Contents

Displaying 23451-23460 of 24970 results.
Content: 23887
Category: 1
Sub Category:
Heading: പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം ഡിസംബർ 7ന്
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പുതിയ കർദ്ദിനാളുമാരെ സ്ഥാനിക പദവിയിലേക്ക് ഉയര്‍ത്തുന്ന തിരുക്കര്‍മ്മങ്ങള്‍ ഡിസംബർ 7ന് നടക്കുമെന്ന്‍ വത്തിക്കാന്‍ അറിയിച്ചു. നേരത്തെ ഡിസംബർ 8ന് കണ്‍സിസ്റ്ററിയില്‍ ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരിന്നത്. ഒക്‌ടോബർ 12-ന് വത്തിക്കാനിലെ മാസ്റ്റർ ഓഫ് സെറിമണി പുറത്തിറക്കിയ ആരാധനക്രമത്തെ സംബന്ധിക്കുന്ന സമയ വിവരങ്ങള്‍ പ്രകാരം, ചടങ്ങ് ഡിസംബർ 7-ന് ഉച്ചകഴിഞ്ഞ് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും. പിറ്റേന്നു ഡിസംബർ 8ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനത്തില്‍ ഫ്രാൻസിസ് പാപ്പയും മുഴുവൻ കർദ്ദിനാളുമാരും വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒരുമിച്ചു കൃതജ്ഞത ബലിയര്‍പ്പിക്കും. ബെനഡിക്ട് പാപ്പ ജീവിച്ചിരിന്ന കാലയളവില്‍ നടന്ന കണ്‍സിസ്റ്ററിയിലെല്ലാം പുതിയ കര്‍ദ്ദിനാളുമാര്‍ മുന്‍പാപ്പയെ കാണാന്‍ പോകുന്നത് പതിവായിരിന്നു. ഫ്രാന്‍സിസ് പാപ്പയോടൊപ്പമാണ് പുതിയ കര്‍ദ്ദിനാളുമാര്‍ ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചിരിന്നത്. പാപ്പയുടെ വിയോഗത്തിന് ശേഷമുള്ള രണ്ടാമത്തെ കണ്‍സിസ്റ്ററിയാണ് നടക്കാന്‍ പോകുന്നത്. അതേസമയം നവംബറിലും ഡിസംബറിൻ്റെ തുടക്കത്തിലും സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന മറ്റ് മൂന്ന് പേപ്പല്‍ ബലിയര്‍പ്പണത്തിന്റെ തീയതികളും വത്തിക്കാൻ ശനിയാഴ്ച പ്രസിദ്ധീകരിച്ചു. നവംബർ 17ന്, ലോക ദരിദ്രരുടെ ദിനത്തോടനുബന്ധിച്ചും നവംബർ 24 ന്, ക്രിസ്തു രാജന്റെ ദിനത്തിലും ഡിസംബർ 12-ന് ഗ്വാഡലൂപ്പിലെ മാതാവിൻ്റെ തിരുനാള്‍ ദിനത്തിലും പാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശ്വാസി സമൂഹത്തോടൊപ്പം ദിവ്യബലിയര്‍പ്പിക്കും.
Image: /content_image/News/News-2024-10-14-13:18:20.jpg
Keywords: സ്ഥാനാ, കണ്‍സി
Content: 23888
Category: 1
Sub Category:
Heading: "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു വൈദികന്റെ അനുഭവസാക്ഷ്യം
Content: ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥന മനപാഠമാക്കി. അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു. " മമ്മി ഒന്നു കേട്ടേ, എത്ര സുന്ദരമായ പ്രാർത്ഥനയാണിത് ". "ഇതു നീ മേലാൽ ചൊല്ലിപ്പോകരുത്" - അമ്മ ശകാരിച്ചു. " വിഗ്രഹങ്ങളെ ആരാധിക്കുന്ന കത്തോലിക്കരുടെ അന്ധവിശ്വാസം വളർത്തുന്ന പ്രാർത്ഥനയാണിത്. മറിയം നമ്മെപ്പോലുള്ള ഒരു സ്ത്രീ മാത്രമാണ്. നീ ആ ബൈബിൾ എടുത്തു വായിക്കൂ, നമുക്കാവശ്യമായതെല്ലാം അതിലുണ്ട്.” അന്നു