category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 2025ലെ പൊതു അവധി ദിനങ്ങളിലും ദുക്റാന തിരുനാളിന് സ്ഥാനമില്ല: പ്രതിഷേധം അറിയിച്ച് കത്തോലിക്ക കോൺഗ്രസ്
Contentചങ്ങനാശേരി: 2025ലെ പൊതുഅവധി ദിനങ്ങളിൽനിന്ന് ജൂലൈ മൂന്ന് ദുക്റാന തിരുനാൾ ദിനത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നു കത്തോലിക്ക കോൺഗ്രസ് അതിരൂപത സമിതി. ആലപ്പുഴ പുറക്കാട് മാർ സ്ലീവാ പള്ളിയിൽ നടന്ന എവൈക്ക്-24 സമ്മേളനമാണ് ഇക്കാര്യം പ്രമേയത്തിലൂടെ ഉന്നയിച്ചത്. വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും അനുഭാവ പൂർണമായ സമീപനം ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും സംഘടന അറിയിച്ചു. ദുക്റാന തിരുനാള്‍ പൊതു അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി സഭ ആവശ്യപ്പെട്ടു വരുന്ന കാര്യമാണ്. പക്ഷേ വിഷയത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കുവാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. യോഗത്തില്‍ പുറക്കാട് യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ ആന്റണി കണ്ടത്തിൽപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. ജോയൽ പുന്നശേരി ഉദ്ഘാടനം ചെയ്തു‌തു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല അനുഗ്രഹപ്രഭാഷണവും അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണവും നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, അതിരൂപത ട്രഷറർ ജോസ് ജോൺ, വൈസ് പ്രസിഡന്‍റ് റോസ്‌ലിൻ കെ. കുരുവിള, ജിനോ ജോസഫ്, സെബാസ്റ്റ്യൻ വർഗീസ്, കുഞ്ഞ് കളപ്പുര, ജെസി ആൻ്റണി, സിസി അമ്പാട്ട്, ഷാജി പോൾ, ജോഷി വാണിയപ്പുരയ്ക്കൽ, ജോണി ആൻ്റണി വാണിയപ്പുര യ്ക്കൽ, ബീന ഏബ്രഹാം പത്തിൽ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-16 09:34:00
Keywordsകോൺഗ്ര
Created Date2024-10-16 09:35:13