്പെടുത്തുക" എന്നതാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. നിയമനിർമ്മാതാക്കളുടെ പ്രവർത്തനം ജീവനെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അത് അവസാനിപ്പിക്കുന്നതിലാകരുത്. ഒരു ദിവസം അവർ ദൈവമുമ്പാകെ നിൽക്കുകയും നിരപരാധികളുടെ ജീവൻ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നിയമം പാസാക്കിയത് എന്തുകൊണ്ടാണെന്ന് ഉത്തരം പറയേണ്ടിവരുമെന്നും കർദ്ദിനാൾ മുന്നറിയിപ്പ് നൽകി. 12 ആഴ്ച വരെ ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമല്ലാതാക്കുന്ന 11-ാമത്തെ മെക്സിക്കൻ സംസ്ഥാനമാണ് ജാലിസ്കോ. മുൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിൻ്റെ ഈയടുത്ത് അവസാനിച്ച ആറ് വർഷത്തെ ഭരണകാലത്ത് മെക്സിക്കോയിൽ ഗർഭഛിദ്രം ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിനുള്ള നീക്കം ത്വരിതഗതിയിലായിരിന്നു. അദ്ദേഹത്തിൻ്റെ പാർട്ടിയായ നാഷ്ണൽ റീജനറേഷൻ മൂവ്‌മെൻ്റ് (മൊറേന), ഭ്രൂണഹത്യയ്ക്കു അനുകൂലമായ നിയമനിർമ്മാണത്തിനായി പല സംസ്ഥാനങ്ങളിലും ഇടപെടലുകള്‍ നടത്തിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-11-15:31:13.jpg
Keywords: മെക്സിക്ക, ഭ്രൂണ

23875
Category: 1
Sub Category:
Heading: യുദ്ധം വിതയ്ക്കുന്ന ദുരിതം: തെക്കൻ ലെബനോനിലെ ആശ്രമം ഫ്രാൻസിസ്കന്‍ സന്യാസിമാര്‍ അടച്ചുപൂട്ടി
Content: ബെയ്റൂട്ട്: യുദ്ധത്തിന്റെ ദുരിതങ്ങളെ തുടര്‍ന്നു പ്രദേശവാസികൾ പലായനം ചെയ്ത പശ്ചാത്തലത്തില്‍ തെക്കൻ ലെബനോനിലെ തുറമുഖ നഗരമായ ടയറിലെ ആശ്രമം ഫ്രാൻസിസ്കന്‍ സന്യാസിമാര്‍ അടച്ചു. തങ്ങളുടെ ആശ്രമത്തില്‍ നിന്നു ഏതാനും ഡസൻ മീറ്റർ അകലെയാണ് മിസൈൽ വീണതെന്ന് ഫ്രാൻസിസ്കൻ സന്യാസിയായ ഫാ. ടൗഫിക് ബൗ മെഹ്രി വെളിപ്പെടുത്തി. തങ്ങള്‍ക്ക് ഒപ്പം അഭയം നല്‍കിയ രണ്ട് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഫാ. ടൗഫിക് പറഞ്ഞു. നമ്മൾ ഇവിടെ വന്നത് വീരന്മാരാകാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ്. ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, എല്ലാവരും പലായനം ചെയ്തു, ഈ ഘട്ടത്തിൽ ഇവിടെ താമസിക്കുന്നതിൽ അർത്ഥമില്ലായെന്നും അതിനാലാണ് ആശ്രമം അടച്ചുപൂട്ടിയതെന്നും ഫാ. ടൗഫിക് വെളിപ്പെടുത്തി. ഒക്‌ടോബർ ഒന്നിനാണ് കോൺവെൻ്റ് അടച്ചത്. ഫാ. ടൗഫിക്കും കോൺവെൻ്റിലെ ഫ്രാൻസിസ്‌ക്കൻ ബ്രദറും പിയറി റിച്ചയും ലെബനോൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ സെൻ്റ് ജോസഫിൻ്റെ കോൺവെൻ്റിലേക്കാണ് മാറിയത്. യാത്രയില്‍ കോണ്‍വെന്‍റില്‍ സൂക്ഷിച്ചിരിന്ന വിശുദ്ധ കുര്‍ബാനയും തിരുശേഷിപ്പുകളും എണ്ണയും ബെയ്റൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങൾ ബെയ്‌റൂട്ടിൽ എത്തിയ അതേ രാത്രിയും ആക്രമണം ഉണ്ടായതായും ഫ്രാന്‍സിസ്കന്‍ സമര്‍പ്പിതര്‍ വെളിപ്പെടുത്തി. അവർ ഇസ്രായേലിൻ്റെ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻ ഗ്രാമമായ ദെയർ മിമാസിലേക്ക് ബോംബാക്രമണമാണ് നടത്തിയത്. എല്ലാവരും അവിടെ നിന്ന് ഓടിപ്പോയി: 148 കുടുംബങ്ങൾ ഇപ്പോൾ ബെയ്റൂട്ടിലാണ് കഴിയുന്നതെന്നും ഫാ. ടൗഫിക് പറയുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-11-17:37:28.jpg
Keywords: ആശ്രമ, ലെബനോ

23876
Category: 1
Sub Category:
Heading: ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ കൊച്ചി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
Content: കൊച്ചി: കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാൻ ജെയിംസ് റാഫേൽ ആനാപറമ്പിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ വികാരി ജനറലായി റവ. മോൺ. ഷൈജു പരിയാത്തുശ്ശേരിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ രൂപതാദ്ധ്യക്ഷനായി തുടര്‍ന്നുക്കൊണ്ട് അദ്ദേഹം പുതിയ ചുമതല വഹിക്കുന്നതാണ്. പുതിയ രൂപതാദ്ധ്യക്ഷനെ വത്തിക്കാൻ നിയമിക്കുന്നതുവരെ തൻ്റെ കടമ നിറവേറ്റാൻ അദ്ദേഹം എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. 75 വയസ് പൂർത്തിയായതിനെത്തുടർന്ന് കൊച്ചി രൂപതയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ജോസഫ് കരിയിൽ സമര്‍പ്പിച്ച രാജി കത്തിന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയിരിന്നു.
Image: /content_image/News/News-2024-10-11-21:11:36.jpg
Keywords: ആലപ്പു, കൊച്ചി രൂപ