മുതൽ "നന്മ നിറഞ്ഞ" എന്ന പ്രാർത്ഥന ചൊല്ലുന്നത് അവൻ നിർത്തി, ബൈബിൾ വായിക്കുന്നതു മാത്രമായി അവൻ്റെ ഏക ഭക്ത കൃത്യം. ഒരിക്കൽ സുവിശേഷം വായിക്കുന്നതിനിടയിൽ, മാലാഖ കന്യകയായ മറിയത്തെ അഭിസംബോധന ചെയ്യുന്നതു അവൻ വായിക്കാനിടയായി. വളരെ ഉത്സാഹത്തോടും സന്തോഷത്തോടും കൂടി അവൻ അമ്മയുടെ അടുക്കലേക്കു ഓടി. മമ്മി, "നന്മ നിറഞ്ഞ മറിയമേ " ഞാൻ ബൈബിളിൽ കണ്ടെത്തി" ഒറ്റ ശ്വാസത്തിൽ അവൻ അമ്മയോടു പറഞ്ഞു. "ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ! (ലൂക്കാ 1 : 28 ) നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം". (ലൂക്കാ 1 : 42). ഇതു ബൈബളിൽ ഉള്ളപ്പോൾ എങ്ങനെയാ മമ്മി നന്മ നിറഞ്ഞ മറിയം വിഗ്രഹാരാധകരുടെ പ്രാർത്ഥനയാകുന്നത്.?" അമ്മയ്ക്കു ഉത്തരം നൽകാൻ കഴിഞ്ഞില്ല. മറ്റൊരവസരത്തിൽ എലിസബത്ത് കന്യകാമറിയത്തെ അഭിസംബോധന ചെയ്യുന്നതും മറിയത്തിൻ്റെ മനോഹരമായ സ്ത്രോതഗീതത്തിൽ ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും എന്ന മറിയത്തിൻ്റെ സ്വയം വെളിപ്പെടുത്തും അവൻ കണ്ടെത്തി. അമ്മയോടു അനുവാദം ചോദിക്കാതെ തന്നെ ഒരിക്കൽ നിർത്തിയ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന അവൻ വീണ്ടും പുനരാംഭിച്ചു. രക്ഷൻ്റെ അമ്മയായ മറിയത്തെ വിളിച്ചുകൊണ്ടുള്ള പ്രാർത്ഥന ജപിക്കുന്നതിൽ അവൻ അത്യധികം ആനന്ദം കണ്ടെത്തി. കാലങ്ങൾ കടന്നു പോയി. ആറുവയസ്സുകാരൻ പതിനാലെത്തിയ ഒരു കൗമാരക്കാരനായി. ഒരിക്കൽ അവൻ്റെ കുടുംബം കന്യകാമറിയത്തെക്കുറിച്ചു സംസാരിക്കുന്നതു അവൻ കേട്ടു. മറിയം നമ്മെപ്പോലെ ഒരു സാധാരണ സ്ത്രീ മാത്രമാണു അമ്മ വീണ്ടും പറഞ്ഞപ്പോൾ അവനു സഹിക്കാനായില്ല , അവൻ അവരുടെ സംസാരത്തിൽ ഇടപെട്ടു: "ആദത്തിൻ്റെ മറ്റു മക്കളെപ്പോൽ പാപത്തിൻ്റെ കറയേറ്റവളല്ല മറിയം. മാലാഖ അവളെ "കൃപ നിറഞ്ഞവളേ എന്നും സ്ത്രീകളിൽ അനുഗ്രഹീതേ" എന്നുമാണ് വിളിച്ചത്. മറിയം യേശുവിൻ്റെ അമ്മയാണു അതു വഴി ദൈവമാതാവുമാണ്. ഇതിനെക്കാളും വലിയ മഹത്വം ഒരു സൃഷ്ടിക്കും അഭിലഷിക്കാനാവില്ല. സകല തലമുറകളും അവളെ ഭാഗ്യവതി എന്നു വിളിക്കും എന്നു സുവിശേഷത്തിൽ പറയുന്നു. പക്ഷേ നിങ്ങൾ അവളെ നിന്ദിക്കാൻ ശ്രമിക്കുന്നു. സുവിശേഷത്തിൻ്റെ ചൈതന്യമല്ല നിങ്ങളുടേത് ." മകൻ്റെ വാക്കുകൾ അമ്മയ്ക്കു വലിയ ദു:ഖം സമ്മാനിച്ചു. "എന്റെ ദൈവമേ, എന്റെ മകൻ കത്തോലിക്ക സഭയിൽ, പോപ്പിൻ്റെ മതത്തിൽ ചേരാൻ പോവുവാണേ!" അവൾ നെടുവീർപ്പെട്ടു. അധികം വൈകാതെ തന്നെ കത്തോലിക്കാ സഭയുടെ ആധികാരകതയിൽ വിശ്വസിച്ചു അവൻ കത്തോലിക്ക സഭയിൽ അംഗമായി , വളരെ തീക്ഷ്ണമതിയായ ഒരു വിശ്വാസ സാക്ഷിയായി. കുറേ വർഷങ്ങൾക്കു ശേഷം തൻ്റെ സഹോദരിയുടെ കല്യാണം കഴിഞ്ഞു എന്നു നമ്മുടെ കഥാനായകനു മനസ്സിലായി. അവനു സ്വന്തം സഹോദരിയെ കാണണമെന്നു ചേർത്തു നിർത്തി ഒരാശംസ നേരണമെന്നും ഉണ്ടായിരുന്നു. പക്ഷേ അവൾ അവനെ അവഗണിച്ചുകൊണ്ടു പുച്ഛത്തോടെ പറഞ്ഞു: "എൻ്റെ മക്കളെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുവെന്നു നിനക്കൊരറിവും ഇല്ല. അവരിൽ ആർക്കെങ്കിലും കത്തോലിക്കനാകാൻ ആഗ്രഹമുണ്ടായാൽ, മാർപാപ്പയുടെ മതം ആശ്ലേഷിക്കുന്നതിനെക്കാൾ അവരുടെ ഹൃദയത്തിൽ കഠാരി കുത്തിയിറക്കി കൊല്ലുന്നതായിരിക്കും എനിക്കു താൽപര്യം". പൗലോസിൻ്റെ മാനസാന്തരത്തിനു മുമ്പുള്ള കാലഘട്ടത്തേക്കാണ് സ്വന്തം സഹോദരിയുടെ കോപവും നിരാശയും അവനെ കൊണ്ടുപോയത്. ദമാസ്ക്കസിലേക്കു പോയ പൗലോസ് കുതിരപ്പറത്തുനിന്നു നിലം പതിച്ചതുപോലെ കഥാനായകൻ്റെ സഹോദരിയുടെ ജീവിതത്തിലും ഒരു വീഴ്ചയുണ്ടായി. അവളുടെ മക്കളിൽ ഒരാൾക്കു ഗുരുതരമായ രോഗം പിടിപെട്ടു. ഡോക്ടർമാർ തിരിച്ചുവരവിൻ്റെ പ്രതീക്ഷ കൈവിട്ടു. സഹോദരിയുടെ മകൻ്റ രോഗാവസ്ഥയിൽ വിദ്വേഷമോ നീരസമോ മനസ്സിൽ വയ്ക്കാതെ അവൻ സഹോദരിയെ അന്വേഷിച്ചു ആശുപത്രിയിലെത്തി. വാത്സല്യത്തോടെ അവളോടു പറഞ്ഞു: " പ്രിയ സോദരി, നിൻ്റെ കുഞ്ഞിനു സൗഖ്യം വേണം അതാണ് നിൻ്റെ ഇപ്പോഴത്തെ ആവശ്യം. എങ്കിൽ നിന്നോടു ഞാനൊരു കാര്യം ചോദിച്ചോട്ടെ. നമുക്കൊരുമിച്ചു "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലിയാലോ. നിൻ്റെ കുഞ്ഞു സുഖപ്പെടുകയാണങ്കിൽ കത്തോലിക്കാ വിശ്വാസാ പ്രമാണങ്ങൾ പഠിക്കുമെന്നും അതിനുശേഷം കത്തോലിക്കാ വിശ്വാസം ശരിയാണന്ന നിഗമനത്തിൽ നീ എത്തിയാൽ, എന്തു ത്യാഗം സഹിച്ചും കത്തോലിക്കാ സഭയിൽ ചേരാമെന്നു ദൈവത്തോടു വാഗ്ദാനം ചെയ്യുക." സഹോദരൻ്റെ ഡിമാൻ്റിനോടു ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും മകൻ്റെ രോഗം, കീഴടങ്ങാൻ അവളെ പ്രേരിപ്പിച്ചു. അവൾ സഹോദരനൊപ്പം "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥനയ്ക്കായി ആദ്യമായി ചുണ്ടുകൾ ചലിപ്പിച്ചു. അത്ഭുതം തന്നെ സംഭവിച്ചു. അടുത്ത ദിവസം സഹോദരിയുടെ മകൻ സുഖപ്പെട്ടു. സഹോദരി വാഗ്ദാനം നിറവേറ്റി, കത്തോലിക്കാ വിശ്വാസ സംഹിതകൾ പഠിക്കാനാരംഭിച്ചു. സത്യം ബോധ്യമായപ്പോൾ കത്തോലിക്കാ സഭയിൽ സകുടുബം ചേർന്നു. അങ്ങനെ അവൾ വിശ്വാസ തീക്ഷ്ണതയിൽ പൗലോസ് ശ്ലീഹായുടെ സഹോദരിയായി. തനിക്കു അപ്പസ്തോലനായ സ്വന്തം സഹോദരനെ സ്നേഹം കൊണ്ട് അവൾ കീഴടക്കാൻ തുടങ്ങി. ഫാ. ഫ്രാൻസീസ് ടക്ക്വെൽ തൻ്റെ ഒരു വചന സന്ദേശത്തിൽ പറഞ്ഞ കഥയാണിത്. ഇനിയാണു യഥാർത്ഥ ട്വിസ്റ്റ് . പ്രിയ സഹോദരി സഹോദരന്മാരെ, കത്തോലിക്കനായ ആ ആൺകുട്ടി, സഹോദരിയെ കത്തോലിക്കാ വിശ്വാസത്തിലേക്കു മാനസാന്തരപ്പെടുത്തിയ ആ ചെറുപ്പക്കാരൻ, തൻ്റെ ജീവിതം മുഴുവൻ ദൈവത്തിനു സമർപ്പിക്കാൻ തീരുമാനിച്ചു. ആ പുരോഹിതനാണ് നിങ്ങളോടു ഇപ്പോൾ സംസാരിക്കുന്നത്. പരിശുദ്ധ അമ്മയോടു ഞാൻ എത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ! പ്രിയ സഹോദരങ്ങളെ പരിശുദ്ധ മറിയത്തെ പൂർണ്ണമായി സ്നേഹിക്കുവിൻ , ആ അമ്മയെ ബഹുമാനിക്കാതെ ആ അമ്മയുടെ ജപമാല പ്രാർത്ഥന ജപിക്കാതെ ഒരു ദിവസവും നിങ്ങളുടെ ജീവിതത്തിൽ കടന്നു പോകരുത്.
