category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ക്രൈസ്തവസമൂഹത്തോടുള്ള വഞ്ചന: കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റീസ് ജെ. ബി. കോശി സമർപ്പിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവസമൂഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിടുമെന്നു മന്ത്രിമാർ പല തവണ പറഞ്ഞിട്ടുള്ളതാണ്. റിപ്പോർട്ട് പുറത്തുവിടാൻ ഒരു പഠനത്തിൻ്റെയും ആവശ്യമില്ല. എന്നിട്ടും അതിനു സർക്കാർ തയാറാകാത്തത് ദുരൂഹമാണ്. ശിപാർശകളിലെ വിവരങ്ങൾ പൂർണമായും പുറത്തുവന്നെങ്കിൽ മാത്രമേ അ തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുബന്ധ വിവരങ്ങൾ മനസിലാക്കാൻ കഴിയൂ. ക്രൈസ്തവ സമുദായത്തെക്കൂടി ഉൾപ്പെടുത്തി സമഗ്ര ചർച്ചകൾ നടത്തി മുൻഗണന നിശ്ചയിച്ചു വേണം ശിപാർശകൾ നടപ്പാക്കേണ്ടത്. അതിനു തയാറാകാതെ റിപ്പോർട്ട് മറച്ചുവച്ച് തികച്ചും ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് റിപ്പോർട്ട് നടപ്പാക്കുന്നു എന്ന പുകമറ സൃഷ്ടിക്കുന്നത് അവകാശലംഘനവും തികഞ്ഞ അനീതിയുമാണ്. റിപ്പോർട്ട് പൂർണരീതിയിൽ പ്രസിദ്ധീകരിക്കാതെയും, ഉള്ളടക്കം മനസിലാക്കാൻ അവസരം നൽകാതെയും, റിപ്പോർട്ടിലെ എട്ടാം അധ്യായത്തിലെ ശിപാർശകൾ നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദു റഹ്മാൻ പറയുന്നത് അംഗീകരിക്കാനാകില്ല. നടപടികൾ നടന്നുകൊണ്ടിരിക്കുന്നുവെന്നു നിയമസഭയിൽ മന്ത്രി പറഞ്ഞ മറുപടി നിയമസഭയെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാസങ്ങളായി നിയമസഭയിലും മറ്റുള്ളവർക്കും ഇതേ മറുപടി നൽകുന്നതല്ലാതെ ജെ.ബി. കോശി കമ്മീഷൻ നടപ്പാക്കാൻ ആത്മാർഥമായി ന്യൂനപക്ഷ വകുപ്പ് ശ്രമിക്കുന്നില്ല എന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി യോഗം ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-15 10:31:00
Keywordsകോൺഗ്ര
Created Date2024-10-15 10:31:55