Content | കേരള കത്തോലിക്ക സഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന് തുടക്കം കുറിച്ച് അനേകരെ യേശുവിലേക്ക് അടുപ്പിച്ച ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന്. വചനം പറയുന്നതുപോലെ തന്നെ, അനാദിയിലെ ദൈവരാജ്യം പ്രഘോഷിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഫ. മാത്യു നായ്ക്കപ്പറമ്പിൽ നയിക്കുന്ന ശുശ്രൂഷ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഓരോരുത്തരും ആയിരിക്കുന്ന സാഹചര്യത്തിൽ പങ്കെടുക്കാവുന്ന വിധം Zoom, YouTube പ്ലാറ്റ്ഫോമിലൂടെയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ എട്ടു വർഷത്തിലധികമായി പരിശുദ്ധ കത്തോലിക്ക തിരുസഭയോട് ചേർന്ന് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കാൻ നേതൃത്വം നൽകുന്ന എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയാണ് ഇന്നത്തെ ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.00pm പരിശുദ്ധ ജപമാലയോട് കൂടി ആരംഭിച്ച് രാത്രി 10.30നു അവസാനിക്കുന്ന രീതിയിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുസഭയിലെ ബഹുമാനപ്പെട്ട വൈദികരുടെ ആത്മീയ നേതൃത്വത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയോട് ചേർന്ന് ശുശ്രൂഷയിൽ പങ്കെടുക്കാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
** 15 October 2024, Monday:
** 9:00PM - 10.30 PM Indian Time
#{blue->none->b-> Join Zoom Meeting:}#
⧪ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}}
Meeting ID: 748 256 7296
Passcode: 1010
⧪ {{ Youtube Link: -> https://www.youtube.com/@EphphathaHolyRosary/streams}}
|