Image: /content_image/News/News-2024-10-14-15:55:36.jpg
Keywords: ജപമാല
Content: 23889
Category: 1
Sub Category:
Heading: മൂന്നേകാല്‍ പതിറ്റാണ്ടിന് ശേഷം ഇന്തോനേഷ്യയിലെ ലുബാംഗില്‍ കത്തോലിക്ക ദേവാലയം യാഥാര്‍ത്ഥ്യമായി
Content: ജക്കാര്‍ത്ത: പ്രാദേശിക മുസ്ലീങ്ങളുടെ എതിർപ്പിനെത്തുടർന്ന് 33 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്തോനേഷ്യയിലെ ജക്കാർത്ത അതിരൂപതയില്‍ ഇടവക ദേവാലയം ഒടുവില്‍ യാഥാര്‍ത്ഥ്യമായി. 25 വൈദികരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തില്‍ കിഴക്കൻ ജക്കാർത്ത സിറ്റിയിലെ ലുബാംഗ് ബുവായയിൽ കാൽവരി കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ജക്കാര്‍ത്ത മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇത് പാഴായ സമയമല്ലായെന്നും ദേവാലയത്തിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനെ വിശ്വാസത്തിന്റെ വീക്ഷണകോണിൽ നിന്നാണ് സഭ കാണുന്നതെന്നും കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് പറഞ്ഞു. 1987-ല്‍ അന്നത്തെ ജക്കാര്‍ത്ത മെത്രാപ്പോലീത്തയും ജെസ്യൂട്ട് സമൂഹാംഗവുമായ ലിയോ സുകോട്ടോയാണ് ഗാംബിര്‍ ഉപജില്ലയിലെ ഔര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന മിഷന്‍ കേന്ദ്രത്തെ ‘ക്രൈസ്റ്റ്’സ് പീസ്‌’ ഇടവകയാക്കി മാറ്റിയത്. എന്നാല്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ കാത്തലിക് സ്കൂള്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ഹാളിലായിരുന്നു ഞായറാഴ്ച കുര്‍ബാനയും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. 1991 മുതൽ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാൻ ഇടവക ഏറെ കഷ്ട്ടപെടുകയായിരുന്നു. മൊത്തം ഭൂവിസ്തൃതിയുടെ 40 ശതമാനം തുറസ്സായ സ്ഥലമായി നൽകണമെന്ന സർക്കാർ മാനദണ്ഡം പാലിക്കാൻ അധിക ഭൂമി വാങ്ങിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ദേവാലയ നിര്‍മ്മാണത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു. നിലവില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു തീവ്ര ഇസ്ലാമിക സംഘടന വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉള്‍പ്പെടെയുള്ള ഹാളിലെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു 2013-ല്‍ അതിനും അനുമതി നിഷേധിച്ചിരിന്നു. ഒടുവില്‍ 2021-ൽ, ജക്കാർത്ത ഗവർണർ അനീസ് റസിദ് ബസ്വേദനിൽ നിന്നാണ് ദേവാലയ നിര്‍മ്മാണത്തിന് പെർമിറ്റ് ലഭിച്ചത്. ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് വിലങ്ങുതടിയായി ചിലയിടങ്ങളില്‍ പ്രാദേശിക ഇസ്ലാം മതസ്ഥര്‍ നിലകൊള്ളുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്തോനേഷ്യയിലെ ബാൻഡൻ പ്രവിശ്യയിൽ സിലേഡുഗ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സാൻങ് തിമൂർ കത്തോലിക്ക വിദ്യാലയത്തിൽ 1992 മുതൽ എല്ലാ ആഴ്ചയും വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരു ദേവാലയം എന്നത് ഇവിടെ സ്വപ്നമായി തുടര്‍ന്നിരിന്നു. പിനാങ്ങിൽ ദേവാലയത്തിനു വേണ്ടിയുള്ള അധികൃതരുടെ കെട്ടിടാനുമതി ലഭിക്കുന്നതിന് വേണ്ടി മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പാണ് ഉണ്ടായത്. പ്രദേശത്തെ തീവ്ര മുസ്ലിം വിഭാഗക്കാരുടെ എതിർപ്പിനെ തുടർന്നാണ് അനുമതി ലഭിക്കാൻ താമസം നേരിട്ടത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവിടെ ദേവാലയം കൂദാശ ചെയ്തിരിന്നു.
