category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുദ്ധം വിതയ്ക്കുന്ന ദുരിതം: തെക്കൻ ലെബനോനിലെ ആശ്രമം ഫ്രാൻസിസ്കന്‍ സന്യാസിമാര്‍ അടച്ചുപൂട്ടി
Contentബെയ്റൂട്ട്: യുദ്ധത്തിന്റെ ദുരിതങ്ങളെ തുടര്‍ന്നു പ്രദേശവാസികൾ പലായനം ചെയ്ത പശ്ചാത്തലത്തില്‍ തെക്കൻ ലെബനോനിലെ തുറമുഖ നഗരമായ ടയറിലെ ആശ്രമം ഫ്രാൻസിസ്കന്‍ സന്യാസിമാര്‍ അടച്ചു. തങ്ങളുടെ ആശ്രമത്തില്‍ നിന്നു ഏതാനും ഡസൻ മീറ്റർ അകലെയാണ് മിസൈൽ വീണതെന്ന് ഫ്രാൻസിസ്കൻ സന്യാസിയായ ഫാ. ടൗഫിക് ബൗ മെഹ്രി വെളിപ്പെടുത്തി. തങ്ങള്‍ക്ക് ഒപ്പം അഭയം നല്‍കിയ രണ്ട് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഫാ. ടൗഫിക് പറഞ്ഞു. നമ്മൾ ഇവിടെ വന്നത് വീരന്മാരാകാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ്. ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, എല്ലാവരും പലായനം ചെയ്തു, ഈ ഘട്ടത്തിൽ ഇവിടെ താമസിക്കുന്നതിൽ അർത്ഥമില്ലായെന്നും അതിനാലാണ് ആശ്രമം അടച്ചുപൂട്ടിയതെന്നും ഫാ. ടൗഫിക് വെളിപ്പെടുത്തി. ഒക്‌ടോബർ ഒന്നിനാണ് കോൺവെൻ്റ് അടച്ചത്. ഫാ. ടൗഫിക്കും കോൺവെൻ്റിലെ ഫ്രാൻസിസ്‌ക്കൻ ബ്രദറും പിയറി റിച്ചയും ലെബനോൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ സെൻ്റ് ജോസഫിൻ്റെ കോൺവെൻ്റിലേക്കാണ് മാറിയത്. യാത്രയില്‍ കോണ്‍വെന്‍റില്‍ സൂക്ഷിച്ചിരിന്ന വിശുദ്ധ കുര്‍ബാനയും തിരുശേഷിപ്പുകളും എണ്ണയും ബെയ്റൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങൾ ബെയ്‌റൂട്ടിൽ എത്തിയ അതേ രാത്രിയും ആക്രമണം ഉണ്ടായതായും ഫ്രാന്‍സിസ്കന്‍ സമര്‍പ്പിതര്‍ വെളിപ്പെടുത്തി. അവർ ഇസ്രായേലിൻ്റെ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻ ഗ്രാമമായ ദെയർ മിമാസിലേക്ക് ബോംബാക്രമണമാണ് നടത്തിയത്. എല്ലാവരും അവിടെ നിന്ന് ഓടിപ്പോയി: 148 കുടുംബങ്ങൾ ഇപ്പോൾ ബെയ്റൂട്ടിലാണ് കഴിയുന്നതെന്നും ഫാ. ടൗഫിക് പറയുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-11 17:36:00
Keywordsആശ്രമ, ലെബനോ
Created Date2024-10-11 17:37:28