Image: /content_image/News/News-2024-10-14-18:18:48.jpg
Keywords: ഇന്തോനേഷ്യ
Content: 23890
Category: 1
Sub Category:
Heading: നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ദേവാലയം അര്‍മേനിയയില്‍ കണ്ടെത്തി
Content: യെരേവാൻ: രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയ പാരമ്പര്യമുള്ള അര്‍മേനിയയില്‍ പുരാവസ്തു ഗവേഷകർ ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആധുനിക നഗരമായ അർതാസാത്തിനടുത്തുള്ള പുരാതന നഗരമായ അർതക്സതയിൽ നിന്നാണ് ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൺസ്റ്റർ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. കുരിശ് രൂപത്തിനെ അഷ്ടഭുജാകൃതിയില്‍ ക്രമീകരിച്ച ദേവാലയത്തിന്റെ ചിത്രങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2018 മുതൽ അർമേനിയൻ - ജർമ്മൻ ഗവേഷക സംഘം അറാറാത്ത് സമതലത്തിലെ മേഖലകളില്‍ പര്യവേക്ഷണം തുടരുന്നുണ്ട്. അർമേനിയയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിലെയും മൺസ്റ്റർ സർവകലാശാലയിലെയും പുരാവസ്തു ഗവേഷകർ പള്ളിയുടെ ഭാഗങ്ങൾ ഖനനം ചെയ്ത് ജിയോഫിസിക്കൽ രീതികൾ ഉപയോഗിച്ച് പഠനം നടത്തുന്നതു തുടരുകയാണ്. നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുപരമായി രേഖപ്പെടുത്തപ്പെട്ട ദേവാലയമാണിതെന്നും അർമേനിയയിലെ ആദ്യകാല ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ തെളിവാണിതെന്നും മൺസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ അക്കിം ലിച്ചെൻബെർഗർ പറഞ്ഞു. ഏകദേശം 30 മീറ്റർ വ്യാസമുള്ള അഷ്ടഭുജാകൃതിയിലുള്ള ദേവാലയത്തില്‍ മാർബിൾ ശകലങ്ങൾ ദൃശ്യമാണ്. സെപ്തംബർ മുതൽ ജർമ്മൻ-അർമേനിയൻ സംഘം അർമേനിയയിൽ ഗവേഷണം സജീവമായി തുടരുകയാണ്. പള്ളിയുടെ ചരിത്രത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിന് ഖനനം തുടരാൻ പദ്ധതിയുണ്ട്. ജർമ്മൻ റിസർച്ച് ഫൗണ്ടേഷനും (ഡിഎഫ്ജി) അർമേനിയയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസും ചേർന്നാണ് പുരാതന നഗരത്തിൻ്റെ ഖനന പദ്ധതിക്ക് ധനസഹായം നൽകുന്നത്. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നായ അര്‍മേനിയയിലെ ജനസംഖ്യയുടെ 97%വും ക്രൈസ്തവരാണ്.
Image: /content_image/News/News-2024-10-14-21:02:17.jpg
Keywords: അര്‍മേനിയ
Content: 23891
Category: 18
Sub Category:
Heading: മദ്രസ ബോര്‍ഡ് വിഷയത്തില്‍ സെമിനാരികളെ വലിച്ചിഴയ്ക്കരുത്: സിബിസിഐ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: സർക്കാർ സഹായം പറ്റുന്ന മദ്രസ ബോർഡുകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിന്റെ പേരിൽ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്‌തവ മതപഠന കേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കാൻ ചിലർ ബോധപൂർവം നടത്തുന്ന കുത്സിതശ്രമങ്ങൾ വിലപ്പോവില്ലെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യൻ. വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തി ന് ഇന്ത്യയിലെ ക്രൈസ്‌തവർക്ക് സർക്കാരുൾപ്പെടെ ആരുടെയും ഔദാര്യവും സഹായവും ഒരിക്കലും സ്വീകരിച്ചിട്ടില്ലായെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ ചൂണ്ടിക്കാട്ടി. സഭാ ശുശ്രൂഷകൾക്കായി വൈദികരെ വാർത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവർക്കായി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്ന സഭാ സ്ഥാപനങ്ങളുമാണു സെമിനാരികൾ. ക്രൈസ്‌തവ മതപഠനശാലകൾ വിശ്വാസികളുടെയും സഭാ സംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്ര വർത്തനങ്ങൾക്ക് സർക്കാരിന് യാതൊരു പങ്കുമില്ല. ഏതു മതത്തിൽ വിശ്വസിക്കാനും മതം പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്നുണ്ട്. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളിൽ ഉറച്ചുനിന്നുള്ള വിശ്വാസ പരിശീലനവും സാക്ഷ്യവുമാണ് ഭാരതത്തിൽ ക്രൈസ്‌തവർ നടത്തുന്നത്. ജനക്ഷേമത്തിനായുള്ള സർക്കാർ പൊതുഖജനാവിലെ പണം രാജ്യത്തെ ഒരു മത ത്തിന്റെയും പഠനത്തിനായി ദുരുപയോഗിക്കുന്നത് നീതീകരിക്കാനാകില്ല. സംസ്ഥാനത്ത് പാലോളി കമ്മിറ്റി ശിപാർശകൾ അംഗീകരിച്ച് മാറിമാറി ഭരിച്ച സർക്കാരുകൾ മദ്രസകൾക്ക് വൻ സാമ്പത്തിക സഹായം നൽകിയ രേഖകളുണ്ട്. ജാതിസംവരണത്തെ അട്ടിമറിക്കുന്ന ഭരണഘടനാ വിരുദ്ധമായ മതസംവരണം തുട രുന്നതും തിരുത്തപ്പെടണം. ന്യൂനപക്ഷ അവകാശങ്ങളുമായി മദ്രസകളെ കുട്ടിച്ചേർക്കരുത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിരോധാഭാസങ്ങളും പൊരുത്തക്കേടുകളും ക്രൈസ്‌തവ സമൂഹം കഴിഞ്ഞ നാളുകളിൽ ഉയർത്തിക്കാട്ടിയത് ശരിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നുവെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/India/India-2024-10-15-10:10:46.jpg
Keywords: സിബിസിഐ
Content: 23892
Category: 18
Sub Category:
Heading: ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ക്രൈസ്തവസമൂഹത്തോടുള്ള വഞ്ചന: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റീസ് ജെ. ബി. കോശി സമർപ്പിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവസമൂഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിടുമെന്നു മന്ത്രിമാർ പല തവണ പറഞ്ഞിട്ടുള്ളതാണ്. റിപ്പോർട്ട് പുറത്തുവിടാൻ ഒരു പഠനത്തിൻ്റെയും ആവശ്യമില്ല. എന്നിട്ടും അതിനു സർക്കാർ തയാറാകാത്തത് ദുരൂഹമാണ്. ശിപാർശകളിലെ വിവരങ്ങൾ പൂർണമായും പുറത്തുവന്നെങ്കിൽ മാത്രമേ അ തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുബന്ധ വിവരങ്ങൾ മനസിലാക്കാൻ കഴിയൂ. ക്രൈസ്തവ സമുദായത്തെക്കൂടി ഉൾപ്പെടുത്തി സമഗ്ര ചർച്ചകൾ നടത്തി മുൻഗണന നിശ്ചയിച്ചു വേണം ശിപാർശകൾ നടപ്പാക്കേണ്ടത്. അതിനു തയാറാകാതെ റിപ്പോർട്ട് മറച്ചുവച്ച് തികച്ചും ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് റിപ്പോർട്ട് നടപ്പാക്കുന്നു എന്ന പുകമറ സൃഷ്ടിക്കുന്നത് അവകാശലംഘനവും തികഞ്ഞ അനീതിയുമാണ്. റിപ്പോർട്ട് പൂർണരീതിയിൽ പ്രസിദ്ധീകരിക്കാതെയും, ഉള്ളടക്കം മനസിലാക്കാൻ അവസരം നൽകാതെയും, റിപ്പോർട്ടിലെ എട്ടാം അധ്യായത്തിലെ ശിപാർശകൾ നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദു റഹ്മാൻ പറയുന്നത് അംഗീകരിക്കാനാകില്ല. നടപടികൾ നടന്നുകൊണ്ടിരിക്കുന്നുവെന്നു നിയമസഭയിൽ മന്ത്രി പറഞ്ഞ മറുപടി നിയമസഭയെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാസങ്ങളായി നിയമസഭയിലും മറ്റുള്ളവർക്കും ഇതേ മറുപടി നൽകുന്നതല്ലാതെ ജെ.ബി. കോശി കമ്മീഷൻ നടപ്പാക്കാൻ ആത്മാർഥമായി ന്യൂനപക്ഷ വകുപ്പ് ശ്രമിക്കുന്നില്ല എന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി യോഗം ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.
Image: /content_image/India/India-2024-10-15-10:31:55.jpg
Keywords: കോൺഗ്ര
Content: 23893
Category: 1
Sub Category:
Heading: ജീവനെ ഇല്ലായ്മ ചെയ്യാന്‍ 'സാത്താനിക് ടെമ്പിൾ' വിർജീനിയയിൽ ഭ്രൂണഹത്യ കേന്ദ്രം തുടങ്ങുവാന്‍ ഒരുങ്ങുന്നു
Content: വിർജീനിയ (അമേരിക്ക): പൈശാചിക സംഘടനയായ 'സാത്താനിക് ടെമ്പിൾ' അമേരിക്കയില്‍ ഭ്രൂണഹത്യ കേന്ദ്രം തുടങ്ങുവാന്‍ ഒരുങ്ങുന്നു. ഇത് രണ്ടാം തവണയാണ് സാത്താനിക് ടെമ്പിൾ ജീവനെ നശിപ്പിക്കുവാന്‍ പ്രോത്സാഹനം നല്‍കി ഭ്രൂണഹത്യ കേന്ദ്രം ആരംഭിക്കുന്നത്. “റൈറ്റ് ടു യുവർ ലൈഫ് സാത്താനിക് അബോർഷൻ ക്ലിനിക്” എന്ന പേരില്‍ വിർജീനിയയിൽ തുറക്കുന്ന കേന്ദ്രത്തില്‍ 24/7 ടെലിഹെൽത്ത് ഭ്രൂണഹത്യ സൗകര്യം ഉണ്ടായിരിക്കുമെന്നു സംഘടന വ്യക്തമാക്കി. ഭ്രൂണഹത്യ മാരക പാപമാണെന്ന് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നതാണ് പൈശാചിക ആരാധകരുടെ ഈ പ്രവര്‍ത്തി. ഭ്രൂണഹത്യയ്ക്കു സഹായിക്കുന്ന മരുന്നുകളും സേവനങ്ങളും ലഭ്യമാക്കി നിരപരാധികളായ ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനെടുക്കുവാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് 'സാത്താനിക് ടെമ്പിൾ' ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. "മതപരമായ ഭ്രൂണഹത്യ സേവനങ്ങൾ" എന്ന് വിശേഷണമാണ് സംഘടന ഇതിനു നല്‍കുന്നത്. രാജ്യവ്യാപകമായി ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുവാന്‍ സംഘടന വിവിധങ്ങളായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. 2023 ഫെബ്രുവരിയിൽ ന്യൂ മെക്സിക്കോയില്‍ സാത്താനിക് ടെമ്പിള്‍, ഭ്രൂണഹത്യ ക്ലിനിക്ക് ആരംഭിച്ചിരിന്നു. ക്രൈസ്തവ അവഹേളനം, സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ ഉള്‍പ്പെടെ ഒട്ടേറെ പൈശാചിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാത്താനിക് ടെമ്പിളിന്റെ സംഘടന രീതിയ്ക്കു 2013-ലാണ് തുടക്കമായത്. മസാച്യുസെറ്റ്സിലെ സേലം ആണ് സാത്താനിക് ടെമ്പിളിന്റെ ആസ്ഥാനം. ഭ്രൂണഹത്യ അടക്കമുള്ള മാരക തിന്മകള്‍ സാത്താന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം പുണ്യപ്രവര്‍ത്തികള്‍ക്ക് സമാനമായാണ് പരിഗണിക്കുന്നത്. ടെക്സാസിലെ ഭ്രൂണഹത്യ വിരുദ്ധ നിയമം തങ്ങളുടെ ആരാധനാ രീതികൾക്ക് വിഘ്നം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് നിയമത്തിനെതിരെ സംഘടന നേരത്തെ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2024-10-15-11:55:47.jpg
Keywords: സാത്താ, പൈശാ
Content: 23894
Category: 1
Sub Category:
Heading: സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി വീണ്ടും റഷ്യയില്‍
Content: മോസ്കോ: ഫ്രാൻസിസ് മാർപാപ്പ ഭരമേൽപ്പിച്ച സമാധാന ദൗത്യത്തിൻ്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് (സിഇഐ) പ്രസിഡന്‍റും കർദ്ദിനാളുമായ മത്തേയോ സൂപ്പി വീണ്ടും റഷ്യയില്‍. തിങ്കളാഴ്ച മോസ്കോയിൽ എത്തിച്ചേര്‍ന്ന അദ്ദേഹം റഷ്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി സമാധാന ദൗത്യം തുടരുകയാണ്. യുക്രൈന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഒപ്പം ഒന്നിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ബന്ദികളാക്കി തടവില്‍ കഴിയുന്നവരുടെ കൈമാറ്റവും ചര്‍ച്ച ചെയ്യുന്നത് തുടരുകയാണെന്ന് വത്തിക്കാന്‍ അറിയിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കർദ്ദിനാൾ കൂടിക്കാഴ്ച നടത്തുന്ന ചിത്രം റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിന്നു. കഴിഞ്ഞ ആഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിൽ ഫ്രാൻസിസ് മാർപാപ്പ യുക്രൈന്‍ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കർദ്ദിനാളിൻ്റെ മോസ്‌കോ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ഒക്‌ടോബർ 11 വെള്ളിയാഴ്ച നടന്ന സ്വകാര്യ കൂടിക്കാഴ്ച 35 മിനിറ്റ് നീണ്ടു. റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിന് വേണ്ടിയുള്ള ഫ്രാൻസിസ് പാപ്പയുടെ പരിശ്രമങ്ങളുടെ ഭാഗമായി ദ്വിദിന സന്ദർശനത്തിനായി കർദ്ദിനാൾ സൂപ്പി കഴിഞ്ഞ വര്‍ഷം ജൂണിലും റഷ്യയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് ​​കിറിൽ, പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി അന്ന് കര്‍ദ്ദിനാള്‍ ചര്‍ച്ച നടത്തിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-15-12:20:46.jpg
Keywords: റഷ്യ, വത്തിക്കാ
Content: 23895
Category: 18
Sub Category:
Heading: ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന് ZOOM-ല്‍
Content: കേരള കത്തോലിക്ക സഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന് തുടക്കം കുറിച്ച് അനേകരെ യേശുവിലേക്ക് അടുപ്പിച്ച ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന്. വചനം പറയുന്നതുപോലെ തന്നെ, അനാദിയിലെ ദൈവരാജ്യം പ്രഘോഷിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഫ. മാത്യു നായ്ക്കപ്പറമ്പിൽ നയിക്കുന്ന ശുശ്രൂഷ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഓരോരുത്തരും ആയിരിക്കുന്ന സാഹചര്യത്തിൽ പങ്കെടുക്കാവുന്ന വിധം Zoom, YouTube പ്ലാറ്റ്ഫോമിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിലധികമായി പരിശുദ്ധ കത്തോലിക്ക തിരുസഭയോട് ചേർന്ന് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കാൻ നേതൃത്വം നൽകുന്ന എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയാണ് ഇന്നത്തെ ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.00pm പരിശുദ്ധ ജപമാലയോട് കൂടി ആരംഭിച്ച് രാത്രി 10.30നു അവസാനിക്കുന്ന രീതിയിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുസഭയിലെ ബഹുമാനപ്പെട്ട വൈദികരുടെ ആത്മീയ നേതൃത്വത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയോട് ചേർന്ന് ശുശ്രൂഷയിൽ പങ്കെടുക്കാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. ** 15 October 2024, Monday: ** 9:00PM - 10.30 PM Indian Time #{blue->none->b-> Join Zoom Meeting:}# ⧪ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍-> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ⧪ {{ Youtube Link: ‍-> https://www.youtube.com/@EphphathaHolyRosary/streams}}
Image: /content_image/India/India-2024-10-15-18:35:16.jpg
Keywords: ഓണ്‍ലൈന്‍
Content: 23896
Category: 1
Sub Category:
Heading: ലെബനീസ് ക്രിസ്ത്യൻ ഗ്രാമത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 23 പേർക്കു ദാരുണാന്ത്യം
Content: ബെയ്‌റൂട്ട്: ലെബനോന്റെ വടക്കുഭാഗത്ത് ക്രിസ്ത്യൻ ഗ്രാമമായ സ്ഗാർട്ടയ്ക്ക് സമീപത്തു, ഇസ്രായേല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ 23 പേർ കൊല്ലപ്പെട്ടു. ഇന്നലെ ഒക്ടോബർ 14ന് സ്ഗാർട്ടയ്ക്ക് സമീപമുള്ള, ക്രിസ്ത്യൻ ഗ്രാമമായ ഐറ്റൂവിലെ ഒരു കെട്ടിടത്തിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. മാരോണൈറ്റ് ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന ഐറ്റൂവിലെ പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രായേൽ പറയുന്നതെങ്കിലും മരണസംഖ്യ ഉയരുന്നത് ലെബനീസ് ക്രൈസ്തവര്‍ക്ക് ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തുകയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് കുറഞ്ഞത് എട്ട് പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തു അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിലൂടെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. കത്തിനശിച്ച വാഹനങ്ങളും നിലത്തു ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു വർഷത്തിനിടെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശം ഇസ്രായേൽ ആക്രമിക്കുന്നത് ഇതാദ്യമായാണ്. തെക്കൻ ലെബനോനിലെ 25 ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേലി അതിർത്തിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ (35 മൈൽ) വടക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ഉത്തരവിട്ടിരിന്നു. നേരത്തെ ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴിലുള്ള ദേവാലയം തകര്‍ന്നിരിന്നു. എട്ടുപേരോളം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിന്നു. ദെർദ്ഘായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വൈദികന്‍ താമസിച്ച ഭവനവും ഇടവക ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടവും മറ്റൊരു മിസൈൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്നിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ക്രിസ്ത്യൻ ഗ്രാമമായ ഐറ്റൂവിനു നേരെ ആക്രമണം അരങ്ങേറിയത്.
Image: /content_image/News/News-2024-10-15-19:42:56.jpg
Keywords: ലെബനോ, ഇസ്രായേ